താൾ:Bhashabharatham Vol1.pdf/582

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

657

ത്രൈലോക്യം കീഴടക്കീടാനല്ലോ നിങ്ങൾ തപിച്ചതും 23
അതിനാൽ ദൈത്യരേ, നിങ്ങൾക്കീക്കാമം നല്കിയില്ല ഞാൻ
സുന്ദോപസുന്ദന്മാർ പറഞ്ഞു
ത്രൈലോക്യത്തിലെഴും നാനാചരാചരഗണങ്ങളിൽ 24
മൃത്യുവൊന്നാലുമൊക്കൊല്ലാ ഞങ്ങൾക്കന്യോന്യമെന്നിയേ.
ബ്രഹ്മാവു പറഞ്ഞു
പ്രാർത്ഥിച്ചപോലെയീക്കാമം നിങ്ങൾക്കേകുന്നതുണ്ടു ഞാൻ 25
മൃത്യുകല്പിതമീവണ്ണമെത്തും നിങ്ങൾക്കു കേവലം.
നാരദൻ പറഞ്ഞു
ബ്രഹ്മദേവനവർക്കേവം വരമേകിപ്പിതാമഹൻ 26
തപസ്സും മതിയാക്കിച്ചാ ബ്രഹ്മലോകം കരേറിനാൻ.
വരങ്ങൾ നേടിദ്ദൈത്യേന്ദ്രരവർ സോദരരൊപ്പമേ 27
സർലോകർക്കവദ്ധ്യന്മാരായി സ്വഗൃഹമെത്തനിനാർ.
തന്നിഷ്ടമാം വരം നേടി വന്നോരാദ്ധീരവീരരെ 28
സുഹൃജ്ജനങ്ങളൊക്കേയും കണ്ടേറ്റം നന്ദിയാണ്ടുതേ.
ജടമാറ്റീട്ടായവരങ്ങുടൻ പൊന്മുടി ചാർത്തിനാർ 29
പരമാഭരണത്തോടും വരവസ്ത്രമണിഞ്ഞവർ
അകാലചന്ദ്രോത്സവവുമർ ഘോഷിച്ചിതെപ്പൊഴും 30
നിത്യപ്രമോദമാണ്ടോരാദ്ദൈത്യർതൻ മിത്രവർഗ്ഗവും
ഭക്ഷിക്കുകങ്ങനുഭവിക്കുക നല്ക രമിക്കുക 31
കുടിക്ക പാടുകെന്നേവം ഘോഷമായ് വീടുതോറുമേ.
കൈകൊട്ടിയാർക്കും ശബ്ദത്തൊടൊത്താഗ്ഘോഷത്തോടെപ്പൊഴും 32
‍കാമരൂപികളാം ദൈത്യർക്കോരോ കേളീവിധങ്ങളാൽ
ക്രീഡീച്ചൊട്ടേറെ വർഷങ്ങളൊരുനാൾപോലെ പോയിതേ.

214. സുന്ദോപസുന്ദോപാഖ്യാനം

സുന്ദോപസുന്ദോപാഖ്യാനം (തുടർച്ച). സുന്ദോപസുന്ദന്മാർ ദിഗ്ജയത്തിനു പുറപ്പെടുന്നു. മറ്റു ലോകങ്ങളെല്ലാം ജയിച്ചതിനു ശേഷം അവർ ഭുവന വാസികളെ പിടികൂടുന്നു. ഭൂമിയിൽ യാഗാദി സത്കർമ്മങ്ങളെല്ലാം അവർ മുടക്കുന്നു. മഹർഷികൾക്കും ബ്രാഹ്മണർക്കു രക്ഷയില്ലാതാവുന്നു.


നാരദൻ പറഞ്ഞു
ഇപ്പാടുത്സവവും കൂട്ടി മുപ്പാരൊക്കെജ്ജയിക്കുവാർ
തമ്മിൽ മന്ത്രിച്ചു കല്പിച്ചൂ പടകൂട്ടീടുവാനവർ 1
മിത്രങ്ങളും ദൈത്യവൃദ്ധാമാത്യരും സമ്മതിക്കവേ
യാത്രാകർമ്മം ചെയ്തു മകം രാത്രിനേരത്തിറങ്ങിനാർ. 2
ഗദാപട്ടസശൂലോഗ്രമുദ്ഗരാദി ധരിച്ചഹോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/582&oldid=156902" എന്ന താളിൽനിന്ന് ശേഖരിച്ചത്