താൾ:Bhashabharatham Vol1.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

660
എല്ലാമൊന്നും വിടാതേകണ്ടുണർത്തിച്ചൂ വിരിഞ്ചനെ.
പിന്നെദ്ദേവകളും സർവ്വമഹർഷികുലമുഖ്യരും 8
അക്കാര്യത്തെപ്പറ്റിയേറ്റം വിരിഞ്ചനൊടലട്ടിനാർ.
എല്ലാവരും ചൊന്ന വാക്കതെല്ലാം കേട്ടു പിതാമഹൻ 9
തെല്ലുനേരം വിചാരിച്ചു നല്ലകൃത്യമുറച്ചുടൻ
അവരെക്കൊല്ലുവാൻ വിശ്വകർമ്മാവിനെ വരുത്തിനാൻ. 10
വിശ്വകർമ്മാവിനേ നോക്കിക്കല്പിച്ചിതു പിതാമഹൻ:
“സൃഷ്ടിക്കെടോ കാമ്യരൂപയാകും നാരിയെ”യെന്നുടൻ. 11
വിധിയെക്കൈവണങ്ങീട്ടാ വിധികൊണ്ടാടിയായവൻ
വീണ്ടും വീണ്ടും മനംവെച്ചു നിർമ്മിച്ചൂ ദിവ്യനാരിയെ. 12
ത്രൈലോക്യത്തിങ്കലിക്കാണും ചരാചരഗണങ്ങളിൽ
വിശ്വവേദിയണപ്പിച്ചൂ കാഴ്ചയ്ക്കുത്തമമൊക്കെയും. 13
അനേകകോടി രത്നങ്ങളവൾതൻ മെയ്യിലാക്കിനാൻ
രത്നസംഘാതമയിയായ് സൃഷ്ടിച്ചാനൊരു ദേ‌വിയെ. 14
പ്രയത്നത്താൽ വിശ്വകർമ്മാവേവം സൃഷ്ടിച്ചൊരായവൾ
ത്രൈലോക്യത്തിൽ സ്ത്രീകളാരുമെതിരില്ലാതെയായിതേ. 15
അവൾ മെയ്യിൽ സൂക്ഷ്മമായിയഴകിന്നില്ലൊരൂനത
നോക്കിയാൽ കണ്ണുകാണാത്ത മട്ടിലുണ്ടാഭയെപ്പൊഴും 16
മെയ് പൂണ്ട ലക്ഷ്മിയെപ്പോലെ കാമരൂപിണിയാമവൾ
ഹരിച്ചാളേവരുടെയും കണ്ണും കരളുമൊപ്പമേ 17
രത്നങ്ങൾതൻ തിലാംശങ്ങൾ കൂട്ടിച്ചേർത്തു ചമയ്ക്കയാൽ
തിലോത്തമാഖ്യ കല്പിച്ചാനായവൾക്കു പിതാമഹൻ. 18
ബ്രഹ്മദേവന്നു കുമ്പിട്ടു കൈകൂപ്പിച്ചൊല്ലിനാളവൾ:
“ഞാനെന്തുവേണ്ടൂ ഭൂതേശ, ചൊല്കെന്തിന്നു ചമച്ചു മാം?” 19

ബ്രഹ്മാവു പറഞ്ഞു
ചെല്ലൂ സുന്ദോപസുന്ദന്മാർ പാർശ്വത്തേക്കു തിലോത്തമേ!
പ്രലോഭിപ്പിക്കുകവരെ നീയേറ്റം കാമ്യകാന്തിയാൽ. 20
നീമൂലം കാഴ്ചയിൽത്തന്നെ രൂപസമ്പത്തുകാരണം
അവർക്കു വൈരമന്യോന്യമുണ്ടാകുംപടി ചെയ്ക നീ. 21

നാരദൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റുകൊണ്ടു വിധിയെത്തൊഴുതായവൾ
വലംവെച്ചൂ വാനവന്മാർമണ്ഡലത്തിനെയും പരം 22
കിഴക്കുനോക്കി ബ്രഹ്മാവും തെക്കുനോക്കി മഹേശനും
വടക്കുനോക്കി വാനോരും ചുറ്റും നിന്നൂ മുനീന്ദ്രരും. 23
അവളങ്ങു വലംവെച്ചു ചുറ്റിപ്പോരുന്ന നേരമേ
ഇന്ദ്രനും ഗിരീശൻതാനും ധൈര്യംവിട്ടെഴുന്നേറ്റുപോയ്. 24
പാർശ്വത്തിങ്കലവളെത്തുമ്പോൾ കാണ്മാൻ നോക്കും ശിവന്നഹോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/585&oldid=156905" എന്ന താളിൽനിന്ന് ശേഖരിച്ചത്