639
നിസ്സാരം നമ്മുടെ വീര്യം ജീവിക്കുന്നുണ്ടു പാണ്ഡവർ
ദൈവം വലിയതോർക്കുന്നേൻ പൗരുഷം ബഹു നിഷ്ഫലം. 5
വൈശമ്പായനൻ പറഞ്ഞു
എന്നോർത്തുരച്ചിട്ടു പുരോചനനേ നിന്ദചെയ്തവർ
ഹസ്തിനപുരിയിൽ പുക്കാർ ദീനരായ് ബുദ്ധികെട്ടഹോ! 6
ഹതസങ്കല്പരായേറ്റം പാർത്ഥന്മാരിൽ ഭയത്തൊടും
തീയിൽനിന്നൊഴിവായ് വന്നുചേർന്നൂ ദ്രുപനെന്നുമേ. 7
ധൃഷ്ടദ്യുമ്നനെയവ്വണ്ണം ശിഖണ്ഡിയെയുമങ്ങനെ
മറ്റും യുദ്ധോദ്ധതന്മാരാം പാഞ്ചാലരെയുമോർത്തഹോ! 8
വിദുരർ, കൃഷ്ണയേവേട്ടു പാണ്ഡുനന്ദനരെന്നതും
കേട്ടു നാണംപെട്ടു ഗർവ്വുകെട്ടു കൗരവർ വന്നതും. 9
അതിൽ സന്തോഷമാർന്നിട്ടു ധൃതരാഷ്ട്രനൊടായ് പ്രഭോ!
ചൊന്നാൻ 'വർദ്ധിക്കുന്നു കുരുകുല'മെന്നു സവിസ്മയം 10
വൈചിത്രവീര്യൻ നൃപനീ വിദുരൻ മൊഴി കേട്ടുടൻ
നന്ദിച്ചു ചൊല്ലിനാൻ 'നന്നായ് നന്നാ'യെന്നഥ ഭാരത! 11
തൻ ജ്യേഷ്ഠപുത്രനായോരു ദുര്യോധനനരേന്ദ്രനെ
വരിച്ചൂ കൃഷ്ണയെന്നാണന്നോർത്തതന്ധൻ നരേശ്വരൻ 12
ഉടൻ കല്പിച്ചു കൃഷ്ണയ്ക്കു പലഭൂഷണജാലവും
ചൊന്നാൻ ദുര്യോധനനൊടു കൃഷ്ണയെക്കൊണ്ടുവന്നിടാൻ 13
പാണ്ഡവന്മാരെയാം വേട്ടതെന്നാൻ വിദുരരങ്ങുടൻ.
"ആ വീരന്മാർ കുശലികൾ പാഞ്ചാലാദൃതരേവരും 14
അവർക്കു ചാർച്ചക്കാരായിട്ടവിടെപ്പലവീരരും
പാണ്ഡവമൃന്മാരുമായ്ച്ചേർന്നാ”നെന്നും ചൊന്നാൻ സ്വയംവരേ 15
എന്നാ വിദുരർ ചൊല്ലുന്ന വാക്കു കേട്ടു നരാധിപൻ
ആകാരാച്ഛാദനം ചേയ്തു നന്നുനന്നെന്നുമോതിനാൻ 16
ധൃതരാഷ്ട്രൻ പറഞ്ഞു
എന്നാലോ നന്നു വിദുര, ജീവിപ്പൂ പാർത്ഥരെങ്കിലോ
സാധുവാമാക്കുന്തിയോടും ദ്രുപദൻ ബന്ധുവായുമേ. 17
വസുവിന്റെ കുലത്തിങ്കൽ മത്സ്യകാന്വയസംഭവൻ
വ്രതവിദ്യാതപോവൃദ്ധൻ പാർത്ഥന്മാർക്കു സമ്മതൻ 18
അവന്റെ പുത്രപൗത്രന്മാരേവരും ചരിതവ്രതർ
മറ്റുള്ളവർകളെക്കാളും മുറ്റും വിദുര, വൃദ്ധിയായ്. 19
കുശലത്തോടെൻ കുമാരർ മിത്രവാന്മാർകളാകയാൽ
ബന്ധുവായ് കിട്ടിടുന്നോരാ ദ്രുപദക്ഷിതിപാലനിൽ 20
ആരാധിക്കാ ഗതശ്രീയായിരിക്കും നൃപനാകിലും.
വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലും നൃപനൊടാ വിദുരൻ വീണ്ടുമോതിനാൻ: 21
താൾ:Bhashabharatham Vol1.pdf/564
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
