ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 43 —
൩. പരീക്ഷ.
അവൻ പങ്ക വലിക്കുന്ന ചന്തു ആകുന്നു.
ആ പറമ്പിൽ അഞ്ചു ചന്ദനമരം നട്ടു.
ആരെയും നിന്ദിക്കരുതു. അതു പാപമാകുന്നു.
അമ്പും വില്ലും എടുത്തു വേടൻ നായാട്ടിന്നു പോയി.
അവന്റെ കയ്യിൽ ഉളള മോതിരം രത്നക്കല്ലു
പതിച്ചതു ആകുന്നു.
കുന്തം കൊടുത്തു കുത്തിക്കൊല്ലാ.
കമ്പിത്തപ്പാൽ വലിയ ഒരു ഉപകാരം തന്നെ.
ആ സംഗീതത്തിൽ എനിക്കു പെരുത്തുഇമ്പം തോന്നി.
അഞ്ചും നാലും കൂടിയാൽ ഒമ്പതു ആകുന്നു.
൩൭-ാം ആഴ്ച.
ചെണ്ട.
൧. ണ്ട ണ്ടി ണ്ടു സ്ത സ്തു സ്ന ഷ്ട ഷ്ഠ യ്ത യ്തു
ചെണ്ട. വണ്ടി. രണ്ടു. പണ്ടം.
പുസ്തകം. സ്നേഹം. സ്നേഹിതൻ.
ദുഷ്ടൻ. ഇഷ്ടം. കഷ്ടം.
പുഷ്ടി. കാഷ്ഠം. കുഷ്ഠം.
ചെയ്ത. ചെയ്തു. പെയ്തു.
ണ+ട ണ്ട
സ+ത സ്ത
ഷ+ട ഷ്ട
യ+ത യ്ത