കേരളപാണിനീയം/ധാത്വധികാരം/അംഗക്രിയ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

"കുതിരയോടി' എന്നു പറയുന്നിടത്തു് "ഒാടി' എന്ന ക്രിയ കഴിഞ്ഞതാണെങ്കിലും അതു നടക്കുന്ന മട്ടിലാണു് നമുക്കു ബുദ്ധിയിൽ പെടുന്നതു്. "ഒാടി' എന്നു കേൾക്കുമ്പോൾ കുതിര വേഗത്തിൽ കാലുകൾ നീട്ടിവച്ചതും ക്രമേണ ദേശം പകർന്നുപകർന്നു മുൻനിന്നിരുന്നിടത്തുനിന്നു ദൂരത്തു ചെന്നുചേർന്നതും എല്ലാം സാധ്യദശയിലാണു് നാം ഗ്രഹിക്കുന്നതു്. ഭൂതപ്രത്യയം ചെയ്യുന്ന പ്രവൃത്തി, നാം ചൊല്ലുന്ന സംഗതി മുൻപൊരിക്കൽ നടന്നതാണെന്നു് ഒാർമ്മിപ്പിക്കമാത്രമേ ഉള്ളു. ഇങ്ങനെയുള്ള ക്രിയയ്ക്കു "സാധ്യക്രിയ' എന്നുപേർ ഇനി "ഞാൻ കുതിരയുടെ ഒാട്ടം കണ്ടു' എന്നാണു പറയുന്നതെങ്കിൽ "ഒാടുക' ധാതുവിന്റെ രൂപത്തിൽ നിന്നുണ്ടാകുന്ന ബോധത്തിനു വളരെ ഭേദമുണ്ടു്. ഇതിലെ ഒാടുക ഒരു നടന്ന സംഗതിയാണു്. നാം അതിനെ സിദ്ധവൽക്കരിച്ചുകൊണ്ടു് (നടന്നതുതന്നെ എന്നു് ഒപ്പു കൊണ്ടും കൊണ്ട്) അതിനെപ്പറ്റി ഉപരിവിചാരണകൾ ചെയ്വാൻ തുടങ്ങുന്നു. ഏവം ച, ഇതു്, "കണ്ടു' എന്നു മറ്റൊരു ക്രിയയുടെ കർമ്മമായിത്തീരുന്നു. ഇങ്ങനെയുള്ള ക്രിയ സിദ്ധക്രിയ. ഒരു ക്രിയ സിദ്ധമായിത്തീർന്നാൽ പിന്നെ അതിനെ ക്രിയയെന്നു വിളിക്കുകതന്നെ ശരിയല്ലെന്നു സ്ഥാപിച്ചിട്ടുള്ളതു നോക്കുക. അതിനാൽ സിദ്ധക്രിയ എന്നാൽ ക്രിയയിൽനിന്നു ജനിച്ച നാമമെന്നു വന്നുകൂടുന്നു. സിദ്ധക്രിയയെ കുറിക്കുന്ന രൂപങ്ങൾക്കു "കൃത്തുകൾ' എന്നുപേർ.

സാധ്യക്രിയ "അംഗി' എന്നും "അംഗം' രണ്ടുവിധം. വിശേഷ്യമായും പ്രധാനമായും നില്ക്കുന്നതു് അംഗി; വിശേഷണമായും അപ്രധാനമായും നില്ക്കുന്നതു് അംഗം. ""ബ്രഹ്മാവു് കുംഭകർണ്ണനു വരം കൊടുത്തു: അതു് ഉറക്കവുമായിരുന്നു ഇവിടെ കൊടുത്തു എന്ന ക്രിയ മറ്റൊന്നിന്റെയും വിശേഷണമാകാതെ സ്വയം പ്രധാനമായി നില്ക്കുന്നതിനാൽ ഇൗ സാധ്യക്രിയ അംഗിതന്നെ. ഇനി "ബ്രഹ്മാവു് കുംഭകർണ്ണനു വരം കൊടുത്ത വരം ഉറക്കമായിരുന്നു' എന്നാണു് വാക്യമെങ്കിൽ ഇതിലെ "കൊടുത്ത' വരത്തിനു വിശേഷണമായിത്തീർന്നു് അപ്രധാനമായി നില്ക്കുന്നു. ബ്രഹ്മാവു് കൊടുത്തു വരം' എന്നതു് വാസ്തവത്തിൽ ബ്രഹ്മാവു് ഏതിനെ കൊടുത്തു ആ വരം എന്നതിനു സമാനമാകയാൽ "കൊടുക്കുക' ഇവിടെ സാധ്യക്രിയതന്നെ. പക്ഷേ, അതു് "വരം' എന്ന നാമത്തിനു കീഴ്പെട്ടുപോയി. ക്രിയയ്ക്കു പൂർത്തിവരുന്നതു് അംഗിസാദ്ധ്യക്രിയയിലാകയാൽ ആയതിനെകുറിക്കുന്ന ധാതുരൂപത്തിനു് "കരോതി' എന്നു സംജ്ഞ ചെയ്തിരിക്കുന്നു; അംഗസാധ്യക്രിയയെ കുറിക്കുന്നവയെ "കൂർവ്വത്തുകൾ' എന്നു വിളിക്കുന്നു. ക്രിയയുടെ വിഭാഗങ്ങളും തദനുസാരേണ ഒരു ക്രിയയെ താഴെ ചേർക്കുന്ന പട്ടികകളിൽ വിവരിച്ചിരിക്കുന്നു.

ക്രിയ 1. സാദ്ധ്യം 1. അംഗി 2. സിദ്ധം 2. അംഗം ധാതുരൂപം 1. സാദ്ധ്യപരം = ക്രിയാപദം 1. ആഖ്യാതം

1. വ്രർത്തമാനം (നടു മുറ്റുവിന) അല്ലെങ്കിൽ 2. ഭൂതം (മുൻ മുറ്റുവിന) കരോതി 3. ഭാവി (പിൻ മുറ്റുവിന ) (മുറ്റുവിന)

1. സാദ്ധ്യപരം = ക്രിയാപദം 2. ആഖ്യാതകം 1. നാമാംഗം

വ്രർത്തമാനം അല്ലെങ്കിൽ (പേരെച്ചം) ഭൂതം കുർവ്വത്തു് ഭാവി (പറ്റുവിന) 2. ക്രിയാംഗം 1. പൗർവ്വകാലികം (മുൻവിന) (വിനയെച്ചം) 2. അനവച്ഛേദകം (നടുവിന) 3. താദർത്ഥികം (പിൻവിന) 2. സിദ്ധപരം = കൃത്തു്

1. ക്രാരകകൃത്തു് 2. കൃതികൃത്തു്

ഇതിൽ സാധ്യക്രിയയുടെ അംഗിപക്ഷത്തെ കുറിക്കുന്ന ക്രിയാപദങ്ങളെപ്പറ്റിയായിരുന്നു ഇതേവരെ പ്രസ്താവിച്ചുവന്നതു്. ഇനി അതിന്റെ തന്നെ അംഗപക്ഷത്തെ കുറിക്കുന്ന കുർവ്വത്തുകളെ എടുക്കുന്നു. ക്രിയ അംഗമായതു് ക്രിയാംഗം അല്ലെങ്കിൽ വിനയെച്ചം.

പേരിന്നു കീഴടങ്ങുന്ന വിന പേരെച്ചമായത്; വിനയ്ക്കു കിഴ്ടങ്ങുന്ന വിനതാൻ വിനയെച്ചമാം.

നാം ഇവിടെ "നാമാംഗം' എന്നു പേരിട്ടതിനെ പേരെച്ചമെന്നും, ക്രിയാഗം എന്നുപേരിട്ടതിനെ വിനയെച്ചമെന്നുമാണു് അഗസ്ത്യമുനി വിളിക്കുന്നതു്. പാണിനിമഹർഷി ചെയ്തിട്ടുള്ള സംജ്ഞകളിൽ- "നിഷ്ഠാ, സതു്, ക്വസു'കളും "ക്ത്വാ ല്യപു് തുമുന്നു'കളുമാണു്. ഇവയോടു് എതിരായു് വരുന്നതു്. ഗാർത്തെ്വറ്റു് സാഹിബ്ബു് നാമാംഗത്തിനു് "ശബ്ദന്യുന'മെന്നും ക്രിയാംഗത്തിനു് "ക്രിയന്യൂനം' എന്നും പേർ ഏർപ്പെടുത്തിയിരിക്കുന്നു. നന്നൂൽപേരുകളുടെ ഒരു വക തർജ്ജമ എങ്കിലും സായ്പവർകളുടെ സംജ്ഞകൾ അത്ര ചേർച്ചയുള്ളവല്ലെന്നു തോന്നുകയാൽ അവയ്ക്കു് പുതിയ പേരുകൾ സൃഷ്ടിക്കേണ്ടിവന്നു. ദ്രാവിഡവംശത്തിൽ ജനിച്ചിരിക്കുന്ന മലയാളത്തിന്റെ വ്യാകരണത്തിൽ നന്നൂൽപ്രകാരമുള്ള സംജ്ഞകളെയും പരിഭാഷകളെയുമാണു് കഴിയുന്നിടത്തോളവും ഉപയോഗിക്കേണ്ടതെന്നതു് നിർവ്വിവാദംതന്നെ; എന്നാൽ മണിപ്രവാളകവിത നടപ്പായ നാൾമുതൽ മലയാളികൾക്കു തമിഴിന്റെ നേരെ കഠിനമായ ഒരു വെറുപ്പും സംസ്കൃതത്തിൽ അകാരണമായ പക്ഷപാതവും ഉളവായി നാൾക്കുനാൾ വർദ്ധിച്ചു വന്നിരിക്കുന്നതിനാൽ ഇൗ ഘട്ടത്തിൽ തമിഴ്പദങ്ങളെ ധാരാളമായി ഉപയോഗിപ്പാൻ പുറപ്പെട്ടാൽ മിക്കപേർക്കും അസ്വരസത്തിനിടവരും. "അടിക്കുന്ന വഴിയേ പോകാഞ്ഞാൽ പോകുന്ന വഴി അടിച്ചു കൊള്ളുക' എന്ന സമാധാനത്തിൻപേരിൽ വ്യാകരണത്തിനാവശ്യപ്പെട്ട ശാസ്ത്രീയശബ്ദങ്ങളെ നിർമ്മിക്കുന്നതിൽ ഇതേവരെ സംസ്കൃതത്തെത്തന്നെ ഏകശരണമാക്കിവച്ചും കൊണ്ടു വന്നു എങ്കിലും, വിനയെച്ചങ്ങളും പേരെച്ചങ്ങളും ദ്രാവിഡത്തിലെ വിലക്ഷണരൂപങ്ങളാകയാൽ ആ വസ്തുതയെ ഒാർമ്മിപ്പിക്കുന്നതിനുവേണ്ടി ഇൗ തമിഴ്പേരുകളെത്തന്നെയാണു് അധികം ഉപയോഗിച്ചിരിക്കുന്നതു്. അത്രമാത്രവുമല്ല, നടുവിനയെച്ചം, മുൻവിനയെച്ചം, പിൻവിനയെച്ചം എന്നുള്ള വിനയെച്ചങ്ങളുടെ ഹൃദയംഗമമായ വിഭാഗത്തെ ഉപേക്ഷിച്ചിട്ടു് അനവച്ഛേദകം പൗർവ്വകാലികം, താദർത്ഥികം എന്നു് യാഥാക്രമം പുതുതായി പേരുകൾ സൃഷ്ടിക്കുന്നതു കേവലം പണ്ഡിതമാനിതയുടെ വിലാസംതന്നെ എന്നുകൂടി മഹത്തുക്കൾക്കു തോന്നിയേക്കും.

കുർവ്വത്തുകളുടെ വെലക്ഷ്യമാകട്ടെ, "അ' എന്ന സർവ്വനാമത്തെ പ്രത്യയംപോലെ ചേർത്താൽ എല്ലാ ക്രിയാപദങ്ങളും പേരെച്ചങ്ങളായിത്തീർന്നു് നാമങ്ങളെ വിശേഷിപ്പിക്കുന്നു എന്നുള്ളതാണു്. എങ്ങനെ എന്നാൽ,

ക്രിയാപദം- പേരെച്ചം- വകഭേദം - കാണുന്നു കാണുന്ന വർത്തമാനം }

കണ്ടു കണ്ട ഭൂതം നിർദ്ദേശകം കാണും കാണുമ, കാണും ഭാവി

കാണാം കാണാമ ഭാവി }

കാണാവുന്നു കാണാം വർത്തമാനം അനുജ്ഞായകം കാണായി കാണായ ഭൂതം

കാണണം കാണേണ്ടും ഭാവി }

കാണേണ്ടുന്നു കാണേണ്ടുന്ന വർത്തമാനം വിധായകം (കാണേണ്ടി) കാണേണ്ടിയ ഭൂതം

ഇതിനു് ഒത്ത സംസ്കൃതം


ഇൗക്ഷതേ ഇൗക്ഷമാണ വർത്തമാനം എെക്ഷിഷ്ട ഇൗക്ഷിതവതു് ഭൂതം നിർദ്ദേശകം ഇൗക്ഷിഷ്യതേ ഇൗക്ഷിഷ്യമാണ ഭാവി ഇൗക്ഷേത ഇൗക്ഷിതവ്യ ത്രകാലികം- വിധായകം.

1. സംസ്കൃതത്തിൽ പേരെച്ചങ്ങളെ വിഭക്തിചേർത്തേ പ്രയോഗിച്ചു കൂടു. ഭാഷയിൽ നാമത്വം വിവക്ഷിക്കുമ്പൊഴേ ഇവയിൽ ലിംഗവും വിഭക്തിയും ചേരുന്നുള്ളു.

2. സംസ്കൃതത്തിൽ ഇവയ്ക്കു കർത്താവിലോ കർമ്മത്തിലോ മാത്രമേ പ്രയോഗം വരൂ. ഭാഷയിൽ ഇവയെ എല്ലാക്കാരകങ്ങളിലും ഇച്ഛപോലെ പ്രയോഗിക്കാം. സംസ്കൃതത്തിലെപ്പോലെ പ്രയോഗഭേദത്തിനനുസരിച്ചു് രൂപഭേദമില്ലതാനും. എങ്ങനെ: സംസ്കൃതം മലയാളം

ഇൗക്ഷമാണഃ- കർത്തരിപ്രയോഗം കടിക്കുന്ന പട്ടി - കർത്താ ഇൗക്ഷ്യമാണഃ- കർമ്മണിപ്രയോഗം ഉണ്ണുന്ന ചോറു് - കർമ്മം ഞാൻ എഴുതുന്ന പേന - കരണം ഞാൻ വഴിചോദിച്ച പയ്യൻ - സാക്ഷി ഞാൻ കടം കൊടുത്ത പുള്ളി - സ്വാമി നാം ഇരിക്കുന്ന വീടു് - അധികരണം നെയ്യു് എടുത്ത തയിർ - അപാദാനം

3. ഭാഷയിൽ പേരെച്ചം ഒരു വിശേഷണവാക്യത്തിന്റെ ക്രിയാപദം തന്നെയാണ്; സംസ്കൃതത്തിൽ ഇതൊരു ധാതുജമായ നാമവിശേഷണമെന്നേ ഉള്ളു. എങ്ങനെ:

ഭാഷ- വെശമ്പായനൻ ജനമേജയനോടു പറഞ്ഞ കഥ. സംസ്കൃതം- വെശമ്പായനേന ജനമേജയായ പ്രാക്താ കഥാ.

ഭാഷ-


ക്രാണുന്നതു }

നിന്നെ കണ്ടതു കൊണ്ടു ഞാൻ സന്തോഷിക്കുന്നു. കാണുവതു

സംസ്കൃതം- തവ ദർശനാതു് സന്തുഷ്യാമി.

4. ഭാഷയിൽ നടുവിനയെച്ചം ക്രിയാപദംപോലെയും, നാമംപോലെയും, ക്രിയാംഗം പോലെയും നില്ക്കും; സംസ്കൃതത്തിൽ ല്യുഡന്തം ഭാവകൃത്തായ ഒരു നാമം എന്നേ ഉള്ളു. എങ്ങനെ:

ഭാഷ സംസ്കൃതം ആരേ്യ! വേഷം ധരിച്ചു കഴിഞ്ഞാൽ ആരേ്യ! യദി നേപഥ്യവിധാന- ഇങ്ങോട്ടു വരികതന്നെ- ഭാ.ശാ. മവസിതം തർഹീതസ്താവദാഗമൃതാം. (ക്രിയാപദം) കള്ളം പറക ശരിയല്ല - (നാമം) അസത്യസ്യ ഭാഷണം ന യുക്തം കേൾക്കത്തക്ക സംഗതി - ശ്രാതുമർഹോ Æ’ ർത്ഥഃ. (ക്രിയാംഗം അല്ലെങ്കിൽ വിനയെച്ചം)

5. മുൻവിനയെച്ചം സംസ്കൃതത്തിൽ സമാനകർത്തൃകമായിരിക്കണം. ഭാഷയിൽ ആ നിയമമില്ല. എങ്ങനെ:

ഭാഷ സംസ്കൃതം ഭാരതം ജനമേജയൻ ചോദിച്ചിട്ടു് ഭാരതം ജനമേജയേന പൃഷ്ടേന വെശമ്പായനൻ അരുളിച്ചെയ്ത വെശമ്പായനേന പ്രാക്താ കഥയാകുന്നു. കഥാ ഭവതി.

ഇത്യാദി യഥാസംഭവമൂഹിക്കുക. ഇൗ കുർവ്വത്തുകളിൽനിന്നു ഭാഷയ്ക്കു് അനേകം സൗകര്യങ്ങൾ സിദ്ധിച്ചിട്ടുള്ളവയെ മറ്റൊരിടത്തു വിസ്തരിക്കാം.

1. പേരെച്ചം[തിരുത്തുക]

അ എന്നു മുറ്റുവിനയിൽ ചേർത്താൽ പേരെച്ചമാമതു.

പേരെച്ചമുണ്ടാക്കുന്നതിനു് ആഖ്യാതത്തിൽ അ എന്നു പ്രത്യയം ചേർക്കണം. അ ചേർക്കുമ്പോൾ ഉന്നു, തു എന്ന കാലപ്രത്യയങ്ങളിലെ അന്ത്യ ഉകാരം ലോപിച്ചു പോകുന്നു. അതുകളിലേ ഉകാരം ആഗമത്തിൽ സംവൃതമായിരിക്കണമെന്നു് മുൻ ചെയ്തിട്ടുള്ള ഉൗഹത്തെ ഇൗ ലോപം സ്ഥിരപ്പെടുത്തുന്നു. "ഇ' എന്ന ഭൂതപ്രത്യയം ലോപിക്കുന്നില്ല; അതു് സന്ധീകാര്യമായ യകാരമോ നകാരമോ ചേർന്നു് ഇയ, ഇനി രൂപം പ്രാപിക്കുന്നു. ഉദാ:

ചെയ്യുന്നു- ചെയ്യുന്ന; ചെയ്തു- ചെയ്ത, നൽകി -നൽകിയ; നൽകിന.

കുറികൂടാതെതാൻ ശീല- ഭാവി പേരെച്ചമായു് വരും

ശീലഭാവിക്കു് അ എന്ന പ്രത്യയമാവശ്യമില്ല; യാഥാസ്ഥിതമായ രൂപം തന്നെ പേരെച്ചമായിട്ടും ഉപയോഗിക്കാം.

ഉദാ: മുറ്റുവിന - കാലം വരും; പേരെച്ചം- വരുംകാലം ഭാവിപേരെച്ചങ്ങൾ സംഭാഷണഭാഷയിൽ ഏറെ നടപ്പില്ല.

ഒരുവെന്നുള്ളതും കൊള്ളാം പേരെച്ചപ്രത്യയത്തിന് അ ആണല്ലോ പേരെച്ചത്തിനു് പ്രത്യയം പറഞ്ഞതു്. അതുതന്നെയാണു് പ്രധാന ദ്രാവിഡങ്ങളിലെല്ലാം കാണുന്നതും; എന്നാൽ മലയാളത്തിൽ ഒരു എന്നതും പേരെച്ച പ്രത്യയസ്ഥാനം വഹിച്ചു കാണുന്നുണ്ടു്. ഇതു് കവിതകളിൽ മാത്രം ഏർപ്പെട്ടിട്ടുള്ള ഒരു വിശേഷവും ആകുന്നു. പേരെച്ചത്തിന്റ ചിഹ്നമായ അ ആഗമം നോക്കുമ്പോൾ സംബന്ധികാവിഭക്തിയാണെന്നു സ്ഥാപിക്കാൻ റവറൻറു് കാൽഡെ്വൽ വളരെ പ്രയാസപ്പെടുന്നു. ഇതിലേക്കുവേണ്ടി അദ്ദേഹം സിഥിയൻ ഭാഷാശാഖകളിൽ ഒാരോന്നിലും ഉള്ള പേരെച്ചരൂപനിഷ്പത്തിയെ കൂലങ്കഷമായി വിമർശിച്ചിട്ടുണ്ടു്. ഡാക്ടർ ഗുണ്ടർട്ടു് ഇൗ അ പ്രത്യയം ചുട്ടെഴുത്തുതന്നെയാണെന്നു ബലമായിട്ടഭിപ്രായപ്പെട്ടിട്ടുള്ളതും നിരസിച്ചിട്ടു് ഇതിനെ സംബന്ധികാപ്രത്യയത്തോടു ഘടിപ്പിക്കണമെന്നു കാൽഡെ്വൽ ശാഠ്യം പിടിക്കുന്നതിന്റെ താൽപര്യം സ്പഷ്ടമായി മനസ്സിലാകുന്നുന്നില്ല. ആ എന്ന നിഷേധ പ്രത്യയത്തെപ്പോലും ചുട്ടെഴുത്തിൽനിന്നുണ്ടായതാക്കിത്തീർക്കാൻ ശ്രമിക്കുന്ന റവറന്റിനു് അർത്ഥാനുരൂപ്യം നോക്കുമ്പോൾ പേരെച്ചത്തിൽ ഏറ്റവും സ്പഷ്ടമായിക്കാണുന്ന ചുട്ടെഴുത്തിൽ നിന്നുള്ള ഉൽപ്പത്തിയെ അപലപിക്കണമെന്നു തോന്നിയതു് ആശ്ചര്യംതന്നെ. പേരെച്ചത്തിന്റെ അ ചുട്ടെഴുത്താണോ എന്നു് ഒരു ദ്രാവിഡവെയാകരണൻ സന്ദേഹിക്കപോലും ചെയ്യുമെന്നു് ഇൗ ഗ്രന്ഥകാരൻ വിചാരിച്ചിരുന്നില്ല. അതിനാൽ കേരള പാണിനീയത്തിന്റെ ആദ്യത്തെ പതിപ്പിൽ സൂത്രം തന്നെ ""നാമത്തിനു കീഴടങ്ങും വാക്യത്തിൻ ക്രിയാപദത്തിൽ ചുട്ടെഴുത്തു ചേരും പ്രത്യയംപോലതു പേരെച്ചമത്ര എന്നു സ്വാഭിപ്രായം വിളിച്ചുപറഞ്ഞാണു് ചെയ്തിരുന്നതു്. മലയാളത്തിന്റെ വ്യാകരണഗതി പ്രതേ്യകം സൂക്ഷിച്ചു നോക്കുമ്പോൾ ഇൗ അഭിപ്രായം ബലപ്പെടാതിരിപ്പാനും നിർവ്വാഹമില്ല. അ എന്ന ചുട്ടെഴുത്തിനു പകരം ഒരു എന്നു തത്തുല്യമായ മറ്റൊരു സർവ്വ നാമവും കവികൾ പ്രയോഗിക്കുന്നു. അവധാരകഭാവിയിൽ ഒരു മാത്രമേ ഉപയോഗിക്കാറുള്ളു. ഉദാ:

ഇരിപ്പു+ ഒരു = ഇരിപ്പൊരു; ഒരുവിനെ ഒാരുവും ആക്കാറുണ്ട്: ഇരിപ്പോരു'.

അർത്ഥയോജനയും സ്പഷ്ടമാണു്. ""നീ പുസ്കതം വായിച്ചോ? എന്നു ചോദ്യം; അതിൽ ഏതു പുസ്തകം എന്നു തിട്ടപ്പെടുത്താൻവേണ്ടി, ""ഞാൻ തന്നു എന്നൊരു വാക്യംകൂടി പുസ്തകത്തെ വിശേഷിപ്പിക്കാൻ (കുറിപ്പെടുത്താൻ) വേണ്ടി പ്രയോഗിക്കുന്നു. അപ്പോൾ വാക്യം -"ഞാൻ തന്നു; ആ പുസ്തകം നീ വായിച്ചോ' എന്നു രണ്ടു സ്വതന്ത്രവാക്യങ്ങൾ ചേർന്നു് ഒരു മഹാവാക്യമായിത്തീരുന്നു. വാക്യം രണ്ടും ഇപ്പോൾ വ്യാകരണദൃഷ്ട്യാ സ്വതന്ത്രമായി നില്ക്കുന്നെങ്കിലും അർത്ഥദൃഷ്ട്യാ "ഞാൻ തന്നു' എന്ന വാക്യം പുസ്തകത്തെ വിശേഷിപ്പിക്കയാണു ചെയ്യുന്നതു്. ആ വിശേഷണവിശേഷ്യഭാവം പ്രത്യക്ഷപ്പെടുത്താനായിട്ടു് "അ' എന്ന ചുട്ടെഴുത്തിനെ "തന്നു' എന്ന ക്രിയയിൽത്തന്നെ ചേർക്കുന്നു. അപ്പോൾ, "ഞാൻ തന്ന പുസ്തകം നീ വായിച്ചോ? എന്നു മഹാവാക്യം സങ്കീർണ്ണവാക്യമായിച്ചമയുന്നു. ഇതിൽ തന്ന വിശേഷണവാക്യത്തിലെ മുറ്റുവിന തന്നെ; അതു പ്രധാനവാക്യത്തിലെ പുസ്തകത്തെ വിശേഷിപ്പിക്കയും ചെയ്യുന്നു. ഇൗ അന്വയക്രമം ഇംഗ്ലീഷിൽ ഉശറ ്യീൗ ൃലമറ വേല യീീസ ക ഴമ്ല ്യീൗ എന്നു ഞലഹമശേ്ല ുൃീിീൗി കൂടാതുള്ള പ്രയോഗത്തെക്കാൾ ഒട്ടും അസ്പഷ്ടമല്ല. കാൽഡെ്വൽ സംബന്ധികയുടെ അർത്ഥം പേരെച്ചത്തിൽ ഘടിപ്പിക്കാൻവേണ്ടി കാട്ടിക്കൂട്ടുന്ന ഗോഷ്ടികൾ ഒന്നും ഇവിടെ ആവശ്യമില്ല.

പേരെച്ചം ആഖ്യാതത്തിൽനിന്നുണ്ടാകുന്നതാകയാൽ ആഖ്യാതത്തിനുള്ള ഭേദങ്ങളെല്ലാം പേരെച്ചത്തിനും വരും. എങ്ങനെ:

നിർദ്ദേശകം വിധായകം

പറയുന്നു - പറയുന്ന -വർത്ത പറയേണ്ടുന്നു - പറയേണ്ടുന്ന -വർത്ത. പറഞ്ഞു - പറഞ്ഞ - ഭൂതം പറയേണ്ടി - പറയേണ്ടിയ - ഭൂതം പറയും - പറയുമ - ഭാവി പറയണം - പറയേണ്ടും - ഭാവി

നിഷേധകവിധായകം അനുജ്ഞായകം

പറയേണ്ടാത്തു - പറയേണ്ടാത്ത - വർത്ത പറയാവുന്നു-പറയാവുന്ന -വർത്ത പറയേണ്ടാഞ്ഞു - പറയേണ്ടാഞ്ഞ - ഭൂതം പറയായി - പറയായ- - ഭൂതം പറയേണ്ടാ - പറയണ്ടാ - ഭാവി പറയാം - പറയാമ -ഭാവി

പറയാത്തു - പറയാത്ത - വർത്ത } നിഷേധകനിർദ്ദേശകം പറയാഞ്ഞു - പറയാഞ്ഞ- ഭൂതം പറയാ- പറയാ- ഭാവി

പറയുന്നില്ല- പറയുന്നില്ലാത്ത- വർത്ത- നിഷേധകനിർദ്ദേശകം പറയരുത്- പറയരുതാത്ത -നിഷേധകവിധായകം പറയവഹിയാ -(തു)- പറയവഹിയാത്ത- നിഷേധകാനുജ്ഞായകം പറയൊലാ(തു)- പറയൊലാത്ത -നിഷേധകവിധായകം

പേരെച്ചം ഒരു വാക്യത്തിന്റെ ക്രിയാപദമായ നാമവിശേഷണമാകയാൽ അതു് സകല സംബന്ധങ്ങളേയും കുറിക്കുന്നു. എങ്ങനെ:

കടിക്കുന്ന പട്ടി - കർത്താ ഞാൻ കടംകൊടുത്ത പുള്ളി - സ്വാമി ഉണ്ണുന്ന ചോറു് - കർമ്മം ഇരിക്കുന്ന വീടു് - അധികരണം എഴുതുന്ന പേന - കരണം ദ്വാദശി നോറ്റ ഫലം - ഹേതു

ഹേതു മത്ഭാവസംബന്ധം ഞാൻ വഴിചോദിച്ച പയ്യൻ- സാക്ഷി അടികൊണ്ട വേദന -ടി

സംസ്കൃതത്തിൽ "യത്' എന്നും ഇംഗ്ലീഷിൽ ""ംവീ, ംവശരവ എന്നും ഉള്ള വ്യപേക്ഷക സർവ്വനാമം ചെയ്യുന്ന പ്രവൃത്തി ഭാഷയിൽ പേരെച്ചങ്ങളെക്കൊണ്ടു നിർവ്വഹിക്കാം. എങ്ങനെ,

ഭാഷ- ദേവിതൻചൊല്ലെല്ലാം നെഞ്ചകംപൂകിന കഞ്ചൻ - കൃ- ഗാ. സംസ്കൃതം- കംസോ യസ്യ ഹൃദയം ദേവ്യാഃ സർവാ വാചഃ പ്രാവിക്ഷൻ

ഇംഗ്ലീഷു് - ഗമിരവമ ശിീേ ംവീലെ വലമൃ വേല ൂൗലലി' ംെീൃറ വെമറ ലിലേൃലറ.

നിയോജകപ്രകാരത്തിൽനിന്നുമാത്രം പേരെച്ചം ജനിക്കുന്നില്ല. ഇൗ പ്രകാരത്തിനു വേറെയും വെലക്ഷണ്യങ്ങളുണ്ടു്. അനുജ്ഞായകവിധായകങ്ങളിലെപ്പോലെ ഇതിൽ അനുപ്രയോഗം സ്പഷ്ടമല്ല. ഇതിൽ പുരുഷവചനവിഭാഗം പ്രത്യയങ്ങളിൽത്തന്നെ കാണുന്നു. കാലഭേദം ഇതിനു വരുന്നില്ല. നിയോജകപ്രകാരത്തിന്റെ ഇൗ വക വെലക്ഷണ്യങ്ങൾ നിമിത്തമാണു് വാസ്തവത്തിൽ പ്രകാരം എന്നൊരുപാധിതന്നെ സ്വീകരിക്കേണ്ടി വന്നതു്. അല്ലെങ്കിൽ അനുജ്ഞായകവിധായകങ്ങളെ അനുപ്രയോഗങ്ങളിൽ ചേർത്തുകൊണ്ടാൽ പ്രകാരം എന്ന ഇനത്തിനു് അവകാശമേ വരുന്നതല്ല.

വെറും ഭേദകമായിട്ടും പേരെച്ചം ചിലെടങ്ങളിൽ.

പേരെച്ചം വിശേഷണവാക്യത്തിലേ ആഖ്യാതമാകയാൽ അതിനു് ഒരു കർത്താവും യഥാസംഭവം മറ്റുകാരകങ്ങളും ഒാരോന്നിനും പരിച്ഛദങ്ങളും വേണം. എന്നാൽ ചിലെടത്തു് ഇൗ വക വാക്യപരിവാരങ്ങളൊന്നും കൂടാതെ ഒരു വെറും ഭേദകത്തിന്റെ നിലയിലും പേരെച്ചം കാണും. ഉദാ:

വെളുത്ത പശു, നീണ്ട വടി, പെരുങ്കായം.

ഇവിടെ ഏതു വെളുത്തുവോ ആ പശു, ഏതു നീണ്ടുവോ ആ വടി, ഏതു പെരുകുമോ (വലുതാകുമോ) ആ കായം എന്നു വാക്യങ്ങളുള്ളതിനെ എടുത്തു കാണിച്ചിട്ടില്ല എന്നേ ഉള്ളു എന്നു യുക്തി പറഞ്ഞു നില്ക്കാം. വാസ്തവത്തിൽ ഭേദകപ്രകൃതികൾക്കും രൂപസിദ്ധി കൃതിപ്രകൃതികളായ ധാതുക്കൾക്കൊപ്പമാകയാൽ പേരെച്ചരൂപം വെളുത്ത, നീണ്ട(ഭൂതം), പെരും (പെരുകുകയുടെ ശീലഭാവി) എന്നു വന്നതേ ഉള്ളു. വെളുത്ത, നീണ്ട എന്നിവയിൽ വെളുക്കുന്നു- വെളുത്തു- വെളുത്ത; നീളുന്ന- നീണ്ടു - നീണ്ട എന്ന ഭൂതാർത്ഥവും വിവക്ഷിതമല്ല. വെളുപ്പുള്ള, നീളമുള്ള എന്ന അർത്ഥമേ നാം ഗ്രഹിക്കുന്നുള്ളു. ഇൗ വക ഭേദകങ്ങൾ നാമാംഗം എന്നുകൂടി പേർ കൊടുത്തിട്ടുള്ള പേരെച്ചമായിട്ടു ജനിക്കയാൽ അതുകൾക്കു "നാമാംഗജം' എന്നു വിശേഷസംജ്ഞ ചെയ്തിട്ടുണ്ടു്, പെര്- പെരിയ- പെരും; ചെറ്- ചെറിയ; നറ്- നറും; ചെം- ചെവന്ന; കുറു- കുറും; വൻ(ൽ)- വലിയ; കൊടു- കൊടിയ, കൊടും ഇത്യാദി പല ഭേദകങ്ങളും ഇൗവിധം ഉണ്ടായവയാണു്. പേരാലു്, ചെറുപുന്ന,നറുനണ്ടി, ചെമ്പരുത്തി, കുറുമൊഴി, വൻതേൻ, കൊടുവേലി എന്ന മട്ടിൽ പ്രകൃതികളെത്തന്നെ ഉപയോഗിപ്പാനും വിരോധമില്ല. എങ്കിലും പ്രകൃതികൾ നാമങ്ങളോടു ചേർന്നു സമാസിച്ചേ നില്ക്കയുള്ളു; പേരെച്ചപ്രത്യയം ചേർത്താൽ സ്വതന്ത്രപദങ്ങളാക്കാമെന്നു സൗകര്യം കൂടും.

പേരെച്ചം ലിംഗയോഗത്താൽ വരുമാഖ്യാതനാമമായു്. പേരെച്ചം നാമത്തെ വിശേഷിപ്പിക്കയാൽ അതു് ഭേദകത്തിന്റെ സ്ഥാനമാണല്ലോ വഹിക്കുന്നതു്. അതിനാൽ പേരെച്ചത്തിൽ ലിംഗപ്രത്യയം ചേർത്താൽ അതു മറ്റു ഭേദകംപോലെ നാമമായ്ച്ചമയും. അങ്ങനെ ഉണ്ടാകുന്ന നാമത്തിനു് "ആഖ്യാതനാമം' എന്നുപേർ. പേരെച്ചനാമമെന്നോ ക്രിയാംഗനാമമെന്നോ പേർ ചെയ്യാനും വിരോധമില്ല: ഒരാഖ്യാതം നാമമായിച്ചമയുന്നതും അതിൽ സാധാരണനാമങ്ങളിലെപ്പോലെ വിഭക്തികൾ ചേരുന്നതും ആര്യഭാഷകളിൽ ഒരിക്കലും സംഭവിക്കുന്നതല്ല. "അവൻ പറഞ്ഞതു ഞാൻ കേട്ടു; അവൻ പറഞ്ഞതിനാൽ ഞാൻ അക്കാര്യം സമ്മതിച്ചു. അവൻ പറഞ്ഞതിൽ വാസ്തവമുണ്ട്'- ഇത്യാദി പ്രയോഗങ്ങൾ ദ്രാവിഡങ്ങളിൽ സാധാരണമാകുന്നു; ആര്യഭാഷകളിലാകട്ടെ ഇതെല്ലാം യതു്, തതു് എന്ന വ്യപേക്ഷകസർവ്വനാമങ്ങളുടെ സഹായം കൂടാതെ സാധിക്കുന്നതല്ല. "സയദവോചത്തദഹമശ്രൗഷം; സ യദവോചത്തേനാഹം തമർത്ഥമംഗ്യകാർഷം; സ യദവോചത്തത്രാസ്തി വാസ്തവം. അല്ലാത്തക്ഷം കർമ്മണിപ്രയോഗം സ്വീകരിച്ചു് "തേനോക്തമഹാമശ്രൗഷം; തേനോക്തത്വാത്തമർത്ഥമംഗ്യകാർഷം; തേനോക്തേ "സ്തി വാസ്തവം' എന്നു പറയണം. ഒരു വാക്യത്തിന്റെ ആഖ്യാതമായി നിന്നു കർത്തൃകർമ്മാദികാരങ്ങളോടന്വയിക്കാനും നാമമാകയാൽ എല്ലാ വിഭക്തികളിലും പ്രയോഗം വരാനും കഴിയും എന്നുള്ള സംഗതി ഒാർമ്മിക്കാൻ വേണ്ടിയാണു് "ആഖ്യാതനാമം' എന്നുപേർ കൊടുത്തതു്. അൻ, അൾ, അർ, തു എന്ന ലിംഗപ്രത്യയങ്ങളെ മുൻപുതന്നെ വിവരിച്ചിട്ടുണ്ടല്ലോ. സന്ധിയിൽ വകാരാഗമം ചേർന്നു പേരെച്ചപ്രത്യയമായ അ അവൻ, അവൾ, അവർ, അതു് എന്നായിച്ചമയുന്നു. അവൻ, അവൾ, അവർ എന്നിവയെ ഒാൻ, ഒാൾ, ഒാർ എന്നു സംക്ഷേപിക്കാറുമുണ്ടു്.

ഉദാഹരണം:

അറിയുന്നവൻ - അറിയുന്നോൻ } ഭൂതം അറിഞ്ഞവൻ - അറിഞ്ഞോൻ } വർത്ത. അറിയുന്നവൾ - അറിയുന്നോൾ അറിഞ്ഞവൾ - അറിഞ്ഞോൾ അറിയുന്നതു് - അറിഞ്ഞതു് -

അറിയുവവാൻ (ഉം) അറിയുവോൻ (ലുപ്തം) അറിവവൻ, അറിവോൻ } ഭാവി അറിയുവവൾ, അറിയുവോൾ, അറിവോൾ അറിയുവതു് അറിവൂത്

അനുജ്ഞായകവർത്തമാനം വിധായകവർത്തമാനം

അറിയാവുന്നവൻ - വുന്നോൻ. അറിയേണ്ടുന്നവൻ, - ന്നോൻ അറിയാവുന്നവൾ, -വുന്നോൾ. അറിയേണ്ടുന്നവൾ, - ന്നോൾ അറിയാവുന്നതു് അറിയേണ്ടുന്നതു് അറിയാത്തവൻ, അറിയാത്തവൾ, അറിയാത്തതു് - വർത്ത } നിഷേധകം അറിയാഞ്ഞവൻ, അറിയാഞ്ഞവൾ, അറിയാഞ്ഞതു - ഭൂതം അറിയായവൻ, അറിയായവൾ, അറിയായതു - ഭാവി

പേരെച്ചത്തിൽ "അറിയും" എന്നു ഭാവിരൂപം തന്നെയല്ലാതെ "അറിയുമ' എന്നു ശരിയായിവേണ്ട രൂപം കാണുന്നില്ലെങ്കിലും അറിയുവവൻ അറിയുവോൻ എന്നു നാമാവസ്ഥയിൽ രൂപനിഷ്പത്തി കാണുന്നതിനാൽ പേരെച്ചരൂപത്തിൽ അ എന്നു പ്രത്യയസ്ഥാനം വഹിക്കുന്ന ചുട്ടെഴുത്തു ലോപിച്ചു പോയതാണെന്നുള്ളതു തെളിയുന്നു.

കർത്താവു് വക്താവിനു് അജ്ഞാതനോ, അപരിചിതനോ ആയിട്ടുള്ള ദിക്കിൽ പുംസ്ത്രീഭേദവിവക്ഷയില്ലാത്തതിനാൽ കേവലകർത്ത്രർത്ഥത്തിൽ നപുംസക പേരെച്ചനാമങ്ങളെ ഉപയോഗിക്കാറുണ്ടു്, എങ്ങനെ:

വന്നതു ഭർത്താവെന്നറിഞ്ഞു- വന്നതു് = വന്നതിന്റെ കർത്താ = വന്നയാൾ

ചിലെടത്തു് പേരെച്ചനാമത്തിനു് ആഖ്യാതവും ചുട്ടെഴുത്തുമായി മുറിച്ചതിന്റെ ശേഷമേ അന്വയബോധമുണ്ടാകുന്നുള്ളു.

അങ്ങാടിയിൽ തോറ്റതിനമ്മയോട്- തോറ്റു- അതിനു്.

ഇംഗ്ലീഷിൽ ണവമ എേന്ന സർവ്വനാമത്തിന്റെ ഉപയോഗം ഇൗ മട്ടിലാണു്. ചിലെടത്തു് പേരെച്ചങ്ങളെ തത്കാലവിശേഷണങ്ങളാക്കി ഉപയോഗിച്ചു കാണും:

വീരനെ വരുന്ന കണ്ടു = വീരനെ വരുന്നവനായിട്ടു കണ്ടു.

ഇവ്വണ്ണം ദഹിക്കുന്ന കണ്ടു - ശി. പു. (ദഹിക്കുന്നതായിട്ടു കണ്ടു)

എന്നാൽ- വീരനെ വന്നതു കണ്ടു - നാഥനെ പോകുന്നതു കണ്ടില്ലല്ലോ എന്ന കൃഷ്ണഗാഥാപ്രയോഗത്തിനു സാധുത്വം സമ്പാദിക്കുന്നതു് പ്രയാസം തന്നെ. ഒരുത്തനെ പോകക്കണ്ടു (കേ.രാ.) ഇത്യാദി പ്രയോഗം തമിഴിന്റെ അനുകരണം കൊണ്ടു വന്നതാണു്.

ഒരു വസ്തു മേടിച്ചതു നായിനെത്തന്നെ ആയിരിക്കും.

എന്നുള്ളതു "നായു് തന്നെ' എന്നു വേണ്ടതാണു്. അതൊരു ശെലീവിശേഷമെന്നു സമാധാനപ്പെടണം. വാങ്ങിയതു "നായു് തന്നെ' എന്നായാൽ "വന്നതു ഭർത്താവെന്നറിഞ്ഞു' എന്ന, മുൻകാണിച്ച ഉദാഹരണത്തിലെപ്പോലെ "വാങ്ങിച്ച ആൾ നായായിരുന്നു' എന്നർത്ഥം തോന്നിപ്പോകും. അതു കൂടാതിരിക്കാൻനവേണ്ടിയാണു് "നായിനെ' എന്നു കർമ്മമാക്കുന്നതു്. കർമ്മണി പ്രയോഗം ഉണ്ടായിരുന്നെങ്കിൽ വാങ്ങപ്പെട്ടതു് "നായായിരിക്കും' എന്നു പ്രയോഗിച്ചു ശരിപ്പെടുത്താമായിരുന്നു. കർമ്മണിരൂപമില്ലാത്തതിനാൻ കർമവിഭക്തി തന്നെ വിധേയമായിട്ടുപയോഗിക്കേണ്ടി വരുന്നു.

"കണ്ടിതു കുമാരന്മാർ' എന്നും മറ്റും ഇതു് -ന്റെ നിരർത്ഥപ്രയോഗം പാദപൂരണത്തിനെന്നു പറയാം. നാമങ്ങളിലും ഇൗ മാതിരി പ്രയോഗം മുൻ പറഞ്ഞിട്ടുണ്ടു്.

2. വിനയെച്ചം[തിരുത്തുക]

വിനയെച്ചങ്ങളഞ്ചത്ര; മുൻ, പിൻ, തൻ, നടു, പാക്ഷികം.

മുൻവിനയെച്ചം, പിൻവിനയെച്ചം, തൻവിനയെച്ചം, നടുവിനയെച്ചം, പാക്ഷികവിനയെച്ചം എന്നു വിനയെച്ചം അഞ്ചുവിധം. ഇതിൽ മുൻവിനയെച്ചം ഭൂതകാലത്തിലുള്ള ക്രിയാവിശേഷണക്രിയയെയും പിൻവിനയെച്ചം ഭാവികാലത്തിലുള്ള ക്രിയാവിശേഷണക്രിയയെയും പിൻവിനയെച്ചം ഭാവികാലത്തിലുള്ളതിനെയും കാണിക്കുന്നു. ഇൗ മുറയ്ക്കു നടുവിനയെച്ചം ഭൂതഭാവികൾക്കു നടുക്കമുള്ള വർത്തമാനകാലത്തെ കുറിക്കേണ്ടതാണു ന്യായം. എന്നാൽ അല്പം വിശേഷമുണ്ടു്. ദ്രാവിഡങ്ങളിൽ ശരിയായ വർത്തമാനകാലത്തിന്റെ ഗ്രഹം തന്നെ ആദികാലത്തിൽ ഉദിച്ചിട്ടില്ലായിരുന്നു എന്നാണു് ഉൗഹമെന്നു മുമ്പു സ്ഥാപിച്ചിട്ടുണ്ടല്ലോ. കാലത്രയത്തിനും ഒന്നുപോലെ ചേരുന്നതാണു നടുവിനയെച്ചം, അതായതു് കാലപ്രതീതിയില്ലാത്തതു്. നടുവിനയെച്ചത്തിനു വേറെയും ചില വെലക്ഷണ്യങ്ങളുള്ളതു് ഉപരി സ്പഷ്ടമാകും. പാക്ഷികവിനയെച്ചം "ഒരുവിധം സംഭവിക്കുന്ന പക്ഷം' എന്നുള്ള സംഭാവനയെ കാണിക്കുന്നു. തനിയേ നില്ക്കാവുന്ന നടുവിനയെച്ചംതന്നെ തൻവിനയെച്ചമെന്നതു്. ഇനി ഒാരോന്നിന്റെയും രൂപസിദ്ധി:

ദുർബലം ഭൂതരൂപം താൻ സ്വയം മുൻവിനയെച്ചമാം.

ഭൂതാഖ്യാതത്തിന്റെ രൂപംതന്നെ ദുർബ്ബലപ്പെട്ടതാണു മുൻവിനയെച്ചം. ദുർബ്ബലപ്പെടുത്താനും പ്രബലപ്പെടുത്താനുമുള്ള മാർഗ്ഗം മുമ്പു് പ്രസ്താവിച്ചിട്ടുണ്ടു്. ഭൂതപ്രത്യയം ചേർന്ന ധാതുതന്നെ മുൻവിനയെച്ചം. അതിനെ ഉറപ്പിച്ചാൽ മുറ്റുവിനയായ ആഖ്യാതം; ഉറപ്പിക്കാഞ്ഞാൽ പറ്റുവിനയായ വിനയെച്ചം.ഉദാ:

ഞങ്ങൾ ഇവിടെ വന്നു് ചേർന്നു } സംവൃതീകരണം ദുർബ്ബലപ്പെട്ട രൂപം ഞങ്ങൾ ഇവിടെ ചേർന്നു് വന്നു പറ്റുവിന; വിവൃതീകരണം കൊണ്ടുറപ്പിച്ചതു് മുറ്റുവിന.

അവൻ മതിലിൽ ചാടിക്കേറി } പരദ്വിത്വംകൊണ്ടു് ദുർബ്ബലപ്പെട്ടതു് പറ്റുവിന; അവൻ മതിലിൽ കേറിച്ചാടി അന്ത്യത്തിൽ ബലപ്പെടുത്താവുന്ന രൂപം മുറ്റുവിന. പറന്നുചെന്നങ്ങു കരേറികൂട്ടിൽ - ഇതിൽ "കരേറി' മുറ്റുവിനയാകയാൽ "കരേറിക്കൂട്ടിൽ' എന്നു പരദ്വിത്വമില്ല.

ചേർപ്പൂ പിൻവിനയെച്ചത്തി- ന്നാൻ നേരെ, ഭാവിയിങ്കലോ.

പിൻവിനയെച്ചമുണ്ടാക്കുന്നതിനു്, നേരെ ധാതുവിൽത്തന്നെയോ ഭാവികാല രൂപത്തിലോ ആൻ എന്നു പ്രത്യയം ചേർക്കണം.

ഉദാ: പോക്- പോകാൻ, പോകുവാൻ ഇരി - ഇരിക്കാൻ, ഇരിപ്പാൻ, ഇരിക്കുവാൻ ഉൺ - ഉണ്ണാൻ, ഉമാൻ, ഉണ്ണുവാൻ വരു് - വരാൻ, വരുവാൻ

ഉണ്ണാൻ പോയി; കളിക്കാൻ വന്നു; കാണാൻ ചെന്നു

തമിഴിൽ ആൻ പ്രത്യയം അപൂർവ്വമാണു്. "കുളിക്കും വന്തോം' എന്നു ഭാവി മുറ്റുവിന തന്നെ ചെന്തമിഴിൽ വിനയെച്ചമായിട്ടുപയോഗിക്കാം നാടോടിബ്ഭാഷയിൽ "കുളിക്കു വന്താൻ' എന്നു് നടുവിനയെച്ചമാണുപയോഗിക്ക നടപ്പു്. എന്നാൽ "വാൻ, പാൻ, പാക്കു് എന്നു നന്നൂലിൽ പിൻവിനയെച്ചപ്രത്യയങ്ങളെ പരിഗണിച്ചിട്ടുള്ളതിനാൽ ആദികാലത്തിൽ തമിഴിലും ഇവയ്ക്കു പ്രചാരമുണ്ടായിരുന്നു എന്നു സിദ്ധിക്കുന്നു.

അനുപാധിക്രിയ നടു- വിനയെച്ചമുരപ്പതു; അകാരംതാൻ, കകാരംതാൻ ഉക താനായതിൻ കുറി

കാലം, പ്രകാരം, പുരുഷൻ ഇത്യാദികളായ ഉപാധികളൊന്നുമില്ലാതെ കേവലമായ ക്രിയയെ ആണു് നടുവിനയെച്ചം കുറിക്കുന്നതു്. അതിനു് അ, ക, ഉക എന്ന ഇൗ മൂന്നിൽ ഒന്നു പ്രത്യയമാകും. ചെയ്തേൻ എന്നു പറയുമ്പോൾ ക്രിയയിൽ ഞാൻ എന്നു പുരുഷവചനങ്ങളും, ഭൂതകാലവുംകൂടി ഉൾപ്പെടുന്നു. ചെയ്യണം എന്നതിൽ ശാസന എന്നൊരംശം അധികമായിട്ടുണ്ടു്. ചെയ്ക എന്ന നടുവിനയെച്ചത്തിൽ ഇൗവക ഉപാധിയൊന്നുമില്ല. ചെയ്യുന്ന ആൾ ഏതെന്നോ, എപ്പോൾ ചെയ്തുവെന്നോ, ഒരുവക അവച്ഛേദകോപാധിക്കും പ്രതീതിയുണ്ടാകുന്നില്ല. പരബ്രഹ്മത്തെപ്പോലെ അതു് നിരുപാധിയായ കേവലക്രിയയെ കുറിക്കുന്നതേയുള്ളു. അതുകൊണ്ടു് അതിനെ ആഖ്യാതമായിട്ടും ആഖ്യ (കർത്താവ്) ആയിട്ടും ഉപയോഗിക്കാം. "വ്യാജം പറക ശരിയല്ല' എന്നിടത്തു് "പറക' നാമംപോലെ കർത്താവായി നില്ക്കുന്നു; "സുഖമായു് വാഴ്ക' എന്നിടത്തു് ആഖ്യാത(ആശംസകപ്രകാരം)ത്തിന്റെ സ്ഥാനംവഹിക്കുന്നു. നടുവിനയെച്ചത്തിന്റെ ഇതുമാതിരി ഉപയോഗങ്ങൾ നോക്കുമ്പോൾ അതിനെ വിനയെച്ചത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതേ ശരിയല്ല. എന്നാൽ നാമമായിട്ടും മുറ്റുവിനയായിട്ടും ഉള്ള ഉപയോഗം ഇതിനു് കാലക്രമത്തിൽ ഏർപ്പെട്ടതായിരിക്കണം. വാഴൂ, വാഴാം, വാഴണം, വാഴട്ടേ - എന്ന രൂപങ്ങളിൽ അതാതു കാലപ്രകാരങ്ങളുടെ അർത്ഥപ്രതീതി വരും; അതൊന്നും കൂടാതെ കേവലക്രിയാമാത്രമായ "വാഴ്ക' എന്ന രൂപം ക്രിയാ സ്ഥാനത്തുപയോഗിക്കുമ്പോൾ ആദരം, ആശംസ മുതലായ അർത്ഥങ്ങൾ വൃംഗ്യമായിട്ടു പ്രകാശിക്കും എന്നല്ലാതെ ശബ്ദവാച്യമായിട്ടു വരുന്നില്ല. അപ്രകാരംതന്നെ "കോനേൻ'= ഞാൻ രാജാവാകുന്നു; "അടിയേൻ'= ഞാൻ ദാസനാകുന്നു ഇത്യാദി പ്രയോഗങ്ങളിൽ (തമിൾ, വിനപ്പേർ) നാമങ്ങൾ പുരുഷപ്രത്യയയോഗത്താൽ നേരെ ആഖ്യാതങ്ങളായിത്തീരുംപോലെ "വാഴ്കയാൽ' ഇത്യാദികൾ വിനയെച്ചം നേരെതന്നെ നാമമായു് ചമയുന്നതാണു്. എന്നു മാത്രമല്ല, ചെയ്യുന്നതു്, ചെയ്യുന്നതിനെ, ചെയ്യുന്നതിനാൽ, ചെയ്യുന്നതിനു, ചെയ്യുന്നതിന്റെ, ചെയ്യുന്നതിൽ എന്നു് ആഖ്യാതനാമങ്ങളെപ്പോലെ നടുവിനയെച്ചരൂപത്തെ എല്ലാ വിഭക്തികളിലും പ്രയോഗിക്കാറില്ല. ചെയ്ക, ചെയ്കയാൽ, ചെയ്കയിൽ എന്നു മൂന്നു വിഭക്തികളിൽ മാത്രമേ ഇതിനുപയോഗം നടപ്പുള്ളു; ചെയ്കയ്ക്കു് എന്നോ ചെയ്കയുടെ എന്നോ ആരും പ്രയോഗിക്കയില്ല. ചെയ്യ വേണം, ചെയ്യ ആം, ചെയ്യപ്പെടുക, ചെയ്യത്തക്ക ഇത്യാദി പ്രാക്പ്രയോഗങ്ങളിലാണു് നടുവിനയെച്ചത്തിന്റെ ശരിയായ പ്രയോഗം. ഇതുകളിൽ അതിനു ക്രിയാവിശേഷണത്വം സ്പഷ്ടമായി കാണുന്നുമുണ്ടു്. നന്നൂൽകാരനും ഇൗ രൂപത്തെ വർത്തമാനകാലത്തിലെ വിനയെച്ചമായി ഗണിച്ചിരിക്കുന്നു; വർത്തമാനകാലത്തിന്റെ പ്രതീതി ഒരിടത്തുതന്നെ സ്പഷ്ടമായി കാണായ്കയാൽ നടുവിനയെച്ചം എന്നുപേർ ഭേദപ്പെടുത്തി. ഭൂതഭാവികാലങ്ങൾക്കു മദ്ധേ്യയുള്ളതെന്നും കൃതിയുടെയും നാമത്തിന്റെയും ഇടയ്ക്കുള്ളതെന്നും സംജ്ഞയ്ക്കു് അന്വർത്ഥതയും വൃാഖ്യാനിക്കാം. ഇൗവക അസ്വാരസ്യവും മറ്റും പരിഹരിപ്പാൻവേണ്ടി ഇതിനു് അനവച്ഛേദകം എന്നും സംജ്ഞചെയ്തിട്ടുണ്ടു്. അ, ക, ഉക എന്ന മൂന്നു പ്രത്യയം പറഞ്ഞതിൽ അ ആണു് പ്രാചീനവും പ്രാക്പ്രയോഗങ്ങളിൽ കാണുന്നതും. ക, ഉക രണ്ടും അതിനെ നീട്ടി ഉണ്ടാക്കിയതും ഇടക്കാലത്തു നടപ്പിൽവന്നതുമാണു്.

ഉദാ: ചെയ്- ചെയ്യ, ചെയ്ക, ചെയ്യുക. കേൾ-കേൾക്ക, കേൾക്കുക അറി - അറിയ, അറിക, അറിയുക. ഒാടു് - ഒാട, ഒാടുക

പൂർണ്ണവ്യഞ്ജനാന്തങ്ങളിൽ ക പ്രത്യയം യോജിക്കാത്തതിനാൽ ഉക മാത്രമേ ഉള്ളു.

ഇൽ കില്ലുകിൽ പ്രത്യയങ്ങൾ പൂർവ്വവൽ പാക്ഷികത്തിന്

നടുവിനയെച്ചത്തിനു് അ, ക, ഉക, പറഞ്ഞതുപോലെ പാക്ഷിക വിനയെച്ചത്തിനു് ഇൽ, കിൽ, ഉകിൽ, എന്നു യഥായോഗം പ്രത്യയങ്ങൾ.

ഉദാ: ചെയു് - ചെയ്യിൽ, ചെയ്കിൽ, ചെയ്യുകിൽ അറി - അറിയിൽ, അറികിൽ, അറിയുകിൽ കേൾ - - കേൾക്കിൽ, കേൾക്കുകിൽ ഒാടു് - ഒാടിൽ, ഒാടുകിൽ, -

"എൻ' എന്ന ഖിലധാതുവിന്റെയും "ആവുക'യുടെയും പാക്ഷികവിനയെച്ചങ്ങളായ "എൻകിൽ', "ആകിൽ' എന്ന രൂപങ്ങൾ നിപാതങ്ങളായിത്തീർന്നീട്ടുണ്ടു്. ഇവയെ ആഖ്യാതത്തിൽ ചേർത്താലും സംഭാവനയർത്ഥമുണ്ടാകും. എങ്ങനെ:

വരു് - വരിൽ, വരുകിൽ, വന്നെങ്കിൽ, വരുന്നുവെങ്കിൽ, വന്നെങ്കിൽ, വന്നുവെങ്കിൽ, വരുമെങ്കിൽ, വരാമെങ്കിൽ, വരട്ടെ എങ്കിൽ, വരണമെങ്കിൽ, വരാ എങ്കിൽ, വരാഞ്ഞെങ്കിൽ, വരാഞ്ഞുവെങ്കിൽ

വരുന്നാകിൽ, വരുമാകിൽ, വന്നാകിൽ - ഇത്യാദി

ഭൂതകാലത്തിലാൽ ചേർന്നു- മുണ്ടാം പാക്ഷികമെന്നതു്. ഭൂതകാലരൂപത്തിൽ ആൽ എന്നു പ്രത്യയം ചേർത്തിട്ടും പാക്ഷികവിനയെച്ചമുണ്ടാക്കാം. ചെയ്-ചെയ്താൽ; അറി-അറിഞ്ഞാൽ; കേൾ-കേട്ടാൽ; ഒാട്-ഒാടിയാൽ. ഇൗ ആൽപ്രത്യയം സംസ്കൃതത്തിലേ "കാല' ശബ്ദം തന്നെ ആയിരിക്കാം. തമിഴിൽ ഇൗ രൂപം"ചെയ്താക്കാൽ' എന്നു കകാരം ചേർന്നാണു്. അതുകൊണ്ടു് മലയാളത്തിലും ഭൂതപേരെച്ചത്തിൽനിന്നാകുന്നു പ്രത്യയം വരുന്നതു്. പേരെച്ചപ്രത്യയമായ അകാരവും പാക്ഷികപ്രത്യയത്തിന്റെ ആദിവർണ്ണമായ കകാരവും ലോപിക്കുന്നു എന്നേ ഉള്ളു. ഇൗ രണ്ടു വർണ്ണങ്ങൾ മറ്റു പലെടത്തും ലോപിക്കുമാറുണ്ടു്. അർത്ഥയോജനയും നല്ലവണ്ണമുണ്ടു്. വന്നകാലം= വന്നപക്ഷം. തമിഴിൽ ഒരുക്കാൽ = ഒരുപക്ഷേ എന്നു വേറെ സ്ഥലങ്ങളിലും കാലശബ്ദത്തിനു സംഭാവനാർത്ഥത്തിൽ പ്രയോഗം കാണുന്നുണ്ടു്. ആധാരികാപ്രത്യയമായ കൽ(കൽ)ക കാരലോപത്തിനു പ്രതിവിധിയായ പൂർവ്വസ്വരത്തിനുള്ള ദീർഘം വിടാതെ ആൽ എന്നായു് ചമഞ്ഞു എന്നും വരാം. കാൽ എന്ന ആധാരികാപ്രത്യയത്തിനു സ്ഥലം എന്നാണർത്ഥം. അതിനും സംഭാവനയർത്ഥം എളുപ്പത്തിൽ യോജിക്കും.

ഏതാനവേതാൻ തൻവിന- യെച്ചത്തിൻ കുറിയായതു്.

ഏ എന്നോ, നീട്ടീട്ടു് അവേ എന്നോ ധാതുവിൽ പ്രത്യയസ്ഥാനത്തു ചേർത്താൽ തൻവിനയെച്ചമുണ്ടാകും. എ, അവെ എന്നു ഹ്രസ്വമായിട്ടുമാവാം. ഉദാ:

ചെയ്-ചെയ്യെ, ചെയ്യവേ, കേൾക്കെ, കേൾക്കവേ.

""ജേ്യഷ്ഠനിരിക്കെക്കുരുവംശത്തിൽ ശ്രഷ്ഠൻ ഞാനെന്നവനുടെ ഭാവം.

മറ്റുള്ള വിനയെച്ചങ്ങളെപ്പോലെ ഇതും ക്രിയയെ വിശേഷിപ്പിക്കുന്നു എങ്കിലും വിശേഷണത്വംകൊണ്ടുള്ള ന്യഗ്ഭാവ(കീഴ്ടങ്ങൽ)ത്തിനു കുറവുള്ളതിനാൽ സ്വാതന്ത്ര്യത്തിനു കൂടുതലുണ്ടെന്നുള്ള താൽപര്യത്തിലാണു് തൻവിനയെച്ചം എന്നുപേർ ചെയ്തതു്. തനിയേ നില്ക്കത്തക്ക സ്വാതന്ത്ര്യമുള്ളതു് തൻവിനയെച്ചം. തേച്ചുകുളി, വരാൻപോകുന്ന കാര്യം ഇത്യാദികളിൽ "തേച്ച്', വരാൻ' എന്ന മുൻ-പിൻ വിനയെച്ചങ്ങൾ എത്രത്തോളം സ്വവിശേഷ്യങ്ങൾക്കു കീഴടങ്ങുന്നുവോ അത്രത്തോളം "ജേ്യഷ്ഠനിരിക്കെ...' എന്നതിലെ ഇരിക്കെ, എന്നാണു് ഭാവം' എന്ന വിശേഷ്യത്തിനു കീടങ്ങുന്നില്ല എന്നതു് അനുഭവസിദ്ധമാണല്ലോ. രൂപസിദ്ധി നോക്കുമ്പോൾ നടുവിനയെച്ചത്തിൽ എ ചേർത്തതേ ഉള്ളു തൻവിനയെച്ചം എന്നു പറയുന്നതു് എന്നു സ്പഷ്ടമാണു്. തമിഴിൽ തൻവിനയെച്ചത്തിന്റെ സ്ഥാനത്തു നടുവിനയെച്ചംതന്നെയാണു് ഉപയോഗിക്കുന്നതും. "ചെയ്യവേണ്ടും' എന്നു് അനുപ്രയോഗം ചേർന്ന തമിഴ്രൂപം മലയാളത്തിൽ "ചെയ്യണം' എന്നു വിധായകപ്രകാരം എന്നൊരു പുതിയ ഇനമായതുപോലെതന്നെയാണു് നടുവിനയെച്ചം എ എന്ന നിപാതം ചേർന്നു തൻവിനയെച്ചം എന്നു പ്രതേ്യകം ഒരു വിനയെച്ചമായിത്തീർന്നതു്.

ആഗമം ഒന്നുകൂടി സൂക്ഷിച്ചുനോക്കുമ്പോൾ പാക്ഷികവിനയെച്ചവും തൻവിനയെച്ചം പോലെ നടുവിനയെച്ചത്തിന്റെ വിഭക്തിരൂപംതന്നെ ആയിപിക്കണമെന്നു തോന്നുന്നു. നടുവിനയെച്ചത്തിൽ നാമങ്ങളെപ്പോലെ പ്രായേണ മിക്ക വിഭക്തികളും ചേർക്കാവുന്ന വിവരം മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ പാക്ഷികം ആരംഭകാലത്തിൽ വരുക+ഇൽ= വരുകയിൽ = വരുകിൽ (അകാരലോപത്താൽ)= വരുന്ന സ്ഥിതിയിൽ =വരുന്നപക്ഷം, ഇങ്ങനെ ആധാരികയിലെ രൂപവും, അതിന്മണ്ണം തൻവിനയെച്ചം ഏ എന്ന വിഭക്ത്യാഭാസത്തിലെ രൂപവും ആയിരുന്നിരിക്കണം.

ഇനി വിനയെച്ചങ്ങളുടെ പ്രയോഗവിശേഷങ്ങളെപ്പറ്റി സ്വല്പം വിചാരണ ചെയ്യാം- മുൻ-പിൻ- നടു വിനയെച്ചങ്ങൾ അതതു പേരിനനുരൂപമായിട്ടു വിശേഷ്യക്രിയയുടെ മുൻപിലും പിൻപിലും അതോടു സമകാലമായുള്ള ക്രിയകളെക്കുറിക്കുന്നു. മുൻപും പിൻപും വളരെ അടുത്തോ ദൂരയോ ആവാം. "മനുഷ്യർ ജനിച്ചു വളർന്നു മരിക്കുന്നു' എന്ന ഉദാഹരണത്തിൽ ജനനം, വളർച്ച, മരണം ഇവയ്ക്കുതമ്മിൽ മഹത്തായ അന്തരം ഇരിക്കാം; നേരെമറിച്ചു്, "കൊണ്ടുവരുക' പറഞ്ഞയയ്ക്കുക' ഇത്യാദികളിൽ കൊള്ളുകയും വരുകയും; പറയുകയും അയയ്ക്കുകയും അല്പകാലം കൊണ്ടേ അന്തരിതമാകുന്നുള്ളു. പ്രാക്പ്രയോഗമായി വരുന്ന മുൻവിനയെച്ചങ്ങളിൽ ഒക്കെയും ഇൗ സാമീപ്യം കാണും. "കൃഷ്ണൻ പൂതനയെയും ശിശുപാലനെയും കൊല്ലാൻ അവതരിച്ചു' എന്നതിൽ രണ്ടുപേരെയും കൊല്ലുന്നതു തമ്മിൽ വളരെ കാലവ്യവധാനമുണ്ടു്. "ഇടുക'യുടെ അനുപ്രയോഗം മുൻവിനയെച്ചത്തെയും "ആയിട്ടു' എന്ന നിപാതത്തിന്റെ യോഗം പിൻവിനയെച്ചത്തെയും ഒന്നു തേച്ചുമിനുക്കിയാലെന്നപോലെ പ്രകാശിപ്പിക്കും. ഇൗ ഉപായംകൊണ്ടു് പ്രധാന്യത്തെയും കാലതാരമ്യത്തെയും മറ്റും പ്രത്യക്ഷപ്പെടുത്താൻ സൗകര്യമുണ്ടു്. എങ്ങനെ:

പ്രാധാന്യം കാലതാരതമ്യം 1 ര്രാമസ്വാമി ഇവിടെ താമസിച്ചു പഠിച്ചു 1


ര്രാമസ്വാമി വന്നു് കുളിച്ചു് ഉണ്ടു രാമസ്വാമി ഇവിടെ താമസിച്ചിട്ടു പഠിച്ചു രാമസ്വാമി വന്നു കുളിച്ചിട്ടു് ഉണ്ടു

2


ര്രാമസ്വാമി ഉണ്ണാൻ പോയി 2


ര്രാമസ്വാമി പഠിക്കാൻ വരാൻ ഭാവമുണ്ടു്. രാമസ്വാമി ഉണ്ണാനായിട്ടുപോയി രാമസ്വാമി പഠിക്കാനായിട്ടുവരാൻ ഭാവമുണ്ടു്.

പ്രാക്പ്രയോഗവിവേചനം

രാമസ്വാമി പോയിരിക്കുന്നു. രാമസ്വാമി പോയിട്ടിരിക്കുന്നു രാമസ്വാമിക്കു പറയാൻതക്ക കാര്യമില്ല രാമസ്വാമിക്കു പറയാനായിട്ടു തക്ക കാര്യമില്ല

എന്നാൽ- പറയത്തക്ക കാരണം, പറയാൻതക്ക കാരണം, ഇത്യാദി വിനയെച്ചങ്ങൾക്കുതന്നെ വച്ചുമാറ്റം ചെയ്യുന്ന സ്ഥലങ്ങളിൽ സൂക്ഷ്മമായ അർത്ഥതാരതമ്യം സാധാരണയിൽ ഗൗനിക്കുമാറില്ല. അപൂർവ്വം ചില സ്ഥലങ്ങളിൽ നടുവിനയെച്ചത്തിനു പകരം പിൻവിനയെച്ചം പ്രയോഗിച്ചു കാണുന്നു. എങ്ങനെ:

""മനുഷ്യരായാലിവ രണ്ടിലൊന്നു നിനച്ചുവേണം സമയം കഴിപ്പാൻ.

ഇവിടെ കഴിപ്പാൻ "വേണം' എന്നതിന്റെ കർത്താവാകുന്നു. സമയം കഴിപ്പതു് ഇവ രണ്ടിലൊന്നു നിനച്ചിട്ടു വേണം.

മിക്ക സ്ഥലങ്ങളിലും പ്രയോഗവും വ്യുൽപ്പത്തിയും അനുസരിച്ചു മുൻവിനയെച്ചത്തിനു പൂർവ്വകാലക്രിയയും പിൻവിനയെച്ചത്തിനു ക്രിയാർത്ഥക്രിയയുമാകുന്നു അർത്ഥം. അവയിൽനിന്നു മുൻവിനയെച്ചത്തിനു് "അതിന്റെ ശേഷം' എന്നും മറ്റേതിനു് "അതുദ്ദേശിച്ചിട്ട്' എന്നും അർത്ഥം ധാരാളം ഉളവായി. എങ്ങനെ:

യുദ്ധം കഴിഞ്ഞു പുരംപ്രവേശിച്ചു (ശി. പു) = കഴിഞ്ഞതിന്റെ ശേഷം രാമൻ ജനിച്ചിട്ടു് ഏഴു വർഷമായി = ജനിച്ചതിന്റെ ശേഷം രാമനു പുത്രനുണ്ടാകാൻ അനുഗ്രഹിക്കുന്നു = ഉണ്ടാകണമെന്നുദ്ദേശിച്ചിട്ട്

ഇൗ മാതിരി സ്ഥലങ്ങളിലാണു് രണ്ടു വിനയെച്ചങ്ങളും ഭിന്നകർത്തൃകങ്ങളായിച്ചമയുന്നതും എങ്ങനെ:

മുനിമാർ ചോദിച്ചിട്ടു് സൂതൻ പറഞ്ഞ കഥ രാമസ്വാമി ഉണ്ടാകാൻ അയാളുടെ അച്ഛൻ നേർന്ന വഴിപാടു്.

കർത്താ, കർമ്മം മുതലായ പരിച്ഛദ (മൃേശയൗലേ) ങ്ങെളൊക്കെയും പ്രതേ്യകമുള്ളതിനാൽ ഒന്നിനു മറ്റൊന്നിലുള്ള അംഗഭാവത്തിനു ഹാനി വരുന്നുവെന്നു ശങ്കിപ്പാനില്ല. ഇവിടെയും സാമന്തരാജാവു് ചക്രവർത്തി മഹാരാജാവിനു കീഴടങ്ങുംവണ്ണം അംഗത്തിനു് പര്യവസാനത്തിൽ അംഗിയുടെ നേരെ ചായ്വുകൂടാതിരിക്കുന്നില്ല. ഇങ്ങനെ പൗർവ്വാപര്യമർത്ഥം സ്ഥിരപ്പെട്ടതോടുകൂടി മുൻവിനയെച്ചത്തിനു് ആ സംബന്ധത്തിന്റെ സ്പർശമുള്ള കാര്യകാരണഭാവം, നിമിത്തനെമിത്തികഭാവം മുതലായ എല്ലാ അർത്ഥങ്ങളിലും നടപ്പുവന്നു. ഉദാ:

അവന്നാഭരണം വിറ്റിട്ടൊരു ലാഭം വേണമോ? - ചാണ മന്നവനയച്ചിങ്ങു വരുന്ന ഞങ്ങൾ - കേ.രാ. ഭീമന്റെ തല്ലു തുടമേൽകൊണ്ടു ചാക - ഭാര പറഞ്ഞേ സുഖം വരൂ - നള കൊന്നുതന്നേ ശമംവരൂ - പ.ത

പിൻവിനയെച്ചത്തിനു് ഇച്ഛാ-ശക്തി-സാമർത്ഥ്യ- പര്യാപ്തുദ്യമാദ്യർത്ഥകധാതുയോഗത്തിലാണു് ധാരാളമായ പ്രയോഗം. ഇവതന്നെ ഉദ്ദേശികാവിഭക്തിക്കും അർത്ഥമാകായാൽ പേരെച്ചനാമങ്ങളുടെ ഉദ്ദേശികയും പിൻവിനയെച്ചവും പര്യായമായിവരുന്നു. ഉദാ:

കുളിപ്പാൻ പോകുന്നു = കുളിക്കുന്നതിനു പോകുന്നു കുളിപ്പാൻ ഇച്ഛിക്കുന്നു = കുളിക്കുന്നതിനു് ഇച്ഛിക്കുന്നു പറവാൻ കഴിയും = പറയുന്നതിനു കഴിയും പറവാൻ ഭാവിക്കുന്നു = പറയുന്നതിനു ഭാവിക്കുന്നു

മുൻവിനയെച്ചവും പിൻവിനയെച്ചവും ഗമ്യമാനക്രിയയെക്കുറിച്ചും പ്രവർത്തിക്കും. എങ്ങനെ:

അവനോടു് പറഞ്ഞിട്ടെന്തു കാര്യം. ഉണ്ണാൻനേരത്തു് ഉറങ്ങരുതു്.

ഇടത്തോടുകൾ വല്ല കാരണവശാലും കുറച്ചുകാലം ജനസഞ്ചാരമില്ലാതെ കിടന്നുപോയാൽ ഇരുപുറവുമുള്ള കുടിയാനവന്മാർ തങ്ങളുടെ പുരയിടങ്ങളുടെ അതിർത്തി നീക്കിനീക്കി അതിനെ വളരെ ഇടുക്കിക്കളയുന്നതുപോലെ മുന്നിലും പിന്നിലുമുള്ള വിനയെച്ചങ്ങൾ നടുവിലത്തേതിന്റെ മിക്ക വിഷയങ്ങളെയും ക്രമേണ ആക്രമിച്ചിരിക്കുന്നു. നടുവിനയെച്ചത്തിന്റെ അധികാരം പ്രകൃതൃാ വിശേഷ്യക്രിയയും വിശേഷണക്രിയയും സമകാലങ്ങളായിവരുന്ന സ്ഥലങ്ങളിലാണല്ലോ. ഒട്ടും ഏറ്റക്കുറവുകൾ കൂടാതെ രണ്ടു ക്രിയകൾ ഒരേ കാലത്തിൽ നടക്കുന്നതു് അപൂർവ്വമാകുന്നു. അതിനാൽ "ചൊല്ലത്തുടങ്ങിനാൻ' എന്നു തമിഴിനെ അനുസരിച്ചുള്ള പ്രാചീനപ്രയോഗത്തിന്റെ സ്ഥാനത്തിൽ അർവ്വാചീനന്മാർ "ചൊല്ലാൻ തുടങ്ങിനാൻ' എന്നോ "ചൊല്ലിത്തുടങ്ങിനാൻ' എന്നോ വ്യവഹരിക്കും. "ഗുരുവരുളിക്കേട്ട കഥ' എന്ന പ്രയോഗത്തിൽ അർത്ഥം "ഗുരുവരുളിയ രൂപത്തിൽ കേട്ട കഥ' എന്നാകയാൽ അരുളിയതും കേട്ടതും ഒരേ കാലത്തേ സംഭവിക്കൂ. എങ്കിലും അരുളലിനും കേൾവിക്കും സഹജമായുള്ള ഹേതുഹേതുമത്ഭാവം പ്രമാണിച്ചു് തദ്ഗതപൗർവ്വാപര്യദ്വാരാ അരുളലിനു കേൾവിയെക്കാൾ പൂർവ്വത്വം കല്പിച്ചു് അതിനെ മുൻവിനയെച്ചമാക്കിയിരിക്കുന്നു. ഇപ്രകാരം തന്നെ മറ്റു സ്ഥലങ്ങളിലും സമാധാനം സൂക്ഷ്മദൃഷ്ടികൾ ഉൗഹിച്ചുകൊള്ളട്ടെ. നടുവിനയെച്ചത്തിനു് ഇങ്ങനെ ഒരു വഴിയേപ്രകാരം കുറഞ്ഞതിനോടുകൂടി വഴിയേപ്രചാരം വർദ്ധിച്ചിട്ടുമുണ്ടു്. നാം വാസ്തവത്തിൽ തോർന്നതിന്റെ ശേഷമേ നനയ്ക്കുന്നുള്ളു. എങ്കിലും "തോരത്തോരെ നനയ്ക്കുന്നു' എന്നു ധാരാളം പ്രയോഗിക്കുമാറുണ്ടു്. "തോര' എന്ന നടുവിനയെച്ചത്തിൽ നിന്നുശാബ്ദമായുളവാകുന്ന ബോധപ്രകാരം തോരുന്നതും നനയ്ക്കുന്നതും ഒരേകാലത്തു വേണ്ടിവരും. അതു് അസംഭാവ്യവുമാണു്. ഇൗ പ്രകൃതത്തിൽ നിന്നു ശബ്ദാനുശാസനശാസ്ത്രത്തിലെ രണ്ടു സിദ്ധാന്തങ്ങൾ നമുക്കു വെളിപ്പെടുന്നു. (1) ഒൗദാസീന്യന്യായം (2) സ്ഥുടപ്രത്യായനന്യായം. ഒന്നാമത്തേതു "ചൊല്ലത്തുടങ്ങി, ചൊല്ലാൻതുടങ്ങി' എന്നപോലുള്ള സ്ഥലങ്ങളിൽ സ്ഥിതമായ ഭേദത്തെ അലസതമൂലം ഗൗനിക്കാതിരിക്കുന്നു. രണ്ടാമത്തേതിന്റെ സ്വഭാവം "തോരെ തോരെ നനയ്ക്കുന്നു' ഇത്യാദികളിലെപ്പോലെ വിവക്ഷിതത്തെ കഴിയുന്നതും സ്ഫുടമാക്കണമെന്നുള്ള ഉദ്ദേശ്യത്തിൻ പേരിൽ ഇല്ലാത്തതിനെ ഉണ്ടാക്കുകയാകുന്നു. ഇൗ രണ്ടു പരസ്പരവിരുദ്ധങ്ങളായ ന്യായങ്ങളുടെയും, ഇവയിലും പ്രബലമായ ഒൗപമ്യന്യായം അല്ലെങ്കിൽ ഉപചാരന്യായം എന്നതിന്റെയും വിലാസംകൊണ്ടു് ശബ്ദങ്ങൾക്കു രൂപത്തിലും അർത്ഥത്തിലും നാൾക്കുനാൾ ജനിച്ചുകൊണ്ടുവരുന്ന ഭേദങ്ങളെ ആസകലം വ്യാഖ്യാനിക്കാം; എങ്കിലും ഇൗ പ്രകൃതാനുപ്രകൃതമായ ശാസ്ത്രീയസിദ്ധാന്തവിചാരം ഇവിടെ നില്ക്കട്ടെ.

ഇൗവിധം വിഷയസങ്കോചംവന്നതിനാൽ നടുവിനയെച്ചം എ എന്ന നിപാതത്തിന്റെ സഹായത്തോടുകൂടി ക്രിയാനുബന്ധം, ക്രിയാലക്ഷണം ഇത്യാദി അർത്ഥമുള്ളതായ തൻവിനയെച്ചം എന്നൊരു പുതിയ ഇനമായിത്തീർന്നു. പാക്ഷികവിനയെച്ചം നടുവിനയെച്ചത്തിന്റെ ഒരു വകഭേദമേ ആകുന്നുള്ളു. എന്നു മുനപിൽത്തന്നെ പ്രതിപാദിച്ചിട്ടുണ്ടല്ലൊ. അതിനാൽ പ്രധാനമായി വിനയെച്ചം മൂന്നേ ഉള്ളു എന്നും പറയാം.

നിരുപാധികമായ ക്രിയയെ കുറിക്കുന്ന നടുവിനയെച്ചത്തിനു സ്വതസ്സിദ്ധമായ അംഗഭാവത്തെ ഗൗനിക്കായ്കയാൽ പ്രധാന ക്രിയാസ്ഥാനത്തിലും ക്രിയാത്വത്തിൽ അനാസ്ഥമൂലം നാമത്തിന്റെ നിലയിലും പ്രയോഗം നടപ്പായി വന്നു. ബഹുമാനം, ഭക്തി, വിനയം മുതലായവയുടെ വിവക്ഷയിൽ ആജ്ഞ, അനുജ്ഞ, വിധി തുടങ്ങിയുള്ള വിശേഷാർത്ഥങ്ങളുടെ സ്പർശമുള്ള നിയോജകാദിപ്രകാരങ്ങൾക്കു് അനൗചിത്യം ശങ്കിച്ചു പരിശുദ്ധക്രിയാവാചകമായ നടുവിനയെച്ചത്തെ ആഖ്യാതമാക്കി പ്രയോഗിച്ചു തുടങ്ങി. എങ്ങനെ:

ആരേ്യ! വേഷം ധരിച്ചുകഴിഞ്ഞാൽ ഇങ്ങോട്ടു വരികതന്നെ - ഭാ. ശാ വൃത്താന്തമെന്തന്നുരചെയ്ക - നള. നരപതി വേട്ടയ്ക്കു വരികയോ -കേ.രാ

നാമപദങ്ങളെപ്പോലെ ഒരു വാക്യംതന്നെ ഒരു ക്രിയയ്ക്കു കർത്താവോ കർമ്മമോ മറ്റു കാരകമോ ആയിവരുന്ന സ്ഥലങ്ങളിൽ ആ വാക്യത്തിന്റെ ക്രിയാപദത്തെ നടുവിയെച്ചമാക്കീട്ടു് അതിൽ നാമങ്ങളിലെപ്പോലെ ലക്ഷ്യം കൂടതെ വിഭക്തികളെ ചേർക്കുന്നു. എങ്ങനെ:

ദൂതരെക്കൊലചെയ്ക ശാസ്ത്രത്തിൽ വിധിയല്ല (നിർദ്ദേ)

- കേ.രാ നീ തുണയാകയാൽ ജയം വരുന്നു (പ്രയോ)

- ഭാര. അവനു കേൾക്കയിൽ ആഗ്രഹമുണ്ടു് (ആധാ)

- ഭാര. ത്യജിക്കയെക്കാട്ടിൽ നല്ലതു (പ്രതി)

- നള.

കാലാദ്യുപാധികളെക്കൂടി വിവക്ഷിപ്പാൻ മടിയില്ലാത്ത പക്ഷം "ദൂതരെക്കൊല ചെയ്യുന്നതു, ചെയ്തതു, ചെയ്യുവതു (ചെയ്വതെന്നോ) വിധിയല്ല,' എന്നും പ്രയോഗിക്കാം.

"ആതെ' എന്നുള്ള മറവിനയെച്ചത്തിലെ വിശേഷരൂപം എല്ലാവിനയെച്ചംപോലെയും പ്രയോഗിക്കുമാറുണ്ടു്. എങ്ങനെ:

അറിഞ്ഞുമറിയാതെയും ചെയ്ത തെറ്റുകൾ -(മുൻ) ഉരുണ്ടുപോകാതെ (പോകായ്വരാൻ) പിടിച്ചു -(പിൻ) ശീലമറിയാതെ (അറിയാഞ്ഞാൽ) കളിക്കരുതു് -(പാക്ഷിക)

ധാതുവിൽ കാലപ്രത്യയം ചേർത്താൽ കിട്ടുന്ന രൂപം വിനയെച്ചമാണ്; അതിന്മേൽ പുരുഷപ്രത്യയം ചേർത്താൽ മുറ്റുവിനയാകും എന്നാണു് ദ്രാവിഡങ്ങളിൽ പൊതുവേ ഏർപ്പാടു് എന്നു (സൂത്രം 105) കാലപ്രകരണത്തിൽ പറഞ്ഞല്ലൊ. അവിടെത്തന്നെ അതിനെപ്പറ്റി വിചാരണകളും ചെയ്തു; എങ്കിലും അവിടെ ചെയ്ത വിമർശം പല സംഗതികളും തീരുമാനിക്കാനുണ്ടായിരുന്നതിനാൽ വളരെ ദീർഘവും കുറെ വ്യാകുലവും ആയിപ്പോയിട്ടുണ്ടു്. അതിനാൽ വിനയെച്ചങ്ങളെപ്പറ്റിയുള്ള ഇൗ പ്രകരണം നിറുത്തും മുൻപു് ആ സംഗതിയെക്കുറിച്ചു് രണ്ടു വാക്കുകൂടി പ്രസ്താവിക്ക വിഹിതമായിരിക്കും. മുൻവിനയെച്ചംതന്നെയാണു് ഭൂതാഖ്യാതം എന്നുള്ളതിൽ സന്ദേഹത്തിനൊന്നും വകയില്ല. ശരിയായ വർത്തമാനകാലം ആദ്യത്തിലില്ലായിരുന്നു; അതുകൊണ്ടാണു് ഇപ്പോഴത്തെ വർത്തമാനകാലത്തിലുള്ള ആഖ്യാതത്തിനു് എതിരായിട്ടു് ഒരു വിനയെച്ചം തമിൾ-മലയാളങ്ങളിൽ കാണാത്തതു്. വർത്തമാനത്തിന്റെ സ്ഥാനത്തുള്ള നടുവിനയെച്ചത്തിനു് എതിരായിട്ടു് ആഖ്യാതം നന്നൂലിൽ പറഞ്ഞിട്ടില്ലെങ്കിലും വായ്മൊഴിയിൽ അതു് അപൂർവ്വമായി ഉപയോഗിക്കാറുണ്ടു്. അതിനാൽ പിൻവിനയെച്ചത്തിന്റെ സംഗതിയിലാണു് സംശയങ്ങൾ തീരാത്തതു്. (1) പിൻവിനയെച്ചം, "ചെയ്വാൻ', "നടപ്പാൻ' എന്നു് ആൻ പ്രത്യയാന്തമാണു്. ഇതിൽ പുരുഷപ്രത്യയം ചേർന്നിട്ടു് ഒരു ഭാവിരൂപം ഉണ്ടാകുന്നില്ല. (2) ഭാവികാലപ്രത്യയം ഉ എന്നോ, ഉം എന്നോ ആണു്, അതിനു യോജിച്ച ഒരു വിനയെച്ചവും കാണുന്നില്ല. ഇങ്ങനെ രണ്ടു പോയിന്റു തീർച്ചപ്പെടണം. കാലപ്രകരണത്തിലാകട്ടെ ഭാവികാലത്തിന്റെ അർത്ഥവും രൂപവും ഇന്നവിധമെന്നു ഖണ്ഡിതമായി തീർച്ചപ്പെട്ടിട്ടില്ലെന്നും, "ചെയ്കും വന്തോം' ഇത്യാദികളായ ചില വ്യത്യസ്തപ്രയോഗങ്ങളിൽ ഉക്തനയപ്രകാരം ആവശ്യപ്പെട്ട രൂപം കാണുന്നുണ്ടെന്നും മാത്രം സമാധാനം പറഞ്ഞു് സംഗതി തള്ളിക്കളഞ്ഞതേ ഉള്ളു. അതിനാൽ ഇവിടെ ആ കേസു് പുനർവ്വിചാരണയ്ക്കു് എടുക്കേണ്ടിയിരിക്കുന്നു.

"കാലവാചിപ്രത്യയാന്തം തനിയേ (നിന്നാൽ) വിനയെച്ചമാകും' എന്നു മാത്രമേ സൂത്രത്തിൽ പറഞ്ഞിട്ടുള്ളു. ആൻ ഒരു കാലപ്രത്യയമല്ല; അതുകൊണ്ടുതന്നെയാണു് അതിന്നെതിരായിട്ടു് ഒരാഖ്യാതമില്ലാത്തതു്. ഇത്രയുംകൊണ്ടു് ഒന്നാംപോയിന്റു തള്ളിപ്പോയി. എന്നാൽ ഇൗ ആൻ എവിടുന്നു ചാടിവീണു എന്നുകൂടി ജിജ്ഞാസ വരുന്നു. അ എന്ന നടുവിനയെച്ചത്തെ നീട്ടിയുണ്ടാക്കിയതേ ഉള്ളു ആൻ. കർണ്ണാടകത്തിൽ ഇതു് "അല്' എന്നാണ്; ഒടുവിൽ ഉകാരം ചേർത്തു് "അല്ലു' എന്നും ആക്കാറുണ്ടു്. എന്നാൽ അ എന്നു മാത്രമായിട്ടുള്ള രൂപവും ധാരാളം നടപ്പുണ്ടു്. കേശവൻ എന്ന കർണ്ണാടകവെയാകരണൻ ഇവിടെ ലകാരലോപമാണു് വിധിക്കുന്നതെങ്കിലും ശേഷം ദ്രാവിഡങ്ങളോടു താരമ്യപ്പെടുത്തി നോക്കുമ്പോൾ അ നീട്ടിയതാണു് അലു്, അല്ലാതെ അ എന്നതിൽ ലകാരലോപമല്ലെന്നു തെളിയും. തെലുങ്കിലെ പിൻവിനയെച്ചവും പ്രധാനമായിട്ടു് അ തന്നെ. സ്വരം പരമായാൽ അതു് ൻ ചേർന്നു് അൻ എന്നാകും. ഉദാ:

കർണ്ണാടകം - അവനു ആ കെലസ മാഡലാരംഭിസിദിനു തെലുങ്കു് - അദഡു ആ പനി ചേയനാരംഭിചിവാഡു മലയാളം - അവൻ ആ പണി ചെയ്യാനാരംഭിച്ചാൻ

തെലുങ്കിൽ മലയാളത്തിലെപ്പോലെതന്നെ അയ= ആയി(ട്ട്) എന്ന അവ്യയം കൂടിചേർത്തു ബലപ്പെടുത്തുകയും നടപ്പുണ്ടു്.

തെലുങ്കു് - വാഡു ആ പനി ചേയനയ ഉന്നാഡു. മലയാളം - അവൻ ആ പണി ചെയ്യാനായിട്ടു തയ്യാറായാൻ.

ആനി- ന്റെ ഉത്ഭവം ഇൗ വിധം ആയിരിക്കണം എന്നു തോന്നുന്നു. സിന്ധികാര്യമാത്രമാകയാൽ നിരർത്ഥകമായ ഇതു കാലക്രമത്തിൽ താദർത്ഥ്യം അർത്ഥമുള്ള ഒരു പ്രത്യയമായിച്ചമഞ്ഞു. തെലുങ്കരും കർണ്ണാടകരും ഇതിനെ ഉൽപ്പത്തിയനുസരിച്ചു നടുവിനയെച്ചത്തിന്റെ ഒരു നീട്ടിലായിട്ടു മാത്രമേ ഉപയോഗിച്ചതുമുള്ളു. തമിഴർ ഇതിനെ ഭാവികാലവിനയെച്ചമായ പിൻവിനയെച്ചത്തിൽ പ്രവേശിപ്പിച്ചു. അതിലേക്കു ലക്ഷ്യമാണു് നന്നൂൽകാരൻ വാൻ, പാൻ എന്ന ആകൃതിയിൽ പിൻവിനയെച്ചപ്രത്യയങ്ങളെ പറഞ്ഞതു്. വാൻ= വ്+ ആൻ; പാൻ= പ്+ആൻ; പകാരവകാരങ്ങൾ കാരിതാകാരിങ്ങൾക്കു മുറയ്ക്കുള്ള ഭാവിചിഹ്നനങ്ങളാകുന്നു. ഉ എന്നിരുന്ന ഭാവിപ്രത്യയം വകാരപകാരങ്ങളായിപ്പരിണമിക്കാനുള്ള കാരണം അടുത്തുതന്നെ പ്രസ്താവിക്കും. മലയാളികൾക്കാകട്ടെ ആൻ വളരെ രസിച്ചു; അവർ അതിനെ നാമമായിട്ടുപയോഗിക്കുന്ന (അനവച്ഛേദകം എന്നു പേരിട്ടിട്ടുള്ള) നടുവിനയെച്ചത്തിൽക്കൂടി കുത്തിച്ചെലുത്തി. ""മനുഷ്യ ....സമയം കഴിപ്പാൻ (265-ാം പുറം) മുൻകാണിച്ച ഉദാഹരണം നോക്കുക. ആൻ ഇങ്ങനെ വിളിക്കാതെ വന്നുകയറിയ വിരുന്നുകാരനാണു്. അവനെ ആട്ടിപ്പുറത്തിറക്കിയാൽ ഭാവികാലപ്രത്യയാന്തംതന്നെ പിൻവിനയെച്ചമായിട്ടു തെളിഞ്ഞു കാണും.

ഒന്നാംപോയിന്റു തീർച്ചപ്പെട്ടതോടുകൂടി രണ്ടാമത്തേതും തീർച്ചപ്പെട്ടു. കാര്യത്തിൽ പോയിന്റു രണ്ടും ഒരു സംഗതിതന്നെ തിരിച്ചും മറിച്ചും ഇട്ടതേ ഉള്ളല്ലോ. കുടുക്കപ്പായാൽ നീക്കിക്കളഞ്ഞു നോക്കിയപ്പോൾ കുളം കുളംതന്നെ എന്നു ബോധപ്പെട്ടു; അത്രയേയുള്ളു. ഭാവികാലപ്രത്യയാന്തമായ "വരു' "ഇരിക്കു' തന്നെ പിൻയെച്ചം; "വരുവാൻ' "ഇരിക്കുവാൻ' എന്ന ആൻ പായലിന്റെ മട്ടിൽ യദൃച്ഛയാ വന്നുകൂടിയതു്. ഭജനം മൂത്തു് ഉൗരാമ തുടങ്ങുകയാൽ ആൻ ഉടമസ്ഥനായ ഉ പ്രത്യയത്തെ നീക്കിക്കളഞ്ഞിട്ടു് ഇപ്പോൾ സ്വതന്ത്രമായിത്തീർന്നിരിക്കുന്നു. ഇപ്പോഴത്തെ മലയാളത്തിൽ രൂപം "വരാൻ' "ഇരിക്കാൻ' എന്നു മാത്രമായാൽ ധാരാളം മതി. തമിഴിൽ ആനിന്റെ അധികാരം ഇത്രത്തോളം മുഴുത്തില്ല; അതിൽ വാൻ, പാൻ എന്നു വകാരപകാരങ്ങൾ ചേർന്നേ നിൽക്കൂ. എന്നു മത്രമല്ല, തമിഴിൽ ഇൗ രൂപങ്ങൾതന്നെ വ്യത്യസ്തശേഖരത്തിൽ ചേർന്നുപോയി. അതുകൊണ്ടു് "വരുവാൻ' എന്നതാണു് ശരിയായ രൂപം; "വരാൻ' എന്നതു് അതിൽനിന്നു സങ്കോചിപ്പിച്ചുണ്ടാക്കിയതേ ഉള്ളു. എന്നാൽ "വരുക' "ഇരിക്കുക' എന്ന രൂപങ്ങളുടെ സംഗതിയിൽ കാര്യം നേരെ മറിച്ചാണുതാനും. വര, ഇരിക്ക നീട്ടിയതാണു് ആ രൂപങ്ങൾ.

അ, ക, ഉക എന്നു മൂന്നു പ്രത്യയം പറഞ്ഞതിൽ ഏതാണു് ശരിയായ നടുവിനയെച്ചം എന്നു പര്യാലോചിക്കാം. വരുവാൻ (= വരു+ആൻ), വരുവിൻ (വരു+ഇൻ) എന്നു മറ്റു രൂപങ്ങളിൽ കാണുന്നതുപോലെ ഇതിലും ഉകാരം ഭാവിചിഹ്നമാണോ എന്നാണു് സംശയം തോന്നുക. ഇൗ സംശയം തീർക്കുന്നതിലേക്കുവേണ്ടി ആദ്യമായിട്ടു് ഭാവിപ്രത്യയംതന്നെ ഉ എന്നോ ഉം എന്നോ എന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. അതിനാൽ ആദ്യം ആ സംഗതി വിചാരണയ്ക്കെടുക്കാം.

പഴയ തമിഴിൽ ഭൂതകാലത്തിന്റെ ഏകവചനത്തിനു മൂന്നു പുരുഷനിലും ഒന്നുപോലെ ചെയ്തു എന്നും, ബഹുവചനത്തിനു ചെയ്തും എന്നും രൂപങ്ങളുണ്ടായിരുന്നു. അതുപോലെ ഭാവിയിലും ഉത്തമപുരുഷനിൽ മാത്രം ചെയ്കു എന്നു് ഏകവചനവും ചെയ്കും എന്നു ബഹുവചനവും ഉണ്ടായിരുന്നു. "നമ്മൾ", "തമ്മൾ', "മാർ' ഇത്യാദി നാമരൂപങ്ങളിൽ മകാരം ബഹുവചനചിഹ്നമായിട്ടു കാണുന്നുമുണ്ടു്. അതിനാൽ ഇൗ ക്രിയാരൂപങ്ങളിലും മകാരം ബഹുവചനക്കുറിയായിത്തന്നെ ഇരിക്കണം. കാൽഡെ്വൽ ചെയ്തും, ചെയ്കും എന്ന രൂപങ്ങൾ ഉം എന്ന സമുച്ചയരൂപം ചേർന്നുണ്ടായതാണെന്നു പറയുന്നതു് ഗണിക്കാനില്ല. അദ്ദേഹം വേണ്ടാത്തതെല്ലാം ആ സാധുവായ നിപാതത്തിന്റെ തലയിൽ കെട്ടിവയ്ക്കാറുള്ള കൂട്ടത്തിലായിരിക്കാം ഇതും. അപ്പോൾ ഉ തന്നെയാണു് ഭാവി പ്രത്യയം. ആദികാലത്തു് മുറ്റുവിനകൾക്കു് ഇപ്പോഴത്തെ മലയാളത്തിലെപ്പോലെ ലിംഗപുരുഷ വചനഭേദമില്ലായിരുന്നു എന്നു മുമ്പുതന്നെ സ്ഥാപിച്ചിട്ടുണ്ടല്ലോ. ആദ്യമായി രൂപഭേദം ആരംഭിച്ചതു് വചനം എന്ന ഉപാധിയിൽ ആയിരിക്കാം എന്നുവേണം ഇതിൽനിന്നൂഹിപ്പാൻ. ക്രമേണ പുരുഷഭേദംകൂടി ഏർപ്പെട്ടപ്പോൾ അതിലേക്കുള്ള പ്രത്യയത്തിൽത്തന്നെ വചനം കൂടി ഉൾപ്പെട്ടുപോകയാൽ ഉം എന്നു മകാരം ചേർന്ന രൂപം ആവശ്യമില്ലാതായി. എന്നാൽ ഒരിക്കൽ നടപ്പിൽവന്നു പോയ രൂപം ഉടനെ നശിച്ചുപോവുക എന്നതു് എളുപ്പമല്ല. അതുകൊണ്ടു് അതിനെ വ്യക്തിവിവക്ഷ അത്യാവശ്യമല്ലാത്തതിനാൽ വചനവിഷയത്തിൽ ദുർബ്ബലമായ നപുംസകലിംഗത്തിൽ രണ്ടു വചനത്തിലും ഭേദംകൂടാതെ ഉപയോഗിക്കാൻ ആരംഭിച്ചിരിക്കണം. ഇങ്ങനെയാണു് ഉ എന്നും ഉം എന്നും രണ്ടു ഭാവിപ്രത്യയം ഉണ്ടായിത്തീർന്നതു്.

ഉ പ്രത്യയത്തിൽ പുരുഷപ്രത്യയങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന രൂപഗതിയും കാണിക്കാം. പാടു+ ഏൻ = പാടുവേൻ, തൂങു+ഏൻ= തുങ്ങുവേൻ എന്നിത്യാദി കാരിതാകാരിഭേദമില്ലാത്ത വ്യഞ്ജനാന്തങ്ങളിൽ സന്ധികാര്യം കൊണ്ടുതന്നെ രൂപം ശരിപ്പെടുന്നു. അറി+ ഉ+ ഏൻ= അറിയുവേൻ എന്നു വരേണ്ടതിനു പകരം "അറിവേൻ' എന്നും, "നട+ ഉ+ ഏൻ=നടക്കുവേൻ എന്നതിനുപകരം "നടപ്പേൻ' എന്നും രൂപങ്ങൾ വന്നതെങ്ങനെ? ഇവിടെ ഉ ലോപിച്ചു പോകുന്നതാണു്. ഉകാരം മിക്ക ദിക്കിലും ലോപിക്കുന്ന സ്വരവുമാണല്ലൊ. എന്നാൽ മുറയ്ക്കുള്ള ലോപം എന്നിടത്തോളം വകവയ്ക്കേണ്ടതില്ല; "അറിയുവേൻ' എന്നതിനെ "അറിവേൻ' എന്നു സങ്കോചിപ്പിക്കുന്നു എന്നു ഗണിച്ചാൽ മതി. അപ്പോൾ ധാതു താലവ്യാന്തമായാലും സന്ധിയിൽ അതിനു് യകാരാഗമത്തിനു പകരം വകാരാഗമം വന്ന ഫലമായി. അകാരിതത്തിനു് സന്ധികാര്യമായ ഇടനില വകാരമാണെങ്കിൽ കാരിതത്തിനു് അതിന്റെ ഇരട്ടിച്ച ഖരമായ പ്പ ആണു വേണ്ടതു്. ഇങ്ങനെ "നടപ്പേൻ' എന്ന രൂപവും സിദ്ധിച്ചു. വ, പ രണ്ടും ഭാവിയെക്കുറിക്കുന്ന ഇടനിലകളാണെന്നു നന്നൂൽകാരൻ പറഞ്ഞതിന്റെ യുക്തിയും ഇതുതന്നെ ആയിരിക്കണം. ഭാവികാലത്തിലെ വിനയെച്ചമായിട്ടും അദ്ദേഹം വാൻ, പാൻ എന്നു് എടുത്തു വകാരപകാരങ്ങളെച്ചേർത്തു നിർദ്ദേശിച്ചതും പ്രതേ്യകം നമ്മുടെ ശ്രദ്ധയെ അർഹിക്കുന്നു. ഭാവിയിൽ രൂപസിദ്ധിക്കുള്ള കുഴപ്പമെല്ലാം ഇപ്പോൾ തീർന്നു.

അ മാത്രമേ നടുവിനയെച്ചമായിട്ടുള്ളു. വിനയെച്ചം ക്രിയാംഗമാകയാൽ അതു് ഒരു ക്രിയയുടെ വിശേഷണമായിരിക്കണം. ക്രിയാവിശേഷണമായിട്ടുള്ള പ്രയോഗങ്ങളിലെല്ലാം അ മാത്രമേ കാണുന്നുള്ളു.

ചൊല്ലിത്തുടങ്ങിനാൻ; പറയത്തക്ക, നടത്തവേണ്ടും; ചെയ്യപ്പെട്ട; വര; ഇരിക്ക (= വരെ, ഇരിക്കേ- തൻ വിനയെച്ചം.)

വിയംകോൾ എന്നു തമിഴർ പറയുന്ന ആശാസകപ്രകാരമായിട്ടും, നാമമായിട്ടും ഉള്ള ഉപയോഗത്തിൽ ആണു് ക, ഉക ചേർന്നു കാണുന്നതു്. ആദ്യത്തേതു് മുറ്റുവിനയായ കൃതിരൂപവും രണ്ടാമത്തേതു് നാമവും ആയിപ്പോകുന്നതിനാൽ അതു് വിനയെച്ചമേ അല്ലെന്നു് അർത്ഥംകൊണ്ടു വിശദമാകുന്നു. എന്നാൽ ഇതിനെ രണ്ടിനെയും എന്തിനു് നടുവിനയെച്ചത്തിൽ ഉൾപ്പെടുത്തി എന്നാണു് പിന്നത്തെ ചോദ്യം. അതിനു സമാധാനം പറയാം. വിനയെച്ചങ്ങളുടെ കൂട്ടത്തിലല്ലെങ്കിൽ ഇതിനെ ചേർക്കാവുന്നതു് കാൽഡെ്വൽ ചെയ്തപോലെ കൃതികൃത്തെന്നു പറയുന്ന ക്രിയാനാമങ്ങളുടെ ശേഖരത്തിലാണു്. കൃതികൃത്തു് നാമമായിപ്പോകുന്നതിനാൽ അതിന്റെ കർത്താവും കർമ്മവും കുറിക്കുന്നതിനു് സംബന്ധികാവിഭക്തിയല്ലാതെ മുറയ്ക്കുളള നിർദ്ദേശികയും പ്രയോജികയും വരികയില്ല. കൃതികൃത്താകുമ്പോൾ "തട്ടാന്റെ പണി', "മോതിരത്തിന്റെ കെട്ട്' എന്നാണു് പ്രയോഗം. ഉക പ്രത്യയാന്തമാകയാൽ "തട്ടാൻ പണിയുക' "മോതിരം'(ത്തെ) കെട്ടുക എന്നു കർത്തൃകർമ്മങ്ങളെ മുറപ്രകാരം കാണിക്കാം. ക്രിയാധർമ്മം പോകാത്തതിനാൽ ഇതു് ക്രിയാനാമമല്ല; മറ്റൊന്നിന്റെ വിശേഷണമല്ലാത്തതിനാൽ പറ്റുവിനകളുടെ കൂട്ടത്തിൽ ഇതിനു സ്ഥാനം കൊടുത്തുകൂടാ; സ്വയം പൂർണ്ണക്രിയ അല്ലാത്തതിനാൽ മുറ്റുവിനയിലും ചേരുകയില്ല. കാലാദ്യുപാധിയൊന്നും ഇല്ലാത്തതിനാൽ പരബ്രഹ്മതുല്യമാണിതു് എന്നു് മുൻപുതന്നെ ഉപന്യസിച്ചതു് ഇപ്പോൾ സ്പഷ്ടമായി. സംസ്കൃതത്തിൽ ഇതിനെതിരായിട്ടു് ഒരു രൂപമില്ല. ഇംഗ്ലീഷിൽ ശിളശിശശേ്ല എന്നതിന്റെ സ്ഥാനമാണിതിനു്, ഇംഗ്ലീഷുവെയാകരമന്മാർ അതിനെ ങീീറ എന്നു പറയുന്ന "പ്രകാരം' എന്ന ഇനത്തിൽ ചേർത്തു. എന്നാൽ പ്രകാരങ്ങൾ (ാീീറ) എെല്ലാം പൂർണ്ണക്രിയകൾ (ളശിശലേ ്ലൃയ)ആെണ്; ഇതു് അപൂർണ്ണവുമാണു്. (ഒീം രമി ശിളശിശശേ്ല യല ളശിശലേ?) അതുകൊണ്ടു് പ്രകാരത്തിൽ ഉൾപ്പെടുത്തുന്നതിനും ന്യായം പോരാ. വിയങ്കോളായിട്ടുള്ള ഉപയോഗത്തിൽ ഇതു് മുറ്റുവിനയായിത്തീരുന്നതിനാൽ പ്രകാരത്തിന്റെ കൂട്ടത്തിൽ ആശാസകപ്രകാരം എന്നു് ഇതിനു സ്ഥാനം കൊടുക്കുകയും ചെയ്തു. പോരാത്തതിനു് ദ്രാവിഡങ്ങൾക്കു ശരിയായ പ്രകാരങ്ങളേ ഇല്ല; ഉള്ളതു മിക്കതും അനുപ്രയോഗസിദ്ധവുമാണു്. അതിനാൽ ആ ഇനത്തിൽ ഇതിനു് സ്ഥാനം ഒരിക്കലും അനുവദിക്കാൻ പാടില്ല. ഇൗ ദുർഘടത്തിൽ ആർക്കും വേണ്ടാത്തതിനും വല്ലെടത്തും ഒരു സ്ഥലം കൊടുക്കണമല്ലോ എന്നുവച്ചു് ഇതിനെ നടുവിനയെച്ചത്തിന്റെ കൂട്ടത്തിൽ തള്ളിവിട്ടതേ ഉള്ളു. ഇതെല്ലാം കരുതീട്ടാണു് മുറ്റുവിനയ്ക്കും പറ്റുവിനയ്ക്കും നടുക്കുള്ളതു് "നടുവിനയെച്ചം' എന്നൊരു വ്യാഖ്യാനംകൂടി മുമ്പുതന്നെ ചെയ്തുവച്ചതും "അനവച്ഛേദകം' എന്നൊരു പുതിയ പേർ സൃഷ്ടിച്ചതും.

അനവച്ഛേദകത്തിനു പ്രത്യയം ക എന്നു മതി. വ്യഞ്ജനാന്തധാതുക്കളിൽ അതു് സംവൃതം ചേർന്നു് ഉക എന്നായിക്കൊള്ളും. ഇരിക്കുക, ചേർക്കുക എന്നു സ്വരാന്തങ്ങളിലും ചില്ലന്തങ്ങളിലുംകൂടി ഉ ചേർക്കുന്നതു് അനാവശ്യകമാണ്; ഇൗയിടെ തുടങ്ങിയ ഒരു നീട്ടലേ ഉള്ളു അതു്. പോകുവാൻ, പോകുവിൻ എന്ന രൂപങ്ങളിലെപ്പോലെ ഭാവിപ്രത്യയത്തിനു് ഇതിൽ അർത്ഥച്ചേർച്ച ലേശംപോലുമില്ല. ആ രൂപങ്ങളെ അനുകരിച്ചു് ഇതിലും വെറുതെ നീട്ടൽ ആരംഭിച്ചതായിരിക്കണം. പാക്ഷികവിനയെച്ചത്തിന്റെ ഉൽപ്പത്തി ഇൗ അനവച്ഛേദകത്തിൽനിന്നാണു്. അതിൽ ഭാവിസ്പർശത്തിനു് അർഹതയുള്ളതിനാൽ "ഇരിക്കുകിൽ' എന്നു നീട്ടിയാലും അസ്വാരസ്യമില്ല. തമിഴിൽ വർത്തമാനാഖ്യാതം ഇറ എന്ന ധാതുവിന്റെ അനുപ്രയോഗം കൊണ്ടാണുണ്ടാകുന്നതെന്നു സ്ഥാപിച്ചല്ലോ. അവിടെ പ്രാക്പ്രയോഗം ഇൗ അനവച്ഛേദകമാണു്. അതിന്റെ കുറിയായ ക പ്രത്യയത്തിലെ അകാരം ലോപിച്ചു് ഇറയോടു ചേർന്നു് കിറ ഉണ്ടാകുന്നു. അതാണു് ചെയ്കിറാൻ, വരുകിറാൻ എന്നു കകാരം കേൾക്കുന്നതു്. അതു് മലയാളത്തിൽ വിധായകപ്രകാരത്തിന്റെ അനുപ്രയോഗമായ വേണ്ടും അണം ആയതുപോലെ ഉന്നു എന്നു പ്രത്യയമായിത്തീർന്നതിനാൽ കകാരംകൂടി കേൾക്കാതെ "ചെയ്യുന്നു', "വരുന്നു' എന്നു രൂപം ധരിക്കുന്നു. പ്രത്യയസ്ഥാനം ലഭിക്കയാൽ കാരിതങ്ങളിൽ ക്കു് ഇടനിലചേരുമ്പോൾ "ഇരിക്കുന്നു' "കേൾക്കുന്നു' എന്നു കകാര സഹിതങ്ങളായ രൂപങ്ങളും ഉണ്ടാകുന്നു.

മേൽപ്രസ്താവിച്ച സിദ്ധാന്തപ്രകാരം വിനയെച്ചങ്ങളുടെ വിഭാഗം താഴെ ചേർത്തിരിക്കുന്ന പട്ടികപ്രകാരമാകുന്നു.

പേർ പ്രത്യയം ഉദാഹരണം

മുൻവിനയെച്ചം തു, ഇ(ശിഥിലീകൃതഭൂതപ്രത്യയങ്ങൾ) ചെയ്തു്, ഒാടിപ്പോയി പിൻവിനയെച്ചം ഉ (ഭാവിപ്രത്യയം, അതിന്മേൽ ആൻ) ചെയ്യുവാൻ, ചെയ്വാൻ

കേവലം അ ചെയ്യ (വേണം) നടുവിനയെച്ചം തൻവിനയെച്ചം എ, അവെ ചെയ്യെ, ചെയ്യവെ അനവിച്ഛേദകം ക (ഉക) ചെയ്ക, ചെയ്യുക പാക്ഷികം ഇൽ (കിൽ, ഉകിൽ) ചെയ്യിൽ, ചെയ്കിൽ, ചെയ്യുകിൽ

പാക്ഷിക വിനയെച്ചത്തിൽ ഉം എന്ന സമുച്ചയനിപാതം ചേർത്താൽ അംഗീകാരം അർത്ഥം ഉണ്ടാകും.

"രണ്ടുപ്രകാരം നിരുപിച്ചാലും തണ്ടാർമിഴിയെ നമുക്കിഹ വേണ്ടാ' ഇത്യാദ്യുദാഹരണങ്ങൾ. രൂപത്തെ ഒരുവിധവും സ്പർശിക്കാത്ത ഒരർത്ഥ വിശേഷമാണിതു്. അതിനാൽ വ്യാകരണത്തിൽ ഇതിനെ ഗണിക്കേണ്ടതില്ല. ഡാക്ടർ ഗുണ്ടർട്ടു് ഇതിനു് "അനുവാദകം' എന്നു പേരിട്ടു് വിനയെച്ചങ്ങളുടെ ഉൾപ്പിരിവിൽ ചേർത്തതു് ഇംഗ്ലീഷിൽ ഇതു 'yet' എേന്ന ഘടകനിപാതത്തിന്റെ സ്ഥാനം വഹിക്കുന്നതിനാലായിരിക്കണം.

കൃത്തുകൾ

അംഗയായും അംഗമായും ഉള്ള സാദ്ധ്യക്രിയയെ വിവരിച്ചതിന്റെ ശേഷം ഇനി ബാക്കിയുള്ള സിദ്ധക്രിയയെ എടുക്കുന്നു. ഇൗ മാതിരി ക്രിയയെ കുറിക്കുന്ന പ്രത്യയങ്ങൾക്കു് "കൃത്ത്' എന്നുപേർ മുമ്പിൽത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ. വാസ്തവത്തിൽ സാദ്ധ്യദശയിൽ ഇരിക്കുന്ന ക്രിയയേ ക്രിയയാവുകയുള്ളു എന്നുസ്ഥാപിച്ചിട്ടുള്ളതിനാൽ സിദ്ധക്രിയകളൊക്കെയും ക്രിയയിൽനിന്നു ജനിച്ച നാമങ്ങളാകുന്നു. നാമത്തിൽനിന്നുളവാകുന്ന നാമപ്രത്യയങ്ങൾക്കു് തദ്ധിതമെന്നു പേർ ചെയ്തുപോലെ ക്രിയയിൽനിന്നുത്ഭവിക്കുന്ന നാമപ്രതൃയങ്ങൾക്കു് കൃതു് പ്രത്യയമെന്നു സംജ്ഞ കൊടുത്തിരിക്കുന്നു. "കൃതികൃത്ത്', "കാരകകൃത്ത്' എന്നു കൃത്തു് രണ്ടുവിധം; ഒന്നാത്തേതു് കേവലമായ ക്രിയാസ്വരൂപത്തെക്കുറിക്കുന്നു; രണ്ടാമത്തേതിൽ ക്രിയയെ നടത്തുന്ന കാരകങ്ങളിൽ ഒന്നു് പ്രത്യയത്തിന്റെ വാച്യമായി നിൽക്കുന്നു.