താൾ:Bhashabharatham Vol1.pdf/580

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

655

പലമാതിരിയാശിസ്സു കൊടുത്തിട്ടഥ നാരദൻ
പോയാലുമെന്നുകല്പിച്ചാൻ ഭഗവാനവളോടുടൻ. 15
കൃഷ്ണപോയ്ക്കണ്ടതിൽപ്പിന്നെദ്ധർമ്മജാദികളോടവൻ
ഏവരോടും വിവക്തത്തിലരുളീ ഭഗവാൻ മുനി. 16
നാരദൻ പറഞ്ഞു
നിങ്ങൾക്കെല്ലാർക്കുമിക്കൃഷ്ണ ധർമ്മപത്നി യശസ്വിനി
ഭേദം നിങ്ങൾക്കിതിൽപ്പറ്റാതാവാൻ നീതി നടത്തണം. 17
മുന്നം സുന്ദോപസുന്ദന്മാരൊരുമ്പാടുള്ള സോദരർ
ത്രിലോകത്തിലവദ്ധ്യന്മാരന്യന്യം ചേർന്നു മേവിനാർ. 18
ഒരേ രാജ്യം ഭവനമെന്നൊരേ ശയ്യാസനങ്ങളും
എന്നാൽ തിലോത്തമാമൂലമന്യോന്യം കൊന്നിതായവർ. 19
അതിനാൽ സൗഹൃദം കാപ്പിനന്യോന്യപ്രീതിസാധനം
ഛിദ്രം നിങ്ങൾക്കുപറ്റാതെ കാത്തീടേണം യുധിഷ്ഠിര! 20
യുധിഷ്ഠിരൻ പറഞ്ഞു
സുന്ദോപസുന്ദരവരാരുടെ പുത്രർ മാമുനേ!
തമ്മിൽ ഛിദ്രം വന്നതെന്തിനന്യോന്യം കൊന്നതെങ്ങനെ? 21
അപ്സരോദേവതാകന്യയാർക്കുള്ളവൾ തിലോത്തമ?
അവളിൽ കാമമാർന്നല്ലോ തമ്മിൽ കൊന്നതുമായവർ. 22
ഇതൊക്കെയുണ്ടായവിധം വിസ്തരിച്ചു മഹാമുനേ!
കേൾപ്പാനുണ്ടാഗ്രഹം ബ്രഹ്മൻ, പെരുത്തുണ്ടിഹ കൗതുകം. 23

213. സുന്ദോപസുന്ദോപാഖ്യനം

ഹിരണ്യകശിപുവംശജനായ നികുംഭന്റെ മക്കളായി സുന്ദനെന്നും ഉപസുന്ദനെന്നും പേരായ രണ്ടു ജ്യേഷ്ഠാനുജന്മാരുണ്ടാകുന്നു. അവർ തപസ്സുകൊണ്ടു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, തങ്ങൾ പരസ്പരമല്ലാതെ മറ്റാരും തങ്ങളെ കൊല്ലരുതെന്നു വരം വാങ്ങുന്നു.


നാരദൻ പറഞ്ഞു
ഭ്രാതാക്കന്മാരുമൊന്നിച്ചു കേട്ടുകൊൾക യുധിഷ്ഠിര!
മുറയ്ക്കു വിസ്തരിച്ചോതാമിപ്പഴങ്കഥയിന്നു ഞാൻ. 1
ദൈത്യൻ ഹിരണ്യകശിപുവിന്റെ വംശത്തിൽ മുന്നമേ
നികുംഭനെന്ന ദൈത്യേന്ദ്രനുണ്ടായ് തേജസ്വി ശക്തിമാൻ. 2
അവന്റെ മക്കളായുണ്ടായ് വീരന്മാർ ഭീമവിക്രമർ
സുന്ദോപസുന്ദന്മാരെന്ന ദൈത്യന്മാർ ക്രൂരബുദ്ധികൾ 3
ഒരേനിശ്ചയുൾക്കൊണ്ടോരേകകാര്യത്തിനൊത്തവർ
സമദുഃഖസുഖന്മാരായ് സമം പാർത്തീടിനാരവർ. 4
ഒന്നിച്ചല്ലാതെ ഭക്ഷിക്കില്ലൊന്നിച്ചേ സല്പിച്ചിടൂ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/580&oldid=156900" എന്ന താളിൽനിന്ന് ശേഖരിച്ചത്