Jump to content

കേരളപാണിനീയം/നാമാധികാരം/വിഭക്ത്യാഭാസപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

 1. മലയാളദേശവും ഭാഷയും
 2. ഘട്ടവിഭാഗം
 3. അക്ഷരമാല
 4. വർണ്ണവികാരങ്ങൾ
 1. സന്ധിവിഭാഗം
 2. ശബ്ദവിഭാഗം
 3. പ്രകൃതിപ്രത്യയങ്ങൾ
 1. ലിംഗപ്രകരണം
 2. വചനപ്രകരണം
 3. വിഭക്തിപ്രകരണം
 4. വിഭക്ത്യാഭാസപ്രകരണം
 5. കാരകപ്രകരണം
 6. തദ്ധിതപ്രകരണം
 1. കാലപ്രകരണം
 2. പ്രകാരപ്രകരണം
 3. പ്രയോഗപ്രകരണം
 4. പ്രയോജകപ്രകൃതി
 5. നാമധാതുപ്രകരണം
 6. ഖിലധാതുക്കൾ
 7. അനുപ്രയോഗം
 8. നിഷേധപ്രകരണം
 9. സമുച്ചയം
 10. അംഗക്രിയ
 11. കൃതികൃത്തുക്കൾ
 12. കാരകകൃത്തുക്കൾ
 1. വാക്യപ്രകരണം
 2. സമാസപ്രകരണം

ഖിലം ലുപ്തമിരട്ടിപ്പും വിഭക്ത്യാഭാസസംജ്ഞമാം.

വിഭക്തികളിൽ വേറെയും ചില വെക്ഷണ്യങ്ങളുണ്ടു്. അതാവിത്: (1) ഖിലം: ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല; (2) ലുപ്തം: മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും; (3) ഇരട്ടിപ്പ്: വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും. ഇൗ വിലക്ഷണ വിഭക്തികൾക്കു് "വിഭക്ത്യാഭാസം' എന്നു പേർ. ആധാരികയ്ക്കു മുറയ്ക്കുള്ള "ഇൽ' പ്രത്യയത്തിനു പുറമേ "കൽ' എന്നൊരു പ്രത്യയം കൂടി പറഞ്ഞതു് ബഹുവചനങ്ങളിൽ ഉപയോഗിക്കാറില്ല. ഏകവചനത്തിലും എല്ലാ നാമങ്ങളിലും സാർവ്വത്രികമായി കാണുന്നില്ല. അതിനാൽ കൽ ഖിലമാകുന്നു; അതിനെ ഇക്കൂട്ടത്തിൽത്തന്നെ ചേർക്കാം.

മണ്ടപത്തുംവാതുക്കൽ, ആറ്റുങ്ക(ങ്ങ)ൽ, പടിക്കൽ, എന്നെല്ലാംപോലെ കൽപ്രത്യയാന്തങ്ങൾ സംജ്ഞാനാമങ്ങളായിട്ടും തീർന്നിട്ടുണ്ടു്. ലുപ്തത്തിനു്,

കാലദേശങ്ങളെച്ചൊല്ലു- ന്നേടത്താധാരികയ്ക്കിഹ അത്തുവും ദ്വിത്വവും ചേർന്നോ- രംഗമോ ശബ്ദമോ മതി.

കാലദേശവാചികളായ നാമങ്ങളിൽ ആധാരികാവിഭക്തി പ്രയോഗിക്കാതെ അംഗപ്രക്രിയ ഏതെങ്കിലും ഉണ്ടെങ്കിൽ അതുമാത്രം ചെയ്തു് നാമത്തെ പ്രയോഗിച്ചാൽ മതിയാകും. അംഗപ്രക്രിയ: "അം' എന്നവസാനിക്കുന്നതിൽ അനുസ്വാരത്തിനു് ത്താദേശം; ടറാന്തങ്ങൾക്കു ദ്വിത്വം. വൃഞ്ജനാന്തങ്ങൾക്കു് "ഇൻ' ഇടനില ആധാരികയിൽ മാത്രമില്ലെന്നു വിധിച്ചിട്ടുള്ളതിനാൽ അതിനെ ഇവിടെ ഗണിപ്പാനില്ല. അംഗപ്രക്രിയ ഒന്നുമില്ലെങ്കിൽ വെറും ശബ്ദം തന്നെ പ്രയോഗിക്കാം.

ഉദാ: നേരത്തു്, കാലത്തു്, സമയത്തു്, അപ്പോൾ, അപ്പൊഴുത് സ്ഥലത്തു്, ഇടത്തു്, അരികത്തു്, ദൂരത്തു്, ചാരത്തു്, അകത്തു്. 1092-ാമാണ്ടു കന്നിമാസം 27-ാം തീയതി എഴുതിയതു്. കോഴിക്കോട്ടു ചെന്നു, വടയാറ്റുപോയി, തഞ്ചാവൂർ താമസിച്ചു. "എണ്ഡിശയും മണ്ടിനാർ'. "ഇടവലമുള്ളവർ', സേനയെ നാലുദിക്കുമയച്ചു'

"അന്നേരം', "ഇന്നേരം' ഇത്യാദിപോലെ, അംഗപ്രക്രിയ ഉള്ളിടത്തും അതു ചെയ്യാതിരിക്കാറുണ്ടു്.

അത്തുവേതിലുമേ ചേരും കാലദേശവിവക്ഷയിൽ.

അതുള്ള ദേശമെന്നോകാലമെന്നോ ഏതെങ്കിലും അർത്ഥം വിവക്ഷിച്ചാൽ കാലദേശവാചികളല്ലാത്തു് നാമങ്ങൾക്കും, "അത്ത്' എന്ന അംഗപ്രത്യയം വിഭക്ത്യാഭാസമായിട്ടു വരും. ഉദാ:

കാറ്റത്തു് - കാറ്റുള്ള സ്ഥലത്തു് അല്ലെങ്കിൽ കാലത്ത് മഴയത്തു് - മഴയുള്ള സ്ഥലത്തു് അല്ലെങ്കിൽ കാലത്ത്

""ഇരുട്ടത്തു "" നിലാവത്തെ- ന്നിത്യാദിക്കത്തുതന്നെയോ, ""കുറുപ്പന്മാരിലെപ്പോലെ കാര്യാർത്ഥം ലിംഗയോഗമോ, അതുള്ളതെന്ന തദ്വത്തിൻ- ക്ലീബമെന്നും ഗ്രഹിച്ചിടാം; ആധാരികയിൽ മാത്രം താൻ പ്രയോഗം ഖിലമാകയാൽ.

"അത്ത്' എന്നൊരു ഇടനിലയെ സ്വീകരിത്തുന്നപക്ഷം ഇരുട്ടത്തു്, നിലാവത്തു് എന്ന രൂപം ശരിതന്നെ. "അം' എന്നു ലിംഗപ്രത്യയത്തിന്റെ അനുസ്വാരത്തിനു് ത്താദേശം വരുമ്പോഴുണ്ടാകുന്ന രൂപമേ ഉള്ളു "അത്ത്' എന്നു മുമ്പിൽ സ്ഥാപിച്ചിട്ടുള്ള സിദ്ധാന്തത്തിൽ ഇൗ വക രൂപഭേദങ്ങൾക്കു് ഉപപത്തി എങ്ങനെ എന്നുള്ള ആക്ഷേപത്തിനു് രണ്ടുവിധം സാമാധാനം പറയാം. (1) "കുറുപ്പ്' എന്ന ഏകവചനത്തിൽ ഇല്ലാത്ത ലിംഗപ്രത്യയം "അൻ' രൂപസൗന്ദര്യത്തിനുവേണ്ടി ബഹുവചനത്തിൽ ചേർത്തു് "കുറുപ്പന്മാർ' എന്നു രൂപം സമ്പാദിക്കുന്നമട്ടനുസരിച്ചു് കാര്യത്തിനുവേണ്ടി ലിംഗപ്രത്യയം "അം' ചേർക്കുന്നു എന്നാണു്. (2) അതുള്ളതെന്ന അർത്ഥത്തിൽ തദ്വത്പ്രത്യയമെന്നു പറയുന്ന തദ്ധിതാന്തമായിട്ടു് "അം' പ്രത്യയം വരുന്നു എന്നു രണ്ടാമത്തേതു്. തദ്വത്താണെങ്കിൽ എല്ലാ വിഭക്തികളിലും പ്രയോഗം വരേണ്ടയോ എന്നു ചോദിച്ചാൽ ഇതു ഖിലമാകയാൽ ആധാരികയിൽ മാത്രമേ വരികയുള്ളു എന്നു സമാധനം. ഇന്നംഗം തനിയേ നില്ക്കാം സംബന്ധികയിലിങ്ങനെ; അംഗമൻ, തന്നെന്നുമാവാം സമാസങ്ങളിലാവുകിൽ.

സംബന്ധികാർത്ഥം കുറിക്കുന്നതിനു് "ഇൻ' എന്ന ഇടനിലയെ വിഭക്ത്യാഭാസമായിട്ടു പയോഗിക്കാം; അപൂർവ്വമായിട്ടു് "ഇൻ' എന്നതിന്റെ സ്ഥാനത്തു് "അൻ' എന്നും ഇടനില ചെയ്യാറുണ്ടു്. "തൻ' എന്ന സർവ്വനാമവും ഇതുപോലെ ഇടനിലയായിട്ടുപയോഗിക്കാം. ഇതൊക്കെ സമാസത്തിലേ ഉള്ളു എന്നൊരു വിശേഷവിധി. സംബന്ധികാഭാസത്തിന്റയും അതിന്റെ വിശേഷ്യത്തിന്റെയും മദ്ധേ്യ മറ്റു പദങ്ങൾ പ്രയോഗിച്ചുകൂടെന്നു താൽപ്പര്യം.

ഉദാ: കുന്നിൻമകൾ - കുന്നിന്റെ മകൾ പനൻ കുല- പനയുടെ കുല പാടത്തിൻകര - പാടത്തിന്റെകര വഴുതനങ്ങാ- വഴുതനയുടെ കാ കലൻകൊമ്പു് - കലയുടെ കൊമ്പു് സൂതൻതൻ വാക്കു കേട്ടു

ഇനി ഇരട്ടിപ്പ്:

അതിലുളളതിനെക്കാട്ടും "ഏ' ചേർന്നാധാരികാപദം, സംബന്ധികാന്തവുമിതും തദ്ധിതം ലിംഗയോജനേ.

ആധാരികാവിഭക്ത്യന്തമോ അതിന്റെ അർത്ഥത്തിലുള്ള വിഭക്ത്യാഭാസമോ ആയ പദത്തിൽ "ഏ' എന്നു ചേർത്താൽ "അതിലുള്ള' എന്ന അർത്ഥം കുറിക്കും. ഇൗ വിഭക്ത്യാഭാസത്തിലും സംബന്ധികാവിഭക്ത്യന്തത്തിലും ലിംഗപ്രത്യയങ്ങൾ ചേർത്തു തദ്ധിതനാമങ്ങളെ ഉണ്ടാക്കാം. ഉദാ:

കാട്ടിലേ ആന; തൃശ്ശുരേത്തേവർ; കൊല്ലത്തേക്കായാൽ; കാറ്റത്തേത്തോണി; ഇൗ മാസത്തെശ്ശമ്പളം


മുന്നാണ്ടത്തേപ്പതിവ്; ഇന്നത്തേസ്ഥിതി; നാളത്തെത്തപാൽ ഇത്യാദികളിൽ ""കാര്യാർത്ഥം ലിംഗയോജനം എന്ന നയപ്രകാരം "അ' ലിംഗപ്രത്യയംകൂടി വരുന്നു എന്നു വിശേഷം.

തദ്ധിതത്തിന്നുദാഹരണം:

എന്റേറത്; എന്റേവൾ; എന്റേവൻ രാജാവിന്റേ- വൻ, -വൻ, -വൾ, -തു. കാട്ടിലേ - വൻ, -വൾ, -തു; വീട്ടിലേ- വൻ, വൾ,- തു

ആധാരികോദ്ദേശികക- ളുഭയാൽത്ഥവിവക്ഷയിൽ മേൽക്കുമേൽ ചേർന്നുത്ഭവിക്കാം ദ്വിവിഭക്തികരൂപവും.

ആധാരിക ക്രിയയ്ക്കാധാരമായ സ്ഥലകാലാദികളെ കുറിക്കുന്നു; അതിന്റെ കുറിയായ "ഇൽ' പ്രത്യയത്തിനു് ഇടം (ഗൃഹം) എന്നാണർത്ഥം. ഉദ്ദേശിക കർത്താവിന്റെ ഉദ്ദേശ്യത്തെക്കുറിക്കുന്നു. ഇൗ അർത്ഥം രണ്ടും ഒരിടത്തു യോജിച്ചു വരാവുന്നതാണ്; അങ്ങനെയുള്ളിടത്തു രണ്ടു വിഭക്തിയും ഒന്നിനുമേൽ മറ്റതു് എന്നു മുറയ്ക്കു ചേർക്കാം. "വെള്ളത്തിലേക്കിറങ്ങുന്നു' ഇത്യാദ്യുദാഹരണം. ഇവിടെ വെള്ളത്തിലേക്കിറങ്ങുന്നു' ഇത്യാദ്യുദാഹരണം. ഇവിടെ വെള്ളത്തിൽ എന്ന ആധാരികയ്ക്കു് വെള്ളത്തിന്റെ ഉള്ളു് (അന്തർഭാഗം) എന്നർത്ഥം. അതിനെ ഉദ്ദേശിച്ചു് ഇറങ്ങുക വന്നിരിക്കുന്നു. എന്നാൽ "വെള്ളത്തിൽക്ക്' എന്ന രൂപം ഇരുന്നാൽ മതി. ഏ ചേർക്കുക പതിവില്ലായിരുന്നു. " അതിൽക്ക്' എന്നു രാമചരിതത്തിലും, "അടവിയിൽക്ക്' എന്നു കേരളവർമ്മരാമായണത്തിലും കാണുന്നുണ്ടു്.

അതാതുപാധി കാട്ടാൻതാൻ കുറിയോരോന്നു ചേർപ്പത്; അതിനാലെന്തിരട്ടിക്കി- ലാഖ്യാതംതാൻ വിഭക്തിതാൻ. രാവിലത്തേതെന്നിടത്തു ശബ്ദമാധാരികാന്തമാം; രണ്ടാംവിഭക്തിക്കംഗം താൻ ലിംഗംതാനത്തുവെന്നതു്.

സംസ്കൃതാദ്യാര്യഭാഷകളിൽ "പ്രത്യയം' എന്നു പറയുന്നതു് തേഞ്ഞു മാഞ്ഞ ഒരക്ഷരമോ വർണ്ണമോ ആണു്. പ്രകൃതിയിൽനിന്നു വേർപെട്ടാൽ അതിനു് ഒരർത്ഥവുമില്ല. സംശ്ലിഷ്ടകക്ഷ്യയിൽ കിടക്കുന്ന ദ്രാവിഡങ്ങളുടെ സ്ഥിതി ഇതുപോലെ അല്ല. ഇതുകളിൽ ശബ്ദങ്ങൾക്കു പ്രധാന്യം തുല്യമാണു്. ഒരിടത്തു പ്രകൃതിയായി നില്ക്കുന്ന പദം മറ്റൊരിടത്തു പ്രത്യയസ്ഥാനം വഹിച്ചു എന്നു വരാം. ഉടമ എന്നതിൽ "ഉട' പ്രത്യയമായിരിക്കുന്നു. അതിനാൽ സംസ്കൃതത്തിലെ സമാസംപോലെയേ ചിലെടത്തു പ്രകൃതിപ്രത്യയയോഗത്തെ ഗണിക്കേണ്ടതുള്ളു. ഒാരോ അർത്ഥവിശേഷം കാണിക്കാനായിട്ടു പ്രകൃതികളിൽ ഒാരോ കുറി അല്ലെങ്കിൽ പ്രത്യയം ചേർക്കുന്നു; അർത്ഥവിശേഷം കാണിക്കാനായി പ്രകൃതിപ്രത്യയയോഗത്തെ ഗണിക്കേണ്ടതുള്ളു. ഒരോ കുറി അല്ലെങ്കിൽ പ്രത്യയം ചേർക്കുന്നു: അർത്ഥങ്ങളുടെ തുക വർദ്ധിക്കുംതോറും കുറികളുടെ എണ്ണവും വർദ്ധിക്കും. ഇങ്ങനെ സംശ്ലിഷ്ടഭാഷകളിൽ പദം വളരെ നീണ്ടുവരും. വെകൃതഭാഷകളുടെ ഗതിയും ഇതുതന്നെ. "അകാമ്യന്ത' എന്ന സംസ്കൃതരൂപവും അാമയമിൗേൃ എന്ന ലത്തീൻ രൂപവും നോക്കുക:

അകാമ്യന്ത= അാമയമിൗേൃ= അ- ഭൂതചിഹ്നം അാ - ധാതു മ - അംഗപ്രത്യയം കാമ്- ധാതു യമ - ഭൂതചിഹ്നം യ- കർമ്മണിവികരണം ി -േ പ്ര.പു.ബ.വ അന്ത- പ്ര.പു.ബ.വ ൗ - സന്ധികാര്യം ൃ - കർമ്മണിപ്രയോഗചിഹ്നം എന്നാൽ ആര്യഭാഷകളിൽ ചിഹ്നങ്ങൾ പ്രത്യയങ്ങളാകയാൽ ഒരക്ഷരത്തിലധികം നീളുന്നില്ല എന്നുമാത്രം ഭേദമുണ്ടു്. അതിനാൽ ദ്രാവിഡങ്ങളുടെ സ്വഭാവം നോക്കുമ്പോൾ വിഭക്തിക്കുമേൽ വിഭക്തിയോ ആഖ്യാതത്തിനുമേൽ ആഖ്യാതമോ ഇരട്ടിപ്പടിയായി വരുന്നതിനു യാതൊരു വിരോധവുമില്ല. "രാവിലത്തേത്' എന്ന രൂപം നോക്കുക- ഇവിടെ രാവു പ്രകൃതി; അതിൽ "ഇൽ' ആധാരികാപ്രത്യയെ ചേർത്തിട്ടു് "രാവിൽ' എന്നുണ്ടായ രൂപത്തെ വിഭക്ത്യന്തമെനനു കല്പിക്കാതെ രാവ്+ഇൽ എന്ന പ്രകൃതികളുടെ സമാസം പോലെ ഗണിക്കുന്നതായാൽ അതു് സംസ്കൃതത്തിലെ രാത്രികാലം എന്ന സമാസത്തിനു തുല്യമായിട്ടു രാവുള്ള കാലം(രാത്രി മുഴുവൻ അവസാനിക്കാത്തകാലം, അതായതു് പ്രഭാതം) എന്നർത്ഥമുള്ള ഒരു നാമമായിത്തീരുന്നു. പീന്നീടു് ഇതിൽ ആധാരികാഭാസംചേർത്താൽ "രാവിലത്തേത്' എന്നു സിദ്ധിക്കുന്നു. ഇവിടെ "ഏ' എന്ന വിഭക്ത്യാഭ്യാസത്തിനു് പ്രകൃതി "രാവിൽ' എന്ന ആധാരികാന്തമാകുന്നു. "അത്തു' വിനെപ്പറ്റി രണ്ടുപക്ഷം പറഞ്ഞതിൽ ഏതെടുത്താലും ഇവിടെ വിഭക്ത്യാഭാസത്തിന്റെ പ്രകൃതി "രാവിൽ' എന്നു് ആധാരികാന്തമാകുന്നു.

ശരിയായ ആഖ്യാതത്തെത്തന്നെ നാമമാക്കി കല്പിച്ചിട്ടു് അതിൽ നാമത്തിലേപ്പോലെ വിഭക്തികൾ ചേർക്കുക തമിഴിൽ പതിവുണ്ടു്. കിടന്തേൻ (=ഞാൻ കിടന്നു) എന്ന ഭൂതകാല- ഉത്തമപുരുഷെകവചനത്തിൽ എെ എന്ന പ്രതിഗ്രാഹിക ചേർത്തു് "കിടന്തേനെ (=കിടന്ന എന്നെ) പാർത്താൻ' എന്നു പ്രയോഗിക്കാം. ഇതുപോലെ "കിരുപ അടെന്തേൻ' (=കൃപ അടഞ്ഞേൻ) എന്ന വാക്യത്തിലേ ആഖ്യാതത്തിൽ ഉദ്ദേശിക ചേർത്തു് "കിരുപ അടെന്തേർക്കു' എന്നു രൂപം ഉണ്ടാക്കാം. വേറെയും, "കരുപ്പുച്ചിലെ വളെത്താൻ(അതു) കഴൽപോറ്റി' (=കരിമ്പുചില (വില്ലു) വളച്ചാൻ (ഉടെ) കഴൽ പോറ്റി) ഇത്യാദി പ്രയോഗങ്ങൾ തമിഴുകവികളിൽ അപൂർവ്വമല്ല. മലയാളത്തിൽ "വളച്ചവന്റെ' എന്നപോലെ പേരെച്ചത്തിൽ നിന്നുത്ഭവിക്കുന്ന ആഖ്യാതനാമങ്ങളേയേ ഇൗവിധം ഉപയോഗിക്കാറുള്ളു. പുരുഷ സർവ്വനാമങ്ങൾക്കും പുരുഷപ്രത്യയങ്ങൾക്കും രൂപത്തിൽ വലിയ ഭേദമില്ലാത്തതിനാൽ നപുംസകപ്രഥമപുരുഷനിലും മറ്റും ആഖ്യാതത്തെയും ആഖ്യാതനാമത്തെയും അർത്ഥം കൊണ്ടേ തിരിച്ചറിവാൻ സാധിക്കയുള്ളു. സംസ്കൃതത്തിൽ "ഭാവപ്രധാനമാഖ്യാതം' എന്ന വെയാകരണസിദ്ധാന്തത്താൽ ഇൗ വക രൂപങ്ങൾക്കു പ്രസക്തിയേ വരുന്നില്ല.

വെള്ളത്തിലോട്ടു താഴത്തോ- ട്ടെന്നു സംയോജികാന്തവും ആധാരികയ്ക്കുമേൽ കാണും; ടദ്വിത്വം താൻ വിശേഷമാം.

വെള്ളത്തിലോട്ടു്, താഴത്തോട്ടു് ഇത്യാദി രൂപങ്ങളെ ആധാരികയുടെ മേൽ സംയോജിക വന്നുണ്ടായതായി ഗണിക്കാം. "ഒാടു' എന്ന സംയോജികാപ്രത്യയത്തിന്റെ ടകാരം ഇരട്ടിച്ചിട്ടുണ്ടെന്നു മാത്രമേ വിശേഷമുള്ളു. പെടുക ധാതുവിന്റെ മുൻവിനയെച്ചമായ "പെട്ട്' എന്ന രൂപവും ഇൗ അർത്ഥത്തിൽ അവ്യയമായിട്ടുപയോഗിക്കാറുണ്ടു്. കീഴ്പെട്ട്-കീഴോട്ട്; മേല്പെട്ട്-മേലോട്ടു്. അതിനാൽ വെള്ളത്തിലോട്ടു് എന്നതും വെള്ളത്തിൽപ്പെട്ടു് എന്നതിന്റെ സങ്കോചമാണെന്നുവരാം.

വിഭക്ത്യാഭാസങ്ങളിൽ ചിലെടത്തു പ്രത്യയംകൂടാതെ അംഗങ്ങളെത്തന്നെ പ്രത്യയാന്തംപോലെ ഉപയോഗിക്കുന്നതിനുള്ള യുക്തി കാണിക്കാം.

സ്വതന്ത്രനായ കർത്താവിൻ- കീഴിൽ താൻ മറ്റു കാരകം; പരാശ്രയത്തെക്കാണിക്കു- മിൻദ്വിത്വാദ്യംഗസംസ്ക്രിയ.

കാരകങ്ങളെ അടുത്തു വിവരിക്കും. എല്ലാ കാരകങ്ങളിലുംവെച്ചു പ്രധാനം കർത്താവാണു്. കർത്താവു് സ്വതന്ത്രനായി നിന്നുകൊണ്ടു ശേഷം കാരകങ്ങളുടെ സഹായത്തോടെ ക്രിയ നടത്തുന്നു. അങ്ങനെയുള്ള കർത്താവിനെക്കുറിക്കുന്ന നിർദ്ദേശിക, അതിനാൽ, വിഭക്തികളിൽ പ്രധാനമാകുന്നു. പ്രഥമയ്ക്കു കീഴടങ്ങുന്നു എന്നു കാണിക്കാനാണു് മറ്റു വിഭക്തികളിൽ ഇടനില മുതലായ അംഗസംസ്കാരങ്ങൾ ചെയ്യുന്നതു്. അപ്പോൾ അംഗസംസ്കാരംകൊണ്ടു് ഒരു നാമം മറ്റൊരു നാമത്തിന്റെയോ കൃതിയുടെയോ വിശേഷണമായിത്തീരുന്നു. വിഭക്ത്യാഭാസരൂപങ്ങൾ ഇത്ര മാത്രമേ കാണിക്കുന്നുള്ളു. അംഗത്തിനുമേൽ വിഭക്തിപ്രത്യയം ചേർത്താൽ ആ പ്രത്യയത്തിന്റെ അർത്ഥംകൂടി നാമത്തിൽ ചേരും. "കാറ്റ്', "മകൻ' രണ്ടും സമപ്രധാനങ്ങളായ നാമങ്ങൾ. "കാറ്റിൻമകൻ' എന്നു പറയുമ്പോൾ കാറ്റു് മകന്റെ വിശേഷണമാണെന്നു തെളിയും. കാറ്റിന്റെ മകൻ എന്നാകുമ്പോൾ കാറ്റിനു ജനിച്ച എന്ന സംബന്ധികാർത്ഥവും കൂടി സ്പഷ്ടമാകും. ഇങ്ങനെ യുക്തി നോക്കുമ്പോൾ "കാട്ടാന', "ആയിരത്താണ്ട്', "ചെപ്പുക്കുടം' ഇത്യാദികളിലെ "കാട്ടു്,' ആയിരത്ത്', "ചെപ്പ്' ഇത്യാദി നാമരൂപങ്ങളെയും വിഭക്ത്യാഭാസത്തിൽ ചേർക്കാം. പരാശ്രയചിഹ്നങ്ങളെ പരിഗണിച്ചിട്ടുള്ളതു നോക്കുക.