താൾ:Bhashabharatham Vol1.pdf/578

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

653
പലമാതിരിയിൽ ശുഭ്രഭവനങ്ങൾ നിരക്കവേ
ഇന്ദ്രലോകംപോലെയേറ്റമിന്ദ്രപ്രസ്ഥം വിളങ്ങിതേ. 36
മിന്നൽപ്രഭകളൊത്തിട്ടു ചിന്നും മേഘൗഘസന്നിഭം
രമ്യമാമാ പ്രദേശത്തു കൗരവേന്ദ്രന്റെ മന്ദിരം 37
പൂങ്കാവോടൊത്തു ശോഭിച്ചൂ യക്ഷരാജഗൃഹോപമം
സർവ്വവേദവിദഗ്ദ്ധന്മാരവിടേയ്ക്കെത്തി ഭൂസുരർ 38
സർവ്വഭാഷാവിധഗ്ദ്ധന്മാർ പാർപ്പുറപ്പിച്ചു കൂടിനാർ
നാനാദേശത്തിൽനിന്നെത്തീ ധനാർത്ഥികൾ വണിഗ്ജനം 39
സർവ്വശില്പികളും വന്നിട്ടവിടെപ്പാർത്തുകൂടിനാർ
നല്ലൊരുദ്യാനജാലങ്ങൾ നഗരത്തിനു ചുറ്റുമേ 40
തേന്മാവാമ്രാതകം നീപമശോകം നല്ലചമ്പകം
നാഗപ്പൂനാരകം പുന്ന പിന്നെ നല്ല പുലാവുകൾ 41
പയൻ പന തമാലങ്ങൾ കൈനാറികളെരഞ്ഞികൾ
ചന്തമേറും പൂക്കളും നൽകായ്ക്കളും തൂങ്ങിയങ്ങനെ 42
നെല്ലി പാച്ചോറ്റിയങ്കോലം നല്ലപൂക്കളുമായിഹ
ഞാറ പാടലകുബ്ജങ്ങൾ പരം നല്ലൊരു മുല്ലകൾ 43
കരവീരം പാരിജാതം മറ്റുമോരോ മരങ്ങളും
എന്നും പൂത്തും കാച്ചുമോരോ പക്ഷിജാലങ്ങളാർന്നുമേ 44
മദിച്ചാടുന്ന മയിലും കൂകും കുയിലുമങ്ങനെ
കണ്ണാടിപ്പുരയും നാനാജാതി വല്ലീഗൃഹങ്ങളും 45
ചിത്രഗേഹങ്ങളും പാരം കൃത്രിമാചലഭേദവും
നല്ലവെള്ളം നിറഞ്ഞെന്നും കാണുമോരോ കുളങ്ങളും 46
ആമ്പലും താമരകളും മണക്കും പല പൊയ്കകൾ
അന്നം കാരണ്ഡവം ചക്രവാകമെന്നിവയൊത്തഹോ! 47
അഴകേറും പുഷ്കരണീജാലവും പലമാതിരി
വലുതാകും തടാകങ്ങളഴകുള്ളവയങ്ങനെ 48
ഇതൊക്കെയുള്ളോരാപ്പുണ്യജനം വാഴുന്നൊരാസ്ഥലേ
പാർക്കുന്ന പാണ്ഡവന്മാർക്കു വായ്ക്കും പ്രീതി വളർന്നുതേ. 49
ഭീഷ്മനും ഭൂപനും ധർമ്മപുത്രനേയിങ്ങയയ്ക്കയാൽ
ഖാണ്ഡവപ്രദേശത്തു പാണ്ഡവന്മാർ വസിച്ചുതേ. 50
ഇന്ദ്രസന്നിഭരായോരീയഞ്ചുപേർ വന്നു വാണതിൽ
നാഗങ്ങളാൽ ഭോഗവതിപോലെ ശോഭിച്ചിതാപ്പുരം 51
അവരെത്തത്ര വാഴിച്ചു രാമനോടൊത്തു കേശവൻ
പാണ്ഡവാനുജ്ഞയും വാങ്ങി ദ്വാരകയ്ക്കെഴുന്നള്ളിനാൻ. 52

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/578&oldid=156897" എന്ന താളിൽനിന്ന് ശേഖരിച്ചത്