താൾ:Bhashabharatham Vol1.pdf/584

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

659
സിംഹങ്ങളായും വ്യാഘ്രങ്ങളായും കാണാതെയായുമേ
ഓരോരുപായം കൊണ്ടിട്ടു കൊന്നൊടുക്കീ മുനീന്ദ്രരെ. 21
യജ്ഞസ്വാദ്ധ്യായമില്ലാതെ നൃപദ്വിജർ നശിക്കവേ
മഹോത്സവാദിയും വിട്ടു നഷ്ടമായീ വസുന്ധര. 22
ഹാഹാകാരത്തൊടാർത്തിപ്പെട്ടാപണങ്ങൾ നശിച്ചഹോ!
ദേവകാര്യങ്ങളില്ലാതെ പുണ്യാദ്വഹാദി നിന്നുതേ. 23
കൃഷിഗോരക്ഷയും പോയീ നഗരാശ്രമ ഹീനയായ്
അസ്ഥി കങ്കാളവും ചിന്നിഗ്ഘോരയായിതു മേദിനി. 24
പിതൃകർമ്മങ്ങളെല്ലാം നിന്നു വഷൾക്കാരവുമെന്നിയേ
ലോകമെല്ലാം ഭീഷണമായ് ദുർദ്ദശസ്ഥിതിയാണ്ടുതേ. 25
ചന്ദ്രാർക്കന്മാർ താരകൾ നക്ഷത്രഗ്രഹദേവകൾ
സുന്ദോപസുന്ദക്രൗര്യത്താലിവരൊക്കെ വിഷണ്ണരായ്. 26
ക്രൂരകർമ്മത്തിനാലേവം ദിക്കൊക്കേയും ജയിച്ചവർ
നിസ്സപത്നസ്ഥിതിയിലായ് കുരുക്ഷേത്രത്തിൽ മേവിനാർ.27

215. തിലോത്തമാനിർമ്മാണം.

സുന്ദോപസുന്ദോപാഖ്യാനം (തുടർച്ച). ദേവബ്രാഹ്മണാദികൾ ചെന്നു ബ്രഹ്മാവിനോടു സങ്കടമുണർത്തിക്കുന്നു. ബ്രഹ്മാവു വിശ്വകർമ്മാവിനെ വിളിച്ച് ത്രൈലോക്യസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിക്കാൻ പറയുന്നു. അതനുസരിച്ച് വിശ്വകർമ്മാവ് തിലോത്തമയെ സൃഷ്ടിക്കുന്നു. ഭൂമിയിൽപോയി സുന്ദോപസുന്ദന്മാരെ പിണക്കാനായി ബ്രഹ്മാവു തിലോത്തമയെ നിയോഗിക്കുന്നു.


നാരദൻ പറഞ്ഞു
പിന്നെദ്ദേവർഷിസിദ്ധന്മാരവ്വണ്ണം മുനിമാരുമേ
ആ മഹാസങ്കടം കണ്ടിട്ടാർത്തരായ്ത്തീർന്നിതേവരും. 1
ക്രോധം ജയിച്ചുള്ളവരോ ജിതാത്മാക്കൾ ജിതേന്ദ്രിയർ
ജഗത്തിങ്കൽ കരുണയാൽ ബ്രഹ്മലോകം ഗമിച്ചുതേ. 2
കണ്ടാരായവിടെദ്ദേവന്മാരുമൊത്തു പിതാമഹൻ
സിദ്ധബ്രഹ്മർഷിപരിഷന്മദ്ധ്യത്തിലരുളുന്നതും. 3
അങ്ങുണ്ടു സാക്ഷാൽ ഗിരിശനഗ്നിയും വായുദേവനും
ചന്ദ്രാർന്മാരിന്ദ്രനുമാ ബ്രഹ്മപുത്രമുനീന്ദ്രരും. 4
വ്രതസ്ഥരാം ബാലഖില്യവാനപ്രസ്ഥർ മരീചികൾ
അജന്മാരവിമൂഢന്മാർ തേജസ്സേറും തപസ്വികൾ 5
എന്നുള്ളെല്ലാ മുനികളും ബ്രഹ്മപാർശ്വത്തിലെത്തിനാർ
അടുത്തുചെന്നു ദീനന്മാരാ മുനിശ്രേഷ്ഠരേവരും 6
സുന്ദോപസുന്ദകർമ്മങ്ങളുണർത്തിച്ചിതു സർവ്വവും
ഹരിച്ചതും ചെയ്തതുമാച്ചെയ്തതിൻ ക്രമഭേദവും 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/584&oldid=156904" എന്ന താളിൽനിന്ന് ശേഖരിച്ചത്