കേരളപാണിനീയം/ധാത്വധികാരം/കൃതികൃത്തുക്കൾ
കേരളപാണിനീയം |
---|
അൽ, തൽ, പ്പു, വു, ച, തി, ത്തു, ത്തം, അ, ഇ, അം, മ, വി, ഇൽ, പടി, തല, മാനം, ടു, മ്പു, വാരം ഇത്യാദി കൃതികൃത്തുകൾ.
കൃതികൃത്തിനെക്കുറിക്കുന്നതിനു് അൽ, തൽ, പ്പു്, വു്, ച, തി, ത്തു്, ത്തം ഇത്യാദി ഇരുപതു പ്രത്യയങ്ങളുണ്ടു്. ഇവയെ ചേർച്ചപോലെ ധാതുക്കളിൽ ചേർക്കേണ്ടതാകുന്നു. വ്യത്യസ്തങ്ങൾ അധികപ്പെടുകയാൽ ഇന്ന ധാതുവിനു് ഇന്ന പ്രത്യയം എന്നു വ്യവസ്ഥചെയ്യുന്നതു സ്വൽപം പ്രയാസവും, ഉത്സർഗ്ഗത്തിനു് അപവാദം, അപവാദത്തിനുപരി അപവാദം, തിരിയെ പ്രതിപ്രസവം ഇത്യാദി നാനാപ്രകാരമുള്ള വളച്ചുകെട്ടുകൾ കൂടാതെ അസാദ്ധ്യവുമാകയാൽ ഇൗ വിധത്തിൽ പ്രത്യയങ്ങൾക്കു പരിഗണനം ചെയ്യേണ്ടിവന്നുവെന്നറിക. എങ്കിലും പ്രായികങ്ങളായ ചില നിയമങ്ങളെ താഴെ പ്രസ്താവിക്കാം:
1.
അൽ; തുപ്പ്- തുപ്പൽ; ചെയ്-ചെയ്യൽ. 2.
തൽ: കെടു- കെടുതൽ; പാ- പാച്ചൽ= (താലവ്യാദേശം); തൂറ്- തൂറ്റൽ, മറി- മറിച്ചൽ. 3.
പ്പ്: തേ- തേപ്പ്; കിട- കിടപ്പ്; പാർ- പാർപ്പു്. 4.
വ്: അറി- അറിവ്; നോ- നോവ്; നിന- നിനവ്; അള- അളവു്. 5
ച: ചേർ- ചേർച്ച; വീഴ്- വീഴ്ച; അകൽ- അകൽച: അരുൾ- അരുൾച. 6.
തി: അറു- അറുതി; പൊറു- പൊറുതി. 7.
ത്ത്: നെയ്യ്- നെയ്ത്ത്; കൊയ്യ്- കൊയ്ത്ത്; ഉൗത്- ഉൗത്ത്;
ഒാത്- ഒാത്ത്; പൂശ്- പൂച്ച്; (താലവ്യാദേശം);
പാട്- പാട്ടു് (സന്ധികാര്യം); കൂട്- കൂട്ട്; മാറ്- മാറ്റു്. 8.
ത്തം: പിടി- പിടിത്തം, വെളി- വെളിച്ചം, വെട്ടം; പാട്- പാട്ടം; കോട്- കോട്ടം; ഏറ്- ഏറ്റം. 9.
അ: കൊടു- കൊട; നിൽ- നില; പടു- പട. 10.
ഇ: കേൾ- കേളി; തോൽ- തോലി. 11.
അം: നീൾ- നീളം; ആഴ്- ആഴം; കൾ- കള്ളം; എണ്- എണ്ണം. 12.
മ: ഒാർ- ഒാർമ്മ; കൂർ- കൂർമ്മ; താഴ്- താഴ്മ. 13.
വി: മറ- മറവി; പിറ- പിറവി; തോൽ- തോൽവി. 14.
ഇൽ: വേവ്- വെയിൽ; തു- തുയിൽ (തുയർ). 15.
പടി: നട- നടപടി. 16.
തല: നടു- നടുതല; മറു- മറുതല. 17.
മാനം: തേ- തേമാനം; വരു- വരുമാനം; തീര്- തീരുമാനം. 18.
ട്: ചുമ- ചുമടു്. 19.
മ്പ്: കെടു- കെടുമ്പ് 20.
വാരം: (അരം- അലം)- തങ്- തങ്ങാരം; നൊ- നൊമ്പലം(രം.)
ബഹുലം പ്രക്രിയാകാര്യം ഖരാദേശാദി ചൊന്നതു്.
ഇച്ചൊന്ന ഇരുപതു കൃതികൃത്പ്രത്യയങ്ങളെ ധാതുവിൽ ചേർക്കുമ്പോൾ പലക്രിയാകാര്യങ്ങളും വേണ്ടിവരും; അതിനു വ്യവസ്ഥചെയ്യുന്നതു് ദുഷ്കരമാകുന്നു. പൂർവ്വസവർണ്ണം, താലവ്യാദേശം, കാരിതങ്ങളുടെ ക-പാദ്യാഗമം മുതലായ പ്രക്രിയാകാര്യങ്ങൾ ഇവിടെ പ്രായേണ തരംപോലെ ചെയ്യേണ്ടതാണു്. വിധിച്ചിട്ടില്ലാത്ത ചില വിശേഷകാര്യങ്ങളും ചിലെടത്തു കണ്ടേക്കും. മുഴങ്+ അം = മുഴക്കം (ഖരാദേശവും ദ്വിതവും) കോ+ അം = കോട്ടം (ഖരാദേശവും ദ്വിതവും) കാ+ അൽ = കാവൽ (സന്ധികാര്യം വാഗമം) കര+ തൽ = കരച്ചൽ (ദ്വിത്വവും താലവ്യാദേശവും)
156. (എ) മ നിഷേധപ്രകൃതിയിൽ; (ബി) അൽ കൊള്ളാം മിക്ക ദിക്കിലും; (സി) പ്പു് ചേരും കാരിതങ്ങൾക്ക്; (ഡി) ച രേഫ ല ള ഴ ങ്ങളിൽ.
ഇരുപതു പ്രത്യയങ്ങളെ പരിഗണിച്ചല്ലാതെ ഇന്ന ധാതുവിനു് ഇന്ന പ്രത്യയം എന്നു പറഞ്ഞില്ല; അതത്ര സുകരവുമല്ല. എങ്കിലും മാർഗ്ഗപ്രദർശനത്തിനായി ഏതാനും നിയമങ്ങളെ ഇൗ സൂത്രത്തിൽ കൊടുത്തിരിക്കുന്നു: നിഷേധപ്രകൃതിയിൽ നിന്നു മ പ്രത്യയം വരും; ഏതു ധാതുവിനും ആ ചേർത്തു് നിഷേധപ്രകൃതിയുണ്ടാക്കീട്ടു് നേരെ അതിന്മേൽ മ ചേർത്താൽ കൃതികൃത്തിലെ രൂപമാകും. അൽപ്രത്യയം മിക്ക ധാതുവിലും ചേർക്കാം; വേറെ ഒന്നും യോജിക്കാഞ്ഞാൽ ഏതു ധാതുവിലും ഇതു ചെയ്യാം. തമിഴിലും പ്രധാനമായ കൃതികൃത്പ്രത്യയം ഇതുതന്നെ. കാരിതങ്ങളിലാണു് പ്പു് എന്നതിനു് അധികമുപയോഗം. ഉു് എന്നു സംവൃതമാണു് പ്രത്യയം; അതു പരമാകുമ്പോൾ കാരിതങ്ങൾക്കു് പ്പു് ഇടനില വരുന്നു എന്നു് ഇവിടെ പ്രക്രിയ പറയാം. അംഗരൂപം തന്നെ കൃതികൃത്തായിരിക്കുന്നു എന്നും യുക്തി കല്പിക്കാം. ഇതുപോലെ മറ്റുള്ളിടത്തും യഥാസംഭവം പ്രക്രിയ ഉൗഹിക്കുക. ച പ്രത്യയം വരുന്നതു പ്രായേണ ര, ല, ള, ഴ എന്ന വർണ്ണങ്ങളിലവസാനിക്കുന്ന ധാതുക്കൾക്കാണു്.
(എ)
മ- ഇല്ലാ; ഇല്ലായ്മ; വല്ലാ- വല്ലായ്മ; അരുത്- അരുതായ്മ; വരാ- വരായ്മ; കൊൾ- കൊള്ളാം- കൊള്ളായ്മ. (ബി)
അൽ: തോന്ന്- തോന്നൽ; പോറ്- പോറൽ. (സി)
പ്പ്: ഇരി- ഇരിപ്പ്; തേ-തേപ്പു്, നില്- നില്പ്പു്. (ഡി)
ച: തളര്- തളർച്ച; കവര്- കവർച്ച; ഉണര്- ഉണർച്ച; വളര്-വളർച്ച; അകൽ-അകൽച്ച; നികൽ-നികൽച്ച; അനൽ- അനൽച്ച; വിരൾ- വിരൾച്ച, ഉരുൾ- ഉരുൾച്ച (ഉരുളിച്ച); താഴ്- താഴ്ച; വേൾ- വേഴ്ച്ച, കാ- കാഴ്ച; വീഴ്- വീഴ്ച.
ദ്വിത്വം ഖരത്വവും ചേർന്നി- ട്ടും പറ്റും ങാന്തധാതുവിൽ.
ദ്വിത്വഖരാദേശങ്ങളോടുകൂടെ അം പ്രത്യയം ങകാരാന്തധാതുക്കൾക്കു കൊള്ളാം.
ഉദാ: പിണങ്- പിണക്കം. ഇണങ്ങ്- ഇണക്കം. അടങ്- അടക്കം. ഉറങ്- ഉറക്കം.
ധാതു രൂപം ചിലേടത്തു പോരും കൃത്തുകൾ രണ്ടിലും.
കൃതികൃത്തെന്നും, കാരകൃത്തെന്നും രണ്ടു വകയായിട്ടുള്ള കൃത്തുകൾക്കും ചിലപ്പോൾ ധാതുരൂപംതന്നെ മതിയാകും; പ്രത്യയത്തിന്റെ ആവശ്യമില്ല. കൃതികൃത്തിനു് ഉദാഹരണം: കളി, കുളി, വിത, പൊടി, നോവു്, വേവു്, പണി, വിളമ്പു്.
കാരകത്തിനു് ഉദാഹരണം: വള, പിടി, ഉരുൾ, ചുരുൾ, ഉരുക്കു്.
ചിലേടത്തുപധാദീർഘം, വിശേഷപ്രത്യയങ്ങളും.
മറ്റു ചിലേടത്തു് ഉപധാദീർഘം കാണും. "ഉപധ' എന്നാൽ ഉപാന്ത്യം= ഒടുവിലത്തേതിനു മുമ്പുള്ള വർണ്ണം. വേറെ ചില ദിക്കിൽ മുൻപരിഗണിച്ച 20 പ്രത്യയങ്ങൾക്കു പുറമേ വിശേഷാൽ പ്രത്യയങ്ങൾ കാണും. ഉദാ:
ഉപധാദീർഘത്തിനു് പട്- പേടു്- പടു്- പാട്ു; തിൻ- തീനു്. ഉൺ- ഉൗൺ; ചുട്ു-ചൂട്ു; കെട്ു. എറ്- ഏറ്; പൊരു- പോര്; നടു-നാട്ു.
വിശേഷപ്രത്യയങ്ങൾക്ക്: പുതു- പുത്തൻ; ഒടുങ്- ഒടുവ്; മിക്- മിക്ു- മിച്ചം.
രൂപത്തിനൊത്തു പൊരുളു- മല്പാല്പം മാറിവന്നിടും.
കൃതികൃത്തുകളിൽ സൂക്ഷ്മം നോക്കുമ്പോൾ അർത്ഥം ഒന്നുതന്നെ എന്നിരിക്കിലും ഒാരോ പ്രത്യയത്തിനും ഒാരോ വിശേഷമായ ഉപയോഗം വന്നിട്ടുള്ളതിനാൽ രൂപഭേദത്തിനനുരൂപമായി അർത്ഥഭേദവും കാണും. ഒരേ ധാതുവിൽതന്നെ പ്രത്യയങ്ങളിൽ ഒാരോന്നു മാറിമാറി ചേർത്താൽ അർത്ഥവും മാറുമെന്നു താൽപ്പര്യം. ഉദാ:
തീര്= തീർച്ച, തീർവ, തീരുവ, തീർപ്പു്, തീരുമാനം, തീർവു്. പകര്= പകർപ്പു്, പകർച്ച, പകരം, വേൾ= വേൾച്ച, വേളി.