646
വിദൂരാഗമനരാജ്യലാഭപർവ്വം
ശ്രേയസ്സോർക്കുന്നിതില്ലെന്തൊന്നിതിലും പരമത്ഭുതം? 13
ദുഷ്ടമായ മനസ്സോടുംഗുഢമാം ബുദ്ധിയോടുമേ
നന്മയെന്നായ് ചൊൽവതാകിൽ സമ്മതം ചെയ്തിടാം ദൃഢം 14
മിശ്രങ്ങളല്ലർത്ഥകൃച് ഛ്രേ നന്മതിന്മയ്ക്കു കാരണം
ഏവർക്കും സുഖദു:ഖങ്ങൾ ദൈവകല്പനപോലെയാം 15
ബുദ്ധിമാൻ ബുദ്ധി കെട്ടോനും ബാലൻ വൃദ്ധനുമങ്ങനെ
സഹായവാൻ നിസ്സഹായനിവർക്കു ഫലമൊക്കുമേ 16
കേൾപ്പുണ്ടു പണ്ടംബുവീചനെന്നു പേരായ മന്നവൻ
ഉണ്ടായിരുന്നു മഗധമഹീശ്വരമഹാകലേ 17
ഇന്ദ്രിയങ്ങളുമില്ലാതെയുച്ഛ്വാസപരനാ നൃപൻ
സർവ്വകാര്യത്തിലും മന്ത്രിസംസ്ഥനായിട്ടു നിന്നുപോൽ 18
തന്മന്ത്രിയാം മഹാകർണ്ണിയന്നേകേശ്വരനായിപോൽ
ബലം തനിക്കെന്നായിക്കണ്ടവമാനിച്ചിതായവൻ 19
രാജോപഭോഗ്യമായീടും സ്ത്രീരത്നധനസഞ്ചയം
എല്ലാം ഹരിച്ചിട്ടാ മുഢൻ നല്ലൊരൈശ്വര്യമാർന്നുതേ 20
അതൊക്കെ നേടിയാ ലുബനേറ്റം ലോഭം വളർന്നുപോയ്
അവ്വണ്ണമെല്ലാം നേടീട്ടാ രാജ്യം നേടാനൊരുങ്ങിനാർ 21
ഇന്ദ്രിയങ്ങളുമില്ലാതെയുച്ഛാസിക്കാം നൃപന്നുടെ
രാജ്യം നേടാൻ പ്രയത്നിച്ചുനോക്കീടും പറ്റിയില്ലപോൽ 22
മറ്റെന്താ മന്നവന്നത്രേ രാജ്യത്വംവിധികല്പിതം
അങ്ങയ്ക്കും വിധി കല്പിച്ചാൽ കട്ടും രാജ്യം മഹീപതേ 23
ഏവരും നോക്കിനില്ലെത്താൻ കൈവരും തവ നിർണ്ണയം
വിഹിതം വേറെയാണെകിൽ മോഹിച്ചാലും ഫലിച്ചിടാ 24
ഏവം നോക്കിയെടുത്താലും മന്ത്രത്തിൻ നന്മതിന്മകൾ
അറിഞ്ഞീടേണമേ ദുഷ്ടാദുഷ്ടന്മാരുടെ വാക്കുകൾ 25
ദ്രോണൻ പറഞ്ഞു
അറിഞ്ഞു നിൻ ഭാവാദോഷാലെന്തിതീച്ചൊന്നതെന്തു ഞാൻ
ദുഷ്ടം നീ പാണ്ഡവന്മാരിൽ ദോഷം ഘോഷിപ്പതല്ലയോ? 26
കരുക്കൾക്കഭിവൃദ്ധിക്കു ഹിതം ചൊല്ലുന്നു കർണ്ണം ഞാൻ
അതും നീ ഭോഷമായോർപ്പു ഹിതമായതു ചൊല്ലെടോ 27
ഞാനുരയ്ക്കും ഹിതം വിട്ടുതാനേ മറ്റൊന്നു ചെയ്യുകിൽ
ഏറെത്താമസമില്ലാതെ കരുക്കൾ മുടിയും ദൃഢം