താൾ:Bhashabharatham Vol1.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

640

"നിത്യമീബുദ്ധിയങ്ങെയ്ക്കു നില്ക്കട്ടേ നൂറുവത്സരം”
എന്നുരച്ചിട്ടു വിദുരൻ പിന്നെപ്പുക്കാൻ നിജാലയം. 22
പിന്നെദ്ദുര്യോധനനുമാക്കർണ്ണനും ധരണീപതേ
ധൃതരാഷ്ട്രാന്തികം പൂകീട്ടുണർത്തിച്ചാരിവ്വണ്ണമേ: 23
"പാർശ്വേ വിദുരരുള്ളപ്പോൾ കുറ്റം ചൊൽവതശക്യമാം
വിവിക്തമാകയാൽ ചൊല്ലാമെന്തങ്ങീച്ചെയ്തിടുന്നതും? 24
സപത്നവൃദ്ധിയങ്ങാത്മവൃദ്ധിയെന്നോ നിനയ്പ്പതും?
ക്ഷത്താവിന്നരികേ വെച്ചു വാഴ്ത്തുന്നെന്തിതു ഭൂപതേ! 25
ഒന്നുചെയ്യേണ്ടളവു മറ്റൊന്നു ചെയ്യുന്നു ഹന്ത നീ
അവർക്കുയർന്നൊത്ത ബലം കൊടുപ്പാൻ നോക്കിടോണ്ടതാം 26
കാലോചിതം ചികിത്സയ്ക്കെന്നാലോ ഞങ്ങൾ നിനപ്പതാം
സപുത്രമിത്രരാം നമ്മെയവർ ഭക്ഷിച്ചിടാപ്പടി” 27

205. ദുര്യോധനവാക്യം

ഉദ്ദേശം വിസ്തരിച്ചു പറയാൻ ധൃതരാഷ്ട്രൻ മകനോടാവശ്യപ്പെടുന്നു. പാണ്ഡവരെ കുടുക്കിൽ അകപ്പെടുത്തുന്നതിനു തനിക്കു തോന്നീട്ടുള്ള പല അഭിപ്രായങ്ങളും ദുര്യോധനൻ പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

ദുര്യോധനനുമീവണ്ണം കർണ്ണനും ചൊല്ലിവച്ചതിൽ
ധൃതരാഷ്ട്രൻ പുത്രനോടും രാധേയനോടുമോതിനാൻ. 1

ധൃതരാഷ്ട്രൻ പറഞ്ഞു

നിങ്ങളോർക്കുംപോലെതന്നെയിന്നു ഞാനും നിനപ്പതാം
ആകാരം വെളിവാക്കീടാനാകാ വിദുരസന്നിധൗ. 2
അതുകൊണ്ടിട്ടവർഗുണമതു താനോതിയേറ്റവും
ഇംഗിതംകൊണ്ടഭിപ്രായമിങ്ങീ വിദുരർ കാണൊലാ 3
എന്താണുചിതമായ് നീയോർക്കുന്നതോതൂ സുയോധന!
കാലോചിതം നിന്മതവും ചാലേ രാധേയ, ചൊല്ലണം. 4

ദുര്യോധനൻ പറഞ്ഞു

സുഗുപ്താരായാപ്തരായ വിപ്രരെക്കൊണ്ടു നാമുടൻ
കൗന്തേയരേയും ഭേദിപ്പിക്കേണം മാദ്രേയരേയുമേ. 5
അല്ലെങ്കിൽ ഭൂരിവിത്തത്താൽ ദ്രുപദോർവ്വീശനേയുമേ
മക്കളേയും മന്ത്രിവീരമുഖ്യരേയുമിളക്കണം. 6
വെടിഞ്ഞീടേണമബ്ഭൂപൻ കൗന്തേയൻ ധർമ്മപുത്രരെ
അല്ലെങ്കിലവിടെത്തന്നേ പാർപ്പാക്കാനുദ്യമിക്കണം. 7
അവർക്കിവിടെ വാസത്തിൽ ദോഷമേവരുമോതണം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/565&oldid=156884" എന്ന താളിൽനിന്ന് ശേഖരിച്ചത്