208.ദ്രോണവാക്യം
ദ്രോണനും ഭീഷ്മരെ അനുകരിച്ചു പാണ്ഡവർക്കു അവകാശപ്പെട്ട രാജഭാഗം കൊടുത്തു് അവരുമായ് രമ്യതയിൽ കഴിയുന്നതാണു നല്ലതെന്നു പറയുന്നു.കർണ്ണൻരല കൊള്ളിവാക്കുകളും ഉപയോഗിച്ച് ആ അഭിപ്രായത്തെ എതിർക്കുന്നു.താൻ പറഞ്ഞതനുസരിക്കാതെ പാണ്ഡവരോടെതിർക്കാനാണു തീരുമാനിക്കുന്നതെകിൽ,അധികം താമസിക്കാതെ കരുവംശം നാമാവശേഷമാകുമെന്നു ദ്രോണൻ പറയുന്നു.
ദ്രോണൻ പറഞ്ഞു
ധൃതരാഷ്ട്രം ഹിതംകാണും മന്ത്രത്തിന്നു വരുത്തിയോർ
ധർമ്മാർത്ഥകീർത്തികൾക്കൊത്ത കൃത്യമോതീടവേണമേ 1
എനിക്കുമിതുതാൻ പക്ഷം ഗാംഗേയൻ ചൊന്നവണ്ണമേ
ഭാഗിക്കേണം പാണ്ഡവർക്കിതു ശാശ്വതധർമ്മമാം 2
പ്രിയം ചൊല്ലുന്നൊരുവനെ ദ്രുപദന്നായയയ്ക്കണം
അവർക്കുവേണ്ടി വളരെ രത്നത്തേടൊത്തു ഭാരത 3
ചാർച്ചയ്ക്കായ് ദ്രുപദനേകാൻ വിത്തവും കൊണ്ടുപോകണം
അവന്റെ ചേർച്ചയാലേററം വൃദ്ധിയുണ്ടെന്നുമോതണം 4
അങ്ങുംദുര്യോധനൻതാനും നന്ദിക്കുന്നെന്നുമോതണം
ദ്രുപദൻ തന്നിലും വീണ്ടും ധൃഷ്ടദ്യുമ്നനിലും നൃപ 5
ചേർച്ചയ്ക്കൗചിത്യവും പാരംവേഴ്ചയും തത്ര വാഴ്ത്തണം
ആശ്വസിപ്പിക്കണം പാർത്ഥരേയും മാദ്രേയരേയുമേ 6
നല്ല പൊന്നും പരം ഭംഗിയുള്ള ഭൂഷണജാലവും
രാജേന്ദ്രാനിൻ ചൊൽപ്പടിക്കാ ദ്രൗപദിക്കു കൊടുക്കണം 7
ഏവം ദ്രുപദപുത്രന്മാർക്കേവർക്കും ഭരതർഷമ
പാണ്ഡവന്മാർക്കുമവ്വണ്ണം കുന്തിക്കും ചേർന്നിടും വിധം 8
ഇത്ഥം പാണ്ഡവരോടൊത്താ ദ്രുപദൻതന്നോടേറ്റവും
സാന്ത്വം ചൊല്ലിപ്പാണ്ഡവർത്തൻ പ്രയ്ണ കഥ ചൊല്ലണം 9
ആ വീരൻമാർ സമ്മതിച്ചാൽ പോകേണം നല്ല സേനകൾ
പാണ്ഡവാനയനത്തിനായ് ദുശ്ശാസനവികർണ്ണരും 10
പിന്നെയാപ്പാണ്ഡവശ്രേഷ്ഠരങ്ങേറ്റം സൽക്കരിക്കവേ
പ്രകൃതിപ്രമദത്തോടും പിതൃസ്ഥാനത്തിരിക്കവേ 11
ഇതാണു ഹേ മഹാരാജാ നിൻ പുത്രർക്കുമവർക്കുമേ
യുക്തമാം നിലയീബ്ഭീഷ്മരൊത്തു വാഴ്പതു ഭാരത 12
കർണ്ണൻ പറഞ്ഞു
അർത്ഥമാനങ്ങളെക്കൊണ്ടിട്ടന്തരംഗസ്ഥരാമിവർ