കേരളപാണിനീയം/നാമാധികാരം/വചനപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

നാം എന്തെങ്കിലും ഒരു വസ്തുവിനെപ്പററി സംസാരിക്കുമ്പോൾ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി അതിനെപ്പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം. സംസ്കൃതത്തിൽ ഏകവചനം, ദ്വിവചനം, ബഹുവചനം ഇങ്ങനെ മൂന്നു വചനങ്ങളുണ്ടു്. ദ്രാവിഡശാഖയ്ക്കുതന്നെ ദ്വിവചനമില്ല. ഒന്നിനെക്കുറിക്കുന്നതു് ഏകവചനം: അതിലധികത്തെക്കുറിക്കുന്നതു് ബഹുവചനം. ഇതാണു വചനങ്ങളുടെ സ്വഭാവം.

സ്വം രൂപമേകവചനം; സലിംഗാലിംഗപൂജകം എന്നു മുന്നു ബഹുത്വത്തി- ലിരട്ടിച്ചിട്ടുമാമിതു്.

ശബ്ദത്തിന്റെ സ്വന്തരൂപംതന്നെ ഏകവചനത്തെ കാണിക്കുന്നു. എന്നാൽ ലിംഗപ്രത്യയം ഉള്ളേടത്തു് ആ പ്രത്യയം ചേർന്ന ശബ്ദരൂപവും അതില്ലാത്തിടത്തു സ്വതേ ഉള്ള ശബ്ദരൂപവും ഏകവചനത്തെക്കുറിക്കുന്നു എന്നർത്ഥം. ഏകവചനത്തെക്കുറിപ്പാൻ വേറെ പ്രത്യയമില്ലെന്നു സാരം.

ഉദാ: രാമൻ, സീത, കാടു്.

ബഹുവചനം മൂന്നുവിധത്തിലുണ്ടു്. സലിംഗബഹുവചനം, അലിംഗബഹുവചനം, പൂജകബഹുവചനം. ഒരു ശബ്ദത്തിൽത്തന്നെ ഇൗ ബഹുവചനങ്ങൾ ഒന്നിലധികം ചേർന്നിട്ടും വരാം. സ്ത്രീപുരുഷനപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെക്കുറിക്കുന്നതു് സലിംഗബഹുവചനം; രണ്ടുംകൂടി കലർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് അലിംഗബഹുവചനം; ഒരു വ്യക്തിക്കുതന്നെ ബഹുമാനത്തിന്നുവേണ്ടി ചെയ്യുന്നതു് പൂജകബഹുവചനം.

ഇനി ഇൗ ബഹുവചനപ്രത്യയങ്ങളെ വിധിക്കുന്നു:

അരെന്നലിംഗപുംസ്ത്രീകൾ ക്കവയ്ക്കേ മാർ സലിംഗമാം; ക്ലീബത്തിൽ കൾ ചേർച്ചപോലെ; പൂജകത്തിന്നു മൂന്നുമാം. അ എന്നു സർവ്വനാമത്തിൽ നപുംസകബഹുക്കുറി.

പുരുഷന്മാരും സ്ത്രീകളുംകൂടിയുണ്ടാകുന്ന ബഹുത്വത്തെക്കുറിപ്പാനുള്ള അലിംഗബഹുവചനപ്രത്യയം "അർ' എന്നാകുന്നു.

ഉദാ: മിടുക്കൻ- മിടുക്കന്മാർ }

മിടുക്കർ ശൂദ്രൻ-ശൂദ്രന്മാർ }

ശൂദ്രർ മിടുക്കത്തി-മിടുക്കത്തിമാർ ശൂദ്രത്തി-ശൂദ്രത്തിമാർ

വേലക്കാരൻ-വേലക്കാരന്മാർ

} വേലക്കാരർ വേലക്കാരത്തി-വേലക്കാരത്തിമാർ

പുരുഷന്മാരോ സ്ത്രീകളോ വെവ്വേറെ ചേർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്ന സലിംഗബഹുവചനപ്രത്യയം സാമാന്യമായി "മാർ' എന്നാണു്.

ഉദാ:

രാമൻ-രാമന്മാർ, നമ്പൂരി-നമ്പൂരിമാർ, തട്ടാൻ-തട്ടാന്മാർ അമ്മ-അമ്മമാർ, ഭാര്യ-ഭാര്യമാർ തള്ള-തള്ളമാർ.

നപുംസകവസ്തുക്കൾ ചേർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് "കൾ' എന്ന പ്രത്യയമാണ്:

ഉദാ: മല-മലകൾ, ആന-ആനകൾ, മരം-മരങ്ങൾ.

ഉണ്ണികൾ, കുട്ടികൾ, വേലക്കാരത്തികൾ മുതലായവയിൽ "കൾ' എന്ന പ്രത്യയം ചേർത്തു കാണുന്നതു് ബാല്യംമുതലായ നിമിത്തങ്ങളാൽ ചേതനധർമ്മം പൂർണ്ണമായിട്ടില്ലാത്ത നിലയിൽ അനാദരംവഴിക്കു് നപുംസകധർമ്മമായ ജഡത്വത്തെക്കുടി പരാമർശിച്ചുംകൊണ്ടുള്ള പ്രയോഗമാകയാലാകുന്നു. പൂജയെക്കുറിക്കുന്നതിനു മേല്ക്കാണിച്ച മൂന്നു ബഹുവചനപ്രത്യയങ്ങളെയും യുക്തംപോലെ ഉപയോഗിക്കാം.

ഉദാ: ഭട്ടൻ ഭട്ടർ (പൂജ്യനായ ഭട്ടൻ) നീ നിങ്ങൾ മാരാൻ മാരാർ തട്ടാൻ തട്ടാർ തമ്പുരാൻ തമ്പുരാക്കൾ-തമ്പുരാക്കന്മാർ രാജാവു് രാജാക്കൾ-രാജാക്കന്മാർ പിതാവു് പിതാക്കൾ-പിതാക്കന്മാർ

"അ', "ഇ', "എ' മുതലായ സർവ്വനാമങ്ങൾക്കു് ബഹുവചനത്തിൽ "അ' എന്നു് പ്രത്യയം.

ഉദാ: അ+ അ= അവ ഇ+ അ= ഇവ എ+ അ= എവ ചില പല അനന്തരം വചനപ്രത്യയംചേരുമ്പോൾ ഉണ്ടാകുന്ന വിശേഷപ്രക്രിയകളെ കാണിക്കുന്നു:

(1) രലോപമർ-കൾ ചേരുമ്പോൾ കാണും ശിഷ്യകളെന്നപോൽ; (2) പെങ്ങളാങ്ങളയെന്നെല്ലാ- മേകത്തിൽ ബഹുരൂപമാം; (3) ഒാഷ്ഠ്യസ്വരം മുൻപിരുന്നാൽ കൾകകാരമിരട്ടിയാം. (4) സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി; ജഡമപ്രാണിയെന്നുള്ള വിശേഷങ്ങളുമോർക്കണം.

(1) "അർ', "കൾ' എന്ന രണ്ടു പ്രത്യയങ്ങൾ ചേർന്നു വരുന്നിടത്തു് "അർ' എന്നതിലെ രേഫം പഴയകാലത്തു് ലോപിച്ചിരുന്നു:

ഉദാ: ബഹുവചനം രേഫലോപം വന്ന രൂപം ശിഷ്യർകൾ ശിഷ്യകൾ ഭട്ടർകൾ ഭട്ടകൾ

(2) പെങ്ങൾ, ആങ്ങള (ആങ്ങൾ) ഇത്യാദി ശബ്ദങ്ങൾ സഹോദരി, സഹോദരൻ എന്ന ഒാരോ വ്യക്തിയെ മാത്രം കാണിക്കുന്നവയും ഏകവചനം വേണ്ടുന്നിടത്തു് അതിനു വ്യത്യസ്തമായി ബഹുവചനം ചേർത്തു പ്രയോഗിച്ചിട്ടുള്ളവയും ആയ വിശേഷരുപങ്ങൾ ആണു്. ഇൗവക ശബ്ദങ്ങൾ ബഹുത്വം വിവക്ഷിക്കുമ്പോൾ "പെങ്ങന്മാർ', "ആങ്ങളമാർ' എന്നു് "മാർ' പ്രത്യയം ചേർന്നുതന്നെ വരുകയും ചെയ്യും.

(3) "കൾ' എന്ന പ്രത്യയത്തിന്റെ മുമ്പിലുള്ള വർണ്ണം ഒാഷ്ഠ്യസ്വരമാകുന്നിടത്തെല്ലാം അതിലെ ("കൾ' എന്നതിലെ) കകാരം ഇരട്ടിക്കും.

ഉദാഹരണം: ഭ്രാതാക്കൾ, രാജാക്കൾ, ഗുരുക്കൾ, പൂക്കൾ, ഗോക്കൾ.

(4) സംഖ്യാവാചകമായ ഒരു വിശേഷണപദം ഉള്ള ഇടത്തു് നപുംസകലിംഗശബ്ദങ്ങളിൽ ബഹുത്വത്തിലും ബഹുവചനപ്രത്യയം ചേർക്കേണ്ടതില്ല.

ഉദാഹരണം: "പത്തു രൂപാ', "ആയിരം തേങ്ങാ', "എട്ടു ദിക്ക്'.

ഇങ്ങനെയല്ലാതെ, "പത്തു രൂപകൾ', "ആയിരം തേങ്ങകൾ' എന്നെല്ലാം ഉപയോഗിക്കുന്നതു് ഭാഷാസ്വഭാവത്തിനു യോജിക്കുന്നതുമല്ല. നപുംസകമല്ലെങ്കിൽ "നാലു ബ്രാഹ്മണർ', "അഞ്ചു സ്ത്രീകൾ' എന്നു് ബഹുവചനം ചേർന്നുതന്നെവരും. നപുംസകലിംഗത്തിലും ഒാരോ വ്യക്തിയെയും പ്രതേ്യകം പരാമർശിക്കുന്ന സ്ഥലങ്ങളിൽ,

""ശംഖം ചക്രം ഗദാ പങ്കജമിവ വിലസും നാലു തൃക്കെകളോടും

ഇങ്ങനെ ബഹുവചനം ചേർത്തു് പ്രയോഗം കാണുന്നുണ്ടു്. അതു കൂടാതെ നപുംസകത്തിൽത്തന്നെ വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളേയും മറ്റും കുറിക്കുന്ന ശബ്ദങ്ങൾക്കും ജീവനില്ലാത്ത കല്ലു മുതലായതിനെ കുറിക്കുന്ന ശബ്ദങ്ങൾക്കും തമ്മിൽത്തന്നെ ഇൗ സംഗതിയിൽ വ്യത്യാസം ഉണ്ടു്. ജീവികളാണെങ്കിൽ "പത്തു പശുക്കൾ'; ആയിരം തേനീച്ചകൾ എന്നു് ബഹുവചനം ചേർക്കുന്നതിനും, "പത്തു പശു', "ആയിരം തേനീച്ച' എന്നു് ചേർക്കാതിരിക്കുന്നതിനും വിരോധം ഇല്ല. "പത്തു കല്ലുകൾ', "നൂറു നൂലുകൾ' എന്നുള്ളതു ഭാഷയ്ക്കു തീരെ യോജിക്കുന്നതല്ല.

ഇനി സർവ്വനാമങ്ങൾക്കുള്ള വിശേഷവിധികളെ പറയുന്നു:

എനേൻ യാൻ നാൻ ക്രമാൽ ഞാനായ്; നീ, താൻ, ദീർഘിച്ചു വന്നതാം; ഉദ്ദേശികാപ്രത്യയത്തിൽ സ്വരയോഗം സുഖാർത്ഥമായ്; തനിക്കെനിക്കികാരത്താൽ, അകാരത്താൽ നിനക്കുമായു്.

"എൻ' എന്നാണു് ഉത്തമസർവ്വനാമത്തിന്റെ പ്രകൃതി. അതു് നിർദ്ദേശികാവിഭക്തിയിൽ ബലത്തിനുവേണ്ടി ദീർഘിച്ചു് ആദ്യം "ഏൻ' എന്നായി; ഇൗ രുപം ഇന്നും അപരിഷ്കൃതഭാഷയിൽ ഉപയോഗിച്ചുവരുന്നുണ്ടു്. പിന്നീടു് സ്വരാദിശബ്ദങ്ങളിൽ "യ' ചേർക്കുന്ന തമിഴു് സമ്പ്രദായമനുസരിച്ചു് ഏൻയാൻ എന്നു മാറി. അതിനുശേഷം യകാരസ്ഥാനത്തു് നകാരം (യമൻ=നമൻ) തമിഴിൽ ധാരാളമാകയാൽ "യാൻ' എന്നതു് നാൻ എന്ന രൂപം ഗ്രഹിച്ചു. ഇതാണു് തമിഴിൽ ഇന്നും നടപ്പു്. പിന്നീടു് "നെരുക്കം' എന്നതു് "ഞെരുക്കം' ആകുമ്പോലെ "നാൻ' എന്നതു "ഞാൻ' എന്നായി. എൻ=ഏൻ=യാൻ=നാൻ=ഞാൻ.

നിർദ്ദേശികയൊഴികെയുള്ള വിഭക്തികളിലെല്ലാം "എൻ' എന്നുതന്നെ ഏകവചനം. "നിൻ' എന്ന മധ്യമവും "തൻ' എന്ന സ്വവാചിയും "നീ', "താൻ' എന്നു് നിർദ്ദേശികയിൽ ദീർഘിച്ചതേ ഉള്ളു. ഉദ്ദേശികാപ്രത്യയത്തിൽ ഉച്ചാരണസുഖത്തിനുവേണ്ടി "എൻ', "തൻ' എന്ന രണ്ടിനും ഇകാരവും നിൻ എന്നതിനു് അകാരവും (സ്വരം) ചേർക്കുന്നു: "എനിക്ക്', "തനിക്ക്', "നിനക്ക്', ഇതു് മലയാളത്തിലെ വിശേഷപ്രക്രിയയാണു്. തമിഴിൽ "എനക്കു', "തനക്കു', "നിനക്കു' എന്നു് ഒന്നുപോലെ അകാരംതന്നെയാണു്.

ഇതെല്ലാം ഏകവചനത്തെപ്പറ്റിയുള്ളതാകുന്നു. ഇനി ഇവയ്ക്കു് ബഹുവചനത്തിലെ വിശേഷങ്ങളാവിത്;

(1) (എ) എൻ+ കൾ= എൻകൾ= എങ്കൾ= എങ്ങൾ. (ബി) ഞാൻ+ കൾ= (ഹ്രസ്വം വന്ന്)= ഞൻകൾ= ഞങ്കൾ= ഞങ്ങൾ.

ഇതു രണ്ടിനും അർത്ഥം ഒന്നുതന്നെ; അതാവിത്: "ഞാനും അവനും' എന്ന പ്രഥമോത്തമങ്ങൾ ചേർന്ന ബഹുവചനം. ഇതിൽ "എങ്ങൾ' എന്നതു് നികൃഷ്ടഭാഷ; "ഞങ്ങൾ' എന്നതു് ഉൽക്കൃഷ്ടഭാഷ-എന്നു് ഉപയോഗത്തിൽ ഭേദം. ഇതിൽ രണ്ടിലും "ൻ' എന്ന ചില്ലു് "അൻ' എന്ന ഏകവചനത്തിന്റെ അവശേഷമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഇൗ സർവ്വനാമങ്ങളിൽ കാരം ഏകവചനവും, മകാരം ബഹുനചനവും ആകുന്നു. അതിനാൽ "നാൻ' എന്ന പ്രാചീനരൂപത്തിൽനിന്നു്,

(സി) നാമ്= നാം എന്നൊരു ബഹുവചനം.

ഇതു് അധികാരത്തെയും മറ്റും കാണിക്കുന്ന പൂജകബഹുവചനമാണു് ഇതിനെ "നോം' എന്നും ചില ദേശക്കാർ മാറ്റാറുണ്ടു്. അംഗരൂപത്തിൽ ഇതു് "ഞങ്ങൾ' എന്നതിലെപ്പോലെ ഹ്രസ്വം വന്നു് "നമ്മ്' എന്നാകും; "നോം' എന്നതു് അപ്പോൾ "നുമ്മ്' എന്നുമാകും. "നമ്മെ', "നുമ്മെ' "നമുക്ക്', "നുമുക്ക്' (ഇതിൽ ളകാരസ്വരത്തിന്റെ യോഗം) നമ്മിൽ, നുമ്മിൽ ഇത്യാദി. ഇനി "നമ്മ്' എന്നതിൽ "കൾ' കൂടി ചേർത്തു് കകാരത്തിനു് പൂർവ്വസവർണ്ണാത്മകമായ ലയവും ചെയ്തിട്ടു്,

(ഡി) നമ്+ കൾ= നമ്മൾ ഇരട്ടബഹുവചനം.

ഇതു് "ഞാൻ', "നീ', "അവൻ' എന്നു മൂന്നു പുരുഷരെയും ക്രാഡീകരിക്കുന്നു എന്നു് അർത്ഥത്തിൽ വിശേഷം.

(2) തൻ എന്ന സ്വവാചിക്കും ഇതുപോലെതന്നെ (എ) തങ്ങൾ, (ബി) താങ്കൾ, (സി) തമ്മൾ, (ഡി) താം (തോം) എന്നു രൂപങ്ങൾ. ഇതിൽ "താങ്കൾ' എന്നു് സവർണ്ണനം ചെയ്യാത്ത രൂപം പുതിയതും മധ്യമപുരുഷനെ കുറിക്കുവാനുള്ള പൂജകബഹുവചനവും ആണു്. "താം' (തോം) എന്ന നിർദ്ദേശികാരൂപം ഇപ്പോൾ നടപ്പില്ല; ശേഷമെല്ലാം പര്യായരൂപങ്ങളെന്നേ ഉള്ളു; അർത്ഥഭേദമില്ല.

(3) "നീ' എന്ന നിർദ്ദേശികയുടെ ഏകവചനത്തിൽ "ൻ' എന്ന ഏകവചനപ്രത്യയം ഇല്ലെങ്കിലും, ശേഷം വിഭക്തികളിലെല്ലാം "ൻ' ചേർന്നു് "നിന്നെ', "നിന്നാൽ' ഇത്യാദിയായിട്ടുതന്നെ രൂപങ്ങൾ. ബഹുവചനത്തിൽ "നിങ്ങൾ' എന്നു് ഒരു രൂപമേ നടപ്പുള്ളു. അതു് ഏകവചനരൂപത്തിൽത്തന്നെ "കൾ' എന്ന പ്രത്യയം ചേർത്തു് ("ഞങ്ങൾ' എന്നതുപോലെ) മുറയ്ക്കുള്ള രൂപമെന്നു സ്പഷ്ടമാകുന്നു. "നിൻ' എന്ന ഏകവചന കാരത്തിനു് ബഹുവചനമായ മകാരം ചെയ്താലും രൂപം ശരിതന്നെ. കർണ്ണാടകത്തിൽ "നീം' എന്നു് മുറയ്ക്കുള്ള രൂപം കാണുന്നതിനാൽ "നിമ്+കൾ= "നിങ്ങൾ' എന്നുതന്നെ പ്രക്രിയ കല്പിക്കുക നന്നു്.

ഇൗ മുന്നു സർവ്വനാമങ്ങളും എല്ലാ ദ്രാവിഡങ്ങൾക്കും പൊതുസ്വത്തായിട്ടുള്ളതാണു്. ഇതുകളുടെ ശരിയായ പ്രാചീനരൂപം ഇന്നതെന്നു് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. "എൻ' എന്ന രൂപമോ "യാൻ' എന്നുള്ളതോ ചരിത്രപ്രകാരം പ്രാചീനതരം എന്നു് കാൽഡെ്വൽ വളരെ സന്ദേഹിക്കുന്നു. ഇവിടെ കാണിച്ച ആഗമക്രമം മലയാളത്തെ സംബന്ധിച്ചിടത്തോളം ശരി എന്നേ ഉള്ളു. അതിനു് ഗുണ്ടർട്ടിന്റെ സമ്മതവും മിക്കതുമുണ്ടു്. "നീ', "നാൻ' എന്ന രണ്ടിലെയും നകാരം ആഖ്യാതരൂപങ്ങളിൽ കാണാത്തതിനാൽ പ്രകൃതിയുടെ അംശമല്ല, പിന്നീടു ചേർന്നതായിരിക്കണമെന്നാണു് ഒരു ഉൗഹം. അപ്പോൾ "ആ', "ഇൗ' എന്നാണു് മുറയ്ക്കു് ഉത്തമ മദ്യമസർവ്വനാമങ്ങളുടെ പ്രകൃതികൾ എന്നു വരും. അങ്ങനെയാണെങ്കിൽ അതുകൾ ചുട്ടെഴുത്തുകളുടെതന്നെ വേഷഭേദമാണെന്നു സ്പഷ്ടമാകുന്നു. എന്നാൽ "ആ' എന്ന ചുട്ടെഴുത്തു് ദൂരപരാമർശകവും, "ഇൗ' എന്നതു് ആസന്നപരാമർശവും ആണു്. നേരേമറിച്ചായിരുന്നെങ്കിലേ "ഞാൻ', "നീ' എന്ന സർവ്വനാമങ്ങളുടെ അർത്ഥം യോജിക്കുകയും ഉള്ളു. ഇജ്ജനം', "ഇയ്യാൾ' എന്നെല്ലാം ഉത്തമപുരുഷനെയല്ലേ പറയുന്നത്; "അങ്ങ്', "അവിടുന്ന്' എന്നു് അതുപോലെതന്നെ മധ്യമപുരുഷനേയും കുറിക്കാറുണ്ടു്. അതുകൊണ്ടു് ഇൗ സംഗതിയിൽ തീർച്ചവന്നിട്ടില്ല.

ഇൗ പ്രകരണം അവസാനിക്കുംമുമ്പു് മറ്റു സർവ്വനാമങ്ങളെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളുന്നു:

(1) ചുട്ടെഴുത്ത്: "അ', "ഇ' "ഉ', "എ' എന്ന മൂലസ്വരങ്ങൾതന്നെയാണു് ചുട്ടെഴുത്തുകൾ. "ചൂണ്ടുന്ന എഴുത്ത്' (അക്ഷരം) എന്ന അർത്ഥം പ്രമാണിച്ചു് തമിഴർ ഇതുകൾക്കു് ഇൗ പേർ കല്പിച്ചു. ഇവയിൽ "അ' ദൂരത്തിരിക്കുന്നതിനെയും, "ഇ' അടുത്തതിനെയും "ഉ' മധേ്യ ഉള്ളതിനെയും കുറിക്കുന്നു. "എ' ചോദ്യംചെയ്യുന്നതാണു്. ഇങ്ങനെ മൂലസ്വരങ്ങളെത്തന്നെ അർത്ഥച്ചേർച്ചനോക്കി സർവ്വനാമങ്ങളാക്കിച്ചമച്ചതിന്റെ സ്വാരസ്യം വാചാമഗോചരമായിരിക്കുന്നു. "ഇത്ര രസികത്വവും സൗകര്യവും ലാഘവവും യോജിപ്പും എല്ലാമുള്ള ഒരു ഏർപ്പാടു് വേറെ ഒരു ഭാഷാശാഖയിലും ഇല്ലെന്നുള്ള സംഗതി ദ്രാവിഡശാഖയ്ക്കു് ന്യായമായ അഭിമാനത്തിനു കാരണമായ ഒരു വലിയ മെച്ചമാകുന്നു' എന്നു് എല്ലാ ഭാഷാശാസ്ത്രകാരന്മാരും സമ്മതിച്ചിട്ടുണ്ടു്. ഇക്കൂട്ടത്തിൽ "ഉ' തമിഴിൽ അപൂർവ്വമാണു്. മലയാളത്തിലാകട്ടെ ലുപ്തമായി എന്നുതന്നെ പറയാം. ലോപിച്ചുപോകുവാനുള്ള കാരണവും ദൂരത്തേടാനില്ല. അടുത്തുള്ളതിനെയും അകന്നുള്ളതിനെയുംപോലെ നടുക്കുള്ളതിനെപ്പറ്റി പറയുവാനുള്ള ആവശ്യം വരുകയില്ലല്ലോ. "എ' എന്ന ചോദ്യസർവ്വാമത്തിനു് "ഏ' എന്നു ദീർഘിച്ചിട്ടും, യകാരം ചേർന്നു് "യാ' എന്നും രണ്ടുരൂപങ്ങൾകൂടിയുണ്ടു്. കാൽഡെ്വല്ലിന്റെ അഭിപ്രായം, ആദ്യമായിരുന്നതു് "യാ' ആണെന്നും അതു് പിന്നീടു് "ഏ' എന്നും, "എ' എന്നും ചുരുങ്ങിയതായിരിക്കണമെന്നും ആകുന്നു. രൂപം മാറിയതോടുകൂടി അർത്ഥത്തിലും അല്പാല്പഭേദങ്ങൾ വന്നിട്ടുണ്ടു്. സംസ്കൃതത്തിന്റെ അധികാരം മലയാളത്തിൽ ബലപ്പെട്ടപ്പോൾ ആ ഭാഷയിലെ വ്യപേക്ഷക (ഞലഹമശേ്ല) സർവ്വനാമമായ യച്ഛബ്ദത്തിനു് മലയാളത്തിൽ ഒരു പരിഭാഷ പറയുന്നതു് ആവശ്യമായിത്തീർന്നു. അതുമുതൽ "എ' എന്നും "യാ' എന്നും ഉള്ള രൂപങ്ങൾ യച്ഛബ്ദസ്ഥാനം വഹിച്ചു് വ്യപേക്ഷക സർവ്വനാമളായിത്തീർന്നിട്ടുണ്ടു്.

(2) എന്ത്: ഇതു് "എ' എന്ന ചുട്ടെഴുത്തിന്റെ അനുനാസികം ചേർന്ന നപുംസകമരൂപമാകുന്നു എ(ൻ)+തു= എന്തു, തമിഴിൽ "എതു' എന്നാണു് നാമരൂപം. എങ്കിലും, "എ' എന്ന ഭേദകരുപവും ഉണ്ടു്. "എന്ത്' ചെയ്തു-ചെയ്ത എന്നതുപോലെ പേരെച്ചപ്രക്രിയാപ്രകാരം "എന്തു' "എന്ത' എന്നു് ഉണ്ടായതാണു്. "എന്ത' പോലെ തമിഴിൽ "അന്ത'"ഉന്ത' "ഇന്ത' എന്നു് എല്ലാ ചുട്ടെഴുത്തുകളിൽനിന്നും ഭേദകരൂപം കാണുന്നുണ്ടു്. ഇതിനുപുറമേ, തമിഴിൽ "ഏൻ' എന്നും തെലുങ്കിൽ "ഏമി' എന്നും "എന്തു' എന്ന അർത്ഥത്തിൽ രൂപങ്ങൾ ഉണ്ടു്. ഇതിൽനിന്നും ചുട്ടെഴുത്തുകളിൽ നകാരമോ മകാരമോ ചേർന്നു ചില രൂപങ്ങൾ ഉത്ഭവിച്ചിട്ടുണ്ടെന്നു തെളിയുന്നു. ഇൗ സ്ഥിതിക്കു് "അൻ' "അമ്' എന്നുള്ള നാമങ്ങളുടെ ലിംഗവചനപ്രത്യയങ്ങളും ഇൗവിധം ഉത്ഭവിച്ചതാണെന്നു കല്പിക്കുവാൻ വഴികിട്ടുന്നു. ലിംഗപ്രകരണത്തിൽ ചെയ്തിട്ടുള്ള വിമർശവും നോക്കുക. ഇൗവിധം കിട്ടുന്ന "അൻ', "അം' എന്ന രണ്ടിനും ലിംഗവചനങ്ങളെ കുറിക്കുവാനുള്ള അർത്ഥച്ചേർച്ച ഒട്ടുംതന്നെ പോരാ. "ഇൻ' എന്ന അംഗപ്രത്യയമാകട്ടെ, അർത്ഥമില്ലാത്തതാകയാൽ ഇൗവിധം ഉത്ഭവിച്ചതെന്നു സ്വീകരിക്കുവാൻ ഒരു വിരോധവും ഇല്ല. "അതുങ്കൽ', "കൂവളത്തും വേര്' ഇത്യാദികളിൽ "ഇൻ' എന്നതിനുപകരം "ഉൻ' ആണെന്നുകൂടി സമ്മതിച്ചേക്കാം. പക്ഷേ ഇകാരഉകാരങ്ങൾക്കു വിനിമയം പതിവുള്ളതിനാൽ ഇതുകൂടാതെയും ആവക രൂപങ്ങൾക്കു ഉപപത്തി പറയാം. "എന്തു' നപുംസകരൂപമായാലും ഭേദകരൂപമായി ഉപയോഗിക്കുമ്പോൾ "എന്തു മനുഷ്യർ?', "എന്തു കള്ളി?' എന്നു സ്ത്രീപുരുഷന്മാരെയും വിശേഷിപ്പിക്കും.

(3) ഇ: ഇതും "ഇ' എന്നതിൽനിന്നും വന്നതാണു്. ഇ+ൻ+അ=ഇ നപുംസകബഹുവചനരൂപം വിശേഷണദശയിൽ അവിവക്ഷിതം.

(4) ആർ: ഇതു് പുംസ്ത്രീസാധാരണമായ അലിംഗബഹുവചനരൂപമാണ്; വേറെ രൂപങ്ങളിൽ പ്രയോഗം ഇല്ലാത്തതിനാൽ ഖിലമാകുന്നു. "ഇന്ന' എന്നതിനു കാണിച്ചതുപോലെ ബഹുവചനം രൂപത്തിൽ മാത്രമേ ഉള്ളു; അർത്ഥത്തിൽ ഏകവചനവുമാകാം: ഇവൻ ആർ?, ഇവൾ ആർ?

(5) ചില, പല: ഇതു രണ്ടും നപുംസകബഹുവചനരൂപമാണു്. പുംസ്ത്രീകളിലെ അലിംഗബഹുവചനത്തിൽ "ചിലർ', "പലർ' എന്നു് ശരിയായ രൂപം. അർത്ഥസ്വഭാവംകൊണ്ടു് ഇതുകൾക്കു് ഏകവചനത്തിനു് അവകാശം ഇല്ല. വിശേഷണദശയിൽ, "ചില ആളുകൾ', "പല ജനങ്ങൾ' എന്നു് നപുംസകരൂപം ഉപയോഗിച്ചുവരുന്നു.

(6) വല്ല: "ചില', "പല' എന്നിവ പോലെതന്നെ.

(7) എല്ലാ: "എല്ലാവും', "എല്ലാം' എന്നു് "ഉം'ചേർന്നാണു വിശേഷ്യദശയിൽ ഇതിനു പ്രയോഗം. വിശേഷണമാകുമ്പോൾ 'എല്ലാ ജനങ്ങൾ' എന്നു തന്നെ മതി.

(8) ഒരു: ഇതു് "ഒന്ന്' എന്ന സംഖ്യാനാമത്തിന്റെ പ്രകൃതിയാണെങ്കിലും രൂപഗതിയും പ്രയോഗസമ്പ്രദായവും പ്രമാണിച്ചു് സർവ്വനാമങ്ങളുടെ കൂട്ടത്തിൽ ഗണിക്കപ്പെട്ടിരിക്കുന്നു. ഒൻരു= ഒൻറു= ഒന്നു്. മലയാളത്തിൽ ഇതിനു ചുട്ടെഴുത്തിന്റെ സ്ഥാനത്തുകൂടി പ്രയോഗം ഉണ്ടു്. "ചെന്നൊരു നേരത്ത്'= "ചെന്നനേരത്ത്' ഇൗ വിനിയോഗത്തിൽ ഇതു ബഹുവചനത്തേയും വിശേഷിപ്പിക്കും: ""മറ്റൊരു പരിഷകൾ എന്ന ഭാരതപ്രയോഗം നോക്കുക.

(9) മിക്ക, മറ്റ: ഇതുകളെയും മുൻപറഞ്ഞതുപോലെ സർവ്വനാമങ്ങളുടെ കൂട്ടത്തിൽ ചേർക്കാറുണ്ടു്. പേരെച്ചങ്ങളാകയാൽ സർവ്വനാമതുല്യമായ രൂപാവലി ഇതിനു് അല്ലെങ്കിലും ഉള്ളതുതന്നെ.

ലിംഗസംഖ്യാകൃതം ഭേദ-

മാദ്യത്തിൽ ചുട്ടെഴുത്തിന്

ജനിച്ചിരിക്കണമതിൻ-

വ്യാപ്തിതാൻ ശേഷമുള്ളതിൽ.

ലിംഗഭേദം കാണിക്കുന്ന "അൻ' തുടങ്ങിയ പ്രത്യയങ്ങളും സംഖ്യാഭേദം കാണിക്കുന്ന "അർ' മുതലായ പ്രത്യയങ്ങളും ആദികാലത്തിൽ ചുട്ടെഴുത്തുകളായ "അ' "ഇ' "എ' എന്ന ശബ്ദങ്ങളോടുമാത്രമാണു് ചേർത്തുപ്രയോഗിച്ചിരുന്നതെന്നും പില്ക്കാലങ്ങളിൽ ആ വക പ്രത്യയങ്ങൾതന്നെ മറ്റു ശബ്ദങ്ങളോടും യോജിപ്പുപോലെ പ്രയോഗിച്ചു വന്നു എന്നും ഉൗഹിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ ചുട്ടെഴുത്തുകളിലാണു് നിയമേനയും മേല്ക്കുമേലായിട്ടും ഇൗ പ്രത്യയങ്ങൾ ചേർന്നിട്ടുള്ള രൂപങ്ങളിൽ അധികവും കാണുന്നതു്. "അവ', "അവറ്റ' "അവറ്റകൾ' ഇൗ ശബ്ദങ്ങൾതന്നെ നോക്കുക:

അ+അ= അവ; അ+അ+അർ+അ= അവറ്റ;

അ+അ+അർ+അ+കൾ= അവറ്റകൾ.

ഇതിന്നും പുറമേ, വ്യവഹാരത്തിൽ അധികവും സർവ്വനാമശബ്ദങ്ങൾക്കാണു് ലിംഗസംഖ്യാഭേദം കാണിക്കുവാൻ പ്രസക്തി വരുന്നതെന്നുള്ളതും ആ വക ശബ്ദങ്ങളിലാണു് ആദ്യത്തിൽ ലിംഗവചനപ്രത്യയങ്ങൾ ചേർത്തിരുന്നതെന്നൂഹിപ്പാൻ മതിയായ കാരണമാകുന്നുണ്ടു്.

എെന്ദ്യയൗരോപഭാഷകൾ "ലിംഗത്തിനു വേറെ പ്രത്യയം; വിഭക്തികളിൽ ഒാരോ വചനത്തിനും വേറെ വേറെ പ്രത്യയം' എന്നു പ്രത്യയസംഖ്യ അനാവശ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടു്. ദ്രാവിഡഭാഷകളിലാകട്ടെ, നേരെമറിച്ചു് അത്യാവശ്യത്തിനു മാത്രമേ പ്രത്യയം ഉപയോഗിക്കയുള്ളു. ലിംഗം, വചനം, വിഭക്തി എന്നു മുറയ്ക്കു് ഒാരോന്നിനും ഒാരോ പ്രത്യയം. പക്ഷേ, മേല്ക്കുമേൽ പ്രത്യയംവന്നു രൂപം നീളുന്നു. എന്നാൽ ഇതിനും പ്രതിവിധി ചെയ്തിട്ടുണ്ടു്. "ഏകവചനം സ്വതഃസിദ്ധമാകയാൽ അതിനു പ്രത്യയം വേണ്ടാ' എന്നു് ഒന്നു ചുരുക്കാം; അല്ലെങ്കിൽ ലിംഗവചനങ്ങൾ രണ്ടും കുറിക്കാൻ പ്രത്യയം ഒന്ന്; ഇങ്ങനെയാണു് ദ്രാവിഡ ഭാഷകളുടെ പോക്കു്. ഇൗ യുക്തിപ്രകാരം നാമങ്ങൾക്കു ലിംഗവചനങ്ങൾ അത്യാവശ്യമില്ല. നാമത്തിന്റെ വാച്യമായ വസ്തു സ്ത്രീയോ പുരുഷനോ ജഡവസ്തുവോ ആയിക്കൊള്ളട്ടെ. ആ ഭേദം കാണിക്കുവാൻ നാമപദത്തിൽ രൂപഭേദം എന്തിനു ചെയ്യുന്നു? "തള്ള',"തന്ത' രണ്ടും രൂപത്തിൽ ഒന്നുപോലെ; അർത്ഥംകൊണ്ടു സ്ത്രീപുരുഷഭേദം അറിഞ്ഞുകൊള്ളാം. "സ്ത്രീ' എന്നോ "പുരുഷൻ' എന്നോ നെറ്റിയിൽ എഴുതിപ്പതിക്കുന്നതെന്തിന്? സർവ്വനാമത്തിന്റെ സ്ഥിതി ഇങ്ങനെയല്ല. പല വസ്തുക്കളെപ്പറ്റി സംസാരിക്കുമ്പോൾ അതിലോരോന്നിനെ പരാമർശിക്കുവാനാണു് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നതു്. അപ്പോൾ എല്ലാം ഒരേ രൂപത്തിൽ പ്രയോഗിച്ചാൽ തിരിച്ചറിയുവാൻ പ്രയാസം. സ്ത്രീപുംനപുംസകഭേദം കുറിക്കുവാൻ രൂപഭേദം ചെയ്താലേ സൗകര്യമുള്ളു; ഇതുപോലെതന്നെ വചനത്തിന്റെ സംഗതിയിലും അതിനാൽ ലിംഗവചനഭേദം സർവ്വനാമങ്ങൾക്കാവശ്യപ്പെടുകയാൽ അതുകൾക്കു് ആദ്യം ഏർപ്പെട്ടു. പിന്നീടു് ഇൗ സർവ്വനാമങ്ങളെ വാക്യത്തിന്റെ ആദിയിൽ കർത്താവായിട്ടു ചേർക്കുന്നതിനു പകരം ആഖ്യാതങ്ങളുടെ ഒടുവിൽ ചേർത്തുതുടങ്ങിയിരിക്കണം. "ഏൻ(= ഞാൻഃ വന്തു' എന്നു പറയുന്നതിനു പകരം, "വന്തു ഏൻ' എന്നു മറിച്ചിടാമല്ലോ. "വന്നു' (വന്തു) എന്ന സംഗതി ആദ്യം പറയുക; പിന്നീടു് ഇന്നാരെന്നുള്ള വിവേചനം. "വന്തു', "ഏൻ' കൂടിച്ചേർന്നു് "വന്തേൻ' എന്നായി. സംസാരിക്കുന്ന ഭാഷയിൽ "നാൻ വന്തേൻ'; "നീ വന്തായ്'; "അവൻ വന്താൻ' എന്നു്. കർത്താവായ സർവ്വനാമങ്ങളെ അധികം ഉപയോഗിക്കുവാൻ ഇടയാകുകയില്ല. ""എങ്കെ ഇരുന്തു വരുകിറായ്?, ""ഉൗരിലെ ഇരുന്തു വരുകിറേൻ എന്ന മട്ടിലാണല്ലോ ചോദേ്യാത്തരങ്ങളുടെ ഗതി. അനന്തരം ക്രിയാപദം ദൂരത്തിൽ ഒടുവിൽ വരുന്നതുവരെ കർത്താവിനെ തെളിയിക്കാതിരിപ്പാൻ മടിച്ചു് ആദിയിൽത്തന്നെ കർത്താവിനെക്കൂടി എടുത്തു കാണിക്കുക നടപ്പായിത്തീർന്നിരിക്കണം.

ഇങ്ങനെ ആരംഭത്തിൽ നീണ്ട വാക്യങ്ങളിൽ മാത്രം കർത്താവായ സർവ്വനാമത്തെ ആദ്യവും, ഒടുവിൽ ക്രിയാപദത്തിലും ഇരട്ടിച്ചു് പ്രയോഗിക്കുക എന്ന സമ്പ്രദായം പരിചിതമായപ്പോൾ അതിലുള്ള പൗനരുക്ത്യദോഷം ആളുകൾ വകവെക്കാതായി എന്നു മാത്രമല്ല, അങ്ങനെയായാലേ കർത്താവും ക്രിയയും തങ്ങളിൽ യോജിക്കു എന്നുമായി വിചാരം. ഇതിൽ നിന്നായിരിക്കാം പൊരുത്തം എന്നൊരു ഗ്രഹം ഉത്ഭവിച്ചതു്. "പൊരുത്തം' എന്നൊരു പുതിയ ഇനത്തിനു് വ്യാകരണത്തിൽ പ്രതിഷ്ഠ ലഭിച്ചതോടുകൂടി "നാൻ (ഏൻ) വന്തേൻ' എന്നു പറഞ്ഞില്ലെങ്കിൽ തെററു് എന്നായി ജനങ്ങളുടെ ഭാവനയും.

ഇതെല്ലാം എന്റെ ഉൗഹം മാത്രമാണ്; അതുകൊണ്ടു് അതിനുള്ള അടിസ്ഥാനങ്ങളെക്കൂടി ഉടനേ വിവരിച്ചേ മതിയാകുകയുള്ളു.

ഒന്നാമത്- ദ്രാവിഡങ്ങളിലെ പുരുഷപ്രത്യയങ്ങൾ ആര്യഭാഷകളിലെപ്പോലെ തേഞ്ഞുപോയിട്ടില്ല. സംസ്കൃതത്തിൽ "അസ്മി' എന്നതിലെ "മി' പുരുഷപ്രത്യയവും "അഹം' എന്ന ഉത്തമസർവ്വനാമെകവചനവും തമ്മിൽ ഒരു ബന്ധവും ഇല്ല. "മ' എന്നൊരു ഉത്തമസർവ്വനാമപ്രകൃതിയുണ്ടായിരുന്നു എന്നും അതിന്റെ അവശേഷമാണു് "മി' ആയിത്തീർന്നതെന്നും ഭാഷാശാസ്ത്രകാരൻ പറഞ്ഞുകൊടുത്താലേ ഒരുവൻ ഗ്രഹിക്കുകയുള്ളു. ദ്രാവിഡങ്ങളിൽ അങ്ങനെയല്ല. കർത്താവിലും ആഖ്യാതത്തിലും കാണുന്ന സർവ്വനാമം ഒന്നുതന്നെ എന്നു് അവെയാകരണനും സുഗ്രഹമാണു്. അതിനാൽ ആഖ്യാതത്തിനും ആഖ്യയ്ക്കും ഒരേ സർവ്വനാമം ചേർത്തു് പൊരുത്തം ചെയ്യുക എന്ന സമ്പ്രദായം ദ്രാവിഡങ്ങളിൽ ആദികാലംമുതലേ ഉള്ള ഏർപ്പാടായിരിക്കുകയില്ല. അങ്ങനെ ആയിരുന്നെങ്കിൽ ആര്യഭാഷകളിലെപ്പോലെ ആ സർവ്വനാമങ്ങൾ തേഞ്ഞുമാഞ്ഞുപോകാതെ പരിപൂർണ്ണങ്ങളായിത്തന്നെ നിന്നുവന്നതു് എങ്ങനെ?

രണ്ടാമത്- ദ്രാവിഡകുടുംബത്തിൽ ഒട്ടും അപ്രധാനമല്ലാത്ത മലയാളത്തിൽ പുരുഷപ്രത്യയം കാണാതിരിക്കുന്നതിനു് കാരണം എന്ത്? എെന്ദ്യയൗരോപഭാഷകളിൽ ഗോഥിക്കും സംസ്കൃതവുംപോലെ ദ്രാവിഡഭാഷകളിൽ മലയാളം പഴയകുടുംബസ്വത്തുകളെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നു് പരക്കെ സമ്മതവുമാണു്. അങ്ങനെയുള്ള ഒരു ഭാഷ സ്വതന്ത്രമായിട്ടു് പുരുഷപ്രത്യയത്യാഗംചെയ്തു എന്നു വരുന്നതു് സംഭാവ്യമാണോ? ലിംഗപുരുഷവചനങ്ങൾക്കു് പൊരുത്തം എന്നതു് വ്യാകരണത്തിൽ ഒരു തുച്ഛസംഗതി അല്ലതാനും; അതിനാൽ ലിംഗപുരുഷവചനങ്ങളിൽ കർത്താവിനും ക്രിയയ്ക്കും പൊരുത്തം വേണമെന്നുള്ള ഏർപ്പാടു് വരുംമുൻപുതന്നെ മലയാളം തമിഴിൽനിന്നും പിരിഞ്ഞു് പ്രതേ്യകഭാഷയായി പരിണമിച്ചിരിക്കണം എന്നല്ലയോ വിചാരിക്കേണ്ടത്? എന്നാൽ മലയാളത്തിലും ഗ്രന്ഥഭാഷയിൽ പഴയകാലത്തു് പൊരുത്തനിർബ്ബന്ധം ഒരുവിധം കാണുന്നുണ്ടല്ലോ എന്നും ആക്ഷേപിക്കുവാൻ ഇല്ല. കൊല്ലവർഷത്തിനു് ഇപ്പുറമേ മലയാളത്തിൽ ഗ്രന്ഥങ്ങളുണ്ടായിട്ടുള്ളു; അതിനുമുൻപു് ഉണ്ടായിരുന്നെങ്കിൽ ആ ഗ്രന്ഥങ്ങൾ നമുക്കു കിട്ടിയിട്ടില്ല. ഇതുകൾ തമിഴ്പണ്ഡിതന്മാരുടെ കൃതികളുമാണു്. അതിനാൽ അവർ തമിഴ്രീതിയനുസരിച്ചു് പൊരുത്തംചെയ്തു എന്നേ വരൂ. കവിതയിൽ പൊരുത്തം പതിവുണ്ടെന്നു പറയുന്നതും ഒരിക്കലും സാർവ്വത്രികമല്ല. വർത്തമാനകാലത്തിന്റെ പ്രഥമപുരുഷനിൽ "വരുന്നാൻ, ചെയ്യുന്നാൻ' എന്നും മററും പ്രയോഗം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്.

ഇനി പ്രകൃതത്തിൽ പ്രവേശിക്കാം; സർവ്വനാമരൂപമായ കർത്താവിനു് പൊരുത്തം വേണമെങ്കിൽ നാമത്തിനും അതു വേണ്ടതല്ലയോ എന്നാണു് അടുത്ത യുക്തി; നാമത്തിലും ചെയ്യണം എന്നായി. എന്നാൽ, നാമത്തിൽ ലിംഗവചനപ്രത്യയമില്ലല്ലോ. അതിനു് എന്തു വേണ്ടൂ? അതിലും കുത്തിച്ചെലുത്തുകതന്നെ. സർവ്വനാമത്തിനുള്ള പ്രത്യയംതന്നെയോ അല്ലെങ്കിൽ ("വനമതിൽ', "രാമൻതന്നുടെ' ഇത്യാദി വിഭക്തിരൂപങ്ങൾപോലെ) അവൻ, അവൾ, അതു് എന്നതുകളുടെ നിഷ്പന്നരൂപങ്ങളോ ചേർക്കുക എന്നു് ഇപ്പോൾ കണ്ടുവരുന്ന ഏർപ്പാടു് ഉത്ഭവിക്കുകയും ചെയ്തു. "കള്ളൻ', "കുള്ളൻ' ഇത്യാദികളിൽ പൂർണ്ണസർവ്വനാമരൂപവും കാക. എന്നാൽ "അൻ' എന്ന പുല്ലിംഗപ്രത്യയംപോലെ "അൾ', "തു' എന്ന മററു രണ്ടെണ്ണവും പ്രചാരത്തിൽ വന്നില്ല. അതിന്റെ സ്ഥാനത്തു് "ഇ', "ത്തി' എന്നും "അം' എന്നും വേറെ പ്രത്യയങ്ങളാണു് ഉണ്ടായതു്. ഇതു രണ്ടും സംസ്കൃതത്തെ അനുകരിച്ചു ണ്ടാക്കിയതാണോ എന്ന സംശയത്തിനും വകയുണ്ടു്. നാമങ്ങൾക്കു് ലിംഗഭേദം പ്രാധാനേ്യന സംസ്കൃതത്തിൽ അകാരാന്തങ്ങൾക്കാണ്; ഭാഷയിലും അതുപോലെതന്നെ കാണുന്നതുകൊണ്ടു് ലിംഗത്തിന്റെ വിഷയത്തിൽ സംസ്കൃതസംസർഗ്ഗം ഭാഷയെ ബാധിച്ചിരിക്കാവുന്നതും ആകുന്നു. കടൻ, പലൻ ഇത്യാദി നപുംസകങ്ങളിലും ചിലയിടത്തു് "അൻ' കാണുന്നതിനാൽ ആദ്യത്തിൽ പുല്ലിംഗപ്രത്യയംതന്നെ നപുംസകത്തിലും ഉപയോഗിച്ചുവന്നു; പീന്നീടാണു് ഭേദപ്രതീതിക്കുവേണ്ടി ഒന്നിനെ "അം' എന്നു മാററിയതെന്നും സംഭവിക്കാം. ലിംഗപ്രകരണത്തിൽ ചെയ്തിട്ടുള്ള വിമർശം നോക്കുക. കർണ്ണാടകത്തിൽ പുല്ലിംഗത്തിലെ "അൻ' തന്നെ "അം' ആയിട്ടുണ്ടെന്നുള്ളതും ഒാർക്കേണ്ടതാണു്. പേരെച്ചത്തിന്റെ പ്രത്യയം "അ' എന്ന ചുട്ടെഴുത്താകയാൽ "ചെയ്യുന്നവൻ', "ചെയ്യുന്നവൾ', "ചെയ്യുന്നത്' എന്നു് ആവക രൂപങ്ങളിലെല്ലാം സർവ്വനാമത്തിനുള്ള ലിംഗപ്രത്യയംതന്നെ സർവ്വത്ര കാണും.

ലിംഗപ്രത്യയങ്ങൾക്കു് ചെയ്തതുപോലെ വചനപ്രത്യയങ്ങൾക്കും ഉത്ഭവം എന്തെന്നും വിചാരണചെയ്യേണ്ടതാണല്ലോ. "അർ', "മാർ' എന്നു് രണ്ടു് പുംസ്ത്രീകൾക്കും "അ', "കൾ' എന്നു് രണ്ടു നപുംസകത്തിനും; ഇങ്ങനെ വചനപ്രത്യയം നാലെണ്ണമുണ്ട്; ഇതുകളുടെ ഉൽപ്പത്തി ഇന്നവിധം ലഎന്നു് ഇതേവരെ പരിച്ഛേദിച്ചു പറയുവാൻ സാധിച്ചിട്ടില്ല. ഇതു നാലും തമിഴു്, മലയാളം, കർണ്ണാടകം, തെലുങ്കു് എന്ന പ്രധാനഭാഷകളിൽ മാത്രമല്ല. തുളു, ഗോണ്ഡു മുതലായ ക്ഷുദ്രദ്രാവിഡങ്ങളിലും പലവിധം ആകൃതിഭേദത്തോടെ കാണുന്നുണ്ടു്. ഇവയിൽ "മാർ' എന്നതു് "അർ' എന്നതിന്റെതന്നെ ഒരു വേഷം മാററമായിരിക്കണം. "മാർ' എന്നതു നാമങ്ങൾക്കുമാത്രം വരുന്ന പുംസ്ത്രീബഹുവചവനമാണല്ലൊ. നാമത്തിലും ലിംഗപ്രത്യയംതന്നെ ചേർക്കണമെന്നു് ആവശ്യം വന്നപ്പോൾ "അവർ' എന്ന പൂർണ്ണസർവ്വനാമരൂപംതന്നെ ആദ്യം ഉപയോഗിച്ചുവന്നു. ഇന്നും ചില ദിക്കുകളിൽ "അവർ' എന്നു് പൂജകബഹുവചനമായി നാമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. "തേവിയവർ' "നാണിയവർ' ഇത്യാദി. കാലക്രമത്തിൽ തെലുങ്കിലെ "അവരു' എന്നു "വാരു' എന്നു് ആയതുപോലെ ആദ്യത്തെ അകാരം കളഞ്ഞു് അതിനു പ്രതിവിധിയായിട്ടു് രണ്ടാമത്തെ അകാരം നീട്ടി "അവർ' എന്നതിനെ "വാർ' എന്നാക്കി. ഇതിനുശേഷം വകാരമകാരങ്ങൾക്കു വിനിമയം ധാരാളമാകയാൽ "വാർ' എന്നതു് "മാർ' എന്നായിച്ചമഞ്ഞു. കാൽഡെ്വൽ ഒരു പടികൂടിക്കടന്നു് തമിഴിൽ "നീർ' എന്നും മററുമുള്ളിടത്തു കാണുന്ന "ഇൗർ' ഇതുപോലെ "ഇവർ' എന്നതിൽനിന്നും ഉത്ഭവിച്ചതായിരിക്കാമെന്നുകൂടി ശങ്കിക്കുന്നു. ഇൗ ഉൽപ്പത്തിയനുസരിച്ചു് "മാർ' ആദ്യത്തിൽ ആദരവോടു പറയുന്നിടത്തു ചേർക്കുന്ന ബഹുവചന (പ്രത്യയം) മായിരുന്നു. ഇപ്പോഴും പ്രായേണ അങ്ങനെതന്നെ ആണെങ്കിലും വ്യാകരണപ്രകാരം ലിംഗപ്രത്യയമുള്ള നാമങ്ങളിലൊക്കെയും ബഹുവചനത്തിനു് "മാർ' വേണം എന്നായി നിയമം. അതിനാൽത്തന്നെയാണു് "സലിംഗബഹുവചനം' എന്നു പേർ ചെയ്തതും. "വിഡ്ഢിയാന്മാർ', "കള്ളന്മാർ, "മണ്ടന്മാർ' ഇത്യാദികൾ നോക്കുക. "അൻ' എന്നോ, "ആൻ' എന്നോ ഉള്ള ലിംഗപ്രത്യയത്തിനുമേലാണു് ഇതു വരുന്നത്; അപ്പോൾ ഇൗ രൂപങ്ങളിൽ "ആൻ' "അൻ' രണ്ടും ലിംഗപ്രത്യയം മാത്രമായിത്തീരുന്നു.

"കൾ' അപൂർവ്വമായിട്ടു് പുംസ്ത്രീലിംഗങ്ങളിലും കാണും. "അ' ചുട്ടെഴുത്തുകളിലും അവ ചേർന്നിട്ടുള്ള പേരെച്ചനാമങ്ങളിലും മാത്രമേ ഉള്ളു. ഇതിനു പുറമെ "ചില', "പല' ഇത്യാദികളിൽ കാണുന്ന അകാരവും ഇൗ നപുംസകബഹുവചനം തന്നെയാണു്. പക്ഷേ, ആ ആഗമം മറന്നിട്ടു് ഇപ്പോൾ "ചില പണ്ഡിതന്മാർ' "പലയാളുകൾ' എന്നും മററും പൂംസ്ത്രീലിംഗങ്ങളായിട്ടും ധാരാളം ഉപയോഗമായി. "അവ', "ഇവ', "എവ' എന്ന ശരിയായ രൂപം മലയാളത്തിൽ മാത്രമേ നിലനിന്നിട്ടുള്ളു. തമിഴിൽ "അവെ' "ഇവെ' എന്നു് ദുഷിച്ചുപോയിരിക്കുന്നു. "ചെയ്തന', "നടന്തന' എന്ന ആഖ്യാതരൂപങ്ങളിൽ മാത്രം തമിളിൽ ശരിയായ രൂപം കാണുന്നുണ്ടു്. എന്നാൽ സംസാരിക്കുന്ന തമിഴിൽ നപുംസകാഖ്യാതത്തിനു ലിംഗവചനപ്പൊരുത്തം ലോപിച്ചു പോയിരിക്കുന്നു. ഇതിനുകാരണം നപുംസകത്തിൽ വ്യക്തിപ്രാധാന്യം ഗണിക്കായ്കയാണെന്നു് മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ""സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി എന്ന സൂത്രത്തിന്റെ വ്യാഖ്യാനം നോക്കുക.

അംഗത്തിൽനിന്നും വചനം

"കുഞ്ഞുങ്ങൾ' മുതലായതിൽ

വെറും നാമത്തിൽനിന്നല്ലാതെ അംഗപ്രത്യയം ചേർത്തതിനുമേലും വചനപ്രത്യയം ചിലയിടത്തു് അപൂർവ്വമായിട്ടു കാണും. ഉദാഹരണത്തിനു് "കുഞ്ഞുങ്ങൾ' മുതലായ ശബ്ദങ്ങൾ.

കുഞ്ഞ്+ഉൻ+കൾ= കുഞ്ഞുങ്ങൾ

പെൺ+ഉൻ+കൾ= പെണ്ണുങ്ങൾ

ആൺ+ഉൻ+കൾ= ആണുങ്ങൾ

"ഇൻ' എന്നതുപോലെ അംഗപ്രത്യയം "ഉൻ' എന്നും ആകാവുന്നതാണു്.