Jump to content

കേരളപാണിനീയം/ഭേദകാധികാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

തമിഴു് വെയാകരണന്മാർ ഭേദകത്തെ പ്രതേ്യകം ഒരിനമായി ഗണിക്കുന്നില്ല. അവരുടെ മതത്തിൽ ഗുണവാചകങ്ങളായ നാമങ്ങളാണു്. "ചെമ്മ, ചെറുമ' എന്നു ഗുണവാചകനാമമായിട്ടല്ലാതെ ചെം, ചെറു എന്നു കേവലഗുണിവാചകമായിട്ടു പദങ്ങളില്ലെന്നാണു് അവരുടെ വാദം. "ചെങ്കനൽ, ചെറുപയറ്' എന്നിത്യാദി പ്രയോഗങ്ങളിൽ ചെമ്മ, ചെറുമ എന്നിവകളിലെ മ എന്ന അംശം ലോപിച്ചിരിക്കുന്നു എന്നു് അവർ കല്പിക്കുന്നു. ഒരുവിധം നോക്കിയാൽ ഇൗ വാദത്തിനു യുക്തിയില്ലെന്നുമില്ല. ചെം, ചെറു മുതലായവ ഭേദകപ്രകൃതികളാകുന്നു. അവയെ ഒരു നാമത്തിനു മുൻപു് സമാസമായിട്ടല്ലാതെ പ്രയോഗിച്ചുകൂടാ. ഇൗ സ്ഥിതിക്കു് സംസ്കൃതത്തിലെ നിത്യസമാസങ്ങളിലുള്ള പൂർവ്വപദങ്ങളുടെ സ്ഥാനമാണവയ്ക്കു്. സ്വതന്ത്രപ്രയോഗാനർഹമായ ശബ്ദം എങ്ങനെ പദമാകും? പ്രത്യയങ്ങളെക്കാൾ എന്തു വിശേഷമാണവയ്ക്കുള്ളത്? ചെമ്മ, ചെറുമ എന്നു് തന്മാത്രതദ്ധിതം അതുകളിൽനിന്നുണ്ടാകുന്നുണ്ട്; സമാസത്തിൽ പൂർവ്വപദമായി നിന്നു് ഒരു ഗുണിയെ കുറിക്കുന്നുമുണ്ടല്ലോ എന്നു ചോദിക്കുന്നതായാൽ നാമകൃതികൾക്കും ഇൗ മാതിരി പ്രയോഗം വരാറുണ്ട്; അതുകളെയും അപ്പോൾ ഭേദകമെന്നു പറയേണ്ടിവരുമെന്നു തരക്കേടുവരുന്നു."നിറകുടം', "പൊന്മല' എന്നു സമാസങ്ങളിൽ പൂർവ്വപദങ്ങൾ മുറയ്ക്കു കൃതിയും നാമവുമല്ലയോ? അതുകൾ പൂർവ്വപദമായി നിന്നുംകൊണ്ടു് ഉത്തരപദമായ നാമത്തെ വിശേഷിപ്പിക്കുന്നതുപോലെയല്ലാതെ എന്തു വിശേഷമാണു് "ചെങ്കനൽ', "ചെറുപയറ്' ഇത്യാദികളിലും? ചെവന്ന കനൽ, ചെറിയ പയറു് എന്നിവയ്ക്കു് സ്വതന്ത്രപ്രയോഗവുമുണ്ടല്ലോ എന്നാണു് ഇനി ചോദ്യമെങ്കിൽ അതിനു വേറെ സമാധാനമുണ്ടു്. "ചെവന്ന', "ചെറിയ' എന്നിവ പേരെച്ചരൂപങ്ങളാണ്; അതുകൊണ്ടു് അവ കൃതികളായിപ്പോയി.

എന്നാൽ ഇതെല്ലാം വെറും മുറട്ടുവാദമാണു്. സ്വതന്ത്രമായാലെന്ത്? പരതന്ത്രമായാലെന്ത്? ചെം, ചെറു മുതലായവ ഗുണിവാചകങ്ങളല്ലയോ? സ്വതപ്രയോഗാർഹത്വംകൂടി പദലക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നുണ്ടോ? അല്ല, സ്വതന്ത്രത്വം കണിശമായിട്ടു നോക്കുകയാണെങ്കിൽ നാമകൃതികൾക്കും വാക്യസ്ഫോടപക്ഷത്തിൽ സ്വാതന്ത്ര്യമുണ്ടോ എന്നു ചോദിക്കാം. പേരെച്ച രൂപം വന്നതുകൊണ്ടറ ചെവന്ന, ചെറിയ മുതലായവ ഒരിക്കലും കൃതികളാകുന്നതുമല്ല; കൃതിപ്രകൃതിയായ ധാതുവിൽ പേരെച്ചത്തിനു ചെയ്യുന്ന പ്രത്യയവും പ്രക്രിയയുംതന്നെയാണു് ഭേദകപ്രകൃതികളിലും എന്നു വരരുതോ? വേണമെങ്കിൽ ഒരുപടികൂടി കടന്നു് പേരെച്ചംതന്നെ കൃതികളിൽനിന്നു ജനിക്കുന്ന ഭേദകമാണെന്നുകൂടി നേരെമറിച്ചു വാദിക്കാം. വാസ്തവത്തിൽ പേരെച്ചം നാമത്തെ വിശേഷിപ്പിക്കുന്ന കൃതിയാണല്ലോ. ഗുണദ്വാരാ അല്ല ക്രിയാദ്വാരാ ആണു് വിശേഷിപ്പിക്കുന്നതു് എന്നു മാത്രമേ ഭേദമുള്ളു. ഗുണം എന്ന അംശത്തെ ഭേദകത്തിന്റെ ലക്ഷണത്തിൽ അന്തർഭവിപ്പിച്ചിട്ടാവശ്യവുമില്ല. വിശേഷിപ്പിക്കുന്നതു് ഗുണത്തെയോ ക്രിയയെയോ പുരസ്കരിച്ചാവാം എന്നേ ഉള്ളു. ഗുണക്രിയകളെ കൂട്ടിച്ചേർത്തു് ഒന്നായി ഗ്രഹിക്കുന്നതിനു "ധർമ്മം" എന്ന പദത്തെ വേണമെങ്കിൽ ഉപയോഗിക്കയും ചെയ്യാം. പേരെച്ചം പേരിനും, വിനയെച്ചം വിനയ്ക്കും വിശേഷണമാണെന്നുള്ളതു് സമ്മതിച്ചേ തീരു; വിശേഷണമായിത്തീരുന്ന അവസ്ഥയിലും അതുകൾ തങ്ങൾക്കുള്ള ക്രിയാധർമ്മത്തെ ഉപേക്ഷിക്കുന്നില്ല എന്നു മാത്രം വിശേഷം. മറ്റൊന്നിനു കീഴടങ്ങിപ്പോയി എന്നുവച്ചിട്ടു് സ്വധർമ്മം വിടണമെന്നില്ലല്ലോ. ചക്രവർത്തിക്കു് കീഴടങ്ങുന്ന സാമന്തരാജാവു് സ്വരാജ്യത്തിൽ, രാജാവുതന്നെയാണല്ലോ. അതുപോലെ പറ്റുവിനകൾ വിശേഷണവാക്യത്തിൽ ആഖ്യാതംതന്നെ. സാമ്രാജ്യത്തെപ്പറ്റി പറയുമ്പോൾ സ്വതന്ത്രനല്ലാത്തതുപോലെ പറ്റുവിനകളും മഹാവാക്യത്തിൽ പരാശ്രയികളാകുന്നു. അതിനാൽ പദവിഭാഗത്തിൽ ഭേദകം എന്നൊരിനം ആവശ്യം തന്നെ.

ഭേദകത്തിൽ പ്രകൃതിതാൻ നാമാദിക്കു വിശേഷണം; പേരെച്ചരൂപവും കൊള്ളാം ധാതുവിൽ ചൊന്നമട്ടിലേ. വിനയെച്ചത്തിലെ രൂപം ക്രിയാഗുണവിശേഷണം. അന്ത്യദ്വിത്വം ക്ലീബരൂപ- മിത്യാദികളുമങ്ങനെ.

നാമവിശേഷണം, ക്രിയാവിശേഷണം, ഗുണവിശേഷണം എന്നു മൂന്നു വകഭേദങ്ങൾ വരാമല്ലോ. അതിൽ പ്രകൃതികൾതന്നെ ഒാരോന്നിന്നും വിശേഷണമായി നില്ക്കും; നാമകൃതികൾക്കു പറഞ്ഞതുപോലെ രൂപനിഷ്പത്തിയൊന്നും ആവശ്യമില്ല. പ്രകൃതിദശയിൽത്തന്നെ നില്ക്കുക നിമിത്തം നാമവിശേഷണമായി വരുമ്പോൾ വിശേഷ്യങ്ങളായ നാമങ്ങളിൽ നിന്നു പിരിച്ചു പ്രയോഗിക്ക പതിവില്ല. പിരിച്ചു പ്രയോഗിക്കണം എന്നു വിവക്ഷിക്കുന്നപക്ഷം കൃതികൾക്കു പേരെച്ചമുണ്ടാക്കുന്നതിനു ചെയ്യാറുള്ള പ്രത്യയവും പ്രക്രിയയുംതന്നെ ഇതുകൾക്കും; തുല്യന്യായപ്രകാരം വിനയെച്ചത്തിനുള്ളതു് ക്രിയാവിശേഷണങ്ങൾക്കും വരും. പറ്റുവിനകളുടെ രൂപനിഷ്പത്തിസമ്പ്രദായം യോജിക്കാത്തിടത്തു് അന്ത്യവ്യഞ്ജനത്തിനു ദ്വിത്വം, നാമമായിരുന്നാൽ അതിന്റെ നപുംസകെകവചനരൂപം ഇത്യാദികളും ഭേദകങ്ങളെ സ്വതന്ത്രപ്രയോഗാർഹങ്ങളാക്കിത്തീർക്കും. ഉദാ:

ചെറു

ചെറുപയറു് - പ്രകൃതിസ്വരൂപം - സമാസമായിട്ടു് - നാമവിശേഷണം. ചെറിയ

ചെറിയ മരം - പേരെച്ചം സ്വതന്ത്രമായിട്ടു് - നാമവിശേഷണം. ചെറ്റു്

മുഖം ചെറ്റു വിയർത്തു - അന്ത്യദ്വിത്വം സ്വതന്ത്രമായിട്ടു് - ക്രിയാവിശേഷണം ചെറുതു

മുഖം ചെറുതു വിയത്തു - ക്ലീബരൂപം സ്വതന്ത്രമായിട്ടു് - ക്രിയാവിശേഷണം മെൽ

മെല്ലെ - മുഖം മെല്ലെ } നടുവിനയെച്ചം സ്വതന്ത്രമായിട്ടു് - ക്രിയാവിശേഷണം വിയർത്തു ഒട്ടു (1) ഒട്ടു നേരം : നാമവിശേഷണം

(2) ഒട്ടു നന്നു് : ഗുണവിശേഷണം

(3) ഒട്ടു ഫലിച്ച കാര്യം: ക്രിയാവിശേഷണം

ആയ - ആയി - കൾ കൂടാതെ യോജിക്കില്ല വിഭാവകം.

ഭേദകങ്ങളിൽ ശുദ്ധം, നാമാംഗജം, ക്രിയാംഗജം എന്ന വിഭാഗങ്ങളെപ്പറ്റിയാണു് പൂർവ്വസൂത്രത്തിൽ പറഞ്ഞതു്. പ്രകൃതസൂത്രം "വിഭാവകം' എന്ന ഇനത്തെപ്പറ്റിയാകുന്നു.വിഭാവകഭേദകം ലിംഗഭേദത്തെക്കൂടി കാണിക്കുന്നതാകയാൽ അതു് ഏകദേശം നാമത്തിനു തുല്യമാണു്. വ്യാകരണദൃഷ്ട്യാ വിഭാവകം നാമത്തിന്റെ വകഭേദമാകേണ്ടതാണ്; ഗുണദ്വാരാ നാമങ്ങളെയും ക്രിയകളെയും ഭേദിപ്പിക്കുകയാൽ, ഭേദകലക്ഷണത്തിൽ അർത്ഥംപ്രമാണിച്ചു് ഇതിനു് അന്തർഭാവം വരുന്നുവെന്നേ ഉള്ളു. ശുദ്ധത്തിനു് എത്രത്തോളം പാരതന്ത്ര്യം നിമിത്തം അതു വിശേഷ്യത്തോടു നേരെ യോജിക്കുന്നില്ല; അതിനാൽ ആയ, ആയി എന്നു് "ആവുക' ധാതുവിന്റെ പറ്റുവിനകളുടെ സഹായം ഇതിനു വേണ്ടിയിരിക്കുന്നു. നാമവിശേഷണമാകുമ്പോൾ ആയ എന്ന പേരെച്ചവും, ഗുണക്രിയാവിശേഷണങ്ങളാകുമ്പോൾ ആയി എന്ന വിനയെച്ചവും മദ്ധേ്യ പ്രയോഗിക്കണം. ഉദാ:

കേമമായ സദ്യ - നാമവിശേഷണം സദ്യ കേമായി നടന്നു- ക്രി. വി. സുഖമായ ഉറക്കം - നാമവിശേഷണം ഉറക്കംസുഖമായി വരുന്നു - ക്രി. വി.

സാംഖ്യം മുറയ്ക്കൊരിരുമു- നാലെയറെഴുവെപതു. സാംഖ്യഭേദകങ്ങളെ മുറയ്ക്കു് ഇൗ സൂത്രത്തിൽ പരിഗണിച്ചിരിക്കുന്നു.

1. ഒരു 3. മു. 5. എെ 7. എഴു 10. പതു 2. ഇരു 4. നാൽ 6. അറു 8. എ

ഉദാ: ഒരു കുതിര, മുക്കണ്ണൻ, എെയമ്പൻ, എഴുപതു്, പതു (ഇൻ) ആയിരം ഇരുഭാഗം, നാലുദിക്കുകൾ, അറുനൂറു, എദിശ

സ്വാർത്ഥവിശ്രാന്തിസൂചകമായ അനുനാസികസംസർഗ്ഗം; കു, ടു, തു, റു, എന്ന വിവർത്തകപ്രത്യയങ്ങൾ; അന്ത്യദ്വിത്വം ഇൗവക പ്രക്രിയകൾകൊണ്ടു് ഇൗ സാഖ്യഭേദങ്ങൾ സാംഖ്യനാമങ്ങളായിത്തീരുന്നു. ഉദാ:

ഒരു: ഒൻരു = ഒൻരു = ഒന്നു് അനുനാസികസംസർഗ്ഗം ഇരു: ഇര്+അ+തു = ഇരണ്ടു = രണ്ടു് അനുനാസികസംസർഗ്ഗം തു പ്രത്യയവും മൂ: മുരു = മുറു = മുൻറു = മുന്നു് അനുനാസികസംസർഗ്ഗം റു പ്രത്യയം നാൽ: നാൽ+കു(ലകാരത്തിനു് അനുനാസികം)= നാങ്കു കു പ്രത്യയവും. എെ: എെന്തു = എെഞ്ചു = അഞ്ചു് അനുനാസികവും തുപ്രത്യയവും. അറു: ആറു ദീർഘം. എഴ്: ഏഴു് ദീർഘം. എൺ: എട്ടു് ദ്വിത്വഖരാദേശങ്ങളും ടു പ്രത്യയവും. പതു: പത്തു് ദ്വിത്വം.

ഇരു-ഇലെ ഉകാരം സംവൃതമാണ്; അതുകൊണ്ടു് ശബ്ദസ്വരൂപം ഇരു് എന്നേ ഉള്ളു. ഏകമാത്രമായിട്ടു പദം നിന്നുകൂടാ എന്നുള്ള സിദ്ധാന്തപ്രകാരമാണു് അതിൽ സംവൃതം ചേർക്കുന്നതു്. ഇൗ ഫലം സാധിക്കുന്നതിനു് ആദ്യസ്വരം നീട്ടിയാലും മതി. അതിനാൽ ഇൗരു് എന്നും രൂപമുണ്ടു്. അറു, ഏഴു എന്നിവയെ നോക്കുമ്പോൾ മു "മുരു' എന്നുതന്നെ ആയിരിക്കണമെന്നൂഹിപ്പാൻ വകയുണ്ടു്. കർണ്ണാടകത്തിലെ രൂപവും അങ്ങനെതന്നെ; തമിഴ്മലയാളങ്ങളിൽ രു ലോപിച്ചതായിരിക്കാം. നാങ്കു എന്ന ശരിയായ നാമരൂപം മലയാളത്തിൽ "പതിന്നാങ്കു' എന്ന ചതുർദ്ദശീതിഥിസംജ്ഞയിലും "ഇരുനാങ്കെട്ട്' ഇത്യാദി എചുവടികളിലും മാത്രമേ ഉപയോഗിക്കാറുള്ളൂ; മറ്റുള്ളിടത്തു നാൽ എന്ന ഭേദകരൂപംതന്നെ നടപ്പായി. എെമ്പതു എെഞ്ഞൂറു ഇത്യാദികളിൽ ഭേദകാവസ്ഥയിലും അനുനാസികയോഗം ഏർപ്പെട്ടിരിക്കുന്നു. "എെന്തു' എന്ന തമിഴിലെ എെകാരം "അഞ്ച്' എന്നതിൽത്തന്നെ അകാരമായിട്ടു മാറിപ്പോയതിനാൽ അൻപതു്, അഞ്ഞൂറു് എന്നു് എഴുത്തിൽ വിധം മാറിപ്പോയി. "തൊണ്ണൂറ്', തൊള്ളായിരം' രണ്ടിന്റെയും ഛായ നോക്കുമ്പോൾ ഒൻപതു "തൊപത്' ആയിരിക്കണമെന്നു തെളിയുന്നു; തെലുങ്കിൽ "തൊമ്മിദി' എന്നു തകാരം കാണുന്നുമുണ്ടു്. തൊൾ എന്ന പ്രകൃതിക്കു "മുൻ' എന്നാണർത്ഥം. അപ്പോൾ പത്തിനു മുൻപിലത്തേതു = തൊപതു (=ഒൻപത്) എന്നർത്ഥവും യോജിക്കുന്നുണ്ടു്. "പതു' അന്ത്യദ്വിത്വം കൊണ്ടു് എളുപ്പത്തിൽ പത്തായിക്കൊള്ളും. പതിനൊന്നു്, പതിമ്മൂന്നു്, പതിന്നാലു് ഇത്യാദികളിൽ ഇൻ അംഗസംസ്കാരം വരുന്നു. ഇരുപതു്, മുപ്പതു് ഇത്യാദികളിൽ സമാസം കൊണ്ടു് ശബ്ദം നീളുന്നതിനാൽ "ഇരുപത്ത്' എന്നു് അന്ത്യദ്വിത്വത്തിന്റെ ആവശ്യമില്ല. പന്ത്രണ്ടിൽ പതു-വിനു പകരം "പന്ത്' എന്നാണു് പ്രകൃതി. ഇതി ഇരുപാനേഴു് (27) എന്നും മറ്റും ചെന്തമിഴിൽ കാണുന്ന പാൻ എന്നതിൽ ബലത്തിനുവേണ്ടി തകാരം ചേർത്തുണ്ടാക്കിയതായിരിക്കണം. ഇതിന്റെ തന്നെ തമിരൂപം "പന്തിരണ്ട്' എന്നാണല്ലോ.

ഒന്നു് (ലാറ്റിൻ-ഉനസ്), അഞ്ചു് (സംസ്കൃതം-പഞ്ച), എട്ടു് (സംസ്കൃതം-അഷ്ട), പത്തു് (സംസ്കൃതം- പംക്തി) എന്ന സംഖ്യകൾക്കു് അതാതു് ആര്യഭാഷാശബ്ദങ്ങളോടു സാമ്യം കാണുന്നു. അതിനാൽ ഇൗ പദങ്ങൾ ഒന്നുമറ്റതിൽനിന്നു കടംവാങ്ങിയവ ആയിരിക്കാമെന്നു പലരും ശങ്കിച്ചിട്ടുണ്ടു്. കടംവാങ്ങുക ദരിദ്രൻ ധനികൻവശമാണല്ലോ പതിവു്. അപ്പോൾ ദ്രാവിഡങ്ങൾ ആര്യഭാഷകളിൽനിന്നു കടംവാങ്ങി എന്നു വരണം. എന്നാൽ ഇൗ സംഗതി വേണ്ടുംവണ്ണം വിചാരണചെയ്തിട്ടു് ധ്വനിസാമ്യം കാണുന്നതു് കേവലം യദൃച്ഛാവിലാസമേ ഉള്ളു എന്നു് ഡാക്ടർ കാൽഡെ്വൽ തീരുമാനിച്ചിരിക്കുന്നു. പന്തിരണ്ടു് എന്നു മലയാളത്തിൽ പംക്തി ശബ്ദം തെളിഞ്ഞു കാണുന്നുണ്ടെന്നു് ഗുണ്ടർട്ടു് പ്രബലമായി വാദിക്കുന്നു. എന്നാൽ കടം വാങ്ങുന്ന പക്ഷം എെന്ദ്യയൂറോപ്യൻഭാഷകൾക്കു പൊതുവേയുള്ള ദശശബ്ദം വിട്ടു് അനതിപ്രസിദ്ധമായ പംക്തിശബ്ദത്തെ കെക്കൊള്ളാനുള്ള കാരണം എന്തെന്നു സ്പഷ്ടമാകുന്നില്ല. സംസ്കൃതത്തിൽ വിംശതി, സപ്തതി, നവതി ഇത്യാദികളിലെ 'തി' പംക്തിയുടെ അവശേഷമാണെന്നു സ്ഥാപിക്കാമെങ്കിൽ ഗുണ്ടർട്ടിന്റെ യുക്തിക്കു ബലം കൂടുമായിരുന്നു. ആയിരം മുതൽ മേൽപ്പോട്ടുള്ള ഉയർന്ന സംഖ്യകളുടെ സംജ്ഞകൾ സംസ്കൃതത്തിൽനിന്നു ദ്രാവിഡർ എടുത്തതാണെന്നുള്ളതിൽ ആർക്കും തർക്കമില്ല. "സഹസ്രം' ഉൗഷ്മതൃാഗത്താൽ എളുപ്പത്തിൽ ആയിരമാകും; കർണ്ണാടകത്തിൽ സാവിര എന്നു് ആദ്യസകാരം കേൾക്കുന്നുമുണ്ടു്. ലക്ഷകോടികൾ തത്സമങ്ങൾ തന്നെ.

ശരിയായ സംഖ്യഭേദകങ്ങളെ സമാസമായിട്ടേ ഉപയോഗിക്കാറുള്ളു; വാക്യത്തിൽ സംഖ്യാനാമങ്ങളെത്തന്നെ ഭേദകമായിട്ടുപയോഗിച്ചുവരുന്നു. ഒരു-വിനു മാത്രം വാക്യത്തിലും ഉപയോഗമുണ്ട്; ഒന്നു് എന്നതിനെ ഒരിക്കലും ഭേദകമായിട്ടു പ്രയോഗിക്കാറില്ല. ആം എന്ന ശീലഭാവിപേരെച്ചത്തിന്റെ യോഗത്താൽ സംഖ്യാനാമങ്ങളിൽനിന്നു പൂരണികൾ ഉണ്ടാകുന്നതു് തദ്ധിത പ്രകരണത്തിൽ വിവരിച്ചിട്ടുണ്ടു്.

വിഭക്ത്യാഭാസരൂപങ്ങ- ളെല്ലാംതാൻ ഭേദകങ്ങളാം.

വിഭക്ത്യാഭാസരൂപങ്ങളെ നാമനിഷ്പന്നങ്ങളായ ഭേദകങ്ങളായിട്ടു് ഗണിക്കാം. നിർദ്ദേശികയൊഴികെയുള്ള വിഭക്തികളെല്ലാം ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കുന്നു; എങ്കിലും വിഭക്തികൾ നാമത്തിന്റെ രൂപ ഭേദങ്ങളേന്നേ വരൂ. വിഭക്ത്യാഭാസങ്ങളാകട്ടെ വിഭക്തിയെപ്പോലെ സാർവ്വത്രികങ്ങളല്ലാത്തതിനാൽ അതുകളെ നാമത്തിന്റെ രൂപാന്തരങ്ങളായിട്ടു വിചാരിപ്പാൻ തരമില്ല.

ഉദാ: അന്നു്, ഇന്നു്, അങ്ങു്, ഇങ്ങു്, അവിടെ, ഇവിടെ (ക്രിയാവിശേഷണം) കാട്ടിലേ, വീട്ടിലേ, അത്ര, ഇത്ര (നാമവിശേഷണം).