താൾ:Bhashabharatham Vol1.pdf/581

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

656

അന്യോന്യസ്നേഹിതരവരന്യോന്യം പ്രിയവാദികൾ. 5
ഏകശീലന്മാരവരങ്ങേകൻ രണ്ടായിടും വിധം
വളർന്നാരവർ കാര്യങ്ങൾക്കൊന്നിച്ചെന്നും മുതിർന്നവർ. 6
ത്രൈലോക്യം കീഴടക്കീടാൻ കരുതീട്ടൊത്തുറച്ചവർ
ദീക്ഷകൈക്കൊണ്ടു വിന്ധ്യാദ്രിപുക്കു ഘോരം തപിച്ചുതേ.7
ഒട്ടേറെ വളരെക്കാലം തപം കൈക്കൊണ്ടു മേവിനാർ
പൈദാഹങ്ങൾ സഹിച്ചങ്ങു ജടാവല്ക്കലധാരികൾ 8
ചളി മെയ്യിൽ പിരണ്ടിട്ടു വായുഭക്ഷണമാർന്നവർ
സ്വമാംസം ചെത്തി ഹോമിപ്പോർ പദാംഗുഷ്ഠത്തിൽ നില്പവർ, 9
കൈപൊക്കിക്കണ്ണടയ്ക്കാതെയേറെക്കാലം വ്രതസ്ഥരായ്.
ഏറെനാളായവർക്കുള്ള തപസ്സാൽ ചൂടുപെട്ടഹോ 10
പുക കക്കീ വിന്ധ്യശൈലമതൊരത്ഭുതമായിതേ.
അവർ ചെയ്യും ഘോരതപം കണ്ടു പേടിച്ച ദേവകൾ 11
തപോഭംഗം വരുത്തീടാൻ വല വിഘ്നങ്ങൾ ചെയ്തുതേ.
പ്രലോഭിപ്പിച്ചൂ രത്നങ്ങൾ പെണ്ണുങ്ങളിവയാൽ പരം 12
വ്രതഭഗം ചെയ്തതില്ലാ സുമഹാവ്രതരേതുമേ;
പിന്നെ മായകൾ കാണിച്ചാരന്നാ യോഗ്യരിൽ വാനവർ. 13
അവർക്കെഴും സോദരികളമ്മമാർ സമവജനങ്ങളും
ശൂലമേന്തിന രക്ഷസ്സു കുത്തിവീഴിച്ചിടുമ്പൊഴേ, 14
കേശമാഭരണം വസ്ത്രമിവയൊക്കക്കിഴിഞ്ഞഹോ!
രക്ഷിച്ചുകൊൾകെന്നവരെ വിളിച്ചുച്ചം കരഞ്ഞുതേ. 15
വ്രതഭഗം ചെയ്തതില്ലാ സുമഹാവ്രതരേതുമേ
ഇരുപേരിലൊരാൾപോലും ക്ഷോഭാർത്തികൾ പെടാഞ്ഞതിൽ 16
മറഞ്ഞിതാ സ്ത്രീജനവുമവിടെക്കണ്ട ഭൂതവും.
പിന്നെപ്പിതാമഹൻതന്നെ വന്നാദ്ദൈത്യന്ദ്രരോടുടൻ 17
വരം തരാമെന്നു ചൊന്നാൻ പരം ലോകഹിതൻ പ്രഭു
അപ്പോൾ സുന്ദോപസുന്ദന്മാർ ഭ്രാതാക്കൾ ദൃഢവിക്രമർ. 18
പിതാമഹസ്വാമിയെക്കണ്ടങ്ങു കൈകൂപ്പി നിന്നുതേ.
ബ്രഹ്മാവിനോടുണർത്തിച്ചൂ നിർമ്മായമവരൊപ്പമേ: 19
“പിതാമഹൻ ഞങ്ങളുടെ തപസ്സാൽ പ്രീതരെങ്കിലോ
മായാവിത്തുക്കളസ്ത്രജ്ഞർ ശക്തന്മാർ കാമരൂപികൾ 20
ഞങ്ങളേവം നിൻ പ്രസാദാലമരന്മാരുമാവണം”

ബ്രഹ്മാവു പറഞ്ഞു
അമരത്വമൊഴിച്ചൊക്ക നിങ്ങൾ ചൊന്നവിധം വരും 21
അമരപ്രായരാം മൃത്യുമാർഗ്ഗമൊന്നു വരിക്കുവിൻ.
പ്രഭുത്വം നേടുവാൻ നിങ്ങൾ വൻതപം ചെയ്തതല്ലയോ 22
അതുകാരണമീ നിങ്ങൾക്കമരത്വം വിധിച്ചിടാ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/581&oldid=156901" എന്ന താളിൽനിന്ന് ശേഖരിച്ചത്