കേരളപാണിനീയം/നാമാധികാരം/കാരകപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

നാമവും ക്രിയയും തമ്മി- ലുള്ള യോജന കാരകം.

നാമങ്ങൾക്കു ക്രിയയോടുള്ള സംബന്ധമാണു് കാരകം. ഏതെല്ലാംകൂടി ഒരു ക്രിയയെ ജനിപ്പിക്കുന്നുവോ അതെല്ലാം ആ ക്രിയയുടെ കാരകമാകുന്നു. "അച്ഛന്റെ നിയോഗത്താൽ പതിന്നാലു വർഷം രാമൻ കാട്ടിൽ താമസിച്ചു' എന്ന ഉദാഹരണത്തിൽ "രാമൻ', "നിയോഗം', "വർഷം' "കാട്' ഇതൊക്കെയും ഉണ്ടെങ്കിലേ "താമസിച്ചു' എന്ന ഉദാഹരണത്തിൽ "രാമൻ', "നിയോഗം', "വർഷം,' "കാട്' ഇതൊക്കെയും ഉണ്ടെങ്കിലേ "താമസിച്ചു' എന്ന ക്രിയയ്ക്കു പൂർത്തിവരുന്നുള്ളു. ഇതിൽ ഒന്നിനു കുറവുവന്നാൽ ഉപ്പു-മുളകു-പുളികൾ വേണ്ടതായ കാളനു് അതിൽ ഒരു രസം ഇല്ലാതിരുന്നാൽ ഉണ്ടാകുന്നതുപോലെ ഒരു അസ്വരസം ഉണ്ടാകുന്നു. ഇങ്ങനെ ഒരു പദത്തിന്റെ അർത്ഥത്തിനു് പൂർത്തിവരുന്നതിനു മറ്റു പദങ്ങളുടെ അപേക്ഷ വരുന്നതിനു് ആകാംക്ഷ എന്നു പേർ. അതിനാൽ ഒരു ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതുതന്നെ "കാരകം' എന്നു സിദ്ധിക്കുന്നു.

ഫലാനുകൂലം വ്യാപാരം ക്രിയയിൻ പൊരുളായത്

ക്രിയ എന്നാൽ ഒരു പ്രവൃത്തി; ഏതു പ്രവൃത്തിക്കും ഒരു ഫലവും കാണും; അതുകൊണ്ടു് ഫലാനുകൂലമായ വ്യാപാരം (പ്രവൃത്തി) ക്രിയ എന്നു ക്രിയയ്ക്കു ലക്ഷണം ചെയ്യാം. "പോവുക' എന്ന ക്രിയയിൽ ചലനം വ്യാപാരവും, ദേശാന്തരസംസർഗ്ഗം ഫലവും ആകുന്നു. ഉറങ്ങുകയിൽ കണ്ണടച്ചു മനസ്സിനെ ഇന്ദ്രിയങ്ങളിൽ നിന്നു പിൻവലിക്കുക വ്യാപാരം; അതിനാലുണ്ടാകുന്ന ആത്മവിസ്മരണം ഫലം. ഇൗ വിധം എല്ലാ ക്രിയകളെയും ഫലവ്യാപാരങ്ങളാക്കിപ്പിരിക്കാം. കർത്തൃകർമ്മങ്ങൾക്കു ലക്ഷണം ചെയ്യുന്നതിനു് ക്രിയയെ ഇൗവിധം പിരിച്ചാൽ വളരെ സൗകര്യമുണ്ടു്.

പ്രധാന കാരകം കർത്താ; വ്യാപാരാശ്രയമാണവൻ; വ്യാപാരമൊന്നിൽ മറ്റൊന്നിൽ ഫലമെന്നിരുഭാഗവും പിരിഞ്ഞീടിൽ ഫലത്തിന്റെ- യാശ്രയം കർമ്മകാരകം.

മറ്റെല്ലാക്കാരകങ്ങളുടേയും നേതാവായതാണു് കർത്താവു്. വ്യാപാരമെന്നും ഫലമെന്നും ക്രിയയെ രണ്ടു ഭാഗമായി പിരിച്ചാൽ വ്യാപാരാശ്രയം കർത്താവും ഫലാശ്രയം കർമ്മവുമാകും. ചിലപ്പോൾ വ്യാപാരവും ഫലവും ഒരു വസ്തുവിൽത്തന്നെയാണെന്നു വരാം; അങ്ങനെയുള്ള ക്രിയകൾക്കു കർമ്മമില്ല. വ്യാപാരം ഒരു വസ്തുവിൽ, ഫലം മറ്റൊന്നിൽ എന്നു രണ്ടംശവും പിരിഞ്ഞുവരികയാണെങ്കിലേ ക്രിയയ്ക്കു കർമ്മമുള്ളു. "മണിയുടെ തൂശി അഞ്ചു മിന്നിട്ടു നടന്നു' എന്നു നാം വ്യവഹരിക്കാറുണ്ടു്. ഇതിൽനിന്നു നമുക്കുണ്ടാകുന്ന ബോധം എന്തെന്നാൽ- കുറച്ചുനേരം മുൻപേ 12-ാം വരയിൽ നിന്ന തൂശി ക്രമേണ നീങ്ങി നീങ്ങി ഇപ്പോൾ 1-ാം വരയിൽ എത്തിയിരിക്കുന്നു എന്നാകുന്നു. അതിനാൽ "നട' ധാതുവിൽ ചലനം (ഇളക്കം) വ്യാപാരവും, ദേശാന്തരസംയോഗം ഫലവും ആകുന്നു. ഇവിടെ ചലനവും ദേശാന്തരസംയോഗവും തൂശി ഒന്നിനെത്തന്നെ ആശ്രയിച്ചു സമാനാധികരണമായിരിക്കുന്നതിനാൽ ഇൗ ധാതു അകർമ്മകമാകുന്നു. ""ആശാൻ ചൂരൽ കൊണ്ടു പിള്ളരെ അടിച്ചു എന്ന വാക്യത്തിൽ "അടിക്കുക' എന്ന ക്രിയ സകർമ്മകമാകുന്നു. ഇതിലേ വ്യാപാരം ഒരു വസ്തുവിനെ മറ്റൊരു വസ്തുവിൽ ഘടിപ്പിക്കുകയാകുന്നു. ആ ഘടനജന്യമായ സമ്മർദ്ദമാകുന്നു ഫലം. ആ സമ്മർദ്ദരൂപമായ ഫലം പിള്ളരിലും വടിയിലും ഒരു പോലെ വ്യാപിക്കുന്നു. എങ്കിലും കർത്താവായ ആശാന്റെ ഉദ്ദേശ്യം പിള്ളരിൽ വേദന എന്നു സാധാരണ സംസാരിക്കുന്ന ആ സമ്മർദ്ദത്തെ ഉണ്ടാക്കണമെന്നു മാത്രമാകയാൽ പിള്ളർ കർമ്മമായിത്തീരുന്നു; വടി കരണമായിട്ടും നില്ക്കുന്നു. ആശാനു് നേരെമറിച്ചു് സമ്മർദ്ദം വടിയിൽ ജനിക്കണമെന്നായിരുന്നു വിചാരമെങ്കിൽ ""ആശാൻ പിള്ളരെക്കൊണ്ടു് വടിയെ അടിച്ചു എന്നു പ്രയോഗിക്കേണ്ടി വരും. പക്ഷേ, ഇങ്ങനെയുള്ള അവസരം അധികം നേരിടാത്തതിനാൽ ഇൗ മാതിരി പ്രയോഗത്തിനു് അവകാശമില്ലെന്നേ ഉള്ളു. പ്രധാന്യം വിവക്ഷാധീനമാകയാൽ കാരകങ്ങളും വിവക്ഷപോലെ വരുമെന്നു മുകളിൽ സൂത്രവും പറയും. ഫലത്തെ പ്രതിഗ്രഹിക്കുക (സ്വീകരിക്കുക)യാലാണു് ഇൗ വിഭക്തിക്കു് "പ്രതിഗ്രാഹിക' എന്നു പേർ ചെയ്തിരിക്കുന്നതു്.

സാക്ഷിയെന്നാൽ ക്രിയയതിൽ കർത്താവിൻ പ്രതിയോഗിയാം.

ക്രിയയെ നിർവ്വഹിക്കുന്നതിൽ കർത്താവു് തനിക്കു് എതിരാളിയായിട്ടു് ആവശ്യപ്പെടുന്ന സഹായി സാക്ഷിയാകുന്നു.

ഉദാ: ശിവൻ ശക്തിയോടു ചേരുന്നു.

ഇവിടെ "ചേരുക' എന്ന ക്രിയയെ നിവർത്തിക്കുന്നതിൽ കർത്താവിനു് ഒരു എതിരാളിയുടെ സഹായം ആവശ്യപ്പെടുന്നു. ആയതു് "ശക്തി" ആകയാൽ "ശക്തിയോട്' എന്നു് സംയോജിക വന്നിരിക്കുന്നു. കർത്താവിനു് പ്രതിദ്വന്ദ്വിയാകയാൽ സാക്ഷിയെ കർത്താവുതന്നെ ആക്കുകയും ചെയ്യാം. ""ശിവൻ ശക്തിയുമായിച്ചേരുന്നു ശിവൻ, താനും ശക്തിയും ഒരുമിക്കുന്ന വിധത്തിൽ ചേരുന്നുവെന്നർത്ഥം. "ആയി'-എന്ന നിപാതം ഇൗമാതിരി അന്വയത്തെ ദേ്യാതിപ്പിക്കുന്നു. ഇതിന്മണ്ണം, "" ശിവൻ, താനും ശക്തിയും ഒരുമിക്കുന്നവിധത്തിൽ ചേരുന്നുവെന്നർത്ഥം. " ആയി' - എന്ന നിപാതം ഇൗ മാതിരി അന്വയത്തെ ദേ്യാതിപ്പിക്കുന്നു. ഇതിന്മണ്ണം,""മഹർഷി, ശിഷ്യകളുമായി വന്നു, "അപ്പം, വട, എള്ളുണ്ടയുമായി' "സദ്യകഴിച്ചു' ഇത്യാദികളിൽ "ശിഷ്യകളോടുകൂടി', ""അപ്പം, വട, എള്ളുണ്ടകളോടുകൂടി' ഇത്യാദി അർത്ഥം ഉൗഹിച്ചുകൊൾക ഉദാഹരണാന്തരങ്ങൾ:

""കുന്തം നെഞ്ചോടു് ഇടപെട്ടു രാ-ച. ""കണ്ണോടു കൊള്ളുന്നതു പുരികത്തോടായി. പ -ചൊ. ""കൊല്ലം തുടങ്ങി വേണാട്ടോടു് (ഉള്ള) ഇടയിൽ. കേ- ഉ. ""മുലയോടു മുലയിടയിൽ (=മുലയോടു മുലയ്ക്കുള്ള ഇടയിൽ)

നോവും. വെ-ശ. ""തിരുമലരടിയോടു തിരുമുടിയോടിട തിരവുടൽ. ഹ- കീ. ""ഇവ്വണ്ണമെന്നോടു നിന്നോടു ചൊല്ലുവാൻ അവർ പറഞ്ഞയച്ചു. ന-ച. ""അവരോടു് കഥയെ ധരിപ്പിച്ചു. ന-ച. ""പോത്തോടു വേദമോതി. പ- ചൊ. ""മൂവടിയെ മാബലിയോടിരന്നു. രാ-ച. ""സൗമിത്രിയോടു വില്ലു വാങ്ങി. സീ- വി. ""അവനോടു നാടു പിടിച്ചടക്കി. കേ-ഉ. ""ശാസ്ത്രമവനോടു പഠിച്ചു. മ- ഭാ. ""നിങ്ങളോടൊരു ദോഷം ചെയ്തു. ന-ച. ""ചാപല്യമെന്നോടു കാട്ടുന്നു. ശി- പു. ""ഞങ്ങളോടിങ്ങനെ തീച്ചൊരിഞ്ഞാലും. കൃ-ഗാ. ""എന്നോടു കാരുണ്യമില്ല കേ- രാ. ""നിങ്ങൾ ദേവകളോടു യോജിക്കുകയില്ല. മ-ഭാ. ""അകൽച്ച മൗര്യനോടു ചാണക്യനുണ്ടു്.ചാണ.

ഏവന്നു കർമ്മമുതകു- മവൻതാൻ സ്വാമിയായതു്.

കർത്താവു് തന്റെ വ്യാപരത്തിൽ നിന്നു സാക്ഷാൽ ഉണ്ടാകുന്ന ഫലത്തെ കർമ്മത്തിൽ ചേർക്കുന്നതു് ആ കർമ്മം ഏവന്നു് ഉപകാരത്തിനായിത്തീരണമെന്നു വിചാരിച്ചാകുന്നുവോ അവൻ സ്വാമിയാകുന്നു. സൂത്രത്തിൽ "ഏവന്നു്, "അവൻ,' എന്ന പുല്ലിംഗം അവിവക്ഷിതം. ഉദാ:

ധാർമ്മികൻ ബ്രാഹ്മണനു് പശുവിനെ കൊടുക്കുന്നു. വെയ്പുകാരൻ കറിക്കു് ഉപ്പു ചേർക്കുന്നു. കല്ലൻ ഭിത്തിക്കു വെള്ള തേക്കുന്നു. വേലക്കാരൻ ആലിനു തടമെടുക്കുന്നു. രോഗി തലയ്ക്കു് എണ്ണ തേക്കുന്നു. തോട്ടക്കാരൻ കൃഷിക്കു വളമിടുന്നു.

അസമാനാധികരണ- വിധിക്കുദ്ദേശ്യമായതും.

നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ അതു് ഉദ്ദേശ്യം; അതിനു് എന്തുണ്ടാകുന്നു എന്നു് പറയുന്നുവോ അതു വിധേയം. ഇതാകുന്നു ഉദ്ദേശ്യവിധേയഭാവം.

"കാക്ക കറുത്തതാകുന്നു' എന്നു പറയുമ്പോൾ നാം കാക്കയെപ്പറ്റിയാണു സംസാരിക്കുന്നതു്. അതിനാൽ കാക്ക ഉദ്ദേശ്യം; അതിന്മണ്ണംതന്നെ കാക്കയെപ്പറ്റി പറയുന്ന "കറുത്തതാകുന്നു' എന്നതു വിധേയം. ഇൗ വാക്യത്തിൽ ഉദ്ദേശ്യമായ കാക്കയും വിധേയമായ കറുത്തതും ഒരേ വിഭക്തി (നിർദ്ദേശിക)യിലാകയാൽ ഇതു് സമാനാധികരണമായ ഒരു വിധിയാകുന്നു. ഇങ്ങനെയല്ലാതെ "കാക്കയ്ക്കു കറുപ്പുണ്ട്', എന്നു പറയുന്നതു് വ്യധികരണവിധി. അതിൽ ഉദ്ദേശ്യമായി നില്ക്കുന്ന കാരകം സ്വാമിയാകുന്നു. ഉദാ:

രാമനു പുത്രനുണ്ടായി; പുരയ്ക്കു് തീപിടിക്കുന്നു; പഴത്തിനു പാകംവരുന്നു.

ക്രിയോപകരണം തന്നെ കരണം; ഹേതു കാരണം.

ഒരു ക്രിയ നടത്തുന്നതിൽ കർത്താവിനു് ഉപകരണമായിട്ടുതകുന്ന കാരകംകരണം. തർക്കശാസ്ത്രപ്രസിദ്ധമായ ഹേതുതന്നെ കാരണം. കരണവും കാരണവും പ്രയോജികയുടെ അർത്ഥമാകുന്നു. ഉദാ:

വടിയാൽ അടിക്കുന്നു കരണാർത്ഥം. കത്തി നാവിനാൽ നക്കി. (കേ- രാ.)

കരണാർത്ഥം. ഭോജ്യങ്ങളാൽ ഭിക്ഷ നല്കി (മ- ഭാ.)

കരണാർത്ഥം. ദൂതന്റെ ചൊല്ലാലേ പോയി. (കൃ-ഗാ.)

കാരണാർത്ഥം രാഘവനാൽ ഇവനു മുടിവുണ്ടു്. (രാ-ച)

കാരണാർത്ഥം ഇവരാലുണ്ടുപദ്രവം നാട്ടിൽ. (കേ-രാ.)

കാരണാർത്ഥം അതിനാലുണ്ടുപദ്രവം നാട്ടിൽ. -

കാരണാർത്ഥം

"കൊണ്ട്' എന്ന നിപാതവും ഇൗ അർത്ഥങ്ങളിൽത്തന്നെ പ്രയോഗിക്കപ്പെടുന്നു. സൂക്ഷ്മത്തിൽ "ആൽ' പ്രത്യയത്തിനു ഹേതുവും, "കൊണ്ട്' എന്ന ഗതിക്കു കരണവും ആണു് സ്വന്തമായ അർത്ഥം എന്നു തോന്നുന്നു. അതിനാൽ കാരണമെന്ന അർത്ഥത്തിൽ ആലിനെ മാത്രവും കരണാർത്ഥത്തിൽ കൊണ്ടിനെ മാത്രവും ഉപയോഗിക്കുക എന്നൊരു ഏർപ്പാടു ചെയ്താൽ നന്നായിരിക്കും.

"കർമ്മണി പ്രയോഗത്തിൽ കർത്താവിനു പ്രയോജിക വരും' എന്നു പറയാറുണ്ട്; എന്നാൽ വാസ്തവത്തിൽ അവിടെയും കാരണമെന്ന അർത്ഥത്തിൽത്തന്നെയാണു മലയാള വ്യാകരണപ്രകാരം പ്രയോജിക വരുന്നതു്. ഭാഷയ്ക്കു സ്വന്തമായി കർമ്മണിപ്രയോഗമില്ല. ഇപ്പോൾ ഉപയോഗിച്ചു വരുന്നതു സംസ്കൃതത്തിന്റെ ശരിത്തർജ്ജിമയ്ക്കുവേണ്ടി ഇടക്കാലത്തിൽ കൃത്രിമമായി ഏർപ്പെടുത്തിയ ഒരു സമ്പ്രദായമാകുന്നു. ഇതിലേക്കു ലക്ഷ്യം ഒന്നാമതു്, സംസ്കൃതത്തിന്റെ ശരിത്തർജ്ജിമയ്ക്കുവേണ്ടി ഇടക്കാലത്തിൽ കൃതിമമായി ഏർപ്പെടുത്തിയ ഒരു സമ്പ്രദായമാകുന്നു. ഇതിലേക്കു ലക്ഷ്യം: ഒന്നാമതു്, സംസ്കൃതാനഭിജ്ഞന്മാർ കർമ്മണിപ്രയോഗത്തെ ഒരിക്കലും ആദരിക്കുന്നില്ല. സംസാരിക്കുന്ന ഭാഷയിൽ കർത്തരി പ്രയോഗമേ കേൾക്കുമാറുള്ളു. പ്രാചീനഗ്രന്ഥങ്ങളിൽ എന്നു മാത്രമല്ല, എഴുത്തച്ഛൻ മുതൽ പേരുടെ കൃതികളിലും സംസ്കൃതബന്ധമില്ലാത്തിടത്തു കർമ്മണിപ്രയോഗം ഇല്ലെന്നുതന്നെ എന്റെ അനുഭവം. "രഘുവംശം കാളിദാസനാൽ ഉണ്ടാക്കപ്പെട്ടതാണ്' എന്നതിനുപകരം "രഘുവംശം കാളിദാസനുണ്ടാക്കിയതാണ്' എന്നു പറഞ്ഞാൽ ഒട്ടും പോരായ്കയില്ലെന്നു മാത്രമല്ല, ഇൗ രീതിതന്നെയാണ്' എന്നു പറഞ്ഞാൽ ഒട്ടും പോരായ്കയില്ലെന്നു മാത്രമല്ല, ഇൗ രീതിതന്നെയാണു് ഭാഷയ്ക്കു സ്വതസ്സിദ്ധമായുള്ളതു് എന്നുംകൂടി തോന്നുന്നു. രണ്ടാമതു്, സംസ്കൃതാദികളിലെപ്പോലെ ഭാഷയിൽ ഒരു ധാതുവിനെ കർമ്മണിപ്രയോഗത്തിൽ ആക്കുന്നതിനു ചില പ്രത്യയഭേദങ്ങളോ രൂപനിയമങ്ങളോ ഇല്ല. പെടുകയെച്ചേർക്കുക എന്നുള്ളതു ഭാഷയിൽ നാമങ്ങളിൽനിന്നും ക്രിയകളെ ഉണ്ടാക്കുന്നതിനുള്ള ഒരു ഉപായമെന്നേ ഉള്ളു. "അകപ്പെടുക, വെളിപ്പെടുക, ഉൾപ്പെടുക, തീർച്ചപ്പെടുക, പണിപ്പെടുക' മുതലായ ധാതുക്കൾ ഇതിലേക്കു ദൃഷ്ടാന്തങ്ങളാകുന്നു. അതിനാൽ "കിരാതേന മൃഗോ ഹന്യതേ' എന്നതിനു ശരിയായ" കിരാതനാൽ മൃഗം കൊല്ലപ്പെടുന്നു' എന്നുള്ള ഭാഷാപ്രയോഗത്തിൽ നിന്നു വാസ്തവത്തിൽ ജനിക്കുന്ന ബോധം ഇപ്രകാരമാണ്: ""കിരാതനാൽ(= കിരാതൻ ഹേതുവായിട്ട്) മൃഗം(കർത്താവ്) കൊല്ലപ്പെടുന്നു(= കൊല്ലലിനെ പെടുന്നു, സഹിക്കുന്നു) "അകപ്പെടുക' എന്നതിനു് "അകത്തുപെടുക' എന്നും, "പിടിപെടുക' എന്നതിനു "പിടിയിൽപെടുക' എന്നും, അർത്ഥം വരുന്നതുപോലെ "പറയപ്പെടുക' എന്നതിനു "പറകയിൽ(= പറച്ചിലിൽ) പെടുക' എന്നേ അർത്ഥമുള്ളു. ഇൗ വിധം ശാസ്ത്രീയമായി നിഷ്കർഷത്തോടുകൂടി ആലോചിച്ചാൽ ഭാഷയ്ക്കു കർമ്മണിപ്രയോഗം അകൃത്രിമമായ വിധത്തിലില്ലെന്നു് എളുപ്പത്തിൽ ബോധപ്പെടുന്നതാകുന്നു. വാസ്തവത്തിൽ അതുകൊണ്ടു്, "എന്റെ വാക്കാൽ അവൻ ഭയപ്പെട്ടു' എന്ന അകർമ്മകവാക്യത്തിൽ "വാക്കാൽ' എന്നു് ഹേതുവർത്ഥത്തിൽ പ്രയോജിക വരുന്നതു പോലെതന്നെ, "എന്നാൽ ഇൗ വാക്കു ചൊല്ലപ്പെട്ടു' (= ഞാൻ നിമിത്തം ഇൗ വാക്കു ചൊല്ലിലിൽപ്പെട്ടു= പതിച്ചു) എന്ന സകർമ്മകവാക്യത്തിലും വരുന്നുവെന്നു സ്പഷ്ടമാകുന്നു.

"നദിയാൽ ശോഭിതം', "പറമ്പിനാൽ ദഷ്ടം' ഇത്യാദി സംസകൃതപ്രയോഗങ്ങളിൽ കർത്താവിനു സംസ്കൃതരീതിയനുസരിച്ചു് പ്രയോജികതന്നെ.

ആധാരമാം കാരകംതാ- നിഹാധികരണാഭിധം. കർത്താവു് ക്രിയയ്തക്കാധാരമായി കല്പിക്കുന്ന കാരകം അധികരണമാകുന്നു. ആധാരം മൂന്നുവിധമുണ്ട്: "ഒൗപശ്ശേഷികം', "അഭിവ്യാപകം', വെഷയികം എന്നു്. ആധാരാധേയങ്ങൾ ഏതാൻഭാഗത്തിൽമാത്രം ഉപശ്ലേഷിച്ചു് (സ്പർശിച്ച്) ഇരിക്കുന്നിടത്തു് "ഒൗപശ്ശേഷികം'; ആധാരത്തിൽ സർവ്വത്ര ആധേയം വ്യാപിച്ചിരിക്കുന്നിടത്തു് "അഭിവ്യാപകം' അമൂർത്തങ്ങളായ വസ്തുക്കൾക്കുംമറ്റും ബുദ്ധികൊണ്ടു് ആധാരാധേയഭാവം കല്പിക്കുന്നിടത്തു "വെഷയികം'. ഉദാ:

പായിലിരിക്കുന്നു-ഒൗപശ്ശേഷികം. എള്ളിൽ എണ്ണ ഇരിക്കുന്നു- അഭിവ്യാപകം സുഖത്തിൽ ഇച്ഛിക്കുന്നു- വെഷയികം കഴുത്തിൽ കരേറി - ഒൗപ. - കൃ- ഗാ. രണ്ടും ഇടന്തോളിൽ വച്ചു കൊണ്ടുപോയി -ഒൗപ. - കേ-രാ. പ്രയുതന്മാരിൽ ചുമന്നിട്ടുള്ള പൊന്നു് - ഒൗപ. - മ-ഭാ. നെറുകയിൽ ചുംബിച്ചു - ഒൗപ. - തു-രാ തീയ്ക്കൽ വച്ച പാൽ- ഒൗപ. - കൃ-ഗാ സത്യത്തിൽ പിഴച്ചു. } വെഷ. - മ-ഭ ധർമ്മത്തിൽ പിഴയായ്വാൻ നാഥങ്കൽ അടുത്തു. } ഒൗപ. - കേ-രാ. കതവിങ്കൽ നില്ക്കുന്നു. വൃക്ഷമൊന്നിൽ മറഞ്ഞുനിന്നെയ്യു-ഒൗപ. - കേ- രാ. നീതിശാസ്ത്രത്തിൽ മറുകര കണ്ടവൻ - വെഷ. - പ-ത. തേനിലരച്ചു പാലിൽ പുഴുങ്ങി - അഭി. മോരിൽ കുടിപ്പിച്ചു- അഭി. ചങ്ങാതിക്കെയിൽ തൻകെയും ചേർത്തു- ഒൗപ - കൃ-ഗാ.

നാമങ്ങൾക്കു തങ്ങളിലുള്ള സംബന്ധമാണു് സംബന്ധികയുടെ അർത്ഥം. അതു സ്വസ്വാമിഭാവം, ഗുരുശിഷ്യഭാവം, ജന്യജനകഭാവം എന്നിത്യാദി പല വിധത്തിൽ വരാം. ഉദാ:

രാജാവിന്റെ ആൾ നീലകണ്ഠന്റെ ഭക്തൻ ഇതിന്റെ കാരണം മരത്തിന്റെ കായ് വസിഷ്ഠന്റെ ശിഷ്യൻ സൂര്യന്റെ വംശം നിന്നുടെ വർത്തമാനം മഹാമേരുവിന്റെ തെക്കേഭാഗം ദശരഥന്റെ പുത്രൻ

എന്നിത്യാദി. ഒരു ധാരണതന്നെയും ഭാവപ്രത്യയം ചേർന്നു നാമമായിത്തീർന്നു കഴിഞ്ഞാൽ അതിന്റെ കർത്താ, കർമ്മം മുതലായ കാരകങ്ങൾക്കും സംബന്ധികയേ വരൂ. ഉദാ:

രാജാവിന്റെ എഴുന്നള്ളത്തു് = രാജാവെഴുന്നള്ളുക. കർത്താ. പാണ്ഡവന്മാരുടെ നഗരപ്രവേശനം = പാണ്ഡവർ നഗരത്തിൽ പ്രവേശിക്കുക കർത്താ. സഖികളുടെ കൂട്ടം = സഖികൾ കൂടുക. കർത്താ. രാവണന്റെ വധം = രാവണനെ വധിക്കുക കർമ്മം നിന്നുടെ വിയോഗം = നിന്നെ വിയോജിപ്പിച്ചിരിക്കുക കർമ്മം

ഭൂതമോ ഭാവിയോ വർത്തമാനമോ ഏതു വിധമായാലും ഒരു പ്രവൃത്തി ഏതുവരെ ഒന്നു കഴിഞ്ഞൊന്നു് എന്ന രീതിയിൽ അനേകവ്യാപാരങ്ങളുടെ വീചീതരംഗന്യായേന (ഡിറൗഹമീേൃ്യ ാീശേീി) ഉള്ള പ്രവാഹമായിട്ടു നടന്നു വരുന്നതായി നമ്മുടെ ബുദ്ധിയിൽ തോന്നുന്നുവോ അതുവരെയേ അതിനെ ക്രിയയെന്നു വെയാകരണന്മാർ വ്യവഹരിക്കുമാറുള്ളു. ക്രിയ സിദ്ധമായാൽ നാമംതന്നെ; സാദ്ധ്യാവസ്ഥയിൽ മാത്രമേ ക്രിയാത്വമുള്ള. നാമത്തിനു (നമന്തി= പ്രാതിപാദികാർത്ഥാൻപ്രതി പ്രഹ്വീഭവന്തി) "നമിക്കുന്നത്=വിഭക്ത്യാദ്യർത്ഥങ്ങളുടെ നേരെ വഴകുന്നത്' എന്നാണു വെയാകരണന്മാർ വ്യുൽപത്തി കല്പിക്കുന്നതു്. ഇവിടെ ഒരു സംഗ്രഹകാരിക:


സിദ്ധം താനങ്ങസിദ്ധംതാൻ സാദ്ധ്യമാകുമെതേവരെ, അതേവരെ ക്രമാത്മാവാം ക്രിയ; പിന്നീടു നാമമാം.

അകർമ്മകക്രിയകളി- ലതാതിൻ കൃതികൃത്തുകൾ കർമ്മസ്ഥാനം വഹിച്ചീടും ചാട്ടം ചാടുകയെന്നപോൽ.

കർമ്മമില്ലാത്ത ധാതുവിനും ആ ധാതുവിന്റെ ക്രിയാനാമം (ഭാവരൂപം) എന്നും മറ്റും പറയാറുള്ള കൃതികൃത്തിലെ രൂപം) കർമ്മസ്ഥാനത്തു വരാം:

ചാട്ടം ചാടുക; ഒാട്ടം ഒാടുക; വീഴ്ച വീഴുക ഇത്യാദ്യുദാഹരണങ്ങൾ.

രണ്ടു കർമ്മം ചിലേടത്തു വിശിഷ്ട്രക്രിയ മൂലമായ്

ചില ക്രിയകൾക്കു രണ്ടു കർമ്മം വരാറുണ്ട്; അതു വിശിഷ്ട്രക്രിയയെ ഒറ്റക്രിയയെപ്പോലെ ഗണിക്കയാലാണു്. പറക എന്ന ക്രിയ്ക്കു് കുറ്റം എന്നു കർമ്മം ചേരുന്നു. അതിനുശേഷം കുറ്റം പറക എന്ന കർമ്മത്താൽ വിശേഷിപ്പിക്കപ്പെട്ട ക്രിയയെ "പഴിക്ക' എന്ന ഒറ്റക്രിയയെപ്പോലെ വിചാരിക്കുന്ന പക്ഷം, ആരെ പഴിക്കുന്നു എന്നു വേറെ ഒരു കർമ്മം കൂടി ആവശ്യപ്പെടും. അപ്പോൾ "ഭാര്യയെ കുറ്റം പറയുന്നു' എന്നു കർമ്മം രണ്ടായി. എന്നാൽ കുറ്റം പറക എന്ന വിശിഷ്ടക്രിയ സമാസമാണെന്നും കല്പിക്കാൻ പാടില്ല. "ഭാര്യയെ കുറ്റമല്ലാതെ പറകയില്ല" എന്നു പിരിച്ചും പ്രയോഗിക്കാറുണ്ടു്. വേറെ ആവശ്യങ്ങൾക്കുവേണ്ടി "ശിഥില സമാസം' എന്നൊരുവക സമാസം സ്വീകരിക്കുന്നപക്ഷം ഇൗ വക പ്രയോഗങ്ങളെക്കൂടി അതിലുൾപ്പെടുത്താൻ വിരോധമില്ല. ഉദാ:

"എന്നെച്ചില ദുർവ്വചനങ്ങൾ ചൊന്നാൽ' മ -ഭാ. "ഏഴമ്പു സുതനെ എയ്താൻ' ഉ-രാ.

സംസ്കൃതശെലി അനുകരിച്ചും കവികൾ ചില ദ്വികർമ്മകപ്രയോഗങ്ങൾ ചെയ്തിരുന്നു.

""അഭിമതങ്ങളെ വസിഷ്ഠനെ പ്രാർത്ഥിച്ചു കേ- രാ.

ഇതു വസിഷ്ഠനോടു് എന്നു വേണ്ടതാണു്.

കേവലക്രിയയിൽ കർത്താ കർമ്മമാകും പ്രയോജകേ ഫലോപഭോക്താവല്ലെങ്കിൽ കരണംതാൻ സകർമ്മകേ.

ഒരുവൻ ക്രിയചെയ്യുന്നു; അവനെ മറ്റൊരുവൻ അതിനു പ്രരിപ്പിക്കുന്നു; ഇങ്ങനെ പ്രയോജകപ്രകൃതിയിലെ ക്രിയയ്ക്കു രണ്ടു കർത്താവു വന്നു ചേരുന്നു. കേവല പ്രകൃതിയിലിരിക്കുന്ന ധാതു കുറിക്കുന്ന ക്രിയയുടെ കർത്താവായ സാക്ഷാൽ കർത്താവിനു പ്രയോജ്യകർത്താവെന്നും പ്രരണ ചെയ്യുന്നവനു പ്രയോജക കർത്താവെന്നും പേരുകൾ ചെയ്യാറുണ്ടു്.

കേവലക്രിയയിലെ കർത്താവു് (പ്രയോജ്യകർത്താവ്) പ്രയോജക പ്രകൃതിയിൽ കർമ്മമായിച്ചമയും; എന്നാൽ ക്രിയ സ്വയമേ കർമ്മമുള്ളതാണെങ്കിൽ കരണമായിട്ടും വരാം. കർമ്മമോ കരണമോ എന്നു തീർച്ചപ്പെടുത്തുന്നതു് ക്രിയോപഭോഗം നോക്കീട്ടു വേണം. ക്രിയയുടെ ലൗകികമായ ഫലം- അതായതു ക്രിയകൊണ്ടുള്ള പ്രയോജനം- പ്രയോജ്യനുതന്നെയാണെങ്കിൽ അവൻ കർമ്മം; അല്ല പ്രയോജകന്നാണെങ്കിൽ കരണം. ഇതു കർമ്മകരണങ്ങളുടെ ലക്ഷണംകൊണ്ടുതന്നെ സ്പഷ്ടമാണു്. വടികൊണ്ടടിക്കുന്നു എന്നിടത്തു് വടിക്കു് അടിക്കുക എന്ന ക്രിയയുടെ നടത്തിപ്പിൽ എത്രത്തോളം പ്രവൃത്തിയുണ്ടോ അത്രത്തോളമേ പ്രയോജ്യനു ക്രിയാസിദ്ധിയിൽ പ്രയോജകൻ അനുവദിക്കുന്നുള്ളു എങ്കിൽ ആ പ്രയോജ്യൻ കരണമായിട്ടു നിൽക്കും; ക്രിയാപ്രയോജനം പ്രയോജ്യനു വരണമെന്നാണു് പ്രയോജകന്റെ വിവക്ഷയെങ്കിൽ അപ്പോൾ അവൻ (പ്രയോജ്യൻ) കർമ്മമായിത്തന്നെ വരും. "ആശാൻ ശിഷ്യരെ പുസ്തകം വായിപ്പിക്കുന്നു' എന്നു ശിഷ്യരെ കർമ്മമാക്കിയാൽ ആശാനു പുസ്തകവായനയുടെ പ്രയോജനം വായിപ്പിക്കുന്നു' എന്നായാൽ ആശാൻ സ്വയമേ വായിക്കേണ്ടതിനു പകരം ആ വേല ശിഷ്യരോടു ചെയ്യാൻ ആജ്ഞാപിച്ചു എന്നു മാത്രമേ ഉള്ളു. വായനകൊണ്ടുള്ള പ്രയോജനം തനിക്കാണു്. ഉദാ:

കർമ്മമാകുന്നതിന്:

കുതിരക്കാരൻ കുതിരയെ ഒാടിക്കുന്നു അകർമ്മകം വണ്ടിക്കാരൻ വണ്ടി നിറുത്തുന്നു അകർമ്മകം പിതാവു പുത്രനെ ഉത്ഭവം കാണിക്കുന്നു സകർമ്മകം രജനെമുണ്ടു തൊടുവിക്കുന്നു സകർമ്മകം ദേവകളെ വിഷ്ണു അമൃതം കുടിപ്പിച്ചു സകർമ്മകം ദുഷ്ഷന്തനെ ശകുന്തള മോതിരസ്സംഗതി ഒാർമ്മിപ്പിച്ചു സകർമ്മകം ബാലനെ കാമിനീവേഷം ചമയിച്ചു ശി-പു സകർമ്മകം സുതന്മാരെ കൃഷ്ണനെ ഭരമേൽപിച്ചു മ-ഭാ. സകർമ്മകം

ഒടുവിലത്തെ ഉദാഹരണം ത്രികർമ്മകംപോലെ തോന്നും; എന്നാൽ ഇവിടെ ഭരമേൽപിക്ക എന്നതു് വിശിഷ്ടക്രിയയാണു്.

പ്രയോജ്യൻ കരമാകുന്നതിനുദാഹരണം:

വക്കീലിനെക്കൊണ്ടു വ്യവഹരിപ്പിക്കുന്നു. കൂലിക്കാരെക്കൊണ്ടു ചുമടെടുപ്പിക്കുന്നു. അവരെക്കൊണ്ടു് തണ്ടെടുപ്പിച്ചു. ഭാഗ. അവനെ പാമ്പിമാൽ കടിപെടുത്തു. മ-ഭാ.

കർത്ത്യവ്യാപാരമെനേ്യതാൻ സ്വയം ക്രിയ നടക്കുകിൽ നിഗീർണ്ണകർത്തൃകം ധാതു വേൺ കിട്ടുകയുമെന്നപോൽ; അതിന്റെ കർത്തൃസ്ഥാനത്തെ- യുദ്ദേശിക വഹിച്ചിടും.

ഒരു ക്രിയയെപ്പറ്റിപ്പറയുമ്പോൾ അതു നടത്തുന്ന ഒരു കർത്താവിന്റെ പ്രതീതി നമുക്കു സാധാരണയിൽ ഉണ്ടാകും. അതിനാലാണു് ക്രിയയെ ഫലവ്യാപാരങ്ങൾ എന്നു രണ്ടംഗമായി പിരിച്ചു് കർത്തൃകർമ്മങ്ങൾക്കു ലക്ഷണം ചെയ്തതു്. എന്നാൽ അപൂർവ്വം ചില ക്രിയകളിൽ കർത്താവിന്റെ യത്നം ഒന്നും ആവശ്യപ്പെടുന്നില്ല; ക്രിയ വഴിയേ വന്നുകയറി നടന്നുകൊള്ളും; അങ്ങനെയുള്ള ക്രിയയ്ക്കു നിഗീർണ്ണകർത്തൃകം എന്ന പേർ. കർത്താവിനെയോ അല്ലെങ്കിൽ കർത്തൃവ്യാപാരത്തെയോ നിഗിരണം ചെയ്യുന്ന (ഉള്ളടക്കം ചെയ്യുന്ന) ക്രിയ എന്നർത്ഥം. വേ, കിട്ടുക എന്ന രണ്ടും ഉദാഹരണങ്ങൾ. ഇങ്ങനെ കർത്താവില്ലാതെ വരുന്ന ക്രിയകളുടെ കർത്തൃസ്ഥാനത്തു് ഉദ്ദേശികാവിഭക്തിയെ പ്രയോഗിക്കണം. ഇൗവക ക്രിയകളുടെ പ്രയോഗം വ്യധികരണവിധിക്കു തുല്യമാകയാൽ അതുകളുടെ ഉദാസീനനായ കർത്താവു് സ്വാമികാരമായിത്തീരുന്നതിനാൽ ഉദ്ദേശികയാണു് അതിനു വരേണ്ടതു്. ഉദാ:

എനിക്കു് ഒരു ശിഷ്യനെ കിട്ടീട്ടുണ്ടു്. അവനു് ഉണ്ടാലുറങ്ങണം. ഉറങ്ങിയാലുണ്ണണം.

ഇവിടെ ശിഷ്യനെ സമ്പാദിക്കാൻ കർത്താവായ ഞാൻ ഒരു പ്രവൃത്തിയും ചെയ്യുന്നില്ല; ശിഷ്യൻ സ്വയമേ ഇങ്ങോട്ടു വന്നുകൂടിയതാണു്. അതുകൊണ്ടു് ക്രിയ നിഗീർണ്ണ കർത്തൃകം; കർത്തൃസ്ഥാനത്തിൽ "എനിക്ക്' എന്നുദ്ദേശിക വന്നിരിക്കുന്നു. ഉണ്ണണം, ഉറങ്ങണം എന്ന ക്രിയകളിൽ ഉണ്ണുക, ഉറങ്ങുക എന്ന കർത്താവന്തർഭവിച്ചിട്ടുണ്ടു് എന്നെങ്കിലും പറയാം. "കിട്ടീട്ടുണ്ട്' എന്നതിൽ അതുപോലുമില്ല.

അവനു് ഒരു ഭാര്യയെ വേണം. നിനക്കു വേദനിച്ചോ? കുട്ടികൾക്കു വിശക്കുന്നു. എനിക്കു മുഷിയുന്നു.

ഇത്യാദികൾ വേറെ ഉദാഹരണങ്ങൾ. ഉദ്ദേശികാർത്ഥം ദിഗ്ദേശ- കാലസംഖ്യാവ്യവസ്ഥകൾ, കാലദേശപരിച്ഛേദം, താദർത്ഥ്യാദികളും തഥാ.

ഉദ്ദേശികയ്ക്കു "സ്വാമി' എന്ന കാരകം അർത്ഥമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. അതിനു പുറമേ വേറെ ചിലയർത്ഥങ്ങളും അതിനുള്ളതിനെ ഇൗ സൂത്രത്തിൽ പരിഗണിച്ചിരിക്കുന്നു. ദിക്കു് ദേശം, കാലം, സംഖ്യ ഇതുകളുടെ വ്യവസ്ഥ (അവധി) ക്ലപ്തപ്പെടുത്തുക; ഇന്ന കാലം ദേശം എന്നു പരിച്ഛേദിച്ചു പറക; ഒന്നിനുവേണ്ടി എന്നുള്ള അർത്ഥം. ആദിശബ്ദം കൊണ്ടു വേറെയും, ചേർച്ച, ശേഷി, മിടുക്കു് ഇത്യാദ്യർത്ഥങ്ങളുള്ള പദങ്ങളോടു യോഗം ഗ്രഹിക്കണം.

ഉദാ:

ഹിമവാനു് തെക്കു് വിന്ധ്യനു വടക്കു് - ദിഗ്വ്യവസ്ഥ കള്ളനെ കഴുത്തിനു പിടിക്കുന്നു - ദേശ പത്തുദിവസത്തിനകം - കാലം ബ്രഹ്മാവിനു മുപ്പത്തേഴാമൻ ദശരഥൻ - സംഖ്യാ പത്തുമണിക്കു തപാൽ വരുന്നു - കാല പരിച്ഛേദം മുണ്ടു മുഴത്തിനു വെച്ചു മുറിക്കുന്നു - ദേശ പരിച്ഛേദം ഉൗണിനു കാത്തിരിക്കുന്നു - താദർത്ഥ്യം സീത രാമനു ചേർന്നവൾ ആകുന്നു - യോഗ്യാർത്ഥപദയോഗം രാമൻ യുദ്ധത്തിനു ശക്തൻ - ശക്തൃർത്ഥ പിത്തത്തിനു നല്ലതു് - ഇത്യാദി.

പ്രയോജികാധാരികകൾ കൊള്ളാം നിർദ്ധാരണത്തിനു്.

നിർദ്ധാരണം ഒരു കൂട്ടമായ ഇനത്തിൽനിന്നും ഏതാൻഭാഗത്തെ വേർതിരിക്കുക; ആ അർത്ഥത്തിൽ പ്രയോജികയും ആധാരികയും വരും.

ഉദാ:

തൂവലാലൊന്നു പറിച്ചു- മ. ഭാ. തൂവലിലൊന്നു പറിച്ചു. ബ്രഹ്മസ്വത്താലൊരോഹരി-ഉ.ഉ. ബ്രഹ്മസ്വത്തിലൊരോഹരി. രണ്ടാലൊന്നു്. രണ്ടിലൊന്നു്.

ആധാരികയ്ക്കർത്ഥമാകും താരതമ്യവിവേകവും.

താരതമ്യമർത്ഥത്തിലും ആധാരിക വരും. ഉദാ:

അതിൽ ശതഗുണം നന്നു് ശി- പു. കൃഷ്ണനിൽ മൂന്നുമാസം മൂത്തതു ബലഭദ്രൻ മ-ഭാ. എന്നിലും പ്രിയം ഭൂമിയോ വല്ലഭ! കേ-രാ.

കാരകങ്ങളുടെ അർത്ഥങ്ങളെ വിവരിച്ചുകഴിഞ്ഞു; അതുകളിൽ ഉൾപ്പെടാത്ത ചില വിഭക്ത്യർത്ഥങ്ങളെയും മാതൃകയ്ക്കായിട്ടു് എടുത്തു കാണിച്ചു. ഇതിലധികം ഇൗ പ്രകൃതത്തെ വിസ്മരിക്കാൻ വിചാരിക്കുന്നില്ല. വിഭക്ത്യർത്ഥങ്ങളെ എല്ലാം പ്രതേ്യകിച്ചെടുത്തുകാണിക്ക എന്നതു് അസാദ്ധ്യമാണു്. മിക്ക സംബന്ധങ്ങളും കാരകങ്ങളിൽ അന്തർഭിക്കും; ശേഷമുള്ള പ്രയോഗവിശേഷങ്ങൾ പരിചയംകൊണ്ടു് നോക്കി അറിയേണ്ടതുകളാണു്. ഇനി ഇൗ പ്രകരണം ഉപസംഹരിക്കുന്നതിനായി കാരകങ്ങളെത്തന്നെ നിർണ്ണയിക്കേണ്ടതെങ്ങനെ എന്നു പറയുന്നു.

വിവക്ഷപോൽ മാറിമാറി വരും കാരകജാതികൾ

രക്തസംബന്ധം മുതലായ ലൗകികസംബന്ധങ്ങളെപ്പോലെ കാരകം മുതലായ വ്യാകരണസംബന്ധങ്ങളും വിവക്ഷാധീനങ്ങളാണു്. നാം നിന്നു നോക്കുന്ന നിലയുടെ പോക്കുപോലിരിക്കും സംബന്ധത്തിന്റെ പോക്കും. ഒരു നിലയിൽനിന്നു നോക്കുമ്പോൾ ഒരു വിധമായിത്തോന്നുന്ന സംബന്ധം വേറെയൊരു നിലയിൽ നിന്നു നോക്കുമ്പോൾ വിധം മാറിത്തോന്നും. (1) കെ(യിനെ) അടിച്ചു; (2) കെയിൽ അടിച്ചു; (3) കെയ്ക്കടിച്ചു എന്നു മൂന്നുവിധം പ്രയോഗം വരാം. (1)- ൽ അടിയുടെ ഫലമായ വേദന സഹിക്കുന്നതു് എന്ന വിവക്ഷണയാൽ കെ കർമ്മം; (2)-ൽ അടി ഇന്ന സ്ഥലത്താണു പെട്ടതു് എന്നു കാണിക്കുന്നതിൽ ശ്രദ്ധപതിക്കയാൽ അധികരണം; (3)-ൽ അടി കൊണ്ട ആളിന്റെ ശരീരഭാഗത്തെ ചൂണ്ടിക്കാണിക്കുന്നതിനായിട്ടു് ഉദ്ദേശികയെ ഉപയോഗിക്കുന്നു.