644
അധർമ്മത്താലെയീ രാജ്യം നീ നേടീ ഭരതർഷഭാ!
മുന്നമേ നേടിയവരിതെന്നാകുന്നിതു മന്മതം. 7
ഭംഗിയായിപ്പാതി രാജ്യമവർക്കായിക്കൊടുക്കെടോ
ഇതാണു പുരുഷവ്യാഘ്ര ബിതം സർവ്വജനത്തിനും. 8
അതല്ലാതൊന്നു ചെയ്തെന്നാൽ നമുക്കു ഹിതമായ്വരാ
ദുഷ്കീർത്തിയും നിനക്കേറ്റം മൂർച്ഛച്ചീടുമസംശയം. 9
കീർത്തി രക്ഷിച്ചുകൊണ്ടാലും കീർത്തിതാൻ പെരുതാം ബലം
കീർത്തി കേട്ടോരു പുരുഷൻ ജീവിക്കുന്നതു നിഷ്ചലം. 10
മനുഷ്യന്നെന്നുവരെയും കെടില്ലാ കീർത്തി കൗരവാ!
ജീവിപ്പതുണ്ടന്നുവരെ കീർത്തികേട്ടോൻ നശിച്ചവൻ. 11
കുരുവംശത്തിനൊത്തൊരു ധർമ്മം നോക്കി നടക്ക നീ
അനുരൂപം തന്റെ പൂർവ്വരെപ്പോലെ നടക്കെടോ. 12
ഭാഗ്യം ജീവിപ്പൂ പാർത്ഥന്മാർ ഭാഗ്യം ജീവിപ്പൂ കുന്തിയും
ഭാഗ്യം പുരോചനൻ ദുഷ്ടനിഷ്ടമൊക്കാതെ ചത്തുപോയ്. 13
കുന്തിഭോജസുതാപുത്രൻ വെന്തതായ്ക്കട്ടതേമുതൽ
ഗാന്ധാരേ, ഞാനൊരുവനെനോക്കാൻപോലുമശക്തനായ്. 14
കുന്തിയങ്ങനെയാപ്പെട്ടിതെന്നു നാട്ടാരു കേൾക്കകിൽ
പുരോചനന്റെമേൽ കുറ്റം കരുതില്ലത്രയാരുമേ. 15
പുരുഷവ്യാഘ്ര കേൾക്കനിന്റെ കുറ്റമെന്നേ നിനക്കുമേ
അതിനാലവൻ ജീവിച്ചെന്നതു നിൻ കുറ്റനാശനം. 16
സമ്മതിക്കൂ മഹാരാജാ, പാണ്ഡുനന്ദനദർശനം
അവർ ജീവിച്ചിരിക്കുമ്പോൾ കേവലം കുരുനന്ദനം! 17
പിതൃഭാഗം ഹരിപ്പാനായാവില്ലാ വജ്രപാണിയും
അവർ ധർമ്മത്തിൽ നിൽപ്പോരാണൈകുമത്യമിയന്നവർ 18
തുല്യാംശമായ രാജ്യത്തിലധർമ്മത്താൽ നിരസ്തരാം ".
ധർമ്മം നീ ചെയ്വതാണെങ്കിലെൻ പ്രിയം നീ നടത്തുകിൽ 19
ക്ഷേമം നോക്കുകിലാപ്പാർത്ഥക്കർത്ഥരാജ്യം കൊടുക്കണം.
താൾ:Bhashabharatham Vol1.pdf/569
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല