കേരളപാണിനീയം/നിപാതാവ്യയാധികാരം
കേരളപാണിനീയം |
---|
വാചകശബ്ദങ്ങളായ നാമകൃതിഭേദകങ്ങളെ പ്രതേ്യകം എടുത്തു വിവരിച്ചു കഴിഞ്ഞല്ലോ. ഇനി ദേ്യാതകശബ്ദങ്ങളായ നിപാതാവ്യയങ്ങളെപ്പറ്റി വിചാരണചെയ്യാം. ദേ്യാതകശബ്ദങ്ങൾക്കു് രൂപഭേദമില്ലാത്തതിനാൽ അവയെപ്പറ്റി ഏറെയൊന്നും പ്രസ്താവിക്കേണ്ടതില്ല.
ആദികാലത്തിൽ നാമം, കൃതി, ഭേദകം എന്നു മൂന്നു വാചകശബ്ദങ്ങളും നിപാതം എന്നൊരു ദേ്യാതകശബ്ദവും മാത്രമേ ഭാഷയ്ക്കുണ്ടായിരുന്നുള്ളു. പിന്നീടു് പല പുതിയ സംബന്ധവിശേഷങ്ങളെയും കാണിക്കേണ്ടിവന്നപ്പോൾ നാമകൃതിരൂപങ്ങളിൽ ചിലതിനെത്തന്നെ ദേ്യാതകമായിട്ടുപയോഗിച്ചുതുടങ്ങി. ഇങ്ങനെയാണു് അവ്യയങ്ങളുണ്ടായിത്തീർന്നതു്. അതിനാൽ ചില നാമരൂപങ്ങളും കൃതിരൂപങ്ങളും ചിലപ്പോൾ രണ്ടുവിധത്തിലും ഉപയോഗിച്ചുകാണും. "വിവരം കുറിച്ചുവയ്ക്കുന്നു' എന്നിടത്തു് "കുറിച്ച്' എന്നതു് "കുറിക്കുക' എന്ന കൃതിയുടെ മുൻവിനയെച്ചരൂപമായിരിക്കേ "ആ സംഗതിയെക്കുറിച്ചു് എനിക്കറിവില്ല' എന്ന വാക്യത്തിൽ "കുറിച്ച്' ദേ്യാതകമാകയാൽ അവ്യയമായിച്ചമഞ്ഞിരിക്കുന്നു. അവ്യയത്തിനും നിപാതത്തിനും പ്രവൃത്തി ഒന്നാകയാൽ അവയ്ക്കുള്ള വിഭാഗങ്ങളും ഒന്നു തന്നെ. നിപാതമായാലും അവ്യയമായാലും രണ്ടിനെയും ഗതി, ഘടകം, വ്യാക്ഷേപകം, കേവലം എന്നു വിഭജിക്കാം.
നാമത്തിനും കൃതിക്കുമാണല്ലോ രൂപഭേദങ്ങളുള്ളതു്. രണ്ടിന്റയും പലേ രൂപങ്ങൾ വാചാർത്ഥ്യം വിട്ടു് ദേ്യാതകങ്ങളായി ദുഷിക്കയാൽ അവ്യയക്കൂട്ടത്തിൽ ചേർന്നിട്ടുണ്ടു്. അതുകൾക്കു് കഴിയുന്നതും സാമാന്യ ലക്ഷണംചെയ്യാൻ നോക്കാം:
എൻ നിരൂപകമാം ധാതു, സമ്പത്തിക്രിയയാവുക; ഇവരണ്ടിൻ പറ്റുവിന- രൂപമവ്യയമായു് വരും.
എൻ എന്ന ഖിലധാതുവിനു് ഒരുവസ്തുവിന്റെയോ സംഗതിയുടെയോ സ്വരൂപത്തെ നിരൂപണം ചെയ്ക അർത്ഥമാകയാൽ അതിനു് നിരുപകക്രിയ എന്നു പേർ. അതുപോലെ ഒന്നു് ഒരുവിധമായി ചമയുന്നു എന്നു കാണിക്കുന്ന "ആവുക' ധാതുവിനു് സമ്പത്തിക്രിയ എന്നു പേർ. ഇതു രണ്ടിന്റയും പറ്റുവിനകളിൽ, അതായതു് വിനയെച്ചത്തിലും പേരെച്ചത്തിലും, ഉള്ള മിക്ക രൂപങ്ങളും അവ്യയങ്ങളായി വരുന്നവയാണു്. ഇതിൽ പേരെച്ചരൂപങ്ങൾ ഗതികൾ എന്ന ഇനത്തിലും, വിനയെച്ചരൂപങ്ങൾ ഘടകം എന്ന ഇനത്തിലും ഉൾപ്പെടും.
എൻ-എന്ന; എന്നു്, എനെ, എങ്കിൽ, എന്നാൽ. ആ- ആയ, ആകുന്ന, ആകും, ആം, ആയി, ആയിട്ടു്, ആയ്; ആകെ, ആകിൽ, ആയാൽ.
ഇതിൽ എനെ (തൻവിനയെച്ചരൂപം) വിലങ്ങനെ, പതുക്കനെ ഇത്യാദി അപൂർവ്വമായിട്ടേ നടപ്പുള്ളു.
വിനയെച്ചം ദുഷിച്ചുള്ളോ- രവ്യയം ഗതി മിക്കതും.
ഗതികൾ എന്ന ഇനത്തിൽ മിക്കതും വിനയെച്ചം ദുഷിച്ചുണ്ടായതാകായാൽ അവ്യയമായിരിക്കും. മുൻവിയെച്ചം : കൊണ്ടു്, കുറിച്ചു്, പറ്റി - ഇത്യാദി. പാക്ഷികം : കാണിൽ, കാട്ടിൽ, കായിൽ - ഇത്യാദി. തൻ : വരെ, കാണെ - ഇത്യാദി.
നിപാതങ്ങൾ എണ്ണത്തിൽ വളരെ ചുരുങ്ങും. പ്രധാനപ്പെട്ടവയെ താഴെ കാണിച്ചിരിക്കുന്നു:
1. ഉം : സമുച്ചയനിപാതം - സമുച്ചയം, അനവക്ലപ്തി ഇത്യാദികളർത്ഥങ്ങൾ 2. ഒാ : വികൽപനിപാതം - വികല്പം, ചോദ്യം ഇത്യാദികളർത്ഥങ്ങൾ. 3. ഏ : അവധാരണനിപാതം - അവധാരണം, വ്യവച്ഛേദം, സംബോധനം, പ്രകാരം, മാർഗ്ഗം - ഇത്യാദികളർത്ഥങ്ങൾ. 4. ആ : അതാ, ഇതാ എന്നതുകളിൽ കാണുന്നു - ചൂണ്ടിക്കാണിക്കുക അർത്ഥം. 5. ആൻ : ആരാൻ, എന്തുവാൻ എന്നിവയിൽ കാണുന്നു - അനവ ക്ലപ്തി അർത്ഥം. 6. ഇൗ : "അല്ലീ' എന്നിടത്തു കാണുന്നു - അലങ്കാരമായ ചോദ്യമർത്ഥം.
ഇവയിൽ ആ, ഇൗ, ഉം ചുട്ടെഴുത്തുകളിൽ നിന്നു് ജനിച്ചവയാണെന്നു് ഉൗഹിക്കാം. ആൻ "ആയിൽ' (=ആകിൽ) എന്ന പഴയ പാക്ഷികവിനയെച്ചത്തിന്റെ വികൃതരൂപമായി വരാം.
നിപാതങ്ങളുടെ അർത്ഥവിശേഷങ്ങളും, പ്രയോഗവെചിത്രങ്ങളും വ്യാകരണത്തിൽ പ്രതിപാദിക്കേണ്ടുന്ന വിഷയങ്ങളല്ല. എങ്കിലും സമുച്ചയവികല്പങ്ങളെപ്പറ്റി രണ്ടു വാക്കു പറയേണ്ടതുണ്ടു്.
സമുച്ചയവികല്പങ്ങൾ സജാതീയത്തിനേ വരൂ.
സമുച്ചയനിപാതം ഉം, താൻ; വികല്പനിപാതം ഒാ; ഇതു രണ്ടും ഒരേ തരത്തിലും ഒരേ കാരകാദിസംബന്ധത്തിലും ഉള്ള പദങ്ങളെ മാത്രമേ സമുച്ചയിക്കയും വികല്പിക്കയും ചെയ്കയുള്ളു.
ഉദാ:
രാമനും കൃഷ്ണനും ഗോവിന്ദനും മറ്റു വന്നു. ചെറുപ്പക്കാരനും മിടുക്കനും ആയ രാമൻ. രാമൻ രാവിലെ എഴുന്നേല്ക്കയും, പള്ളിക്കൂടത്തിൽ സമയത്തിനെത്തുകയും ശ്രദ്ധിച്ചു പഠിക്കയും ചെയ്യുന്നു.
പ്രത്യുദാഹരണം: ""ലേലത്തിൽ വിളികേൾക്കുന്നതിനു മനസ്സുള്ള ആളുകൾ അവധിദിവസം ഹാജരായിക്കൊള്ളുവാനുള്ളതും ഇൗയ്യമണ്ണിനെ വിലയ്ക്കു വാങ്ങിക്കുന്നവർ അതിനെ ... രാജഭോഗം കൊടുത്തു കൊണ്ടു പോകുവാനുള്ളതാകയാൽ ആ വിവരവും ഇതിനാൽ പരസ്യം ചെയ്തിരിക്കുന്നു. തിരു. ഗസെറ്റു്, പേ. 1683 -ധനു-6-69.
ഇതിൽ "കൊള്ളുവാനുള്ളത്' എന്നതും, "ആ വിവരം' എന്നതും സജാതീയങ്ങളല്ലാത്തതിനാൽ അവയെ "ഉം' കൊണ്ടു സമുച്ചയിച്ചതു ശരിയല്ല. ഇൗ വാക്യത്തെ രണ്ടുപ്രകാരം തിരുത്താം:
(1) മനസ്സുള്ള ആളുകൾ അവധിദിവസം ഹാജരായിക്കൊള്ളേണ്ടതാണെന്നും... കൊണ്ടു പോകുവാനുള്ളതാണെന്നും (ഉള്ള) വിവരം ഇതിനാൽ പരസ്യം ചെയ്തിരിക്കുന്നു.
(2) മനസ്സുള്ളവർ ഹാജരായിക്കൊള്ളുവാനുള്ളതും ഇൗയ്യമണ്ണിനെ... കൊണ്ടു പോകുവാനുള്ളതും ആകയാൽ വിവരം ഇതിനാൽ പരസ്യം ചെയ്തിരിക്കുന്നു.
ഇൗമാതിരി അന്വയിക്കാത്ത വാക്യങ്ങൾ സർക്കാർ എഴുത്തുകുത്തുകളിലും മറ്റും ഒട്ടും അപൂർവ്വമല്ല. എത്രതന്നെ വ്യാമിശ്രമായിരുന്നാലും ഒരു സംഗതിയെ ഒരു വാക്യംകൊണ്ടു് വിവരിച്ചാലേ സാമർത്ഥ്യമായുള്ളു എന്നുള്ള ഭ്രമത്തിലാണു് രായസക്കാർ ഇൗവിധം അസംബന്ധവാക്യങ്ങളെഴുതിക്കൂട്ടുന്നതു്. അനേ്യാന്യം യോജിക്കാത്ത പലതരം വാക്യഖണ്ഡങ്ങളെ തുന്നിത്തച്ചു കെട്ടച്ചമയ്ക്കുന്ന മഹാവാക്യങ്ങൾ കോമാളിയുടെ കുപ്പായം പോലെ വിചിത്രങ്ങളായിരിക്കുമെന്നതിലേക്കു സംശയമില്ല. അതിനാൽ സജാതീയസമുച്ചയംതന്നെയും രണ്ടുമൂന്നു ദിക്കിലായി ഒരേ വാക്യത്തിൽ പ്രയോഗിക്കുക അഭംഗിയാണു്.
ഉദാ:
അങ്ങനെ ഹാജരാകുന്ന ആളുകൾ ലേലത്തിൽ ചേർന്നു വിളികേൾക്കുന്നതിനു മുമ്പു പേരൊന്നിനു 15 രൂപാവീതം റെഡിമണി (ശ) കെട്ടിവയ്ക്കയും ലേലം സ്ഥിരപ്പെട്ടുകൂടുമ്പോൾ നാലിലൊരു ഭാഗം (1) ഉടനേയും ശേഷം ഒരു (2) വാരത്തിനകവും ഒടുക്കി, സാമാനം കെവശപ്പെടുത്തി (ശശ) ക്കൊണ്ടുപോകയും
(മ) ചെയ്യേണ്ടതും ലേലം വിളികേൾക്കാത്ത ആളുകളുടെ റെഡിമണി ഉടൻ തിരികെ
(യ) കൊടുക്കുന്നതും ആകുന്നു. തി.ഗ. പേ. 1673. ധനു 6-69.
ഇൗ വാക്യത്തിൽ അവിടവിടെ ലക്കമിട്ടു കാണിച്ചപ്രകാരം മൂന്നുതരം ഉപവാക്യങ്ങളെ സമുച്ചയിക്കുന്നതിനു് "ഉം' ഉപയോഗിച്ചിട്ടുണ്ടു്. ഇൗമാതിരി വാക്യങ്ങളെ അന്വയിക്കുന്നതിൽ ഇംഗ്ലീഷു്, സംസ്കൃതം മുതലായ ഭാഷകളിൽ പരിചയിച്ചിട്ടുള്ള മലയാളികൾക്കുതന്നെ എത്രമാത്രം ക്ലേശം നേരിടുന്നുവെന്നുള്ളതിലേക്കു് അനുഭവംതന്നെ സാക്ഷിയാകുന്നു. എത്രതന്നെ ക്ലേശിച്ചാലും ഇതിനെ സ്വല്പം ഭേദപ്പെടുത്താതെ ഒരർത്ഥമുണ്ടാക്കുന്നതു പ്രയാസം തന്നെ. താഴെ കാണിക്കുംപ്രകാരം മുറിച്ചാൽ വാക്യം ശരിയായിരിക്കും:
അങ്ങനെ ഹാജരാകുന്ന ആളുകൾ... റെഡിമണി കെട്ടിവയ്ക്കേണ്ടതും, ലേലം സ്ഥിരപ്പെട്ടുകൂടുമ്പോൾ... സാമാനം കെവശപ്പെടുത്തിക്കൊണ്ടു പോകേണ്ടതുമാകുന്നു. ലേലംവിളി... കൊടുക്കപ്പെടുകയും ചെയ്യും.
സമുച്ചയിക്കേണ്ടുന്ന പദങ്ങളെ വേർതിരിച്ചു്, ഒാരോന്നിലും, സമാനമായ വാക്യഭാഗം ചേർത്തു്, ഒാരോ സ്വതന്ത്രവാക്യമാക്കിച്ചമയ്ക്കുമ്പോൾ യോജിച്ചുവന്നാൽ ഉം-ഇന്റെ പ്രയോഗം ശരിയായി എന്നു നിശ്ചയിക്കാം. ഒാ എന്ന വികല്പാർത്ഥകത്തിന്റെ പ്രയോഗത്തിലും ഇതിന്മണ്ണം ഉൗഹിക്കുക.