താൾ:Bhashabharatham Vol1.pdf/579

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

654

212. നാരദാഗമനം

പാണ്ഡവന്മാർ ഇന്ദ്രപ്രസ്ഥത്തിൽ വാഴുന്നകാലത്ത് ഒരു ദിവസം നാരദൻ അവിടെയെത്തുന്നു. സുന്ദോപസുന്ദന്മാർ തമ്മിലുണ്ടായതുപോലുള്ള അഭിപ്രായവ്യത്യാസും കൂടാതിരിക്കാൻ വേണ്ടി പാഞ്ചാലിയെ സംബന്ധിച്ചു ചില വ്യവസ്ഥകളൊക്കെ ഏർപ്പെടുത്തണമെന്നു നാരദൻ ഉപദേശിക്കുന്നു. സുന്ദോപസുന്ദോപാഖ്യാനം വിസ്തരിച്ചു കേട്ടാൽക്കൊള്ളാമെന്നു ധർമ്മപുത്രർ പറയുന്നു.


ജനമേജയൻ പറഞ്ഞു.
ഇത്ഥമിന്ദ്രപ്രസ്ഥരാജ്യമേറ്റുകൊണ്ടു തപോധന!
അതിന്നുശേഷമായെന്തു ചെയ്തിതാപ്പാണ്ഡു നന്ദനർ? 1
അവരേറ്റം സത്വവാന്മാരെന്റെ പൂർവ്വപിതാമഹർ
അവരെക്കൃഷ്ണയാം പത്നിയനുവർത്തിച്ചതെങ്ങനെ? 2
ഒക്കയും വിസ്തരിച്ചിട്ടു കേൾക്കുവാനുണ്ടൊരാഗ്രഹം
കൃഷ്ണ ചേരുമവർക്കുള്ളൊരന്യോന്യചരിതക്രമം. 3

വൈശമ്പായനൻ പറഞ്ഞു
ധൃതരാഷ്ട്രാനുമതരായ് കൃഷ്ണയോടൊത്തു പാണ്ഡവർ
രമിച്ചിതിന്ദ്രപ്രസ്ഥത്തിൽ രാജ്യം നേടിപ്പരന്തപർ 4
കൈവശംവന്ന രാജ്യത്തെ സത്യസന്ധൻ യുധിഷ്ഠിരൻ
ധർമ്മപ്രകാരം പാലിച്ചൂ സോദന്മാരുമൊത്തഹോ! 5
ജിതവൈരികൾ ധീമാന്മാർ സത്യധർമ്മം വിടാതവർ
പരമാനന്ദമുൾക്കൊണ്ടു തത്ര പാർത്തിതു പാണ്ഡവർ 6
പൗരകാര്യങ്ങളൊക്കേയും നടത്തിപ്പുരുഷർഷഭർ
രാജാക്കൾക്കുതകീടുന്നോരധികാരത്തിൽ മേവിനാർ. 7
ആ മഹാത്മാക്കളീവണ്ണം മേവിപ്പോരും ദശാന്തരേ
ഒരിക്കൽ നാരദമുനിയവിടെയ്ക്കെഴുന്നള്ളിനാൻ. 8
രമ്യമാം തന്റെ പീഠത്തെയവനേകീ യുധിഷ്ഠിരൻ
ഇരുന്നശേഷം ദേവർഷിക്കർഗ്ഘ്യം താനേ യഥാവിധി 9
കൊടുത്തൂ ധീമാനവനു നിവേദിച്ചിതു രാജ്യവും
അപ്പൂജയെ സ്വീകരിച്ചു നന്ദി കൈക്കണ്ടു മാമുനി 10
ആശീർവ്വാദംചെയ്തവനോടിരിക്കാനരുളീടിനാൻ
സമ്മതത്തോടുമരികിലിരുന്നിതു യുധിഷ്ഠിരൻ 11
ഭഗവാൻ വന്ന വിവരമറിയിച്ചിതു കൃഷ്ണയെ.
അതുകേട്ടാ ദ്രൗപദിയും ശുചിയായ് ശ്രദ്ധയോടുടൻ 12
ചെന്നൂ പാണ്ഡവരൊന്നിച്ചു നാരദൻ വാണിടുന്നിടം
ദേവർഷീന്ദ്രന്റെ തൃക്കാലു വന്ദിച്ചാദ്ധർമ്മചാരിണി 13
കൈകൂപ്പി വിനയത്തൊടും നിന്നാളാ ദ്രുപദാത്മജ.
അവൾക്കും സത്യവാക്കാകും ധർമ്മജ്ഞൻ മുനി സത്തമൻ14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/579&oldid=156898" എന്ന താളിൽനിന്ന് ശേഖരിച്ചത്