കേരളപാണിനീയം/ധാത്വധികാരം/അനുപ്രയോഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

പ്രകൃതവശാൽ മുമ്പുതന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ മറ്റു ധാതുക്കളെ സഹായിപ്പാനായി അതിനടുത്തു പരമായി പ്രയോഗിക്കുന്ന ധാതുവാകുന്നു അനുപ്രയോഗം. ആയതു മൂന്നു മാതിരിയുണ്ടു്. 1) ഭേദകാനുപ്രയോഗം 2) കാലാനുപ്രയോഗം, 3) പുരണാനുപ്രയോഗം. ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതു് ഒന്നാമത്തേതു്. ഭൂതാദികാലത്രയത്തിൽ ചില താരതമ്യം ചെയ്യുന്നതു രണ്ടാമത്തേതു്. ഖിലങ്ങളെ പൂരിപ്പിക്കുന്നതു മൂന്നാമത്തേതു്. സംസ്കൃതത്തിലെ ഉപസർഗ്ഗങ്ങളുടെ സ്ഥാനമാകുന്നു ഭേദകാനുപ്രയോഗം വഹിക്കുന്നതു്. എന്നാൽ പ്രഹരം, ആഹാരം, സംഹാരം, വിഹാരം, പരിഹാരം എന്നു പ്രാദ്യുപസർഗ്ഗങ്ങൾ ഹൃ- ധാതുവിന്റെ അർത്ഥത്തെ പ്രകൃത്യർത്ഥത്തോടു ലേശം സംബന്ധമില്ലാത്തവിധം ഭേദപ്പെടുത്തുന്നതു പോലെ അനുപ്രയോഗങ്ങൾ ഒരിക്കലും ചെയ്യുന്നില്ല. സംസറകൃതത്തിൽ ഗമു് എന്ന ധാതുവിനു ഗമിക്കുക, പോക എന്നർത്ഥമാകുന്നു. അതിൽ "സം' ഉപസർഗ്ഗം ചേർത്താൽ സംഗമിക്കുക (കൂടിച്ചേരുക) എന്നർത്ഥമായിത്തീരും. അതിന്മണ്ണം നിർഗ്ഗമിക്കുക- വെളിയിൽ പോകുക എന്നർത്ഥമാകുന്നു. ഇൗ മാതിരിയുള്ള അർത്ഥഭേദമാണു് അനുപ്രയോഗങ്ങൾ ഉണ്ടാക്കുന്നതു്. എങ്ങനെയെന്നാൽ, പൊയ്ക്കളയുന്നു = പ്രയാസംകൂടാതെ പോകുന്നു; പൊയ്പ്പോകുന്നു= അറിയാതെ പോകുന്നു ഇത്യാദി.

  • ഖിലധാതുക്കളുടെ രൂപങ്ങൾ

അതിനാൽ അനുപ്രയോഗധാതുക്കൾക്കു് ഉപസർഗ്ഗധാതുക്കളെന്നും വേണമെങ്കിൽ പേരിടാം. ഇതുകൂടാതെ സംസ്കൃതത്തിലെ ലൃങു്, ലിങു് മുതലായ ചില ലകാരങ്ങളുടെ അർത്ഥം കാണിക്കുന്നതിനും ഭാഷയിൽ അനുപ്രയോഗം ഉപയോഗപ്പെടുന്നു. ഇൗ വകയാകുന്നു കാലാനുപ്രയോഗം എന്നു പറയപ്പെട്ടവ. പോകുമായിരുന്നു, പോയേക്കും ഇത്യാദി ഇതിന്നുദാഹരണങ്ങൾ. പൂരണാനുപ്രയോഗം ഏധാം ചക്ര, ചോരയാമാസ എന്നതുപോലെ സംസ്കൃതത്തിലുമുണ്ടു്. അധികം നടപ്പുള്ള അനുപ്രയോഗങ്ങൾ താഴെ കാണിച്ചിട്ടുള്ളവയാണു്. ഉദാഹരണം:

1) കൊൾ 5) കള 9) ഇരി 13) കൂട് 2) ഇടു് - ഇൗടു് 6) കൊടു 10) പോ 14) കഴി 3) ഏ (വെയ്ക്കുക) 7) തരു് 11) വരു് 15) തീര് 4) വിടു് (ഉൗട്) 8) അരുളു് 12) പോരു് 16) ചമ (അല്ലെങ്കിൽ പോട്)

വിനയെച്ചം ചേർച്ചപോലെ പ്രാക്പ്രയോഗത്തിലൊക്കവേ.

ഏതു ധാതുവിനെ സഹായിപ്പാനായി അനുപ്രയോഗം ചെയ്യുന്നുവോ ആ ധാതുവിനു പ്രാക്പ്രയോഗം എന്നുപേർ. ആ പ്രാക്പ്രയോഗത്തിനു് അർത്ഥയോജനയ്ക്കു തക്കവണ്ണം മുൻവിനയെച്ചം, പിൻവിനയെച്ചം, നടുവിനയെച്ചം എന്നു മൂന്നുമാതിരി വിനയെച്ചങ്ങളുള്ളതിലൊന്നു വരും. അർത്ഥയോജനയാവിത്- അനുപ്രയോഗത്തെക്കുറിച്ചു പ്രക്പ്രയോഗം ഭൂതമെങ്കിൽ മുൻവിനയെച്ചം, ഭാവിയെങ്കിൽ പിൻവിനയെച്ചം, രണ്ടുമല്ലാതെ മദ്ധ്യസ്ഥമെങ്കിൽ നടുവിനയെച്ചം. ഉദാ:

പറഞ്ഞുപോയി, പറയാൻപോയി, പറകവേണം.

പ്രാക്പ്രയോഗം മുൻവിനയെച്ചമായി വരുന്ന സ്ഥലങ്ങളാണു് അധികം; പിൻവിനയെച്ചമായി വരുന്നവ അതിൽ കുറയും; അതിലും കുറയും നടുവിനയെച്ചമായി വരുന്നവ.

ഇനി അനുപ്രയോഗങ്ങളുടെ അർത്ഥം സംക്ഷേപമായി വിവരിക്കുന്നു;

ഒന്നാംവക, ഭേദകാനുപ്രയോഗം[തിരുത്തുക]

അതിലും 1-മതു് പ്രാക്പ്രയോഗം മുൻവിനയെച്ചമാകുമ്പോൾ വരുന്നവ:

അനുപ്രയോഗേ മൂലാർത്ഥം ബീജത്തിൽ തരുവെന്നപോൽ ആരാഞ്ഞു നോക്കിയാൽ കാണാം നീണ്ടു നീണ്ടു മുളച്ചതായു്.

ഒരു വിത്തു വിതച്ചാൽ അതു് കിളുത്തു് ഇലകളായിച്ചമഞ്ഞു്, കൊമ്പുകൾ മുളച്ചു്, പൂത്തുകായ്ക്കുന്നതുപോലെ അനുപ്രയോഗങ്ങളിൽ മൂലാർത്ഥം ഒാരോ അവസ്ഥാന്തരങ്ങളെ പ്രാപിച്ചുകാണുന്നു. അനുപ്രയോഗത്തിലർത്ഥംഭേദിച്ചു കാണുന്നതു് മൂലാർത്ഥം നീണ്ടുനീണ്ടുണ്ടായതാണെന്നു താൽപര്യം.

ശ്രാദ്ധം കഴിഞ്ഞാൽ ശേഷം കൊള്ളണം. കരിമ്പു തിന്നാൻ കൊള്ളാം. ശിഷ്യൻ അടി കൊള്ളുന്നു. ഇത്യാദി സ്വതന്ത്രപ്രയോഗങ്ങളിൽ നിന്നു് വെളിപ്പെടുന്നതുപോലെ കൊള്ളുകയുടെ മൂലാർത്ഥം ആവശ്യമായിരിക്കുക, അനുഭവിക്കുക, യോഗ്യതയുണ്ടായിരിക്കുക ഇത്യാദിയാകുന്നു. അനുപ്രയോഗസ്ഥലങ്ങളിലും എത്രതന്നെ ദൂരമെങ്കിലും ഇൗ അർത്ഥങ്ങൾതന്നെ മുൻപിട്ടു നില്ക്കും. ബുദ്ധിമാന്മാർക്കിത്രയും കൊണ്ടു മതിയാകുന്നതിനാലും മന്ദന്മാർക്കു് എത്രതന്നെ വിസ്തരിച്ചാലും മനസ്സിലാവാൻ പ്രയാസമെന്നു ഭയന്നും ഇതിനെ ഉദാഹരണങ്ങളെക്കൊണ്ടു വെളിപ്പെടുത്താൻ ഇവിടെ ആരംഭിക്കുന്നില്ല. ഒാരോ അനുപ്രയോഗധാതുവിനും ഉപലക്ഷണാർത്ഥമായി ചില അർത്ഥങ്ങളും ഉദാഹരണങ്ങളും താഴെ കാണിച്ചിരിക്കുന്നു.

(1) കൊള്ളുക- (ഗ്രാമ്യം- ഒാള്) 1. സ്വയംപ്രവൃത്തി, 2. സേ്വാപയോഗം, 3. ചുമതല, 4. വിനയം, 5 നെരന്തര്യം, 6 സമ്മതം. ഉദാ:

1. പുത്രനും ഞാനും നിന്നോടുകൂടവേ ചത്തുകൊള്ളുന്നു. കേ-രാ.

(സ്വയംപ്രവൃത്തി) 2. എന്നോടുകൂടി പോന്നുകൊൾക നീ. നള. (സേ്വാപയോഗം) 3. കാര്യം ഞാൻ സാധിച്ചുകൊള്ളാം. (ചുമതല) 4. വിവരം തിരുമനസ്സിറിയിച്ചു കൊള്ളുന്നു. (വിനയം) 5. ശിഷ്യൻ പഠിച്ചുകൊണ്ടിരിക്കുന്നു (നെരന്തര്യം) 6. ഉടനെ പൊയ്ക്കൊള്ളണം. (സമ്മതം)

ഗ്രാമ പ്രയോഗത്തിൽ കൊളു് പ്രായേണ ഒാളു് എന്നു സങ്കോചിക്കും:

കെട്ടുകൊള്ളു= കേട്ടോളൂ, നോക്കിക്കൊള്ളൂ= നോയ്ക്കോ-ളൂ.

(2) ഇട്- ഇൗട്- കവിതകൾ ഇതിനെ പ്രായേണ ഒരു അർത്ഥ വിശേഷവും കൂടാതെ സ്വാർത്ഥത്തിൽത്തന്നെ അനുപ്രയോഗിച്ചുവരുന്നു. എങ്കിലും മുൻവിനയെച്ചങ്ങളുടെയും ക്രിയാവിശേഷണങ്ങളുടെയും ദൃഢീകരണം (ഉറപ്പിക്കൽ) ഇതിന്റെ ഒരു ഉപയോഗമെന്നു പറയാം. ഉദാ:

1. വേപ്പിന്റെ കയ്പു ശമിച്ചീടുമോ? - പഞ്ച. (സ്വാർത്ഥം) 2. പെരുവെള്ളം വന്നു ചിറ മുറിഞ്ഞാൽ അണകെട്ടീട്ടു ഫലമെന്ത്? - കേ-രാ. (ദൃഢീകരണം) 3. എന്നിട്ടു്, ആയിട്ടു് - (ക്രിയാവിശേഷണം)

ഇൗടുക എന്നതു കവികൾ ചെയ്ത ദീർഘമേ ഉള്ളു.

(3) വെയ്ക്കുക- ഗ്രാമ്യം- ഏക്കുക) 1. സ്വകൃത്യകരണം. 2. ഫലസന്ദേഹം, 3. ലാഘവം, 4. തൽക്കാലവിരാമം. ഉദാ:

1. "സ്ത്രീയെ വിവാഹം ചെയ്യേപ്പു; ധർമ്മത്തെ രക്ഷിച്ചേപ്പൂ.' കു് - ഉ. (സ്വകൃത്യകരണം) 2. ക്ഷണിച്ചേച്ചു പോന്നു - (ഫലസന്ദേഹം) 3. ഞാൻ വന്നേക്കാം - (ലാഘവം) 4. വിസ്താരം നിറുത്തിവെയ്ക്കുന്നു - (തൽക്കാലവിരാമം) 5. ദശമിനാൾ വിദ്യ ആരംഭിച്ചുവെയ്ക്കണം - (തൽക്കാലവിരാമം)

(4) വിടുക- (ഗ്രാമ്യം- ഉൗടുക) 1. ദൂത്യം, 2. ക്ഷണികത. ഉദ:

1. അമാത്യൻ തന്നുവിട്ടു. - ചാണ (ദൂത്യം) 2. കള്ളൻ അടിച്ചേച്ചു പോയുട്ടൂ (ക്ഷണികത)

(5) കളക- (സംസ്കൃതം- നീരു്, അപ; ഇംഗ്ലീഷു് -ീളള) 1. നിശ്ശേഷത, 2. സാഹസം, 3. അനാസ്ഥ, 4. അനായാസം. ഉദാ:

1. ശത്രുക്കളെ തോല്പിച്ചുകളഞ്ഞു - (നിശ്ശേഷത) 2. ഹനുമാൻ സമുദ്രം ചാടിക്കളഞ്ഞു - (സാഹസം) 3. സത്യം പറഞ്ഞുകളയണം - (അനാസ്ഥ) 4. കള്ളൻ ഒാടിക്കളഞ്ഞു - (അനായാസം)

(6-7) കൊടുക്ക, തരിക- പരാർത്ഥപ്രവൃത്തി. ഉദാ:

1. മന്ത്രി രാജാവിനു രാജ്യം പിടിച്ചു കൊടുത്തു. 2. നീ എനിക്കു ബുദ്ധി പറഞ്ഞുതരേണ്ട.

(8) അരുൾ- ബഹുമാനം (ആചാരം). ഉദാ:

1. എഴുന്നരുളുന്നു (എഴുന്നള്ളുന്നു.) 2. ഖേദമൊഴിച്ചരുളീടുക നീ - മ-ഭാ 3. മമ ശാപം തീർത്തരുൾ നീ - മ-ഭാ 4. കേട്ടരുളീ - കൃ- ഗാ 5. ദ്വാരത്തിൽ പാർത്തുനിന്നരുളുന്നു - രാ- ച

(9) ഇരിക്ക- കാലാനുപ്രയോഗം- മേൽ വിവരിക്കും.

(10) പോക- (സംസ്കൃതം- അപ: ഇംഗ്ലിഷ്- ീളള, മംമ്യ) 1. പരിണാമം, 2. അനവധാനം, 3, അപ്രതീക്ഷിതസംഭവം, 4. അമ്പരപ്പു്. ഉദാ:

1. ഗൃഹമശേഷവും കൊടുത്തു പോയാൻ - നള. (പരിണാമം) 2. അവൻ പരീക്ഷയിൽ തോറ്റു പോയി - നള. (പരിണാമം) 3. ഞാൻ കള്ളം പറഞ്ഞു പോയി - (അനവധാനം) 4. ഇടയിൽ ഒരു മുത്തു തങ്ങിപ്പോയി - (അപ്രതീക്ഷിതസംഭവം) 5. സ്തംഭിച്ചു നിന്നു പോയി - (അമ്പരപ്പ്)

(11) വരുക- 1. നിത്യത അല്ലെങ്കിൽ പതിവു്, 2. ക്രമേണസിദ്ധി. ഉദാ :

1. ആണ്ടുതോറും ഉത്സവം നടത്തി വരുന്നു - (പതിവ്) 2. കലിക്കു ശക്തി കൂടി വരുന്നു - (ക്രമേണസിദ്ധി)

(12) പേരുക- പതിവു്. ഉദാ:

1. ഇത്രകാലം രക്ഷിച്ചുപോന്നിരിക്കുന്നു.

(13) കൂടുക 1. ക്രിയാസമാപ്തി, 2, ശക്തി, 3. സമ്മതം. ഉദാ:

1. സൂര്യൻ അസ്തമിച്ചുകൂടുമ്പോൾ ഇരുട്ടുവരുന്നു - (ക്രിയാസമാപ്തി) 2. കണ്ടു കൂടുന്നനേരം മ.ഭാ - (ക്രിയാസമാപ്തി) 3. ഞങ്ങൾ കർമ്മമെല്ലാം മുടങ്ങിക്കൂടി കൃ.ഗാ - (ക്രിയാസമാപ്തി) 4. ഉള്ളതേ തന്നുകൂടു മ്മ ചാണ - (ശക്തി) 5. തമ്മിൽ തമ്മിൽ ബാന്ധവിച്ചു കൂടാ - (സമ്മതം)

(14, 15) കഴിയുക, തീരുക- ക്രിയാവസാനം. ഉദാ:

1. പറഞ്ഞു കഴിഞ്ഞതിന്റെ ശേഷം, 2. പറഞ്ഞുതീർന്നതിന്റെ ശേഷം; 3. കലിയുഗം മുഴുത്തുകഴിഞ്ഞില്ല; 4. ധർമ്മം നശിച്ചുതീർന്നില്ല.

(16) ചമയുക- അവസ്ഥ.

1. തിരുവുടൽ വിറച്ചുചമഞ്ഞു മ.ഭാ 2. ദേഹം വളഞ്ഞുചമഞ്ഞു മ. ഭാ 3. പല വടിവും വന്നുചമഞ്ഞു നള.ച.തു.

2-ാമതു് പ്രാക്പ്രയോഗം, പിൻവിനയെച്ചമാകുമ്പോൾ വരുന്നവ-

ഇൗ വകയിൽ പ്രായേണ അകർമ്മങ്ങളേ ഉള്ളു.

1. ഇരി, 2. പോ, 3. വര്- കേവലഭാവ്യർത്ഥം സ്വല്പഭേദങ്ങളോടെ. ഉദാ:

1. വരാനിരിക്കുന്നതു വരും 2. കാണാൻ പോകുന്ന പൂരം കേട്ടറിയേണമോ? 3. ഛർദ്ദിക്കാൻ വരുന്നു

4. പോര്- പര്യാപ്ത- (ശേഷി) ഉദാ:

രാമൻ രാവണനെ ജയിക്കാൻ പോരും.

5. കൂട്- സൗകര്യം ഉദാ:

എനിക്കു വരാൻ കൂടുകയില്ല.

6. കഴി- ശക്തി, സാമർത്ഥ്യം, മനസ്സു്, ഉദാ:

എനിക്കു് ഇന്നു കളിപ്പാൻ കഴിയുകയില്ല.

അനുപ്രയോഗങ്ങളിൽ മിക്കവയും സ്വതന്ത്രമായി പ്രയോഗിക്കുന്നവയാകയാൽ അനുപ്രയോഗസ്ഥയുടെയും സ്വതന്ത്രപ്രയോഗാവസ്ഥയുടെയും മദ്ധേ്യ നിന്നുകൊണ്ടു കയ്യാലപ്പുറത്തെ തേങ്ങായുടെ മട്ടിൽ ഏതു വശത്തേക്കു ചേരുന്നുവെന്നു തീരുമാനിപ്പാൻ പാടില്ലാത്തവയായ ചില ഉദാഹരണങ്ങളും കാണുന്നുണ്ടു്. അതിനാൽ ഇൗ പ്രകരണത്തെ ഇതിലധികം വിസ്തരിക്കുന്നില്ല.

3-ാമത്- പ്രാക്പ്രയോഗം നടുവിനയെച്ചമാകുമ്പോൾ വരുന്നവ. ഇവ- "വേ', "ആ' (വിധായകാനുജ്ഞായകങ്ങളിലേ), "ഉൾ" നിഷേധക ധാതുക്കൾ ഇത്യാദിയാകുന്നു. അവ അധികമെണ്ണമില്ല. ഉള്ളവയിൽ മിക്കവയേയും അവിടെവിടെ പ്രസ്താവിച്ചിട്ടുമുണ്ടു്.

രണ്ടാം വക, കാലാനുപ്രയോഗം[തിരുത്തുക]

അനാദ്യന്തമായ കാലത്തിൽ ഭൂതമെന്നാൽ ഇന്നലെ നടന്ന സംഗതിയും, ആയിരം വർഷത്തിനു മുമ്പു നടന്നതുമാകാം. അതിന്മണ്ണം ഭാവിയും നാളത്തെ സംഗതിക്കും ആയിരം വർഷത്തിനപ്പുറത്തെ സംഗതിക്കും ഒരുപോലെ പറ്റും. ഇൗ മാതിരിയിൽ കാലത്തിനുളവാകുന്ന ഭേദങ്ങളെ കുറിക്കുകയാകുന്നു കാലാനുപ്രയോഗങ്ങളുടെ പ്രവൃത്തി. കാലപ്രത്യയങ്ങൾ എല്ലാമാതിരി കാലങ്ങളേയും കുറിക്കുന്നതിനാൽ അവയുടെ അർത്ഥമായ കാലം സാമാന്യം അല്ലെങ്കിൽ അപരിച്ഛിന്നമാകുന്നു; അപ-രി-ച്ഛി-ന്ന-ഭൂ-തം, അപ-രി-ച്ഛി-ന്ന-വർത്ത-മാനം, അപ-രി-ച്ഛിന്നഭാവി എന്നു്. അനുപ്രയോഗങ്ങളാൽ ഉളവാകുന്ന പരിച്ഛേദമാവിത്:

1. ഇരിക്കുക- ഇരി ധാതുവിനെ അനുപ്രയോഗിച്ചാൽ അനുപ്രയോഗധാതു ഏതു കാലത്തിൽ ഇരിക്കുന്നുവോ അക്കാലത്തിനു സ്വല്പം മുമ്പാണു് പ്രധാനക്രിയ നടന്നിരിക്കുന്നതെന്നു താൽപര്യം വരും. എങ്ങനെയെന്നാൽ- വർത്തമാന പ്രയോഗത്തിൽ ഭൂതപ്രായമായ വർത്തമാനത്തെയും ഭൂതപ്രയോഗത്തിൽ ഒരു നിർദ്ദിഷ്ടഭൂതത്തിനു മുൻപു കഴിഞ്ഞ ഭൂതത്തെയും, ഭാവിപ്രയോഗത്തിൽ വർത്തമാനപ്രായമായ ഭാവിയെയും കുറിക്കുന്നു. ഉദാ.

ആര്യാ! ഞാനിതാ വന്നിരിക്കുന്നു (ശാകു) (വന്നിട്ടു സ്വൽപം നേരമായി എന്നു താൽപര്യം) രാമൻ രാവണവധത്തിനു മുൻപു ബാലിയെക്കൊന്നിരുന്നു. കാക്ക കരയുന്നു; രാത്രി കഴിഞ്ഞിരിക്കും.

അടുത്തു പറയുന്ന ഫലാനുവൃത്തി, അർത്ഥവും ഇതിനു ചിലേടത്തു കാണും.

പണ്ടു നീ ബാലിയെക്കണ്ടല്ലോ ഇരിക്കുന്നു- കേ.രാ. നിന്മഹിമകളെല്ലാം ഞാനറിഞ്ഞിരിക്കുന്നു -മ. ഭാ. (2) ഇട്ടുൾ- ഫലാനുവൃത്തി, "ഇട്ടുണ്ട്' എന്നു് അനുപ്രയോഗിച്ചാലും കാലത്തിനു മുൻപറഞ്ഞ ഭേദം ഉണ്ടാകും; എന്നാൽ ഇതു ക്രിയയുടെ ഫലാവുവൃത്തിയെക്കൂടി പ്രകാശിപ്പിക്കും. ഉദാ:

ഞാൻ വ്യാകരണം പഠിച്ചിട്ടുണ്ടു്. (പഠിച്ചതിന്റെ ഫലം ഇപ്പോഴും തുടരുന്നുവെന്നർത്ഥം)

"ഉൾ' ഖിലധാതുവാകയാൽ ഭൂതത്തിൽ "ഉണ്ടായിരുന്നു' എന്നും ഭാവിയിൽ ഉണ്ടായിരിക്കും ' എന്നും രൂപമൂഹിക്കുക.

രണ്ടനുപ്രയോഗങ്ങളിലും ഫലാനുവൃത്തി പ്രായേണ കാണുന്നതിനാൽ ഇവ തമ്മിലുള്ള ഭേദം വളരെ സൂക്ഷ്മമാകുന്നു. വക്താവിനോ ശ്രാതാവിനോ ക്രിയാസിദ്ധിയിൽ പ്രതിപത്തിയുണ്ടെങ്കിൽ ഇട്ടുണ്ടു് കൊള്ളാം. ഒൗദാസീന്യമെങ്കിൽ ഇരി മതിയാകും. ആഭരണം തീർപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവനോടു പറയുമ്പോൾ ""ഒരു തട്ടാൻ വന്നിട്ടുണ്ട്, ആഭരണം വല്ലതും തീർപ്പിക്കാൻ ആവശ്യമുണ്ടോ എന്നനേ്വഷിക്കയാണെങ്കിൽ - ""ഒരു തട്ടാൻ വന്നിരിക്കുന്നു.

വേറെയും അതി സൂക്ഷ്മങ്ങളായ ഭേദങ്ങളുണ്ടാകുന്നവ പ്രയോഗങ്ങളിൽ നിന്നു പ്രായേണ പരിചയം കൊണ്ടറിയേണ്ടവയാകുന്നു.

(3) ഉന്നുണ്ട്- വർത്തമാനത്തോടു് "ഉള്ളി'നെ അനുപ്രയോഗിച്ചാൽ ആ വർത്തമാനത്തിനു ദാർഢ്യം ഉണ്ടാകും. അതിനടുത്തിരിക്കുന്ന ഭൂതഭാവികൾക്കു പ്രതീതി വരികയും ചെയ്യും. ഉദാ:

ഗുരു - ""നീയെന്തു മിണ്ടാതിരിക്കുന്നു? ശിഷ്യൻ - ""ഞാൻ വായിക്കുന്നുണ്ടു്.

ഇതു് "ഞാൻ വായിക്കുന്നു' എന്നതിനെക്കാൾ വർത്തമാനത്തെ ഉറപ്പിക്കുന്നു.

രണ്ടു നാളുണ്ടു പട്ടിണി കിടക്കുന്നു - ശി.പു. (ഭൂതസ്പൃഷ്ടം) ഞാൻ ഒരു പുസ്തകം ഉണ്ടാക്കുന്നുണ്ടു് - (ഭാവിസ്പൃഷ്ടം)

ഒന്നാമതിൽ രണ്ടുനാൾ മുമ്പു തുടങ്ങി സംസാരിക്കുന്ന ക്ഷണംവരെയുള്ള കാലം വർത്തമാനമായിത്തോന്നുന്നു. രണ്ടാമതിൽ സംസാരിക്കുന്ന ക്ഷണം മുതൽ പുസ്തകം ഉണ്ടാക്കിത്തീരുന്ന ക്ഷണം വരെയുള്ള കാലം വർത്തമാനമായി സ്ഫുരിക്കുന്നു.

(4) കൊണ്ടിരി - കൊളു്, ഇരി ഇവയെ ഒരുമിച്ചു് അനുപ്രയോഗിച്ചാൽ ക്രിയയ്ക്കു് അനുബന്ധം (തുടർച്ച) സ്ഫുരിക്കും. ഉദാ:

"പഠിച്ചുകൊണ്ടിരിക്കുന്നു'= പഠിക്കയിൽ കുറച്ചുനേരമായി നിരന്തരം പ്രവർത്തിക്കുന്നുവെന്നർത്ഥം.

(5) ആയിരിക്കും - ആയിരിക്കും എന്നതിന്റെ അനുപ്രയോഗം എല്ലാ കാലങ്ങളിലും പ്രകാരങ്ങളിലും ഉൗഹത്തെ ദേ്യാതിപ്പിക്കും. ഉദാ:

പറയുന്നായിരിക്കും, പറഞ്ഞായിരിക്കും, പറയുമായിരിക്കും, പറയണമെന്നായിരിക്കും, പറയാമായിരിക്കും.

(6) ആയിരുന്നു - നിർദ്ദേശകത്തിന്റെ ഭാവികാലത്തിലും, അനുജ്ഞായകവിധായക പ്രകാരങ്ങളിലും ഇരിക്കുന്ന ഒരു ധാതുവിനോടു ചേർത്തു് "ആയിരുന്നു' എന്നനുപ്രയോഗിച്ചാൽ ക്രിയാതിപത്തിയുണ്ടാകും. ക്രിയാതിപത്തി എന്നാൽ ക്രിയ വാസ്തവത്തിൽ നടന്നില്ലെന്നുള്ള പ്രതീതി.

ഉദാ. ബാലി രാവണനെ കൊല്ലുമായിരുന്നു (പക്ഷേ, അതു നടന്നില്ലെന്നു താൽപര്യം). മഴ പെയ്തെങ്കിൽ വിതയ്ക്കാമായിരുന്നു (രണ്ടം ഉണ്ടായില്ലെന്നു താൽപര്യം) കള്ളനെ ഉടൻ പിടിക്കണമായിരുന്നു (അപ്പോൾ പിടിച്ചില്ലെന്നു താൽപര്യം).

മൂന്നാംവക, പൂരണാനുപ്രയോഗം[തിരുത്തുക]

ഇതു് എണ്ണത്തിൽ ചുരുങ്ങും, ആവുകതന്നെ മുഖ്യം. ഉദാ: ഉൾ - ഉണ്ട്- ഉണ്ടായി -ഉണ്ടാകും.

വരാമനുപ്രയോഗങ്ങൾ മേല്ക്കുമേലും പിരിഞ്ഞുമായ്

അനുപ്രയോഗം വിവക്ഷപോലെയും അർത്ഥയോജനപോലെയും ഉപര്യുപരി പ്രയോഗിക്കാം. അനുപ്രയോഗങ്ങൾ പ്രാക്പ്രയോഗങ്ങൾക്കു നേരെ പരമായിരിക്കണമെന്നു നിർബ്ബന്ധമില്ല; അവയുടെ മദ്ധേ്യ മറ്റു പദങ്ങൾ ഇരിക്കുന്നതിനു വിരോധമില്ല. എന്നാൽ ഇങ്ങനെ വരുന്നതു പ്രായേണ ചോദ്യങ്ങളിലാകുന്നു. ഉദാഹരണം:

കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ കപ്പാൻ മടിക്കുന്നു തരംവരുമ്പോൾ? കൃ.ച. ഭക്തന്മാർക്കുണ്ടോ സങ്കടമുണ്ടാകുന്നു? മ.ഭാ. വണ്ടിണ്ടയെ പൂമലർ ചെന്നു തെണ്ടിനടക്കുമാറുണ്ടോ കണ്ടു? കൃ.ഗാ.

കണ്ടുണ്ടോ= കണ്ടിട്ടുണ്ടോ. ഇവിടെ "ഇടുക'യെ സ്പഷ്ടതയ്ക്കു കുറവു വരായ്കയാൽ വിട്ടിരിക്കുന്നു. ഉദാ:

വൃത്താന്തമാരുണ്ടോ ധരിച്ചിട്ടു നള.ച. ഒന്നുണ്ടു ചെയ്യേണ്ടു നിങ്ങളെന്മക്കളേ ഭാര. പണ്ടു നീ ബാലിയെക്കണ്ടല്ലോ ഇരിക്കുന്നു കേ.രാ.

മേല്ക്കുമേൽ വരുന്നതിന്: ""ആശാൻ വന്നപ്പോൾ കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഇവിടെ പഠിക്കുകയ്ക്കു് "കൊൾ, ഇരി, ഉൾ, ആ, ഇരി' എന്നു് അഞ്ചനുപ്രയോഗ ങ്ങളാകയാൽ സ്വാർത്ഥത്തേയും കുറിക്കുന്നു. അതിനാൽ ഇൗ സാംഗക്രിയാപദത്തിൽ നിന്നുണ്ടാകുന്ന ബോധം ഫലവ്യാപാരങ്ങളുടെ തുടർച്ചയുള്ളതായും ഒരു ഭൂതത്തെ (വരവ്) അപേക്ഷിച്ചു ഭൂതമായും ഇരിക്കുന്ന "പഠിക്കൽ' എന്നാകുന്നു.

""പണിഞ്ഞുതീർന്നിട്ടുണ്ടായിരുന്നു

ഇതിൽ പണിയുക മുഖ്യക്രിയ; തീരുക- ഭേദകാനുപ്രയോഗം; ഉണ്ട്- കാലാനുപ്രയോഗം; ആയിരിക്കുക- പൂരണാനുപ്രയോഗം. ഇങ്ങനെ മൂന്നുമാതിരി അനുപ്രയോഗവും മേല്ക്കുമേലായി വന്നിരിക്കുന്നു.

അനുപ്രയോഗങ്ങൾക്കു് (വിശിഷ്യ കാലാനുപ്രയോഗങ്ങൾക്ക്) പര്യായവും ചിലേടത്തു പറ്റും. ഉദാ:

വീണിരിക്കുന്നു= വീണുകിടക്കുന്നു; വന്നു നില്ക്കുന്നു= വന്നിരിക്കുന്നു.

കാലപ്രത്യയം കുറിക്കുന്ന കാലത്തിനു് അപരിച്ഛ്ഛിന്നം എന്നും "കൊണ്ടിരി' യുടേതിനു് അനുബന്ധി എന്നും "ഇട്ടുണ്ടി'ന്റേതിനും "ഇരി'യുടേതിനും ക്ലപ്തമെന്നും പേരിടാം. എങ്ങനെയെന്നാൽ:

പറയുന്നു- അപരിച്ഛിന്നവർത്തമാനം. പറഞ്ഞുകൊണ്ടിരിക്കുന്നു- അനുബന്ധിവർത്തമാനം. പറഞ്ഞിട്ടുണ്ടു്, പറഞ്ഞിരിക്കുന്നു- ക്ലപ്തവർത്തമാനം. പറഞ്ഞ്കൊണ്ടിരിക്കുന്നുണ്ട്- അനുബന്ധിക്ലപ്തവർത്തമാനം.

ഏധാംചക്ര, ഏധാംബഭൂവ, ഏധാമാസ എന്നപോലെ സംസ്കൃതത്തിലെ അനുപ്രയോഗങ്ങളെല്ലാം പൂരണാനുപ്രയോഗങ്ങളാകുന്നു. I am writing, I have written, I have been writing എന്നപോലെ ഇംഗ്ലീഷിലെ അനുപ്രയോഗങ്ങളെല്ലാം കാലാനുപ്രയോഗങ്ങളു മാകുന്നു. ഉപസർഗ്ഗാനുപ്രയോഗം സ്ഥൂലദൃഷ്ടിയിൽ ആര്യഭാഷകൾക്കില്ലാത്തതായ ദ്രാവിഡത്തിലെ ഒരു വെലക്ഷണ്യമാകുന്നു.