താൾ:Bhashabharatham Vol1.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

209.വിദുരവാക്യം

ഭീഷ്മദ്രോണന്മാരുടെ അഭിപ്രായം സ്വീകരിക്കയാണ് നല്ലതെന്നും ശകുനികർണ്ണാദികളുടെ ഉപദേശം കേൾക്കുന്നപക്ഷം സർവ്വനാശമായിരിക്കും അതിന്റെ ഫലമെന്നും വിദുരനും പറയുന്നു.


വിദുരൻ പറഞ്ഞു
              രാജാവേ, തീർച്ചയായ് ശ്രേയസ്സോതണം തവ ബാന്ധവർ
         കേൾക്കാത്തവനിലോ പക്ഷേ, വാക്കു ചൊന്നാൽ ഫലിച്ചിടാ.
         ഹിതമായ് പ്രയമാം വാക്കു ചൊല്ലിനാൻ കുരുസത്തമ!
         ഭീഷ്മൻ ശാന്തനവൻ പക്ഷേ, കൈക്കൊള്ളുന്നില്ലതിന്നു നീ. 2
         അവ്വണ്ണമേ ദ്രോണരേറെപ്പറഞ്ഞു ഹിതമുത്തമം
         അതും രാധാസൂധൻ കർണ്ണൻ കാണ്മ നിന്നഹിതത്തിലായ്. 3
         ആലോചിച്ചിട്ടു കാണുന്നീലങ്ങയ്ക്കൊട്ടേറെ മിത്രമായ്
         ഇപ്പുരുഷശ്രേഷ്ഠരിലും ബുദ്ധിമാനായൊരുത്തനെ. 4
         വയസ്സാലും ബുദ്ധിയാലും പഴക്കമറിവാലുമേ
         ഉടയോർ നിങ്കലും തുല്യരിവർ പാണ്ഡവർതങ്കലും. 5
         ധർമ്മത്തിലും താണിടാത്തോർ സത്യത്തിങ്കലുമേ നൃപ!
         ശ്രീരാമനെക്കാട്ടിലുമേ ഗയനെക്കാട്ടിലും ദൃഢം. 6
         മുൻപൊരിക്കലുമശ്രേയസ്സോതിടാത്തവരാണിവർ
         നിന്നിൽ തെറ്റിവർ ചെയ്തെന്നായൊന്നിലു കണ്ടിടാ ദൃഢം. 7
         അവ്വണ്ണമുള്ളീ മഹാൻമാർ കുറ്റമറ്റ ഭവാനിലും
         സത്യശാലികളശ്രേയംസ്സാർത്തിതെന്നു വരുന്നിതോ. 8
         ബുദ്ധിമാന്മാർ നരശ്രേഷ്ഠരിഹലോകത്തിലിന്നിവർ
         നിന്മൂലരായ് ചതിപറഞ്ഞന്നായ് വന്നിടാ ദൃഢം. 9
         എന്നെനിക്കുറപ്പേറ്റമെന്നു ഹേ കുരുനന്ദനാ!
         ധർമ്മജ്ഞരർത്ഥകാര്യത്തിൽ പക്ഷംപറ്റിയുരച്ചിടാ. 10
         ഇതുതാൻ വലുതാം ശ്രേയസ്സങ്ങെയ്ക്കെന്നെന്മതം നൃപ!
         ദുര്യോധനാഭികൾ പരമങ്ങയ്ക്കെങ്ങനെ പുത്രരോ, 11
         അവ്വണ്ണമേ പാണ്ഡവരും പുത്രരാണില്ല സംശയം
         അവർക്കഹിതമായ് മന്ത്രിച്ചീടും സത്തറിയാത്തവർ. 12
         ശ്രേയസ്സു കാൺമതില്ലേതും നിയതം നിന്റെ മന്ത്രികൾ.
         നിന്മക്കളിൽ വിശേഷം നീ കരുതുന്നെങ്കിലോ നൃപ! 13
         ഉള്ളറിഞ്ഞിട്ടുള്ളൊരിവർ വയ്യാ ശ്രേയസ്സതും ദൃഢം.
         ഇതിന്നിന്നീ മഹാത്മാക്കൾ മഹാദ്യുതികൾ ദ്രുപതേ! 14
         തുറന്നൊന്നും പറഞ്ഞില്ല നിന്നിഷ്ഠപ്പടിയല്ലതും.
         അജയ്യപ്പാണ്ഡവന്മാരെന്നിപ്പോളിവർ ചൊല്ലിനാർ 15
         അതേറ്റം ശരിയങ്ങയ്ക്കായവരാൽ ഗുണമാകണം.
         

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/572&oldid=156891" എന്ന താളിൽനിന്ന് ശേഖരിച്ചത്