ഭാഷാഭാരതം/ആദിപർവ്വം/വിദുരാഗമനരാജ്യലാഭപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
വൈവാഹികപൎവ്വം
[ 631 ] താൾ:Bhashabharatham Vol1.pdf/556 [ 632 ] താൾ:Bhashabharatham Vol1.pdf/557 [ 633 ] താൾ:Bhashabharatham Vol1.pdf/558 [ 634 ] താൾ:Bhashabharatham Vol1.pdf/559 [ 635 ] താൾ:Bhashabharatham Vol1.pdf/560 [ 636 ] താൾ:Bhashabharatham Vol1.pdf/561 [ 637 ] താൾ:Bhashabharatham Vol1.pdf/562 [ 638 ] താൾ:Bhashabharatham Vol1.pdf/563 [ 639 ]

639
നിസ്സാരം നമ്മുടെ വീര്യം ജീവിക്കുന്നുണ്ടു പാണ്ഡവർ
ദൈവം വലിയതോർക്കുന്നേൻ പൗരുഷം ബഹു നിഷ്ഫലം. 5
വൈശമ്പായനൻ പറഞ്ഞു
എന്നോർത്തുരച്ചിട്ടു പുരോചനനേ നിന്ദചെയ്തവർ
ഹസ്തിനപുരിയിൽ പുക്കാർ ദീനരായ് ബുദ്ധികെട്ടഹോ! 6
ഹതസങ്കല്പരായേറ്റം പാർത്ഥന്മാരിൽ ഭയത്തൊടും
തീയിൽനിന്നൊഴിവായ് വന്നുചേർന്നൂ ദ്രുപനെന്നുമേ. 7
ധൃഷ്ടദ്യുമ്നനെയവ്വണ്ണം ശിഖണ്ഡിയെയുമങ്ങനെ
മറ്റും യുദ്ധോദ്ധതന്മാരാം പാഞ്ചാലരെയുമോർത്തഹോ! 8
വിദുരർ, കൃഷ്ണയേവേട്ടു പാണ്ഡുനന്ദനരെന്നതും
കേട്ടു നാണംപെട്ടു ഗർവ്വുകെട്ടു കൗരവർ വന്നതും. 9
അതിൽ സന്തോഷമാർന്നിട്ടു ധൃതരാഷ്ട്രനൊടായ് പ്രഭോ!
ചൊന്നാൻ 'വർദ്ധിക്കുന്നു കുരുകുല'മെന്നു സവിസ്മയം 10
വൈചിത്രവീര്യൻ നൃപനീ വിദുരൻ മൊഴി കേട്ടുടൻ
നന്ദിച്ചു ചൊല്ലിനാൻ 'നന്നായ് നന്നാ'യെന്നഥ ഭാരത! 11
തൻ ജ്യേഷ്ഠപുത്രനായോരു ദുര്യോധനനരേന്ദ്രനെ
വരിച്ചൂ കൃഷ്ണയെന്നാണന്നോർത്തതന്ധൻ നരേശ്വരൻ 12
ഉടൻ കല്പിച്ചു കൃഷ്ണയ്ക്കു പലഭൂഷണജാലവും
ചൊന്നാൻ ദുര്യോധനനൊടു കൃഷ്ണയെക്കൊണ്ടുവന്നിടാൻ 13
പാണ്ഡവന്മാരെയാം വേട്ടതെന്നാൻ വിദുരരങ്ങുടൻ.
"ആ വീരന്മാർ കുശലികൾ പാഞ്ചാലാദൃതരേവരും 14
അവർക്കു ചാർച്ചക്കാരായിട്ടവിടെപ്പലവീരരും
പാണ്ഡവമൃന്മാരുമായ്ച്ചേർന്നാ”നെന്നും ചൊന്നാൻ സ്വയംവരേ 15
എന്നാ വിദുരർ ചൊല്ലുന്ന വാക്കു കേട്ടു നരാധിപൻ
ആകാരാച്ഛാദനം ചേയ്തു നന്നുനന്നെന്നുമോതിനാൻ 16

ധൃതരാഷ്ട്രൻ പറഞ്ഞു
എന്നാലോ നന്നു വിദുര, ജീവിപ്പൂ പാർത്ഥരെങ്കിലോ
സാധുവാമാക്കുന്തിയോടും ദ്രുപദൻ ബന്ധുവായുമേ. 17
വസുവിന്റെ കുലത്തിങ്കൽ മത്സ്യകാന്വയസംഭവൻ
വ്രതവിദ്യാതപോവൃദ്ധൻ പാർത്ഥന്മാർക്കു സമ്മതൻ 18
അവന്റെ പുത്രപൗത്രന്മാരേവരും ചരിതവ്രതർ
മറ്റുള്ളവർകളെക്കാളും മുറ്റും വിദുര, വൃദ്ധിയായ്. 19
കുശലത്തോടെൻ കുമാരർ മിത്രവാന്മാർകളാകയാൽ
ബന്ധുവായ് കിട്ടിടുന്നോരാ ദ്രുപദക്ഷിതിപാലനിൽ 20
ആരാധിക്കാ ഗതശ്രീയായിരിക്കും നൃപനാകിലും.

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലും നൃപനൊടാ വിദുരൻ വീണ്ടുമോതിനാൻ: 21

[ 640 ]

640

"നിത്യമീബുദ്ധിയങ്ങെയ്ക്കു നില്ക്കട്ടേ നൂറുവത്സരം”
എന്നുരച്ചിട്ടു വിദുരൻ പിന്നെപ്പുക്കാൻ നിജാലയം. 22
പിന്നെദ്ദുര്യോധനനുമാക്കർണ്ണനും ധരണീപതേ
ധൃതരാഷ്ട്രാന്തികം പൂകീട്ടുണർത്തിച്ചാരിവ്വണ്ണമേ: 23
"പാർശ്വേ വിദുരരുള്ളപ്പോൾ കുറ്റം ചൊൽവതശക്യമാം
വിവിക്തമാകയാൽ ചൊല്ലാമെന്തങ്ങീച്ചെയ്തിടുന്നതും? 24
സപത്നവൃദ്ധിയങ്ങാത്മവൃദ്ധിയെന്നോ നിനയ്പ്പതും?
ക്ഷത്താവിന്നരികേ വെച്ചു വാഴ്ത്തുന്നെന്തിതു ഭൂപതേ! 25
ഒന്നുചെയ്യേണ്ടളവു മറ്റൊന്നു ചെയ്യുന്നു ഹന്ത നീ
അവർക്കുയർന്നൊത്ത ബലം കൊടുപ്പാൻ നോക്കിടോണ്ടതാം 26
കാലോചിതം ചികിത്സയ്ക്കെന്നാലോ ഞങ്ങൾ നിനപ്പതാം
സപുത്രമിത്രരാം നമ്മെയവർ ഭക്ഷിച്ചിടാപ്പടി” 27

205. ദുര്യോധനവാക്യം[തിരുത്തുക]

ഉദ്ദേശം വിസ്തരിച്ചു പറയാൻ ധൃതരാഷ്ട്രൻ മകനോടാവശ്യപ്പെടുന്നു. പാണ്ഡവരെ കുടുക്കിൽ അകപ്പെടുത്തുന്നതിനു തനിക്കു തോന്നീട്ടുള്ള പല അഭിപ്രായങ്ങളും ദുര്യോധനൻ പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

ദുര്യോധനനുമീവണ്ണം കർണ്ണനും ചൊല്ലിവച്ചതിൽ
ധൃതരാഷ്ട്രൻ പുത്രനോടും രാധേയനോടുമോതിനാൻ. 1

ധൃതരാഷ്ട്രൻ പറഞ്ഞു

നിങ്ങളോർക്കുംപോലെതന്നെയിന്നു ഞാനും നിനപ്പതാം
ആകാരം വെളിവാക്കീടാനാകാ വിദുരസന്നിധൗ. 2
അതുകൊണ്ടിട്ടവർഗുണമതു താനോതിയേറ്റവും
ഇംഗിതംകൊണ്ടഭിപ്രായമിങ്ങീ വിദുരർ കാണൊലാ 3
എന്താണുചിതമായ് നീയോർക്കുന്നതോതൂ സുയോധന!
കാലോചിതം നിന്മതവും ചാലേ രാധേയ, ചൊല്ലണം. 4

ദുര്യോധനൻ പറഞ്ഞു

സുഗുപ്താരായാപ്തരായ വിപ്രരെക്കൊണ്ടു നാമുടൻ
കൗന്തേയരേയും ഭേദിപ്പിക്കേണം മാദ്രേയരേയുമേ. 5
അല്ലെങ്കിൽ ഭൂരിവിത്തത്താൽ ദ്രുപദോർവ്വീശനേയുമേ
മക്കളേയും മന്ത്രിവീരമുഖ്യരേയുമിളക്കണം. 6
വെടിഞ്ഞീടേണമബ്ഭൂപൻ കൗന്തേയൻ ധർമ്മപുത്രരെ
അല്ലെങ്കിലവിടെത്തന്നേ പാർപ്പാക്കാനുദ്യമിക്കണം. 7
അവർക്കിവിടെ വാസത്തിൽ ദോഷമേവരുമോതണം

[ 641 ]

641
      അബ് ഭേദനംകൊണ്ടവിടെപ്പാർക്കാൻ പാണ്ഡവരോർക്കണം. 8
           അല്ലെങ്കിൽ കുശലന്മാരാമുപായമായലും നരർ
           പാർത്ഥന്മാരെത്തന്നരികിൽ പേർത്തും കൂപ്പീട്ടകത്തണം. 9
           സുകരം ഭൂരിവരയാക്കൃഷ്ണയെദ്ധൂർത്തയാക്കയോ
           അല്ലങ്കിലാപ്പാണ്ഡവരെയവളോടിടയിക്കയോ. 10
           അല്ലെങ്കിൽ കുശലരായുള്ളോരാൽ ഭീമസേനനെ
           ചതിച്ചുകൊല്ലണമാവനത്തിൽവെച്ചു ബലാധികൻ. 11
           അവന്മൂലം പണ്ട നമ്മെ കൗന്തേയർ നിരസിക്കുവാൻ
           തീക്ഷ്ണൻ ശൂരനവൻതാനാണവർക്കൊരവലംബനം. 12
           അവൻ ചത്താൽ പാണ്ഡവന്മാരുദ്യമൗജസ്സു വിട്ടുടൻ
           രാജ്യം നേടാനുദ്യമിക്കില്ലവർക്കായവനാശ്രയം. 13
           ഭീമൻ പിന്തുണയുണ്ടെന്നാലർജ്ജുനൻ ബഹുദുർജ്ജയൻ
           അവൻ പോകിൽകർണ്ണനുടെ നാലിലൊന്നില്ല ഫൽഗുണൻ. 14
           ഭീമൻ പോയാൽ പാണ്ഡവന്മാർ ദൗർബ്ബല്യത്തെയറിഞ്ഞുടൻ
           ബലവാന്മാർ ഞങ്ങളെന്നോർത്തുദ്യമിക്കില്ല ദുർജ്ജയൻ. 15
           അല്ലെങ്കിലഴകേറിടും സ്ത്രീകളാൽ പാണ്ഡുപുത്രരെ
           മയക്കുന്നതിനാൽ കൃഷ്ണ വിരക്തനിലയാകണം. 16
           അവരെക്കൊണ്ടുവരുവാൻ കർണ്ണനെത്താനയയ്ക്കുക
           ഓരോ വഴിക്കാപ്തരെക്കൊണ്ടവർക്കേകിടണം ക്ഷയം. 17
           ഈയുപായങ്ങളിൽ ദോഷമറ്റതേതന്നുറച്ചു നീ
           അതുചെയ്തീടണം കാലം കവിഞ്ഞനിലയായിതേ. 18
           ദ്രുപതക്ഷോണിഭൃത്തിങ്കലിണങ്ങുന്നതിൽ മുന്നമേ
           അവർ പാട്ടിൽ വരൂ പിന്നെയതു ദുർഗ്ഘമോയ് വരും. 19
           ഇതാണിന്നെന്നഭിപ്രായമവരെ നിഗ്രഹിക്കുവാൻ
           നല്ലതോ ചീത്തയോയെന്നു ചൊല്ലയേ കർണ്ണ, നിന്മതം.

20

206 കർണ്ണവാക്യം[തിരുത്തുക]

പാണ്ഡവന്മാരെ പരസ്പരം ഭേദിപ്പിക്കുക, പാഞ്ജാലനെ കൈക്കൂലി കൊടുത്തു വശീകരിക്കുക എന്നു തുടങ്ങി ദുര്യോധനൻ പറഞ്ഞ അഭിപ്രായങ്ങളൊന്നും നടപ്പുള്ളവയല്ലെന്നും, വിക്രമിച്ചു കീഴടക്കുകതന്നെയാണ് വേണ്ടതെന്നും കർണ്ണൻ പറയുന്നു.

 
കർണ്ണൻ പറഞ്ഞു
ദുര്യോധന, ഭവൽബുദ്ധി നന്നല്ലായെന്നു മന്മതം
ഉപായത്താൽ പാട്ടിലാകാ പാണ്ഡവന്മാർ കുത്രദ്വഹ! 1

[ 642 ] 642

വിദുരാഗമനരാജ്യാലഭപർവ്വം[തിരുത്തുക]

 


           മുന്നം സൂക്ഷമക്കൈകളാലേ യത്നം ചെയ്തീലയോ ഭവാൻ?
               
             അന്നായവരെ വെന്നീടാനൊത്തീലങ്ങയ്ക്കു കേവലം.
                     2
             ഇവിടെത്തന്നെ നിൻ പാർശ്വേ പക്ഷമുണ്ടായിടാതഹോ*!

             ബാലരായ് പാർക്കുമവരെബ്ബാധിപ്പാൻ പറ്റിയില്ല തേ.
                 3
             പക്ഷേ വളർന്നന്യനാട്ടിൽ പാർത്തെല്ലാം വൃദ്ധിയാർന്നവൻ

             ഉപായസാദ്ധ്യരാകില്ലാ കൗന്തേയന്മാരിതെന്മതം.
                     4
             വ്യസനത്തിൽ പെടുത്താനും പറ്റുകില്ലവരെ പ്രഭോ!

             പിതൃപൈതാമഹസ്ഥാനാർത്ഥികൾ ശക്തരുമാണവർ.
                5
             തമ്മിൽ ഭേദിപ്പിക്കുകെന്നതവരോടു ഫലിച്ചിടാം

             ഏകപത്നീപരർ പരം തമ്മിൽ ഭേദിച്ചിടാ ദൃഢം.
                        6
             അവരായ് കൃഷ്ണയെത്തെറ്റിച്ചീടാനും കൂടുകില്ലവർ

             ക്ഷീണകാലേ വരിച്ചോളാം ത്രാണി വന്നപ്പോളതണോ?
              7
             സ്ത്രീകൾക്കിഷ്ടമൊരുത്തിക്കു പലരും വരരായ്വരാൻ

             അതോർത്തു കൃഷ്ണയവളെബ് ഭേദിപ്പിപ്പതസാദ്ധ്യമാം.
                   8
             ദ്രുപതൻ ധർമ്മശീലൻതാനാർത്ഥകാമുകനല്ലവൻ

             വിടില്ലവൻ പാണ്ഡവരെദ്ദൃഢം രാജ്യം കൊടുക്കിലും.
                  9
             അവന്റെ പുത്രൻ ഗുണവാൻ കൂറുണ്ടോൻ പാണ്ഡുപുത്രരിൽ

             അതുകൊണ്ടവരിൽ പറ്റില്ലീയുപായമിതെന്മതം.
                        10
             ഇതാണിനി നമുക്കിപ്പോൾ ചെയ്തീടേണ്ടതു ഭൂപതേ!

             പരം പാണ്ഡവർ വേരൂന്നിവരുന്നതിനുമുന്നമേ
                         11
             അവരെ പ്രഹരിക്കേണമതു താത, രുചിക്കണം.

             നാങ്കുട്ടുപങ്ക നോക്കുമ്പോൾ പാഞ്ജാലപ്പങ്ക തുച്ഛമാം
                   12
             പ്രഹരിച്ചാലുമവരെത്താമസം പന്തിയല്ലിതിൽ.

             വിചിത്രവാഹനഗണം മിത്രങ്ങൾ ബാലമെന്നിവ
                 13
             അവർക്കാർക്കുംമുൻപുതന്നെ വിക്രമിക്കുക പാർത്ഥിവ!

             വീര്യമേറും മക്കളൊത്തു വീരൻ പാഞ്ചാലമെന്നവൻ
             14
             ഉദ്യമം തുടരും മുൻപേ വിക്രമിക്കുക പാർത്ഥിവ!

             ബലഭദ്രരുമായ് കൃഷ്ണൻ യദുവൻപടയോടുടൻ
                          15
            രാജ്യാർത്ഥം പാണ്ഡവർക്കൊത്തുംമുന്നമേ വിക്രമിക്കുക.

            വസുക്കൾ പല രോഗങ്ങളെന്നില്ലാ സർവ്വരാജ്യവും
                16
            പാണ്ഡവർക്കായ് ത്യജിപ്പാനും കൃഷ്ണൻ സന്നദ്ധനാകുമേ.

            ഭരതൻ വിക്രമംകൊണ്ടു വീരൻ പാരൊക്കെ നേടിനാൻ
              17
            വിക്രമംകൊണ്ടു മുപ്പാരുമടക്കീ പാകശാസനൻ

            വിക്രമം ശാസ്ത്രമാണത്രേ ക്ഷത്രിയർക്കു മഹീപതേ!
                       18
            സ്വധർമ്മമാണു ശൂരർക്കു വിക്രമം പാർത്ഥിവർഷമ!

            അതിനാൽ നമ്മളുർവ്വീശ, ചതുരംഗബലത്തൊടും
             19

[ 643 ]

643

പാഞ്ചാലമർദ്ദനംചെയ്തു പാർത്ഥനെക്കൊണ്ടുപോരണം.
സാമം ദാനം ഭേദംമെന്നീയിവയാൽ പാണ്ഡുപുത്രരെ 20


































====207 ഭീഷമ്വാക്യം====

[ 644 ]

644
            അധർമ്മത്താലെയീ രാജ്യം നീ നേടീ ഭരതർഷഭാ!
            മുന്നമേ നേടിയവരിതെന്നാകുന്നിതു മന്മതം. 7
            ഭംഗിയായിപ്പാതി രാജ്യമവർക്കായിക്കൊടുക്കെടോ
            ഇതാണു പുരുഷവ്യാഘ്ര ബിതം സർവ്വജനത്തിനും. 8
            അതല്ലാതൊന്നു ചെയ്തെന്നാൽ നമുക്കു ഹിതമായ്വരാ
            ദുഷ്കീർത്തിയും നിനക്കേറ്റം മൂർച്ഛച്ചീടുമസംശയം. 9
            കീർത്തി രക്ഷിച്ചുകൊണ്ടാലും കീർത്തിതാൻ പെരുതാം ബലം
            കീർത്തി കേട്ടോരു പുരുഷൻ ജീവിക്കുന്നതു നിഷ്ചലം. 10
            മനുഷ്യന്നെന്നുവരെയും കെടില്ലാ കീർത്തി കൗരവാ!
            ജീവിപ്പതുണ്ടന്നുവരെ കീർത്തികേട്ടോൻ നശിച്ചവൻ. 11
            കുരുവംശത്തിനൊത്തൊരു ധർമ്മം നോക്കി നടക്ക നീ
            അനുരൂപം തന്റെ പൂർവ്വരെപ്പോലെ നടക്കെടോ. 12
            ഭാഗ്യം ജീവിപ്പൂ പാർത്ഥന്മാർ ഭാഗ്യം ജീവിപ്പൂ കുന്തിയും
            ഭാഗ്യം പുരോചനൻ ദുഷ്ടനിഷ്ടമൊക്കാതെ ചത്തുപോയ്. 13
            കുന്തിഭോജസുതാപുത്രൻ വെന്തതായ്ക്കട്ടതേമുതൽ
            ഗാന്ധാരേ, ഞാനൊരുവനെനോക്കാൻപോലുമശക്തനായ്. 14
            കുന്തിയങ്ങനെയാപ്പെട്ടിതെന്നു നാട്ടാരു കേൾക്കകിൽ
            പുരോചനന്റെമേൽ കുറ്റം കരുതില്ലത്രയാരുമേ. 15
            പുരുഷവ്യാഘ്ര കേൾക്കനിന്റെ കുറ്റമെന്നേ നിനക്കുമേ
            അതിനാലവൻ ജീവിച്ചെന്നതു നിൻ കുറ്റനാശനം. 16
            സമ്മതിക്കൂ മഹാരാജാ, പാണ്ഡുനന്ദനദർശനം
            അവർ ജീവിച്ചിരിക്കുമ്പോൾ കേവലം കുരുനന്ദനം! 17
            പിതൃഭാഗം ഹരിപ്പാനായാവില്ലാ വജ്രപാണിയും
            അവർ ധർമ്മത്തിൽ നിൽപ്പോരാണൈകുമത്യമിയന്നവർ 18
            തുല്യാംശമായ രാജ്യത്തിലധർമ്മത്താൽ നിരസ്തരാം ".
            ധർമ്മം നീ ചെയ്വതാണെങ്കിലെൻ പ്രിയം നീ നടത്തുകിൽ 19
            ക്ഷേമം നോക്കുകിലാപ്പാർത്ഥക്കർത്ഥരാജ്യം കൊടുക്കണം.
 
    

[ 645 ] ====208.ദ്രോണവാക്യം====

ദ്രോണനും ഭീഷ്മരെ അനുകരിച്ചു പാണ്ഡവർക്കു അവകാശപ്പെട്ട രാജഭാഗം കൊടുത്തു് അവരുമായ് രമ്യതയിൽ കഴിയുന്നതാണു നല്ലതെന്നു പറയുന്നു.കർണ്ണൻരല കൊള്ളിവാക്കുകളും ഉപയോഗിച്ച് ആ അഭിപ്രായത്തെ എതിർക്കുന്നു.താൻ പറഞ്ഞതനുസരിക്കാതെ പാണ്ഡവരോടെതിർക്കാനാണു തീരുമാനിക്കുന്നതെകിൽ,അധികം താമസിക്കാതെ കരുവംശം നാമാവശേഷമാകുമെന്നു ദ്രോണൻ പറയുന്നു.



ദ്രോണൻ പറഞ്ഞു
          ധൃതരാഷ്ട്രം ഹിതംകാണും മന്ത്രത്തിന്നു വരുത്തിയോർ
          ധർമ്മാർത്ഥകീർത്തികൾക്കൊത്ത കൃത്യമോതീടവേണമേ 1
          എനിക്കുമിതുതാൻ പക്ഷം ഗാംഗേയൻ ചൊന്നവണ്ണമേ
          ഭാഗിക്കേണം പാണ്ഡവർക്കിതു ശാശ്വതധർമ്മമാം 2
          പ്രിയം ചൊല്ലുന്നൊരുവനെ ദ്രുപദന്നായയയ്ക്കണം
          അവർക്കുവേണ്ടി വളരെ രത്നത്തേടൊത്തു ഭാരത 3
          ചാർച്ചയ്ക്കായ് ദ്രുപദനേകാൻ വിത്തവും കൊണ്ടുപോകണം
          അവന്റെ ചേർച്ചയാലേററം വൃദ്ധിയുണ്ടെന്നുമോതണം 4
          അങ്ങുംദുര്യോധനൻതാനും നന്ദിക്കുന്നെന്നുമോതണം
          ദ്രുപദൻ തന്നിലും വീണ്ടും ധൃഷ്ടദ്യുമ്നനിലും നൃപ 5
          ചേർച്ചയ്ക്കൗചിത്യവും പാരംവേഴ്ചയും തത്ര വാഴ്ത്തണം
          ആശ്വസിപ്പിക്കണം പാർത്ഥരേയും മാദ്രേയരേയുമേ 6
          നല്ല പൊന്നും പരം ഭംഗിയുള്ള ഭൂഷണജാലവും
          രാജേന്ദ്രാനിൻ ചൊൽപ്പടിക്കാ ദ്രൗപദിക്കു കൊടുക്കണം 7
          ഏവം ദ്രുപദപുത്രന്മാർക്കേവർക്കും ഭരതർഷമ
          പാണ്ഡവന്മാർക്കുമവ്വണ്ണം കുന്തിക്കും ചേർന്നിടും വിധം 8
          ഇത്ഥം പാണ്ഡവരോടൊത്താ ദ്രുപദൻതന്നോടേറ്റവും
          സാന്ത്വം ചൊല്ലിപ്പാണ്ഡവർത്തൻ പ്രയ്ണ കഥ ചൊല്ലണം 9
          ആ വീരൻമാർ സമ്മതിച്ചാൽ പോകേണം നല്ല സേനകൾ
          പാണ്ഡവാനയനത്തിനായ് ദുശ്ശാസനവികർണ്ണരും 10
          പിന്നെയാപ്പാണ്ഡവശ്രേഷ്ഠരങ്ങേറ്റം സൽക്കരിക്കവേ
          പ്രകൃതിപ്രമദത്തോടും പിതൃസ്ഥാനത്തിരിക്കവേ 11
          ഇതാണു ഹേ മഹാരാജാ നിൻ പുത്രർക്കുമവർക്കുമേ
          യുക്തമാം നിലയീബ്ഭീഷ്മരൊത്തു വാഴ്പതു ഭാരത 12
കർണ്ണൻ പറഞ്ഞു
          അർത്ഥമാനങ്ങളെക്കൊണ്ടിട്ടന്തരംഗസ്ഥരാമിവർ

[ 646 ] 646

വിദൂരാഗമനരാജ്യലാഭപർവ്വം[തിരുത്തുക]


         ശ്രേയസ്സോർക്കുന്നിതില്ലെന്തൊന്നിതിലും പരമത്ഭുതം? 13
         ദുഷ്ടമായ മനസ്സോടുംഗുഢമാം ബുദ്ധിയോടുമേ
         നന്മയെന്നായ് ചൊൽവതാകിൽ സമ്മതം ചെയ്തിടാം ദൃഢം 14
         മിശ്രങ്ങളല്ലർത്ഥകൃച് ഛ്രേ നന്മതിന്മയ്ക്കു കാരണം
         ഏവർക്കും സുഖദു:ഖങ്ങൾ ദൈവകല്പനപോലെയാം 15
         ബുദ്ധിമാൻ ബുദ്ധി കെട്ടോനും ബാലൻ വൃദ്ധനുമങ്ങനെ
         സഹായവാൻ നിസ്സഹായനിവർക്കു ഫലമൊക്കുമേ 16
         കേൾപ്പുണ്ടു പണ്ടംബുവീചനെന്നു പേരായ മന്നവൻ
         ഉണ്ടായിരുന്നു മഗധമഹീശ്വരമഹാകലേ 17
         ഇന്ദ്രിയങ്ങളുമില്ലാതെയുച്ഛ്വാസപരനാ നൃപൻ
         സർവ്വകാര്യത്തിലും മന്ത്രിസംസ്ഥനായിട്ടു നിന്നുപോൽ 18
         തന്മന്ത്രിയാം മഹാകർണ്ണിയന്നേകേശ്വരനായിപോൽ
         ബലം തനിക്കെന്നായിക്കണ്ടവമാനിച്ചിതായവൻ 19
         രാജോപഭോഗ്യമായീടും സ്ത്രീരത്നധനസഞ്ചയം
         എല്ലാം ഹരിച്ചിട്ടാ മുഢൻ നല്ലൊരൈശ്വര്യമാർന്നുതേ 20
         അതൊക്കെ നേടിയാ ലുബനേറ്റം ലോഭം വളർന്നുപോയ്
         അവ്വണ്ണമെല്ലാം നേടീട്ടാ രാജ്യം നേടാനൊരുങ്ങിനാർ 21
         ഇന്ദ്രിയങ്ങളുമില്ലാതെയുച്ഛാസിക്കാം നൃപന്നുടെ
         രാജ്യം നേടാൻ പ്രയത്നിച്ചുനോക്കീടും പറ്റിയില്ലപോൽ 22
         മറ്റെന്താ മന്നവന്നത്രേ രാജ്യത്വംവിധികല്പിതം
         അങ്ങയ്ക്കും വിധി കല്പിച്ചാൽ കട്ടും രാജ്യം മഹീപതേ 23
         ഏവരും നോക്കിനില്ലെത്താൻ കൈവരും തവ നിർണ്ണയം
         വിഹിതം വേറെയാണെകിൽ മോഹിച്ചാലും ഫലിച്ചിടാ 24
        ഏവം നോക്കിയെടുത്താലും മന്ത്രത്തിൻ നന്മതിന്മകൾ
        അറിഞ്ഞീടേണമേ ദുഷ്ടാദുഷ്ടന്മാരുടെ വാക്കുകൾ 25
ദ്രോണൻ പറഞ്ഞു
        അറിഞ്ഞു നിൻ ഭാവാദോഷാലെന്തിതീച്ചൊന്നതെന്തു ഞാൻ
        ദുഷ്ടം നീ പാണ്ഡവന്മാരിൽ ദോഷം ഘോഷിപ്പതല്ലയോ? 26
        കരുക്കൾക്കഭിവൃദ്ധിക്കു ഹിതം ചൊല്ലുന്നു കർണ്ണം ഞാൻ
        അതും നീ ഭോഷമായോർപ്പു ഹിതമായതു ചൊല്ലെടോ 27
        ഞാനുരയ്ക്കും ഹിതം വിട്ടുതാനേ മറ്റൊന്നു ചെയ്യുകിൽ
        ഏറെത്താമസമില്ലാതെ കരുക്കൾ മുടിയും ദൃഢം
 

[ 647 ] ====209.വിദുരവാക്യം====

ഭീഷ്മദ്രോണന്മാരുടെ അഭിപ്രായം സ്വീകരിക്കയാണ് നല്ലതെന്നും ശകുനികർണ്ണാദികളുടെ ഉപദേശം കേൾക്കുന്നപക്ഷം സർവ്വനാശമായിരിക്കും അതിന്റെ ഫലമെന്നും വിദുരനും പറയുന്നു.


വിദുരൻ പറഞ്ഞു
              രാജാവേ, തീർച്ചയായ് ശ്രേയസ്സോതണം തവ ബാന്ധവർ
         കേൾക്കാത്തവനിലോ പക്ഷേ, വാക്കു ചൊന്നാൽ ഫലിച്ചിടാ.
         ഹിതമായ് പ്രയമാം വാക്കു ചൊല്ലിനാൻ കുരുസത്തമ!
         ഭീഷ്മൻ ശാന്തനവൻ പക്ഷേ, കൈക്കൊള്ളുന്നില്ലതിന്നു നീ. 2
         അവ്വണ്ണമേ ദ്രോണരേറെപ്പറഞ്ഞു ഹിതമുത്തമം
         അതും രാധാസൂധൻ കർണ്ണൻ കാണ്മ നിന്നഹിതത്തിലായ്. 3
         ആലോചിച്ചിട്ടു കാണുന്നീലങ്ങയ്ക്കൊട്ടേറെ മിത്രമായ്
         ഇപ്പുരുഷശ്രേഷ്ഠരിലും ബുദ്ധിമാനായൊരുത്തനെ. 4
         വയസ്സാലും ബുദ്ധിയാലും പഴക്കമറിവാലുമേ
         ഉടയോർ നിങ്കലും തുല്യരിവർ പാണ്ഡവർതങ്കലും. 5
         ധർമ്മത്തിലും താണിടാത്തോർ സത്യത്തിങ്കലുമേ നൃപ!
         ശ്രീരാമനെക്കാട്ടിലുമേ ഗയനെക്കാട്ടിലും ദൃഢം. 6
         മുൻപൊരിക്കലുമശ്രേയസ്സോതിടാത്തവരാണിവർ
         നിന്നിൽ തെറ്റിവർ ചെയ്തെന്നായൊന്നിലു കണ്ടിടാ ദൃഢം. 7
         അവ്വണ്ണമുള്ളീ മഹാൻമാർ കുറ്റമറ്റ ഭവാനിലും
         സത്യശാലികളശ്രേയംസ്സാർത്തിതെന്നു വരുന്നിതോ. 8
         ബുദ്ധിമാന്മാർ നരശ്രേഷ്ഠരിഹലോകത്തിലിന്നിവർ
         നിന്മൂലരായ് ചതിപറഞ്ഞന്നായ് വന്നിടാ ദൃഢം. 9
         എന്നെനിക്കുറപ്പേറ്റമെന്നു ഹേ കുരുനന്ദനാ!
         ധർമ്മജ്ഞരർത്ഥകാര്യത്തിൽ പക്ഷംപറ്റിയുരച്ചിടാ. 10
         ഇതുതാൻ വലുതാം ശ്രേയസ്സങ്ങെയ്ക്കെന്നെന്മതം നൃപ!
         ദുര്യോധനാഭികൾ പരമങ്ങയ്ക്കെങ്ങനെ പുത്രരോ, 11
         അവ്വണ്ണമേ പാണ്ഡവരും പുത്രരാണില്ല സംശയം
         അവർക്കഹിതമായ് മന്ത്രിച്ചീടും സത്തറിയാത്തവർ. 12
         ശ്രേയസ്സു കാൺമതില്ലേതും നിയതം നിന്റെ മന്ത്രികൾ.
         നിന്മക്കളിൽ വിശേഷം നീ കരുതുന്നെങ്കിലോ നൃപ! 13
         ഉള്ളറിഞ്ഞിട്ടുള്ളൊരിവർ വയ്യാ ശ്രേയസ്സതും ദൃഢം.
         ഇതിന്നിന്നീ മഹാത്മാക്കൾ മഹാദ്യുതികൾ ദ്രുപതേ! 14
         തുറന്നൊന്നും പറഞ്ഞില്ല നിന്നിഷ്ഠപ്പടിയല്ലതും.
         അജയ്യപ്പാണ്ഡവന്മാരെന്നിപ്പോളിവർ ചൊല്ലിനാർ 15
         അതേറ്റം ശരിയങ്ങയ്ക്കായവരാൽ ഗുണമാകണം.
         

[ 648 ] 648

വിദൂരാഗമനരാജ്യലാഭപർവ്വം[തിരുത്തുക]

 

ശ്രീമാനാപ്പാണ്ഡവൻ വീരൻ സവ്യസാചി ധനഞ്ജയൻ
ശുക്രനായാലും പോരിൽ വെൽവാൻ ശക്യനാകുന്നതെങ്ങനെ
നാഗായുതബാലൻ ഭീമസേനൻ ഭീമപരാക്രമൻ
വാനവർക്കും പോരിൽ വെൽവാൻ ശക്യനാകുന്നതെങ്ങനെ
യമപുത്രോപമർ പരം യമന്മാർ യുദ്ധദക്ഷിണർ
ജീവനിച്ഛിപ്പോർക്കു വെൽവാൻ ശക്യരാകുന്നതെങ്ങനെ
ധൃതി കാരുണ്യമൊട്ടേറെ ക്ഷമ സത്യം പരാക്രമം
ഇവയൊക്കും ധർമ്മരാജനെജ്ജയിച്ചിടുന്നതെങ്ങനെ
അവർക്കു തുണയാ രാമനവർക്കോ മന്ത്രി മാധവൻ
സഹായം സാത്യകിയവർക്കെന്തസാദ്ധ്യം ജയിക്കുവാൻ
ശ്വശുരൻ ദ്രുപദൻ പിന്നെ സ്യാലർ പാഞ്ചാലനന്ദനൻ
ധൃഷ്ടദ്യമ്നദിവീരന്മാരവർക്കമിതവിക്രമർ
അജയ്യംവരെന്നോർത്തും മുൻപവർക്കിഹ ഭാരത
അവകാശം പാർത്തുമങ്ങു ധർമ്മംപോലെ നടക്കുക
പുരോചനൻ ചെയ്ത നിന്റെ പെരുതാം ദുശ്യശിരസിനെ
പാണ്ഡവാനുഗ്രഹംകൊണ്ടു കഴുകികളയണമേ
അവർക്കനുഗ്രഹംചെയ്തവിടെ സ്വകലത്തിനും
ജീവനേകും ധർമ്മമത്രേ ക്ഷത്രിയർക്കും വളർച്ചയാം
ദ്രുപദഷ്ടാപതി മഹാൻ നാം വൈരം ചെയ്തു വെച്ചവൻ
അവനെ പാട്ടിൽ വെയ്ക്കുന്നതീപക്ഷത്തീന്നു വൃദ്ധിയാം
ബലവാന്മാർ പാണ്ഡവാന്മാർ ബഹുപേരവനീപതേ 26
കൃഷ്ണനുള്ള പുറത്തെല്ലാം കൃഷ്ണൻ നിൽക്കും പുറം ജയം
സാമം കൊണ്ടിട്ടു സാധിക്കാവുന്ന കാര്യം ധരാപതേ 27

ദൈവം കെട്ടോൻ വിഗ്രഹത്താൽ ചെയ് വാനാരുദ്യമിച്ചീടും
പാർത്ഥർ ജീവിപ്പതായ് ക്കേട്ടീപ്പൗരജാനപദവ്രജം 28
കാണ്മാൻ കൊതിച്ചു നിൽക്കുന്നു പ്രിയംചെയ് വൂ ജനാധിപാ
ദുര്യോധൻ കർണ്ണനേവം പിന്നെശ്ശകുനി സൗബാലൻ 29
ദുർബ്ബുദ്ധികധർമ്മിഷ്ടർ മൂഢർ കേൾക്കായ്ക തന്മൊഴി.
ഗുണവാനാം ഭവാനോടു മുന്നമേ ചൊല്ലി ഞാൻ നൃപി 30

ദുര്യോധനന്റെ തെറ്റാലീ നാട്ടുക്കാരൊക്കെ മുടിഞ്ഞീടും.

[ 649 ] ====210.വിദുരദ്രുപതസംവാദം====

ഭീഷ്മാദികളുടെ വാക്കു സ്വീകരിച്ച ധൃതരാഷ്ട്രൻ പാണ്ഡവന്മാരെ കൂട്ടിക്കൊണ്ടു വരുന്നതിനായി വിദുരനെ പാഞ്ജാലരാജ്യത്തിലേക്കയയ്ക്കുന്നു. വിദുരൻ ദ്രുപദനെക്കണ്ടു ധൃതരാഷ്ട്രന്റെ സന്ദേശം ഭംഗിയായി പറഞ്ഞു മനസ്സിലാക്കുന്നു.


ധൃതരാഷ്ട്രൻ പറഞ്ഞു.
             വിദ്വാൻ ശാന്തനവൻ ഭീഷ്മൻ ദ്രോണൻ ബ്രഹ്മർഷിമുഖ്യനും
        നീയുമവ്വണ്ണമെന്നോടു ഹിതമേററമുരപ്പതാം. 1
        ആ വീരരായ കൗന്തേയർ പാണ്ഡുവിന്നെപ്രകാരമോ
        അപ്രകാരംതന്നെ ധർമ്മാലെനിക്കും മക്കളാം ദൃഢം. 2
        എന്മക്കൾക്കേതുവിധമീ രാജ്യം വിഹിതമാവതോ
        അതേവിധം പാണ്ഡവർക്കുമതിനില്ലൊരു സംശയം. 3
        ക്ഷത്താവേ, പോയ് കൊണ്ടുവരികവരെസ്സൽക്കരിച്ചു നീ
        അമ്മയൊന്നിച്ചഴകും കൃഷ്ണയൊന്നിച്ചു ഭാരതാ ! 4
        ഭാഗ്യം ജീവിച്ചു കൗന്തേയർ ഭാഗ്യം ജീവിച്ചു കൗന്തിയും
        ഭാഗ്യം ദ്രൗപതിയെ നേടീ യോഗ്യരാമാ മഹാരഥർ. 5
        ഭാഗ്യം വൃദ്ധി നമുക്കിപ്പോൾ ഭാഗ്യം ചത്തൂ പുരോചനൻ
        ഭാഗ്യമെന്റെ മഹാദുഖമൊക്കെയും നങ്ങി സന്മതേ! 6
വൈശമ്പായനൻ പറഞ്ഞു
         ഉടനേ പോയി വിദുരൻ ധൃതരാഷ്ട്രന്റെയാജ്ഞയാൽ
         യജ്ഞസേനനുമാപ്പാണ്ഡുപുത്രനും വാണിടുന്നിടം. 7
         ദ്രൗപതിക്കും പാണ്ഡവർക്കും യജ്ഞസേനന്നുമേ പരം
         പലമാതിരി വിത്തൗഘം രത്നമെന്നിവയൊത്തുതാൻ. 8
         അവിടെച്ചെന്നു ധർമ്മജ്ഞൻ ധർമ്മശാസ്ത്രവിചക്ഷണൻ
         ന്യായപ്രകാരം ദ്രുപദനൃപനെച്ചെന്നുകണ്ടുതേ. 9
         അദ്ദേഹവും വിദുരരെ സ്വീകരിച്ചു യഥാവിധി
         മര്യാദപോലെ കുശലപ്രശനവും ചെയ്ത തങ്ങളിൽ. 10
         പാണ്ഡുപുത്രരെയും കണ്ടിതവൻ ഗോവിന്ദനേയുമേ
         സ്നേഹത്തോടും പുണർന്നോതിയവരോടങ്ങനാമയം. 11
         മുറയ്ക്കായവർ ചെയ്യുന്ന പൂജയേററിട്ടു ബുദ്ധിമാൻ
         ധൃതരാഷ്ട്രൻ ചൊന്നവണ്ണം സ്നേഹമുൾക്കൊണ്ടു വീണ്ടുമേ. 12
         ആപ്പാണ്ഡുസുതരോടായിച്ഛോദിച്ചു താനനാമയം
         പലമാതിരി രത്നങ്ങൾ വസുജാലവുമേകിനാൽ. 13

        പാണ്ഡവൻമാർക്കുമാക്കുന്തീദേവിക്കും പാർഷതിയ്ക്കുമേ
        ദ്രുപഭന്റെ സുതന്മാർക്കും കരുക്കളുരുകുംപടി. 14
        പറഞ്ഞു പിന്നെ മതിമാൻ പരം വിനയമാണ്ടവൻ
        കണ്ണനും പാണ്ഡവന്മാരും കേൾക്കേ ദ്രുപദനോടവൻ. 15

[ 650 ] 650.

വിദുരാഗമനരാജ്യലാഭപർവ്വം[തിരുത്തുക]

    വിദുരൻ പറഞ്ഞു
         രാജാവേ മന്ത്രിവരരും മക്കളും ചേർന്നു കേൾക്കണം
           ധൃതരാഷ്ട്രൻ ഭവാനോടു സസുതാമാത്യബാന്ധവൻ. 16
           വീണ്ടും ചൊല്ലുന്നു കശലം നന്ദിപൂണ്ടു മഹീപതേ
           ഏറ്റമീച്ചാർച്ചകൊണ്ടിട്ടു നന്ദിക്കുന്നുണ്ടു മന്നവ 17
           മുറ്റും കൗരവരോടൊത്തു ഭീഷ്മരും പുനരങ്ങനെ
           മഹാപ്രാജ്ഞൻ ഭവാനോടു ചോദിച്ചു കുശലം പരം. 18
           ഭാരദ്വാജൻ മഹാപ്രാജ്ഞൻ ദ്രോണൻ നിൻ തോഴരമ്മാവൽ
           തഴുകിക്കൊണ്ടു നിന്നോടു ചോദിച്ചു കുശലൻ പരം. 19
           പാഞ്ജാല്യം നിൻ ചാർച്ചയേറ്റ ധൃതരാഷ്ട്രനരാധിപൻ
           കൃതാർത്ഥനായൊന്നോർക്കുന്നൂ മറ്റുള്ള കരുനീരരും. 20
           രാജ്യലാഭവുത്രക്കു സന്തോഷകരമല്ലൊടാ
           യജ്ഞാസേന, ഭവാനോടു ചാർച്ചയായതുപോലിഹാ. 21
           ഇതറിഞ്ഞു ഭവാൻ പാണ്ഡുസുതന്മാരെയയ്ക്കണം
           പാണ്ഡുനന്ദനരെക്കാണ്മാൻ കൗരവർക്കേറ്റ മാഗ്രഹം. 22
           ഏറെനാളായ് വേർപിരിഞ്ഞുനിന്നോരാണീ നരർഷഭർ
           പൂരം കാണ്മാൻ കൊതിക്കുന്നുവ്വണ്ണം കുന്തിതാനുമേ. 23
           കൃഷ്ണയാ ദ്രൗപതിയെയും കരുനാമികളേവരും
           കാണ്മാൻ കൊതിച്ചുനിൽക്കുന്നൂ പൗരരും നാച്ചുകാരുമേ. 24
           എന്നാലങ്ങീപ്പാണ്ഡവർക്കു സമ്മതം നൽകിടേണമേ
           ഭാര്യയോടൊത്തു യാത്രക്കിന്നതിനാണെന്റെയാഗ്രഹം. 25
           പാണ്ഡവന്മാരെയങ്ങയങ്ങുന്നുവിട്ടയക്കുന്നതാകിലോ
           ധൃതരാഷ്ട്രന്റെ പാർശ്വത്തേക്കുടനെ ഞാനയ്ക്കുവൻ. 26
           “കുന്തിയോടും കൃഷ്ണനോടും കൗന്തേയന്മാർ വരും ദൃഢം."

211. പുരീനിർമ്മാണം[തിരുത്തുക]

ദ്രുപദന്റെ അനുമതിയോടും കൃഷ്ണന്റെ ആലോചനയോടുകൂടി പാണ്ഡവന്മാർ ഹസ്തിനപുരത്തിലെത്തുന്നു. പയരജാനപരന്മാരുടെ ആഹ്ലാദപ്രകടനം. കുറേക്കാലം കഴിഞ്ഞ് രാജ്യം രണ്ടായിപ്പകത്ത് ധൃതരാഷ്ട്രൻ പാണ്ഡവരെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കയയ്ക്കുന്നു. അവര് അവിടെ മനോഹരമായ ഒരു നഗരം നിർമ്മിയ്ക്കുന്നു. പാണ്ഡവരെ അവിടെ വാഴിച്ചതിനുശേഷം കൃഷ്ണൻ ദ്വാരകയിലേയ്ക്കു മടങ്ങുന്നു.


 ദ്രപതൻ പറഞ്ഞു
 സത്യമാണിന്നു വിദുര, ബുദ്ധിമാൻ നീ പറഞ്ഞതും
ഈച്ചാർച്ചകൊണ്ടു സന്തോഷം വായ്ച്ചുമനില്പ്പുണ്ടെനിക്കാമോ.

[ 651 ] 651

പുരീനിർമ്മാണം[തിരുത്തുക]


യുക്തമത്രേ മഹാന്മാരാമിവർക്കുള്ളോരു യാത്രയും
പക്ഷേ, ഞാനിന്നിതോതുന്നതോർക്കുമ്പോൾ ഭംഗിയായ് വരാം
എപ്പൊഴാ നിരൂപിക്കുന്നു കുന്തീപുത്രൻ യുധിഷ്ഠിരൻ
ഭീമാർജ്ജുനന്മാരുമേവം യമൻമാരായ വീരരും 3
രാമകൃഷ്ണന്മാരുമെന്നാലപ്പോൾ പോകട്ടെ പാണ്ഡവർ
പുരുഷവ്യാഘ്രരവരാണിവർക്കു ഹിതകാരികൾ. 4
യുധിഷ്ഠിരൻ പറഞ്ഞു
അങ്ങയ്ക്കു പരതന്ത്രന്മാർ ഞങ്ങളും കൂട്ടുകാരുമേ
നന്ദിച്ചു ഞങ്ങളോടോതുംവണ്ണമേ ചെയ്തുകൊള്ളുമേ. 5
വൈശമ്പായൻ പറഞ്ഞു
ഉടൻ ചൊന്നാൻ വാസുദേവൻ ഗമനം മമ സമ്മതം
സർവ്വധർമ്മജ്ഞനായിടും ദ്രുപദന്നെത്തുവാൻ മതം? 6
ദ്രുപദൻ പറഞ്ഞു
എന്തു ചിന്തിച്ചിടുന്നുണ്ടോ ദാശാർഹൻ പുരുഷോത്തമൻ
കാലോചിതാലോചനയിങ്ങതെനിക്കതിസമ്മതം 7
യോഗ്യരാകുന്ന പാർത്ഥന്മാരെനിക്കിന്നെപ്രകാരമോ
അപ്രകാരംതന്നെയാണു വാസുദേവനുമേ പരം 8
അത്രയ്ക്കു കരുതുന്നില്ലാ പാണ്ഡുപുത്രൻ യുധിഷ്ഠിരൻ
എത്രയ്ക്കിവർക്കു കുശലമോർക്കുന്നു കേശീസുദനൻ 9
വൈശമ്പായൻ പറഞ്ഞു
പിന്നെയാ ദ്രുപദൻ തന സമ്മതത്തോടുകൂടവേ
പാണ്ഡവന്മാരുമക്കൃഷ്ണൻതാനും വിദൂരരും വിദേവ 10
പാഞ്ചാലിയേയുംകൈകൊണ്ടു പുകഴും കുന്തിയേയുമാ
വിനോദമായ് സുഖത്തോടും ഹസ്തിനാപുരി പൂകിനാർ. 11
അവർ വന്നെന്നു കേട്ടിട്ടു ധൃതരാഷ്ട്രൻ നരേശ്വരൻ
എതിരേററു പാണ്ഡവരെക്കൗരവന്മാരെ വിട്ടുടൻ. 12
വികർണ്ണനാം വീരനെയും ചിത്രസേനനേയും നൃപി
ദ്രോണാചാര്യനെയും ശാരഭ്വതനാം കൃപനേയുമേ 13
അവരോടൊത്തുചേർന്നിട്ടു ശോഭയാർന്ന മഹാഹലർ
ഹസ്തിനാപുരിയുൾപ്പുക്കാർ മെല്ലവേ പാണ്ഡുനന്ദനർ. 14
കൗതൂഹലത്താൽ നഗരജ്ജേലിപ്പവിധത്തിലായ്.
അവിടെപ്പാണ്ഡുനെന്മാർ ശോകക്ലേശം കെടുംവിധം 15
ഉച്ചത്തിലും മെല്ലെയായും പൗരന്മാരിഷ്ടകാരികൾ
പറയും വാക്കു കേൾക്കായീ പാണ്ഡവർക്കു സുഖപ്രദം 16
പൗരന്മാർ പറഞ്ഞു
ഇതാ വരുന്നു ധർമ്മജ്ഞനാകുമാപ്പുരുഷോത്തമൻ
സ്വന്തം ദായാദരെപ്പോലെ ധർമ്മാൽ നമ്മെ ഭരിപ്പവൻ. 17
ജനപ്രിയൻ പാണ്ഡു കാട്ടിൽനിന്നെത്തുംവണ്ണമിപ്പൊഴേ

[ 652 ] 652

വിദൂരാഗമനരാജ്യലാഭപർവ്വം[തിരുത്തുക]

                           

       നമ്മൾക്കിഷ്ടം ചെയ്യുവാനായിവൻ വന്നതസംശയം 18
       നമ്മൾക്കിപ്പോൾത്തന്നെയേററം പ്രിയം ചെയ്യുന്നതിങ്ങിവൻ
       വീണ്ടുമീപ്പുരിയിൽ കുന്തീപുത്രൻ വന്നതുകാരണം 19
       ദാനം ഹോമം തപമിവ നൂനം നാം ചെയ്തിരിക്കിലോ
       അപ്പുണ്യത്താൽ പാണ്ഡവന്മാരിവർ നൂററാണ്ടു വാഴണ. 20
       ധൃതരാഷ്ട്രന്റെയും ഭീഷ്മൻതന്റെയും പിന്നെയായവർ
       പാദാഭിവാദനംചെയ്തു മററു പൂജ്യരുടേയുമേ 21
       അടച്ചു നാട്ടുകാരോടും കുശലം ചൊല്ലിവെച്ചവർ
       ധൃതരാഷ്ട്രാജ്ഞ കൈകൊണ്ടു മന്ദിരങ്ങൾ കരേറിനാർ 22
       ഒട്ടുകാലം വിശ്രമിച്ചു പാർത്തിട്ടാബ്ബഹുശക്തരെ
       വരുത്തിദ്ധൃതരാഷ്ട്രോർവീപതി ശന്തൻപുത്രനും. 23
ധൃതരാഷ്ട്രൻ പറഞ്ഞു
       ഭ്രാതാക്കളൊത്തു നീ കേൾക്ക കൗന്തേയ,മമ ഭാഷിതം
       ഖാണ്ഡവപ്രസ്ഥമാണ്ടാലും വീണ്ടും തമമിൽപ്പിണങ്ങൊലാ 24
       നിങ്ങളായവിടെപ്പാർത്താലാക്രമിക്കില്ലൊരുത്തനും
       ഇന്ദ്രൻവാനവരെപ്പോലെ പാർത്ഥൻ രക്ഷിച്ചിരിക്കവേ 25
       ഖാണ്ഡവപ്രസ്ഥമാണ്ടാലുമർദ്ധരാജ്യം ഭരിച്ചിനി
വൈശമ്പായനൻ പറഞ്ഞു
       ആ വാക്കിനെ സ്വീകരിച്ചു നൃപനെക്കൂപ്പിയായവർ 26
       ആഗ്ഘാരകാനനത്തേക്കു പുറപ്പെട്ടാർ നരർഷദർ
       അർദ്ധരാജ്യത്തെയും വാങ്ങി ഖാണ്ഡവപ്രസ്ഥമേറിനാർ 27
       കൃഷ്ണൻ മുൻപായായവിടെപ്പാണ്ഡവന്മാരണഞ്ഞുടൻ
       വിണ്ണെന്നപോലച്യുതന്മാർ മണ്ഡനംചെയ്തിതാസ്ഥലം 29
       പിന്നെപ്പുണ്യപ്രദേശത്തു ശാന്തികർമ്മ കഴിച്ചവർ
       ദ്വൈപായനാദ്ധ്യക്ഷമൊടും തീപ്പിച്ചു പട്ടണത്തിനെ. 30
       കടൽപോലാഴമുളളൊരു കിടങ്ങുകളുമങ്ങനെ
       കട്ടിയായംബരത്തികൽ മുട്ടീടുംകോട്ടയങ്ങനെ 31
       ശുഭ്രാഭ്രചന്ദ്രസദൃശമായ് പ്രകാശിച്ചിടുംവിധം
       നാഗങ്ങളാൽ ഭോഗവതിപോലെ ശോഭിച്ചിതാപ്പൂരം 32
       ദ്വീപക്ഷഗരുഡാകാരദ്വാരങ്ങൾ മണിമേടകൾ
       അഭ്രപ്രഭാമന്ദിരങ്ങൾക്കൊത്ത വൻഗോപുരങ്ങളും 33
       അഭോദമായ് പലവിധം ശാസ്ത്രരക്ഷകളൊത്തഹോ
       ദ്വിജിഹ്വനാഗസദൃശശക്തിജാലവുമായ് പരം 34
       അഭ്യാസമേറീടുംകാവലാരുമായ കാർന്നഹോ
       തീഷ്ണാകശം മുൾത്തടികൾ യന്ത്രജാലങ്ങളും പരം 35
       ഇരുമ്പുചക്രങ്ങളുമായ് പാരം ശോഭിച്ചിതാപ്പുരം
       വീതിയേററം പാതയുമായ്ദേവതാബാധയെന്നിയേ. 36

[ 653 ]

653
പലമാതിരിയിൽ ശുഭ്രഭവനങ്ങൾ നിരക്കവേ
ഇന്ദ്രലോകംപോലെയേറ്റമിന്ദ്രപ്രസ്ഥം വിളങ്ങിതേ. 36
മിന്നൽപ്രഭകളൊത്തിട്ടു ചിന്നും മേഘൗഘസന്നിഭം
രമ്യമാമാ പ്രദേശത്തു കൗരവേന്ദ്രന്റെ മന്ദിരം 37
പൂങ്കാവോടൊത്തു ശോഭിച്ചൂ യക്ഷരാജഗൃഹോപമം
സർവ്വവേദവിദഗ്ദ്ധന്മാരവിടേയ്ക്കെത്തി ഭൂസുരർ 38
സർവ്വഭാഷാവിധഗ്ദ്ധന്മാർ പാർപ്പുറപ്പിച്ചു കൂടിനാർ
നാനാദേശത്തിൽനിന്നെത്തീ ധനാർത്ഥികൾ വണിഗ്ജനം 39
സർവ്വശില്പികളും വന്നിട്ടവിടെപ്പാർത്തുകൂടിനാർ
നല്ലൊരുദ്യാനജാലങ്ങൾ നഗരത്തിനു ചുറ്റുമേ 40
തേന്മാവാമ്രാതകം നീപമശോകം നല്ലചമ്പകം
നാഗപ്പൂനാരകം പുന്ന പിന്നെ നല്ല പുലാവുകൾ 41
പയൻ പന തമാലങ്ങൾ കൈനാറികളെരഞ്ഞികൾ
ചന്തമേറും പൂക്കളും നൽകായ്ക്കളും തൂങ്ങിയങ്ങനെ 42
നെല്ലി പാച്ചോറ്റിയങ്കോലം നല്ലപൂക്കളുമായിഹ
ഞാറ പാടലകുബ്ജങ്ങൾ പരം നല്ലൊരു മുല്ലകൾ 43
കരവീരം പാരിജാതം മറ്റുമോരോ മരങ്ങളും
എന്നും പൂത്തും കാച്ചുമോരോ പക്ഷിജാലങ്ങളാർന്നുമേ 44
മദിച്ചാടുന്ന മയിലും കൂകും കുയിലുമങ്ങനെ
കണ്ണാടിപ്പുരയും നാനാജാതി വല്ലീഗൃഹങ്ങളും 45
ചിത്രഗേഹങ്ങളും പാരം കൃത്രിമാചലഭേദവും
നല്ലവെള്ളം നിറഞ്ഞെന്നും കാണുമോരോ കുളങ്ങളും 46
ആമ്പലും താമരകളും മണക്കും പല പൊയ്കകൾ
അന്നം കാരണ്ഡവം ചക്രവാകമെന്നിവയൊത്തഹോ! 47
അഴകേറും പുഷ്കരണീജാലവും പലമാതിരി
വലുതാകും തടാകങ്ങളഴകുള്ളവയങ്ങനെ 48
ഇതൊക്കെയുള്ളോരാപ്പുണ്യജനം വാഴുന്നൊരാസ്ഥലേ
പാർക്കുന്ന പാണ്ഡവന്മാർക്കു വായ്ക്കും പ്രീതി വളർന്നുതേ. 49
ഭീഷ്മനും ഭൂപനും ധർമ്മപുത്രനേയിങ്ങയയ്ക്കയാൽ
ഖാണ്ഡവപ്രദേശത്തു പാണ്ഡവന്മാർ വസിച്ചുതേ. 50
ഇന്ദ്രസന്നിഭരായോരീയഞ്ചുപേർ വന്നു വാണതിൽ
നാഗങ്ങളാൽ ഭോഗവതിപോലെ ശോഭിച്ചിതാപ്പുരം 51
അവരെത്തത്ര വാഴിച്ചു രാമനോടൊത്തു കേശവൻ
പാണ്ഡവാനുജ്ഞയും വാങ്ങി ദ്വാരകയ്ക്കെഴുന്നള്ളിനാൻ. 52

[ 654 ] 654

212. നാരദാഗമനം[തിരുത്തുക]

പാണ്ഡവന്മാർ ഇന്ദ്രപ്രസ്ഥത്തിൽ വാഴുന്നകാലത്ത് ഒരു ദിവസം നാരദൻ അവിടെയെത്തുന്നു. സുന്ദോപസുന്ദന്മാർ തമ്മിലുണ്ടായതുപോലുള്ള അഭിപ്രായവ്യത്യാസും കൂടാതിരിക്കാൻ വേണ്ടി പാഞ്ചാലിയെ സംബന്ധിച്ചു ചില വ്യവസ്ഥകളൊക്കെ ഏർപ്പെടുത്തണമെന്നു നാരദൻ ഉപദേശിക്കുന്നു. സുന്ദോപസുന്ദോപാഖ്യാനം വിസ്തരിച്ചു കേട്ടാൽക്കൊള്ളാമെന്നു ധർമ്മപുത്രർ പറയുന്നു.


ജനമേജയൻ പറഞ്ഞു.
ഇത്ഥമിന്ദ്രപ്രസ്ഥരാജ്യമേറ്റുകൊണ്ടു തപോധന!
അതിന്നുശേഷമായെന്തു ചെയ്തിതാപ്പാണ്ഡു നന്ദനർ? 1
അവരേറ്റം സത്വവാന്മാരെന്റെ പൂർവ്വപിതാമഹർ
അവരെക്കൃഷ്ണയാം പത്നിയനുവർത്തിച്ചതെങ്ങനെ? 2
ഒക്കയും വിസ്തരിച്ചിട്ടു കേൾക്കുവാനുണ്ടൊരാഗ്രഹം
കൃഷ്ണ ചേരുമവർക്കുള്ളൊരന്യോന്യചരിതക്രമം. 3

വൈശമ്പായനൻ പറഞ്ഞു
ധൃതരാഷ്ട്രാനുമതരായ് കൃഷ്ണയോടൊത്തു പാണ്ഡവർ
രമിച്ചിതിന്ദ്രപ്രസ്ഥത്തിൽ രാജ്യം നേടിപ്പരന്തപർ 4
കൈവശംവന്ന രാജ്യത്തെ സത്യസന്ധൻ യുധിഷ്ഠിരൻ
ധർമ്മപ്രകാരം പാലിച്ചൂ സോദന്മാരുമൊത്തഹോ! 5
ജിതവൈരികൾ ധീമാന്മാർ സത്യധർമ്മം വിടാതവർ
പരമാനന്ദമുൾക്കൊണ്ടു തത്ര പാർത്തിതു പാണ്ഡവർ 6
പൗരകാര്യങ്ങളൊക്കേയും നടത്തിപ്പുരുഷർഷഭർ
രാജാക്കൾക്കുതകീടുന്നോരധികാരത്തിൽ മേവിനാർ. 7
ആ മഹാത്മാക്കളീവണ്ണം മേവിപ്പോരും ദശാന്തരേ
ഒരിക്കൽ നാരദമുനിയവിടെയ്ക്കെഴുന്നള്ളിനാൻ. 8
രമ്യമാം തന്റെ പീഠത്തെയവനേകീ യുധിഷ്ഠിരൻ
ഇരുന്നശേഷം ദേവർഷിക്കർഗ്ഘ്യം താനേ യഥാവിധി 9
കൊടുത്തൂ ധീമാനവനു നിവേദിച്ചിതു രാജ്യവും
അപ്പൂജയെ സ്വീകരിച്ചു നന്ദി കൈക്കണ്ടു മാമുനി 10
ആശീർവ്വാദംചെയ്തവനോടിരിക്കാനരുളീടിനാൻ
സമ്മതത്തോടുമരികിലിരുന്നിതു യുധിഷ്ഠിരൻ 11
ഭഗവാൻ വന്ന വിവരമറിയിച്ചിതു കൃഷ്ണയെ.
അതുകേട്ടാ ദ്രൗപദിയും ശുചിയായ് ശ്രദ്ധയോടുടൻ 12
ചെന്നൂ പാണ്ഡവരൊന്നിച്ചു നാരദൻ വാണിടുന്നിടം
ദേവർഷീന്ദ്രന്റെ തൃക്കാലു വന്ദിച്ചാദ്ധർമ്മചാരിണി 13
കൈകൂപ്പി വിനയത്തൊടും നിന്നാളാ ദ്രുപദാത്മജ.
അവൾക്കും സത്യവാക്കാകും ധർമ്മജ്ഞൻ മുനി സത്തമൻ14

[ 655 ]

655

പലമാതിരിയാശിസ്സു കൊടുത്തിട്ടഥ നാരദൻ
പോയാലുമെന്നുകല്പിച്ചാൻ ഭഗവാനവളോടുടൻ. 15
കൃഷ്ണപോയ്ക്കണ്ടതിൽപ്പിന്നെദ്ധർമ്മജാദികളോടവൻ
ഏവരോടും വിവക്തത്തിലരുളീ ഭഗവാൻ മുനി. 16
നാരദൻ പറഞ്ഞു
നിങ്ങൾക്കെല്ലാർക്കുമിക്കൃഷ്ണ ധർമ്മപത്നി യശസ്വിനി
ഭേദം നിങ്ങൾക്കിതിൽപ്പറ്റാതാവാൻ നീതി നടത്തണം. 17
മുന്നം സുന്ദോപസുന്ദന്മാരൊരുമ്പാടുള്ള സോദരർ
ത്രിലോകത്തിലവദ്ധ്യന്മാരന്യന്യം ചേർന്നു മേവിനാർ. 18
ഒരേ രാജ്യം ഭവനമെന്നൊരേ ശയ്യാസനങ്ങളും
എന്നാൽ തിലോത്തമാമൂലമന്യോന്യം കൊന്നിതായവർ. 19
അതിനാൽ സൗഹൃദം കാപ്പിനന്യോന്യപ്രീതിസാധനം
ഛിദ്രം നിങ്ങൾക്കുപറ്റാതെ കാത്തീടേണം യുധിഷ്ഠിര! 20
യുധിഷ്ഠിരൻ പറഞ്ഞു
സുന്ദോപസുന്ദരവരാരുടെ പുത്രർ മാമുനേ!
തമ്മിൽ ഛിദ്രം വന്നതെന്തിനന്യോന്യം കൊന്നതെങ്ങനെ? 21
അപ്സരോദേവതാകന്യയാർക്കുള്ളവൾ തിലോത്തമ?
അവളിൽ കാമമാർന്നല്ലോ തമ്മിൽ കൊന്നതുമായവർ. 22
ഇതൊക്കെയുണ്ടായവിധം വിസ്തരിച്ചു മഹാമുനേ!
കേൾപ്പാനുണ്ടാഗ്രഹം ബ്രഹ്മൻ, പെരുത്തുണ്ടിഹ കൗതുകം. 23

213. സുന്ദോപസുന്ദോപാഖ്യനം[തിരുത്തുക]

ഹിരണ്യകശിപുവംശജനായ നികുംഭന്റെ മക്കളായി സുന്ദനെന്നും ഉപസുന്ദനെന്നും പേരായ രണ്ടു ജ്യേഷ്ഠാനുജന്മാരുണ്ടാകുന്നു. അവർ തപസ്സുകൊണ്ടു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, തങ്ങൾ പരസ്പരമല്ലാതെ മറ്റാരും തങ്ങളെ കൊല്ലരുതെന്നു വരം വാങ്ങുന്നു.


നാരദൻ പറഞ്ഞു
ഭ്രാതാക്കന്മാരുമൊന്നിച്ചു കേട്ടുകൊൾക യുധിഷ്ഠിര!
മുറയ്ക്കു വിസ്തരിച്ചോതാമിപ്പഴങ്കഥയിന്നു ഞാൻ. 1
ദൈത്യൻ ഹിരണ്യകശിപുവിന്റെ വംശത്തിൽ മുന്നമേ
നികുംഭനെന്ന ദൈത്യേന്ദ്രനുണ്ടായ് തേജസ്വി ശക്തിമാൻ. 2
അവന്റെ മക്കളായുണ്ടായ് വീരന്മാർ ഭീമവിക്രമർ
സുന്ദോപസുന്ദന്മാരെന്ന ദൈത്യന്മാർ ക്രൂരബുദ്ധികൾ 3
ഒരേനിശ്ചയുൾക്കൊണ്ടോരേകകാര്യത്തിനൊത്തവർ
സമദുഃഖസുഖന്മാരായ് സമം പാർത്തീടിനാരവർ. 4
ഒന്നിച്ചല്ലാതെ ഭക്ഷിക്കില്ലൊന്നിച്ചേ സല്പിച്ചിടൂ

[ 656 ]

656

അന്യോന്യസ്നേഹിതരവരന്യോന്യം പ്രിയവാദികൾ. 5
ഏകശീലന്മാരവരങ്ങേകൻ രണ്ടായിടും വിധം
വളർന്നാരവർ കാര്യങ്ങൾക്കൊന്നിച്ചെന്നും മുതിർന്നവർ. 6
ത്രൈലോക്യം കീഴടക്കീടാൻ കരുതീട്ടൊത്തുറച്ചവർ
ദീക്ഷകൈക്കൊണ്ടു വിന്ധ്യാദ്രിപുക്കു ഘോരം തപിച്ചുതേ.7
ഒട്ടേറെ വളരെക്കാലം തപം കൈക്കൊണ്ടു മേവിനാർ
പൈദാഹങ്ങൾ സഹിച്ചങ്ങു ജടാവല്ക്കലധാരികൾ 8
ചളി മെയ്യിൽ പിരണ്ടിട്ടു വായുഭക്ഷണമാർന്നവർ
സ്വമാംസം ചെത്തി ഹോമിപ്പോർ പദാംഗുഷ്ഠത്തിൽ നില്പവർ, 9
കൈപൊക്കിക്കണ്ണടയ്ക്കാതെയേറെക്കാലം വ്രതസ്ഥരായ്.
ഏറെനാളായവർക്കുള്ള തപസ്സാൽ ചൂടുപെട്ടഹോ 10
പുക കക്കീ വിന്ധ്യശൈലമതൊരത്ഭുതമായിതേ.
അവർ ചെയ്യും ഘോരതപം കണ്ടു പേടിച്ച ദേവകൾ 11
തപോഭംഗം വരുത്തീടാൻ വല വിഘ്നങ്ങൾ ചെയ്തുതേ.
പ്രലോഭിപ്പിച്ചൂ രത്നങ്ങൾ പെണ്ണുങ്ങളിവയാൽ പരം 12
വ്രതഭഗം ചെയ്തതില്ലാ സുമഹാവ്രതരേതുമേ;
പിന്നെ മായകൾ കാണിച്ചാരന്നാ യോഗ്യരിൽ വാനവർ. 13
അവർക്കെഴും സോദരികളമ്മമാർ സമവജനങ്ങളും
ശൂലമേന്തിന രക്ഷസ്സു കുത്തിവീഴിച്ചിടുമ്പൊഴേ, 14
കേശമാഭരണം വസ്ത്രമിവയൊക്കക്കിഴിഞ്ഞഹോ!
രക്ഷിച്ചുകൊൾകെന്നവരെ വിളിച്ചുച്ചം കരഞ്ഞുതേ. 15
വ്രതഭഗം ചെയ്തതില്ലാ സുമഹാവ്രതരേതുമേ
ഇരുപേരിലൊരാൾപോലും ക്ഷോഭാർത്തികൾ പെടാഞ്ഞതിൽ 16
മറഞ്ഞിതാ സ്ത്രീജനവുമവിടെക്കണ്ട ഭൂതവും.
പിന്നെപ്പിതാമഹൻതന്നെ വന്നാദ്ദൈത്യന്ദ്രരോടുടൻ 17
വരം തരാമെന്നു ചൊന്നാൻ പരം ലോകഹിതൻ പ്രഭു
അപ്പോൾ സുന്ദോപസുന്ദന്മാർ ഭ്രാതാക്കൾ ദൃഢവിക്രമർ. 18
പിതാമഹസ്വാമിയെക്കണ്ടങ്ങു കൈകൂപ്പി നിന്നുതേ.
ബ്രഹ്മാവിനോടുണർത്തിച്ചൂ നിർമ്മായമവരൊപ്പമേ: 19
“പിതാമഹൻ ഞങ്ങളുടെ തപസ്സാൽ പ്രീതരെങ്കിലോ
മായാവിത്തുക്കളസ്ത്രജ്ഞർ ശക്തന്മാർ കാമരൂപികൾ 20
ഞങ്ങളേവം നിൻ പ്രസാദാലമരന്മാരുമാവണം”

ബ്രഹ്മാവു പറഞ്ഞു
അമരത്വമൊഴിച്ചൊക്ക നിങ്ങൾ ചൊന്നവിധം വരും 21
അമരപ്രായരാം മൃത്യുമാർഗ്ഗമൊന്നു വരിക്കുവിൻ.
പ്രഭുത്വം നേടുവാൻ നിങ്ങൾ വൻതപം ചെയ്തതല്ലയോ 22
അതുകാരണമീ നിങ്ങൾക്കമരത്വം വിധിച്ചിടാ.

[ 657 ]

657

ത്രൈലോക്യം കീഴടക്കീടാനല്ലോ നിങ്ങൾ തപിച്ചതും 23
അതിനാൽ ദൈത്യരേ, നിങ്ങൾക്കീക്കാമം നല്കിയില്ല ഞാൻ
സുന്ദോപസുന്ദന്മാർ പറഞ്ഞു
ത്രൈലോക്യത്തിലെഴും നാനാചരാചരഗണങ്ങളിൽ 24
മൃത്യുവൊന്നാലുമൊക്കൊല്ലാ ഞങ്ങൾക്കന്യോന്യമെന്നിയേ.
ബ്രഹ്മാവു പറഞ്ഞു
പ്രാർത്ഥിച്ചപോലെയീക്കാമം നിങ്ങൾക്കേകുന്നതുണ്ടു ഞാൻ 25
മൃത്യുകല്പിതമീവണ്ണമെത്തും നിങ്ങൾക്കു കേവലം.
നാരദൻ പറഞ്ഞു
ബ്രഹ്മദേവനവർക്കേവം വരമേകിപ്പിതാമഹൻ 26
തപസ്സും മതിയാക്കിച്ചാ ബ്രഹ്മലോകം കരേറിനാൻ.
വരങ്ങൾ നേടിദ്ദൈത്യേന്ദ്രരവർ സോദരരൊപ്പമേ 27
സർലോകർക്കവദ്ധ്യന്മാരായി സ്വഗൃഹമെത്തനിനാർ.
തന്നിഷ്ടമാം വരം നേടി വന്നോരാദ്ധീരവീരരെ 28
സുഹൃജ്ജനങ്ങളൊക്കേയും കണ്ടേറ്റം നന്ദിയാണ്ടുതേ.
ജടമാറ്റീട്ടായവരങ്ങുടൻ പൊന്മുടി ചാർത്തിനാർ 29
പരമാഭരണത്തോടും വരവസ്ത്രമണിഞ്ഞവർ
അകാലചന്ദ്രോത്സവവുമർ ഘോഷിച്ചിതെപ്പൊഴും 30
നിത്യപ്രമോദമാണ്ടോരാദ്ദൈത്യർതൻ മിത്രവർഗ്ഗവും
ഭക്ഷിക്കുകങ്ങനുഭവിക്കുക നല്ക രമിക്കുക 31
കുടിക്ക പാടുകെന്നേവം ഘോഷമായ് വീടുതോറുമേ.
കൈകൊട്ടിയാർക്കും ശബ്ദത്തൊടൊത്താഗ്ഘോഷത്തോടെപ്പൊഴും 32
‍കാമരൂപികളാം ദൈത്യർക്കോരോ കേളീവിധങ്ങളാൽ
ക്രീഡീച്ചൊട്ടേറെ വർഷങ്ങളൊരുനാൾപോലെ പോയിതേ.

214. സുന്ദോപസുന്ദോപാഖ്യാനം[തിരുത്തുക]

സുന്ദോപസുന്ദോപാഖ്യാനം (തുടർച്ച). സുന്ദോപസുന്ദന്മാർ ദിഗ്ജയത്തിനു പുറപ്പെടുന്നു. മറ്റു ലോകങ്ങളെല്ലാം ജയിച്ചതിനു ശേഷം അവർ ഭുവന വാസികളെ പിടികൂടുന്നു. ഭൂമിയിൽ യാഗാദി സത്കർമ്മങ്ങളെല്ലാം അവർ മുടക്കുന്നു. മഹർഷികൾക്കും ബ്രാഹ്മണർക്കു രക്ഷയില്ലാതാവുന്നു.


നാരദൻ പറഞ്ഞു
ഇപ്പാടുത്സവവും കൂട്ടി മുപ്പാരൊക്കെജ്ജയിക്കുവാർ
തമ്മിൽ മന്ത്രിച്ചു കല്പിച്ചൂ പടകൂട്ടീടുവാനവർ 1
മിത്രങ്ങളും ദൈത്യവൃദ്ധാമാത്യരും സമ്മതിക്കവേ
യാത്രാകർമ്മം ചെയ്തു മകം രാത്രിനേരത്തിറങ്ങിനാർ. 2
ഗദാപട്ടസശൂലോഗ്രമുദ്ഗരാദി ധരിച്ചഹോ!

[ 658 ]

658
ചട്ടയിട്ടുള്ള ദൈത്യന്ദ്രസൈന്യത്തോടൊത്തിറങ്ങിനാൻ 3
മംഗലസ്തുതി ഘോഷങ്ങൾ വിജയാഘോഷമിങ്ങനെ
ചാരണന്മാർ വാഴ്ത്തുമാറു പുറപ്പട്ടു രസത്തൊടും. 4
ഉടനാകാശമുൾപ്പുക്കു ദൈത്യർ കാമഗരാമവർ
വാനവന്മാർ വാഴുമിടത്തത്തിനാർ യുദ്ധദുർമ്മദർ. 5
അവർ വന്നതുമാ ബ്രഹ്മവരവും കേട്ടറിഞ്ഞുടൻ
സ്വർഗ്ഗം വിട്ടാസ്സത്യലോകം പൂകിനാരങ്ങു ദേവകൾ 6
ഇന്ദ്രലോകം ജയിച്ചിട്ടു യക്ഷരക്ഷോഗണത്തെയും
ഖേചരൗഘങ്ങളെയുമേ കൊന്നാരദ്ദൈത്യവീരരും 7
ഭൂമിക്കുള്ളിലെഴും നാഗങ്ങളെയും വീരർ വെന്നവർ
സമുദ്രമമരും മ്ലേച്ഛവർഗ്ഗമൊക്കെ മടക്കിനാർ. 8
ഉഗ്രശാസനർ പിന്നീടീയൂഴിയൊക്കെജ്ജയിക്കുവാൻ
ഉറച്ചു പടകൂട്ടിക്കൊണ്ടുഗ്രമിങ്ങനെ ചൊല്ലിനാർ. 9

സുന്ദോപസുന്ദന്മാർ പറഞ്ഞു
മഖത്താൽ നൃപരും ഹവ്യകവ്യത്താൽ ഭൂമിദേവരും
വർദ്ധിപ്പിക്കുന്നു വാനോർക്കു തേജഃശ്രീബലസഞ്ചയം 10
അസുരദ്വേഷമീവണ്ണം ചെയ്യുമായവരെ സ്വയം
നാമെല്ലാവലരുമൊന്നിച്ചു തീർച്ചയായി മുടിക്കണം. 11

വൈശമ്പാ‌യനൻ പറഞ്ഞു
എന്നേവരോടും കല്പിച്ചു കിഴക്കാഴിക്കരയ്ക്കുടൻ‌
ക്രൂരനിശ്ചയവും ചെയ്തു ചുറ്റുമേ ചെന്നു കേറിനാർ. 12
യാഗം ചെയ്‌വോരെയും യാഗംചെയ്യിക്കും വിപ്രരേയുമേ
ഏവരേയും ബലവത്തോടെ കൊന്നിറങ്ങീടിനാരവർ 13
ആശ്രമം തോറുമൃഷികൾക്കുള്ള നല്ലഗ്നിഹോത്രവും
എടുത്തുകൊണ്ടു വെള്ളത്തിൽ താഴ്ത്തുന്നുണ്ടവർ സേനകൾ 14
കോപിച്ചു മാമുനിശ്രേഷ്ഠർ ശാപംചെയ്യുന്നതാകിലും
അവരിൽ പറ്റിടാ നീങ്ങിപ്പോകുമേ വരശക്തിയാൽ. 15
അമ്പു പാറയിലാമ്പോലെ ശാപം പറ്റാതെയായതിൽ
നിയമം കൈവെടിഞ്ഞിട്ടു പാഞ്ഞോടീ ദ്വിജസത്തമർ. 16
മന്നിൽ തപസ്സിദ്ധരായിദ്ദാന്തരം ശമശാലികൾ
ഓടീ താർക്ഷ്യഭയാൽ നാഗങ്ങളെപ്പോലവരിൽ ഭയാൽ 17
കുംഭസ്രുവാദിയും ചിന്നിയാശ്രമങ്ങൾ മുടിച്ചുടൻ
ശൂന്യമാക്കീ ലോകമെല്ലാം കാലനെപ്പോലെയായവർ. 18
അദൃശ്യരാമൃഷികളെപ്പറ്റിയോർത്താമഹസുരർ
കൊല്ലുവാൻവേണ്ടി വികൃതിയും കാണിച്ചൂ നിശ്ചയപ്പടി. 19
കന്നം പൊട്ടുന്ന മത്തേഭരൂപം കൈക്കൊണ്ടുകൊണ്ടവർ
ദുർഗ്ഗത്തിൽപ്പോയൊളിച്ചോരെപ്പോലുമേ കൊന്നൊടുക്കിനാർ. 20

[ 659 ]

659
സിംഹങ്ങളായും വ്യാഘ്രങ്ങളായും കാണാതെയായുമേ
ഓരോരുപായം കൊണ്ടിട്ടു കൊന്നൊടുക്കീ മുനീന്ദ്രരെ. 21
യജ്ഞസ്വാദ്ധ്യായമില്ലാതെ നൃപദ്വിജർ നശിക്കവേ
മഹോത്സവാദിയും വിട്ടു നഷ്ടമായീ വസുന്ധര. 22
ഹാഹാകാരത്തൊടാർത്തിപ്പെട്ടാപണങ്ങൾ നശിച്ചഹോ!
ദേവകാര്യങ്ങളില്ലാതെ പുണ്യാദ്വഹാദി നിന്നുതേ. 23
കൃഷിഗോരക്ഷയും പോയീ നഗരാശ്രമ ഹീനയായ്
അസ്ഥി കങ്കാളവും ചിന്നിഗ്ഘോരയായിതു മേദിനി. 24
പിതൃകർമ്മങ്ങളെല്ലാം നിന്നു വഷൾക്കാരവുമെന്നിയേ
ലോകമെല്ലാം ഭീഷണമായ് ദുർദ്ദശസ്ഥിതിയാണ്ടുതേ. 25
ചന്ദ്രാർക്കന്മാർ താരകൾ നക്ഷത്രഗ്രഹദേവകൾ
സുന്ദോപസുന്ദക്രൗര്യത്താലിവരൊക്കെ വിഷണ്ണരായ്. 26
ക്രൂരകർമ്മത്തിനാലേവം ദിക്കൊക്കേയും ജയിച്ചവർ
നിസ്സപത്നസ്ഥിതിയിലായ് കുരുക്ഷേത്രത്തിൽ മേവിനാർ.27

215. തിലോത്തമാനിർമ്മാണം.[തിരുത്തുക]

സുന്ദോപസുന്ദോപാഖ്യാനം (തുടർച്ച). ദേവബ്രാഹ്മണാദികൾ ചെന്നു ബ്രഹ്മാവിനോടു സങ്കടമുണർത്തിക്കുന്നു. ബ്രഹ്മാവു വിശ്വകർമ്മാവിനെ വിളിച്ച് ത്രൈലോക്യസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിക്കാൻ പറയുന്നു. അതനുസരിച്ച് വിശ്വകർമ്മാവ് തിലോത്തമയെ സൃഷ്ടിക്കുന്നു. ഭൂമിയിൽപോയി സുന്ദോപസുന്ദന്മാരെ പിണക്കാനായി ബ്രഹ്മാവു തിലോത്തമയെ നിയോഗിക്കുന്നു.


നാരദൻ പറഞ്ഞു
പിന്നെദ്ദേവർഷിസിദ്ധന്മാരവ്വണ്ണം മുനിമാരുമേ
ആ മഹാസങ്കടം കണ്ടിട്ടാർത്തരായ്ത്തീർന്നിതേവരും. 1
ക്രോധം ജയിച്ചുള്ളവരോ ജിതാത്മാക്കൾ ജിതേന്ദ്രിയർ
ജഗത്തിങ്കൽ കരുണയാൽ ബ്രഹ്മലോകം ഗമിച്ചുതേ. 2
കണ്ടാരായവിടെദ്ദേവന്മാരുമൊത്തു പിതാമഹൻ
സിദ്ധബ്രഹ്മർഷിപരിഷന്മദ്ധ്യത്തിലരുളുന്നതും. 3
അങ്ങുണ്ടു സാക്ഷാൽ ഗിരിശനഗ്നിയും വായുദേവനും
ചന്ദ്രാർന്മാരിന്ദ്രനുമാ ബ്രഹ്മപുത്രമുനീന്ദ്രരും. 4
വ്രതസ്ഥരാം ബാലഖില്യവാനപ്രസ്ഥർ മരീചികൾ
അജന്മാരവിമൂഢന്മാർ തേജസ്സേറും തപസ്വികൾ 5
എന്നുള്ളെല്ലാ മുനികളും ബ്രഹ്മപാർശ്വത്തിലെത്തിനാർ
അടുത്തുചെന്നു ദീനന്മാരാ മുനിശ്രേഷ്ഠരേവരും 6
സുന്ദോപസുന്ദകർമ്മങ്ങളുണർത്തിച്ചിതു സർവ്വവും
ഹരിച്ചതും ചെയ്തതുമാച്ചെയ്തതിൻ ക്രമഭേദവും 7

[ 660 ]

660
എല്ലാമൊന്നും വിടാതേകണ്ടുണർത്തിച്ചൂ വിരിഞ്ചനെ.
പിന്നെദ്ദേവകളും സർവ്വമഹർഷികുലമുഖ്യരും 8
അക്കാര്യത്തെപ്പറ്റിയേറ്റം വിരിഞ്ചനൊടലട്ടിനാർ.
എല്ലാവരും ചൊന്ന വാക്കതെല്ലാം കേട്ടു പിതാമഹൻ 9
തെല്ലുനേരം വിചാരിച്ചു നല്ലകൃത്യമുറച്ചുടൻ
അവരെക്കൊല്ലുവാൻ വിശ്വകർമ്മാവിനെ വരുത്തിനാൻ. 10
വിശ്വകർമ്മാവിനേ നോക്കിക്കല്പിച്ചിതു പിതാമഹൻ:
“സൃഷ്ടിക്കെടോ കാമ്യരൂപയാകും നാരിയെ”യെന്നുടൻ. 11
വിധിയെക്കൈവണങ്ങീട്ടാ വിധികൊണ്ടാടിയായവൻ
വീണ്ടും വീണ്ടും മനംവെച്ചു നിർമ്മിച്ചൂ ദിവ്യനാരിയെ. 12
ത്രൈലോക്യത്തിങ്കലിക്കാണും ചരാചരഗണങ്ങളിൽ
വിശ്വവേദിയണപ്പിച്ചൂ കാഴ്ചയ്ക്കുത്തമമൊക്കെയും. 13
അനേകകോടി രത്നങ്ങളവൾതൻ മെയ്യിലാക്കിനാൻ
രത്നസംഘാതമയിയായ് സൃഷ്ടിച്ചാനൊരു ദേ‌വിയെ. 14
പ്രയത്നത്താൽ വിശ്വകർമ്മാവേവം സൃഷ്ടിച്ചൊരായവൾ
ത്രൈലോക്യത്തിൽ സ്ത്രീകളാരുമെതിരില്ലാതെയായിതേ. 15
അവൾ മെയ്യിൽ സൂക്ഷ്മമായിയഴകിന്നില്ലൊരൂനത
നോക്കിയാൽ കണ്ണുകാണാത്ത മട്ടിലുണ്ടാഭയെപ്പൊഴും 16
മെയ് പൂണ്ട ലക്ഷ്മിയെപ്പോലെ കാമരൂപിണിയാമവൾ
ഹരിച്ചാളേവരുടെയും കണ്ണും കരളുമൊപ്പമേ 17
രത്നങ്ങൾതൻ തിലാംശങ്ങൾ കൂട്ടിച്ചേർത്തു ചമയ്ക്കയാൽ
തിലോത്തമാഖ്യ കല്പിച്ചാനായവൾക്കു പിതാമഹൻ. 18
ബ്രഹ്മദേവന്നു കുമ്പിട്ടു കൈകൂപ്പിച്ചൊല്ലിനാളവൾ:
“ഞാനെന്തുവേണ്ടൂ ഭൂതേശ, ചൊല്കെന്തിന്നു ചമച്ചു മാം?” 19

ബ്രഹ്മാവു പറഞ്ഞു
ചെല്ലൂ സുന്ദോപസുന്ദന്മാർ പാർശ്വത്തേക്കു തിലോത്തമേ!
പ്രലോഭിപ്പിക്കുകവരെ നീയേറ്റം കാമ്യകാന്തിയാൽ. 20
നീമൂലം കാഴ്ചയിൽത്തന്നെ രൂപസമ്പത്തുകാരണം
അവർക്കു വൈരമന്യോന്യമുണ്ടാകുംപടി ചെയ്ക നീ. 21

നാരദൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റുകൊണ്ടു വിധിയെത്തൊഴുതായവൾ
വലംവെച്ചൂ വാനവന്മാർമണ്ഡലത്തിനെയും പരം 22
കിഴക്കുനോക്കി ബ്രഹ്മാവും തെക്കുനോക്കി മഹേശനും
വടക്കുനോക്കി വാനോരും ചുറ്റും നിന്നൂ മുനീന്ദ്രരും. 23
അവളങ്ങു വലംവെച്ചു ചുറ്റിപ്പോരുന്ന നേരമേ
ഇന്ദ്രനും ഗിരീശൻതാനും ധൈര്യംവിട്ടെഴുന്നേറ്റുപോയ്. 24
പാർശ്വത്തിങ്കലവളെത്തുമ്പോൾ കാണ്മാൻ നോക്കും ശിവന്നഹോ!

[ 661 ]

661
പത്മാക്ഷമായ് ദക്ഷിണമാം ഭാഗത്തുണ്ടായിതാനനം. 25
പിന്നിലെത്തിയനേരത്തു പിന്നിലും വേറെയാനനം
ഇടത്തെത്തിയവാറുണ്ടായിടത്തെപ്പുറവും മുഖം. 26
മഹേന്ദ്രനും ലോചനങ്ങൾ പിൻപാർശ്വം മൂന്നിടങ്ങളിൽ
രക്താന്തമായ് വിശാലങ്ങളാകും വണ്ണമുയർന്നുതേ. 27
ഏവം നാന്മുഖനായ്ത്തീർന്നു ദേവദേവനതേമുതൽ
സഹസ്രനേത്രനായ്ത്തീർന്നിതവ്വണ്ണം വലവൈരിയും. 28
അവ്വണ്ണം വാനവന്മാർക്കും ദിവ്യമാമുനികൾക്കുമേ
തിലോത്തമ തിരിഞ്ഞേടം തിരിഞ്ഞിതു മുഖങ്ങളും. 29
അവൾതൻമെയ്യിലായ്പ്പെട്ടിതാ യോഗ്യന്മാരുടെ ദൃഷ്ടികൾ
ബ്രഹ്മദേവൻ മാത്രമൊഴിച്ചട്ടെല്ലാരുടേയുമേ. 30
അവൾ പോകുന്ന നേരത്തു വാനവരും മുനിമുഖ്യരും
ചന്തം കണ്ടിട്ടു സാധിച്ചു കാര്യമെന്നും നിനച്ചുതേ. 31
തിലോത്തമ ഗമിച്ചോരു ശേഷം ലോകപിതാമഹൻ
പിരിച്ചയച്ചിതാ സർവ്വദേവർഷിനികരത്തെയും. 32

216. സുന്ദോപസുന്ദനിര്യാണം[തിരുത്തുക]

തിലോത്തമ സുന്ദോനും ഉപസുന്ദനും ഇരിക്കുന്ന ദിക്കിലേക്കു കടന്നുചെല്ലുന്നു. കാമോന്മത്തരായ ആ സഹോദരന്മാർ തിലോത്തമനിമിത്തം തമ്മിൽ പിണങ്ങി ഗദായുദ്ധംചെയ്തു പരസ്പരം പ്രഹരിച്ചു മൃത്യുവടയുന്നു. ഇതുപോലെ അന്യോന്യം തെറ്റാതിരിക്കുന്നതിനുവേണ്ടി പാഞ്ചാലിയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു വ്യവസ്ഥ ചെയ്യണമെന്നു നാരദൻ പറയുന്നു. ഒരുകൊല്ലം ഒരാൾക്ക് എന്ന നിലയിൽ ഒരു വ്യവസ്ഥ ഏർപ്പെടുത്തി നാരദൻ മറയുന്നു.


നാരദൻ പറഞ്ഞു
ഭൂമിവെന്നാദ്ദൈത്യവീരർ നിസ്സപത്നം ഗതവ്യഥർ
ത്രൈലോക്യവും കീഴടക്കിക്കൃതകൃത്യതയാർന്നുതേ. 1
ദേവഗന്ധർവ്വയക്ഷന്മാർ നാഗ പാർത്ഥിവ രാക്ഷസർ
ഇവർക്കെഴും രത്നമെല്ലാം നേടിസ്സന്തുഷ്ടി തേടിനാർ. 2
അവരോടെതിരിട്ടീടാനാരുമില്ലാതെയായതിൽ
ഉദ്യമം നിർത്തിവെച്ചിട്ടു കളിച്ചാർ ദേവസന്നിഭർ. 3
സ്ത്രീകൾ പുഷ്പങ്ങൾ ഗന്ധങ്ങൾ ഭക്ഷ്യഭോജ്യങ്ങളിങ്ങനെ
പല പാനങ്ങളിവയാൽ പരമപ്രീതി നേടിനാർ. 4
അന്തഃപുരങ്ങളുദ്യാനം പർവ്വതം കാടിവ്വണ്ണമേ
യഥേഷ്ടമോരോ ദേശത്തു കളിച്ചാരമരോപമർ. 5

[ 662 ]

662
പിന്നീടൊരിക്കൽ വിന്ധ്യാദ്രിതന്മേൽ പാറപ്പുറത്തവർ
പൂത്ത വൃക്ഷങ്ങളും പാർത്തു സൗഖ്യമായ് വിഹരിച്ചുതേ. 6
ദിവ്യകാമോപഭോഗങ്ങൾ സർവ്വവും ചേർത്തുകൊണ്ടവർ
വരാസനത്തിലായ് നാരീനിരയോടൊത്തു മേവിനാർ. 7
വാദ്യനൃത്യങ്ങളോടൊത്തും പേർത്തും സേവിച്ചു നാരികൾ
പാട്ടും സ്തുതികളും മറ്റും കേട്ടു നന്ദിച്ചിണങ്ങിനാർ. 8
കാനനത്തിൽ പൂവറുത്തുമെത്തീ തത്ര തിലോത്തമ
ശൃംഗാരമായ് കിഴിഞ്ഞൊറ്റ രക്തവസ്ത്രവുമായവൾ. 9
പുഴവക്കിൽ കർണ്ണികാരപ്പൂക്കളും തേടിയങ്ങനെ
മെല്ലെമെല്ലെച്ചെന്നു ദൈത്യവീരന്മാരമരുന്നിടം 10
അവരോ പാനവും ചെയ്തു മദത്താൽ കൺചുവന്നഹോ!
ആ വരാരോഹയെക്കണ്ടമാത്രയിൽ ചുറ്റിയേറ്റവും. 11
ഉടൻ പീഠം വിട്ടവൾ നില്പിടത്തേക്കെത്തിനാരവർ
കാമസന്തപ്തരായൊപ്പം പ്രാർത്ഥിച്ചാരിരുപേരുമേ. 12
വലംകൈക്കുപിടിച്ചല്ലോ സുന്ദനസ്സുന്ദരാംഗിയെ
ഉപസുന്ദനുമവ്വണ്ണമിടംകൈയ്ക്കു പിടിച്ചുതേ. 13
നെഞ്ഞൂക്കുകൊണ്ടും ബ്രഹ്മന്റെ വരംകൊണ്ടും മദിച്ചവർ
ധനരത്നമദംകൊണ്ടും മദ്യത്തിൻ മത്തുകൊണ്ടുമേ. 14
എന്നീയെല്ലാം മദംപൂണ്ടോർ തമ്മിൽ ചില്ലി വളച്ചവർ
മദകാമങ്ങളുൾക്കൊണ്ടു തമ്മിലിങ്ങനെ ചൊല്ലിനാർ: 15
“നിനക്കല്ലല്ലെനിക്കാണെ”ന്നായി ക്രോധിച്ചിതായവർ
അവൾക്കുള്ളഴകാൽ മോഹിച്ചിഷ്ടം കൈവിട്ടു കേവലം 16
അവൾമൂലം ഘോരഗദയവർ കൈക്കൊണ്ടിതപ്പൊഴേ
അവളിൽ കാമമാർന്നൂക്കൻ ഗദ കൈയിൽ പിടിച്ചവർ. 17
ഞാൻ മുൻപു ഞാൻ മുൻപിതെന്നായന്യോന്യം നിഹനിച്ചുതേ
ഗദകൊണ്ടടി കൊണ്ടിട്ടു പതിച്ചിതിരുപേരുമേ 18
ചോരകൊണ്ടേറ്റമാറാടിയഭ്രാൽ വീണർക്കസന്നിഭർ
ഉടനോടീ നാരികളും പടുദാനവവർഗ്ഗവും. 19
പാതാളത്തിൽചെന്നൊളിച്ചൂ വിഷാദഭയമഗ്നരായ്.
ഉടനേ നാന്മുഖൻ വന്നൂ ദേവർഷിഗണസംയുതൻ 20
അടുത്തുചെന്നു മാനിച്ചൂ തിലോത്തമയെയേറ്റവും
വരം തരാമെന്നുറച്ചൂ വടിവിൽ പങ്കജോത്ഭവൻ 21
വരദാനോത്സുകൻ നന്ദിച്ചരുൾ ചെയ്തൂ പിതാമഹൻ:
“ദിവ്യലോകത്തിലൊക്കേയും ഭവ്യേ, നീ സഞ്ചരിക്കുമേ 22
കാന്തിയാൽ വെളിവായ് നിന്നെക്കണ്ടുകൂടില്ലൊരുത്തനും.”
അവൾക്കേവം വരം നല്കി സർവ്വലോക പിതാമഹൻ. 23
ത്രൈലോക്യമിന്ദ്രന്നേല്പിച്ചു സത്യലോകത്തിലെത്തിനാൻ.

[ 663 ]

663
എല്ലാക്കാര്യത്തിലുമൊരേ നിലയ്ക്കായ് നിന്നൊരായവർ 24
തിലോത്തമാർത്ഥമന്യോന്യമിടഞ്ഞു കൊലചെയ്തുതേ.
അതിനാൽ നിങ്ങളിൽ സ്നേഹാൽ ചൊൽവൻ ഭാരതമുഖ്യരേ! 25
ദ്രൗപദീമൂലമായ് നിങ്ങൾ തമ്മിൽ ഛിദ്രിച്ചിടാപ്പടി
ക്രമംവെച്ചു നടക്കേണമെന്നിലുണ്ടിഷ്ടമെങ്കിലോ. 26

വൈശമ്പായനൻ പറഞ്ഞു
എന്നാ ശ്രീനാരദമുനിയരുൾചെയ്തോരു നേരമേ
സമയംചെയ്തിതന്യോന്യമിഷ്ടമാണ്ടുള്ള പാണ്ഡവർ 27
ദേവർഷിയാം നാരദന്റെ മുന്നിൽവച്ചിട്ടു സാദരം:
“ഒരുകൊല്ലമൊരാളൊത്തു ഗേഹം വാഴുക പാർഷതി; 28
ഒരുത്തനൊത്തു പാർത്തീടും കൃഷ്ണയേയിതിൽ മറ്റൊരാൾ
കണ്ടുവെന്നാൽ പന്തിരണ്ടുമാസം കാട്ടിൽ വസിക്കണം.” 29
ധർമ്മിഷ്ഠരാം പാണ്ഡവരീ നിയമംവെച്ച ശേഷമേ ‌‌‌
പാണ്ഡവന്മാർ ചെയ്ത പൂജ നന്ദിച്ചേറ്റു മുനീശ്വരൻ. 30
ഇന്ദ്രപ്രസ്ഥം വിട്ടുപോയാൻ നല്ലനേരത്തു നാരദൻ.
നാരദൻ ചൊന്ന നിയമമവരിങ്ങനെ വെച്ചതിൽ 31
തമ്മിൽ ഛിദ്രിച്ചിതില്ലേതും മാന്യരാം ഭരതർഷഭർ.
അക്കാലത്തുള്ള നിലകളൊക്കയും വിസ്തരിച്ചു ഞാൻ. 32
പറഞ്ഞുതന്നേനിവിടെപ്പരമെൻ ജനമേജയ!