Jump to content

ശീലാവതിപ്പാട്ട

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശീലാവതിപ്പാട്ട (1880)

Silavati

Ein Gedicht, Malayal]


um 1880

Ci

XIV

273[ 3 ]

PRINTED AS MANUSCRIPT
FOR SCHOLARS.

[ 5 ] ഹരിശ്രീഗണപതയെനമഃ

ശീലാവതിപാട്ട.

Invocation

ശ്രീരാമ ഗോവിന്ദ നാരയണാനന്ദ
1. ശ്രീവാസുദേവ മുകുന്ദ ഹരേ
വില്വാചലംതന്നിൽ വാണരുളീടുന്ന
2. വില്ലാളിവീര ശ്രീരാമചന്ദ്ര
കല്യാണവാരിധേ കാത്തരുളേണമേ
3. കാരുണ്യമൂൎത്തേ ഞാൻ കൈ തൊഴുന്നേൻ
വെള്ളിമലതന്നിൽ പള്ളികൊണ്ടീടുന്ന
4. വേദസ്വരൂപമേ പാലയ മാം
കിള്ളിക്കുറിശ്ശിമഹാദേവനെന്നുടെ
5. ഉള്ളിൽ വിളങ്ങേണമെല്ലാ നാളും
തുള്ളിക്കളിക്കുമരവങ്ങളും നല്ല
6. പുള്ളിമറിമാനും വെണ്മഴുവും
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
7.തുമ്പയും ചാമ്പൽ പുലിത്തുകിലും
ശൂലം കപാലം കടുനൂടി രുദ്രാക്ഷം
8. ചാലെ ധരിക്കുമെൻ തമ്പുരാനേ [ 6 ] ശ്രീശുകമന്ദിരവാസ ജഗന്നാഥ
9. ശ്രീശൂലപാണേ വണങ്ങീടുന്നേൻ
ചിത്തേ മഹേശനെ ചിന്തിച്ചുമേവുന്ന
10. തത്തെ വരിക നീ വൈകീടാതേ.
I. Silavati's husband Ugratapassu - and how
she devotes herself to him.
ശീലാവതിയുടെ ചാരിത്രശുദ്ധിയും
11. ശീലാഗുണങ്ങളും സൌന്ദൎയ്യവും
പാവനമാകും പതിവ്രതാധൎമ്മവും
12. പാരാതെ ചൊൽക കിളിക്കിടാവേ.
എന്നതു കേട്ടു കിളിപ്പൈതലമ്പോടു
13. വന്ദനം ചെയ്തു പറഞ്ഞു മെല്ലെ.
ഉഗ്രതപസ്സെന്നു പേരായ മാമുനി
14. വ്യഗ്രത കൂടാതെ പണ്ടൊരു നാൾ,
ശീലാവതിയെന്നു പേരായ കന്യയെ
15. ചാലവേ പാണിഗ്രഹണം ചെയ്തു.
കാന്താരംതന്നിൽ ഒരാശ്രമമുണ്ടാക്കി
16. കാന്താസമേതം തപസ്സു ചെയ്തു,
വൃദ്ധൻ മുനീന്ദ്രൻ വസിച്ചു മഹാശഠൻ
17. ക്രുദ്ധൻ കുശീലൻ കുടിലാശയൻ.
കറ്റക്കുഴൽമണിയാളായ ഭാൎയ്യയെ
18. കുറ്റമല്ലാതെ പറകയില്ല.
കുഷ്ടം പിടിച്ചു വെളുത്തു ശരീരവും
19. കഷ്ടം കൈകാലും തളൎന്നീടുന്നു.
ശീലക്കേടുള്ളൊരു ഭർത്താവിനെ നിത്യം
20. ശീലാവതിദേവി ഭക്തിയോടേ,
ഇഷ്ടമറിഞ്ഞവൾ ശുശ്രൂഷ ചെയ്തീടും
21. ഒട്ടുമുപേക്ഷയു മില്ലവൾക്കു.
[ 7 ] കാലത്തേ നേരത്തെഴുനീറ്റു വൈകാതേ
22. ചോലയിൽ ചെന്നു കുളിച്ചു വന്നു.
കേവലം തന്നുടെ ഭൎത്താവിനാദരാൽ
23. ദേവകാൎയ്യത്തിന്റെ കോപ്പും കൂട്ടി.
വെള്ളവും കാച്ചിക്കുളിപ്പിച്ചു കാന്തനെ
24. വേദന കൂടാതേ മെല്ല മെല്ലെ.
ഇഞ്ചപ്പത1കൊണ്ടു തേച്ചു വ്രണ മെലാം
25. ഈടാൎന്ന ശോധന ചെയ്തുടനെ.
മുങ്ങിക്കുളിപ്പിച്ചു തോൎത്തി വഴിപോലേ
26. ഭംഗി വരുത്തി വണങ്ങി കൊണ്ടാൾ.
ചന്ദനം പുഷ്പം ജലവും നിവേദ്യവും
27. ഒന്നോഴിയാതെ സമീപത്താക്കി,
നല്ല വരിനെല്ലു കുത്തിയരിയാക്കി.
28. മെല്ലവേ പാകത്തിൽ വെച്ചുണ്ടാക്കി.
ലന്തക്കുരു കൊണ്ടു കൂട്ടുവാനുണ്ടാക്കി
29. ചന്തത്തിൽ വേണ്ടുന്ന കോപ്പും കൂട്ടി.
ആട്ടിന്റെ പാലും കറന്നു തിളപ്പിച്ചു
30. കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി.
ഇങ്ങിനെ നിത്യവും ശുശ്രൂഷ ചെയ്താലും
31. അങ്ങുള്ളിലേതും പ്രസാദമില്ല.
ഉള്ളിൽ മുഴുത്തോരു കൊപേന മാമുനി
32. കൊള്ളിവാക്കല്ലാതെ ചൊൽകയില്ല.
കള്ളം പെരുത്തൊരു നിന്റെ മുഖം കണ്ടാൽ
33. ഉള്ളം തെളിവെനിക്കില്ല തെല്ലും.
വെള്ളം കുടിയാതെ ചാവാനടുത്തു ഞാൻ
34. വേശ്യപ്പെണ്ണെ നിന്നെ വേൾക്ക മൂലം.
കാലത്തൊരു തുള്ളിക്കഞ്ഞി തരാൻ പോലും
35. ശീലാവതി നിണക്കാസ്ഥ യില്ല.
[ 8 ] ലക്ഷണ മില്ലാത്ത നീ വെച്ചു കൊണ്ടന്ന1
36. ഭക്ഷണത്തിന്നു രുചിയു മില്ല.
കൈപ്പുണ്യം തെല്ലും നിണക്കില്ല വല്ലഭെ
37. കയ്പും പുളിപ്പു മെരിവുമില്ല.
വെപ്പിന്റെ കൗശലമില്ല കറി വായിൽ
38. വെപ്പാനുമാക നീ വെച്ചതൊന്നും.
ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങു
39. കുപ്പയിലാക്കുവാനെന്നേ തോന്നും.
ആൎകാനും വേണ്ടീട്ടങ്ങോക്കാനിക്കും പോലെ
40. ആക്കം കൂടാതേ നീ ചോറു തന്നാൽ,
ഭക്ഷിപ്പാനാഗ്രഹ മുണ്ടാമോ, നീയെന്നെ
41. രക്ഷിപ്പാനാളല്ല ശീലാവതി.
പത്തു നൂറായി വയസ്സു നമുക്കിപ്പോൾ
42. പത്നിക്കു നല്ല ചെറുപ്പകാലം.
താടി നരച്ച പുരുഷനെ കാണുമ്പോൾ
43. ഓടി യൊളിച്ചീടു മംഗനമാർ.
താടിയും നമ്മുടെ മൂക്കുമായൊന്നിച്ചു
44. കൂടി ഗുണ ദോഷ മെന്നേ വേണ്ടൂ.
വായിലൊരു പല്ലുമില്ലാത്ത വൃദ്ധനെ
45. സ്ഥായിയുണ്ടാക്കുമോ പെണ്ണുങ്ങൾക്കു.
പിന്നേ വിശേഷിച്ചു വ്യാധിയും വർദ്ധിച്ചു
46. നിന്നെ പറയുന്നതെന്തിനിപ്പോൾ.
എന്നുടെ ജാതകദോഷമിതൊക്കെയും
47. നിന്നുടെ കുറ്റമിതല്ല താനും.
ചാവാനടുത്തവൻ വേളിക്കു മോഹിച്ചാൽ
48. ഈ വണ്ണമെല്ലാ മനുഭവിക്കും.
യൗവനമുള്ള പുരുഷനെ പ്രാപിപ്പാൻ
49. ദൈവം നിണക്കു വിധിച്ചില്ലല്ലോ.
[ 9 ] കണ്ണിനു കാഴ്ച കുറഞ്ഞു ചെവി കേളാ
50. പുണ്ണും നിറഞ്ഞു ശരീരമെല്ലാം.
എങ്ങും നടപ്പാനെളുതല്ലെനിക്കിപ്പോൾ
51. എങ്ങിനെ വെച്ചു പൊറുപ്പിക്കേണ്ടു.
വീട്ടിലിരിക്കുന്നോൎക്കുണ്മാനില്ലെങ്കിലൊ
52. ഊട്ടിൽ നടന്നു ഭുജിച്ചു കൊള്ളാം.
കാട്ടിലിരിക്കും നമുക്കെന്തൊരാശ്രയം
53. കൂട്ടിലിരിക്കും കിളിയെ പ്പോലേ.
ആരാനും കൊണ്ടന്നു തന്നെങ്കിൽ ഭക്ഷിക്കാം
54. അല്ലെങ്കിൽ പട്ടിണിയെന്നേ വേണ്ടൂ.
എന്നെ പുലൎത്തുവാനളല്ല നീയിപ്പോൾ
55. നിന്നെ പുലൎത്തുവാൻ ഞാനും പോര
വിപ്രസ്ത്രീയാകും നിണക്കിന്നു ഭക്ഷിപ്പാൻ
56. ത്രിപ്രസ്ഥമോദനം പോരാ താനും.
ചാമയുമില്ല തിനയുമില്ലിക്കാട്ടിൽ
57. മാമുനിമാർ തിന്നൊടുങ്ങി പോയി.
പാരം കുറഞ്ഞു ഫല മൂലവും പിന്നേ
58. ദൂരത്തു പോവാനുമാളല്ലിപ്പോൾ.
ശീലാവതി നിന്റെ ശീലം തരമല്ല
59. ബാലസ്വഭാവം ശമിച്ചില്ലൊട്ടും.
നേരത്തെ നാഴിയരി വെച്ചു നൽകുവാൻ
60. പോരാത്ത നിന്നെക്കൊണ്ടെന്തു ഫലം.1
ഈ വണ്ണമോരോശകാര പ്രകാരങ്ങൾ
61. കേവലം കേട്ടു വിഷാദത്തോടെ,
ദുഃഖിച്ചു പാരം കരഞ്ഞു വിഷാദിച്ചു
62. ചൊൽകൊണ്ട താപസ്സശ്രേഷ്ഠൻ തന്റെ
ഇഷ്ടങ്ങളെല്ലാ മനുസരിച്ചങ്ങിനേ
63. പെട്ടന്നു ശുശ്രൂഷ ചെയ്തുകൊണ്ടാൾ.

[ 10 ] രോഗം ശമിപ്പാനുള്ളൌഷധ മോരോന്നെ
64. വേഗേന കൊണ്ടന്നരച്ചുണ്ടാക്കി
ദുഷ്ടവ്രണങ്ങളിൽ തേച്ചു പതുക്കവേ
65. കുഷ്ഠം ശമിപ്പിച്ചു ഭൎത്താവിന്റെ,
ഭക്ഷണത്തിന്നു രുചിയുമങ്ങുണ്ടാക്കി
66. ഭിക്ഷെക്കു പോവാൻ നടന്നു കൂടാ.
ഉഗ്രതപോമുനിശ്രേഷ്ഠനെ യക്കാലം
67. അഗ്രഹാരെ മേവും ഭൂസുരന്മാർ
വന്നു ക്ഷണിച്ചു തുടങ്ങി ഭവാനിപ്പോൾ
68. എന്നുടെ ഇല്ലത്തെഴുന്നെള്ളേണം
ഭിക്ഷെക്കു കോപ്പുകൾ കൂട്ടിപ്പാൎത്തീടുന്നു,
69. ശിക്ഷയിൽ വന്നു ഭുജിച്ചീടേണം;
ഇങ്ങിനേ വിപ്രന്മാർ വന്നു ക്ഷണിക്കുന്നു,
70. എങ്ങിനേ പോകേണ്ടും ശീലാവതി
ഒട്ടും നടപ്പാനെളുതല്ലിനിക്കിപ്പോൾ
71. അഷ്ടിക്കു മോഹമതുണ്ടു താനും.
ഇത്തരം ഭർത്താവു ചോദിച്ചതിനുടൻ
72. ഉത്തരം ചൊല്ലിനാൾ ശീലാവതി.
എന്റെ ചുമലിൽകരേറി യിരുന്നാലും
73. ഏതും മടിക്കേണ്ട ജീവനാഥാ.
ഇല്ലങ്ങളിൽ കൊണ്ടു ചെന്നു വഴി പോലെ
74. വല്ലഭ നിന്നെ ഭുജിപ്പിക്കുന്നേൻ.
ഇത്ഥം പറഞ്ഞു മുനീന്ദ്രനെ സ്കന്ധത്തിൽ
75. സത്വരമങ്ങു വഹിച്ചു കൊണ്ടാൾ.
വിപ്രഗൃഹങ്ങളിൽ കൊണ്ടു ചെന്നാദരാൽ
76. വിപ്രകുടുംബിനി ശീലാവതി.
ഉഗ്രതപസ്സിന്റെയൂണും കഴിപ്പിച്ചു,
77. അഗ്രഹാരങ്ങളിൽ നിന്നുടനെ
[ 11 ] പോന്നിങ്ങു തന്നുടെ യാശ്രമം പ്രാപിച്ചു,
78. അന്നേത്തെ രാത്രി കഴിച്ചുകൂട്ടി.
പിറ്റെന്നാളും പുലർ കാലേ പുറപ്പെട്ടു
79. മറ്റൊരു വിപ്രന്റെ മന്ദിരത്തിൽ,
തെറ്റെന്നു കാന്തനെ കൊണ്ടു ചെന്നാദരാൽ
80. കൊറ്റും കഴിപ്പിച്ചു കൊണ്ടു പോന്നു.
ഇങ്ങിനേ നിത്യവുമോരോ ഗൃഹങ്ങളിൽ
81. ഇംഗിതം പോലേ ഭുജിപ്പിക്കയും,
ഇങ്ങു ഗൃഹം തന്നിൽ പോന്നു വസിക്കയും,
82. തിങ്ങിന മോദേന വാഴും കാലം.
അന്തിക്കൊരു നാളി ലാശ്രമേ വാണീടും
83. അന്തണശ്രേഷ്ഠനരുളിച്ചെയ്തു;
ശീലാവതീ നീ താനെന്നയും കൊണ്ടിങ്ങു
84. ലീലാവിലാസേന പോരുന്നേരം,
ഉന്നതമായൊരു മന്ദിരം തന്നുടെ
85. സന്നിധി തന്നി ലണഞ്ഞ നേരം,
നല്ല പെരുവഴി തന്നിലൊരേടത്തു
86. വെള്ളമൊഴുകുന്നു കണ്ടുടനെ,
നാട്ടു പെരുവഴി വിട്ടു വളച്ചിങ്ങു
87. പെട്ടെന്നു പോരുവാൻ എന്തു മൂലം.
അക്കണ്ട മന്ദിര മാൎക്കുള്ളു വല്ലഭെ
88. പൊക്കത്തിൽ മാളിക ഭംഗിയോടേ,
കെട്ടുകൾ നാലും നടു മുറ്റവും നല്ല
89. കോട്ടത്തളവും മണിക്കിണറും
തെങ്ങും കഴുങ്ങും കൊടികളും വാഴയും
90. എങ്ങുമൊരേടമൊഴിഞ്ഞിട്ടില്ല,
രാജഗൃഹമെന്നു തോന്നുമതു കണ്ടാൽ
91. രാജീവലോചനേ ചൊല്ലെന്നോടു.
[ 12 ] ഇത്തരം ഭൎത്താവു ചോദിച്ചതിനുടൻ
92. ഉത്തരം ചൊല്ലിനാൾ ശീലാവതി;
വിശ്വത്തിലൊക്ക പ്രസിദ്ധമായുള്ളൊരു
93. വേശ്യാഗൃഹമതു ജീവനാഥ.
ഐശ്വൎയ്യവും നല്ല സൗന്ദൎയ്യവും പിന്നേ
94. വശ്യപ്രയോഗവുമെന്നു വേണ്ട,
വിശ്വം ജയിക്കുന്ന വൈഭവമുള്ളൊരു
95. വേശ്യയുണ്ടത്ര വസിച്ചീടുന്നു.
വിത്തമുള്ളാളുകളെല്ലാമവളുടെ
96. ഭൃത്യന്മാരാവാൻ കൊതിച്ചീടുന്നു.
കണ്മ നത്തെല്ലുമപ്പുഞ്ചിരിക്കൊഞ്ചലും
97. വെണ്മ കലൎന്ന വിലാസങ്ങളും
കണ്ടു ഭ്രമിച്ചു പുരുഷന്മാരൎത്ഥങ്ങൾ,
98. കൊണ്ടു ചെന്നാശു കൊടുത്തീടുന്നു.
ഇല്ലവും വസ്തുവും വിറ്റങ്ങവളുടെ
99. വല്ലഭനാവാൻ കൊതിച്ചീടുന്നു.
മന്നവന്മാരെ വശത്താക്കി മെല്ലെവേ
100. പൊന്നും പണവും കരസ്ഥമാക്കി,
കൊന്നിട്ട മീനിന്നിരയിട്ടതു പോലെ
101. പിന്നേയഭോഷരെ കൈവെടിയും.
ദ്രവ്യമുണ്ടെങ്കിൽ സുഭഗന്മാരെല്ലാരും
102. ദ്രവ്യമില്ലെന്നാകിൻ ദുൎഭഗന്മാർ.
ഇങ്ങിനേയുള്ളൊരു വേശ്യാ വസിക്കുന്നു
103. തുംഗമഹാമണിമന്ദിരത്തിൽ.
അന്തികേ വന്നൊരു നേരമവളുടെ
104. അന്തിക്കു മേൽ കഴുകുന്ന വെള്ളം
മാൎഗ്ഗത്തിൽ വന്നൊഴുകുന്നതു കണ്ടുടൻ
105. മാൎഗ്ഗം വെടിഞ്ഞു വളച്ചു പോന്നു.
[ 13 ] മേൽ കഴുകീടുന്ന വെള്ളം ചവിട്ടിയാൽ
106. മേല്ക്കു മേലുണ്ടാമശുദ്ധി ദോഷം.
മംഗല്യഹാനി ഭവിക്കും തപസ്സിന്നും
107. ഭംഗം വരുമജ്ജലത്തെ തൊട്ടാൽ.
എന്നതു കൊണ്ടു വളെച്ചിങ്ങു പോന്നു ഞാൻ
108. എന്നു ധരിച്ചാലും ജീവനാഥ.
ശീലാവതിയുടെ വാക്കുകൾ കേട്ടപ്പോൾ
109. ശീലം പകർന്നു മഹാമുനിക്കു.
ഇക്ഷുശരാസന വീരന്റെ ബാണങ്ങൾ
110. ഭിക്ഷുക്കളെയും വലക്കുമല്ലൊ.
വാര സ്ത്രീയെന്നുള്ള വാക്കുകൾ കേട്ടപ്പോൾ
111. മാരാസ്ത്രമേറ്റു മയങ്ങി വീണു.
അന്നേത്തെ രാത്രിയിൽ നിദ്രാഭവിച്ചില്ല
112. അന്നത്തെ ഭക്ഷിപ്പാൻ ആശയില്ല.
ഊണുമുറക്കവുമെല്ലാമുപേക്ഷിച്ചു
113. വാണു മഹാ മുനി നാലഞ്ചു നാൾ.
ദീൎഘ നിശ്വാസവുമാലസ്യവും പൂണ്ടു
114. തീക്കനൽ പോലെ ശരീരമെല്ലാം.
വേശ്യയെ തന്നേ മനസ്സിൽ നിരൂപിച്ചു
115. വശ്യാദി കൎമ്മങ്ങൾ ചെയ്തീടുന്നു.
ഭൎത്താവു തന്നുടെ പാരവശ്യം കണ്ടു
116. ഭാൎയ്യയും മെല്ലവേ ചോദ്യം ചെയ്തു.
എന്തൊരു കാരണമെന്നുടെ ഭൎത്താവെ
117. സന്താപിച്ചീടുന്നു നാഥ ഭവാൻ.
എന്നോടരുൾ ചെയ്ക വേണം മടിയാതെ
118. എന്നാലൊരുകഴിവുണ്ടാകീടാം.
വ്യാധിവികാരമോ വല്ലാതെ വന്നിതു
119. ആധിവിശേഷമൊ ചിത്തന്തന്നിൽ.
[ 14 ] നാലഞ്ചു നാളായി ഭക്ഷണമില്ലാത്തു
120. ആലസ്യം പാരമുറക്കുമില്ല.
എന്നെ ഗ്രഹിപ്പിക്കാമെങ്കിൽ പരമാർത്ഥം
121. എന്നോടരുൾ ചെയ്ക ജീവനാഥ.
എന്നതു കേട്ടു പറഞ്ഞു മഹാമുനി;
122. നിന്നെ ഗ്രഹിപ്പിക്ക വേണ്ടി വന്നു.
വേശ്യാഗൃഹമെന്നു കേട്ടതു കാരണം
123. വേശ്യയിലാശ മുഴുത്തീടുന്നു.
ധൎമ്മ മല്ലെന്നു ഗ്രഹിയായ്കയല്ല ഞാൻ
124. കൎമ്മാനുബന്ധമൊഴിച്ചു കൂടാ.
എന്നെക്കഴുത്തിലെടുത്തു പതുക്കവേ
125. ഇന്നേത്തെ രാത്രി വരുന്ന നേരം.
വേശ്യാഗൃഹം തന്നിലാക്കേണമെന്നെ നീ
126. വേശ്യാവിനോദം ലഭിപ്പിക്കേണം.
ഭൎത്താക്കന്മാരുടെ വാക്കു നിരസിച്ചാൽ,
127. ഭാൎയ്യമാൎക്കാപത്തു വന്നു കൂടും.
നല്ലതെന്നാകിലും തീയതെന്നാകിലും
128. വല്ലഭൻ ചൊല്ലുന്നതാചരിക്കാം
അല്ലാതെ താന്തോന്നിത്വങ്ങൾ തുടങ്ങിയാൽ
129. വല്ലാതെ വന്നു ഭവിക്കും താനും.
മംഗല്യ സ്ത്രീകൾക്കു ഭൎത്താക്കന്മാരല്ലോ
130. തങ്ങൾക്കു ദൈവത മെന്നറിക.
ദൈവമതായതും ജീവനതായതും
131. കേവലം നിങ്ങൾക്കു ഭൎത്താവല്ലോ.
എന്നതു കൊണ്ടു പറഞ്ഞു കൃശോദരി
132. എന്നുടെ മോഹത്തെ സാധിപ്പിക്ക.
[ 15 ] ഇത്തരം ഭൎത്താവു തന്റെ ഗിരം കേട്ടു,
133. ചിത്തരംഗത്തിൽ വിഷാദത്തോടെ
എന്തു ഞാൻ ചെയ്യേണ്ടു ദുൎമ്മാൎഗ്ഗമിങ്ങിനെ
134. ചിന്തിച്ചു നാഥനരുളിചെയ്താൽ,
ആചാരമല്ലാത്ത വല്ലാത്ത മോഹങ്ങൾ
135. ആചാൎയ്യന്മാരും തുടങ്ങിക്കൊണ്ടാൽ,
ആകുന്ന വണ്ണം പ്രസയത്നഞ്ചെയ്തിടേണം
136. ലോകാപവാദം വരാതിരിപ്പാൻ.
ഓർത്താൽ ഗുണമല്ലാതുള്ള വിധമെന്നു
137. ഭൎത്താവു തന്നെയും ബോധിപ്പിക്കാം.
കണ്ണു കാണാതേ കിണറ്റിൽ ചാടുന്നോരെ
138. ചെന്നു പിടിപ്പാൻ മടിച്ചീടാമൊ.
വല്ല കണക്കിലും വല്ലഭൻ തന്നുടെ
139. വല്ലാത മോഹം വിരോധിക്കേണം.
അല്ലെന്നു വന്നാൽ വരുന്നൊരു വല്ലന്തി
140. അല്ലലിനായ്‌വന്നാലെന്തു ചെയ്യാം.
ഇത്തരം ചിന്തിച്ചു ശീലാവതി തന്റെ
141. ഭൎത്താവിനോടു വണങ്ങിച്ചൊന്നാൾ.

പ്രഥമപാദം സമാപ്തം.

II. Silavathi;s Remonstrance with her Husband.
ഗ്ഗുണമേറും ഭൎത്താവേ മാമുനീന്ദ്ര
1. ഗുരുനാഥ കേട്ടാലുമെന്റെ വാക്യം.
ഗണികാമാരോടുള്ള കേളി മോഹം
2. ഗുണമല്ല നിങ്ങൾക്കേന്നോൎത്തീടേണം.
പണിയാലെ വന്നൊരു വിപ്രജന്മം
3. പഴുതിലാക്കീടൊല്ല ജീവനാഥ.

[ 16 ] കണി കാണ്മാൻ പോലും ഗുണമില്ലാത്ത

4. ഗണികമാരെക്കണ്ടു മോഹിക്കുന്ന
പുരുഷന്റെ ജന്മം പഴുതെ തന്നെ.
5. ദുരിതമാം കൂപത്തിൽ ചെന്നു ചാടും
കുലടമാരോടുള്ള സംസൎഗ്ഗൎത്താൽ
6. കുലധൎമ്മാചാരങ്ങളില്ലാതാകും.
മലമൂത്രധാരമായുള്ള പാത്രം
7. മലർബാണാധീനമായുള്ള ഗാത്രം,
ഫലമെന്ന്യേ കാമിക്കും1 മൂഢന്മാൎക്കു
8. പലദോഷം വന്നു ഭവിക്കുമല്ലോ.
കുലഹാനി വന്നീടുമത്രയല്ല
9. മലിനമായീടും മനുഷ്യ ജന്മം.
പരിതാപമോരോന്നെ വന്നു കൂടും,
10. പരിഹാസത്തിന്നുള്ള പാത്രമാകും.
പരിചോടെ കീൎത്തി നശിച്ചു പോകും.
11. പരിണാമപാപങ്ങൾ വന്നു കൂടും,
ധനങ്ങൾക്കു നാശങ്ങൾ സംഭവിക്കും.
12. ജനങ്ങൾക്കു വൈരാഗ്യമുണ്ടായീടും.
കനകേടും ജാതിക്കു ഹീനഭാവം.
13. മിനക്കേടും നീചന്മാരോടു കൂട.
കുലഭാൎയ്യമാരെ വെടിഞ്ഞു കൊണ്ടു
14. കുലടമാരോടു രമിക്കുന്നൊരു.
കുലശ്രേഷ്ഠന്മാരായ ഭൂസുരന്മാർ
15. കുലിശത്തെക്കാളും കഠിനമാകും.
ഇരിമ്പുകൊണ്ടുള്ളോരു നാരീ രൂപം
16. ഇരുഭാഗേ തീയിട്ടെരിച്ചുകൊണ്ടു
[ 17 ] പഴുപ്പിച്ചു പെണ്‌കോലത്തിന്റെ ദേഹം,
17. തഴുകിപ്പുണരേണമങ്ങു ചെന്നാൽ.
ഒരു നാളും വേശ്യജനങ്ങളോടു
18. ഒരുമിച്ചു ക്രീഡിപ്പാൻ മോഹിക്കൊല്ല.
ഗുണദോഷജ്ഞാനമവർക്കില്ലൊട്ടും1
19. പണമെന്നല്ലാതൊരു ചിന്തയില്ല.
ധരണീസുരന്മാരും ബൌദ്ധന്മാരും
20. തരുണീയാം വേശ്യക്കു ഭേദമില്ല.
കനകത്തെ കയ്യിൽ കൊടുക്കുന്നോരെ
21. കനിവെന്നു ഭാവിച്ചു കൈപിടിക്കും.
ധനമെല്ലാമങ്ങു കരസ്ഥമായാൽ,
22. കനമില്ലാതുള്ളൊരു പഞ്ഞിപോലേ
പറപ്പിക്കും ദൂരത്തു ദുഷ്ടക്കൂട്ടം,
23. ഉറപ്പിക്കും ദ്രവ്യമൊടുങ്ങുവോളം.
അവരുടെ കൂട്ടത്തിൽ ചെന്നു ചാടാൻ
24. അവകാശം വന്നാലവന്റെ ജന്മം,
വിഫലമായീടുമതത്രയല്ല
25. വികടമായീടും നരകന്തന്നിൽ
അനവധികാലം വസിച്ചീടേണം.
26. അനുഭവമെന്തൊന്നു വന്നീടാത്തു
വെളിച്ചെണ്ണ വീഴ്ത്തി നിറച്ചു ചെമ്പിൽ
27. തിളച്ചങ്ങു കാളുന്ന തൈലം തന്നിൽ
പിടിച്ചങ്ങു തള്ളി യമഭടന്മാർ
28. അടിങ്ങുതുള്ളി കുളിപ്പിച്ചീടും.
വടികൊണ്ടു മസ്തക ഭാഗം തന്നിൽ
29. അടികൊണ്ടു ദേഹം തളൎന്നു വീഴും.
[ 18 ] അമൃതുകൊണ്ടപ്പോഴെ ജീവിപ്പിക്കും.
30. അമൃതന്മാരായിട്ടു തീക്കനലിൽ
വിരവോടങ്ങാടിക്കു മെന്നു വേണ്ട,
31. ദുരിതങ്ങൾ ചൊന്നാലൊടുക്കമില്ല.
അതുകൊണ്ടു ചൊല്ലുന്നു ഭൎത്താവേ ഞാൻ,
32. കുതുകമീവേശ്യയിലുണ്ടാകേണ്ട.
അറിയിക്ക വേണമോ ഞാനീവണ്ണം?
33. അറിയപ്പോകാതുള്ള ദേഹമോ നീ?
ചെറുപ്പം കൊണ്ടൊന്നുണ്ടുരക്കുന്നു ഞാൻ
34. വെറുപ്പുണ്ടായീടൊല്ല, ജീവനാഥ.
ക്ഷമിക്കേണമിക്കാലം, വേശ്യാഗൃഹേ
35. ഗമിക്കേണമെന്നരുൾ ചെയ്യരുതേ.
വചനങ്ങളിത്തരം കേട്ട നേരം
36. വചനീയമല്ലെന്നു മാമുനീന്ദ്രൻ.
കനിവോടേ പിന്നേയും ഭാൎയ്യയോടു
37. അനുതാപത്തോടെ യരുളിചെയ്തു.

ദ്വിതീയപാദം സമാപ്തം.

III ugrathapassu's Expostutation.
എന്തിനയ്യോ വിരോധം പറയുന്നു
1. ദന്തിഗാമിനിമൌലിമണേ ശൃണു.
അന്തികേ വന്നു നിന്നാലുമാദരാൽ
2. അന്തിനേരമണഞ്ഞു കൃശോദരി.
എന്നെ തോളിലെടുക്ക നീ വൈകാതെ
3. നിന്നെത്തന്നേ പറഞ്ഞു ബോധിപ്പിക്കാം.
പുള്ളിമാന്മിഴിയാളേ നമുക്കിപ്പോൾ,
4. ഉള്ളിലുണ്ടായ തണ്ടാർ ശരാമയം,
[ 19 ] തള്ളി നീക്കിക്കളവാനെളുതാമോ?
5. കൊള്ളി വാക്കല്ല ചൊല്ലുന്നു വല്ലഭേ.
ന്യായമല്ലാത മകർമ്മങ്ങൾക്കൊക്കയും
6. പ്രായശ്ചിത്തങ്ങളുണ്ടെന്നറിഞ്ഞാലും.
മോഹമുള്ളതു സാധിച്ചീലെന്നാകിൽ
7. ദേഹനാശം ഭവിക്കും നമുക്കെടൊ.
സ്നേഹമുണ്ടെങ്കിൽ വേശ്യാമണിയുടെ
8. ഗേഹന്തന്നിലങ്ങാക്കേണമെന്നെന്നീ
അംഗനാമണിയാകുമവളുടെ
9. സംഗമിന്നു ലഭിച്ചുവെന്നാകിലൊ,
അംഗസൌഖ്യം ഭവിക്കും തപസ്സിനും
10. ഭംഗമുണ്ടാകയില്ലെന്നറിഞ്ഞാലും.
ന്യായം വിട്ടു നടക്കയില്ലെങ്കിലോ
11. പ്രായശ്ചിത്തം വിധിക്കേണമെന്നുണ്ടോ?
കൃഛ്രചാന്ദ്രായനാദി ക്രിയകൊണ്ടു
12. സ്വച്ഛഭാവവിശുദ്ധിവരുത്തീടാം.
മന്മഥക്ഷോഭം കൊണ്ടുള്ള വൈഷമ്യം
13. ധൎമ്മചാരി ജനങ്ങൾക്കുമുണ്ടാകും.
വിശ്വമോഹിനി മേനകയ പണ്ടു
14. വിശ്വാമിത്രനനുഭവിച്ചില്ലയോ?
ഇന്ദ്രനും പണ്ടഹല്യയെ പ്രാപിച്ചി
15. ട്ടിന്ദ്രിയ ക്ഷോഭശാന്തി വരുത്തീലേ
ചന്ദ്രനും ഗുരു ഭാൎയ്യയെ പ്രാപിച്ചു
16. ചന്തമോടെ രമിച്ചില്ലയോ ശുഭേ?
സൎവ്വജ്ഞന്മാരാം മിത്രവരുണന്മാർ
17. ഉൎവ്വശിയെ പരിഗ്രഹിച്ചില്ലയൊ?
പ്രേമ്ണാശാഖ്യയായുള്ളൊരു നാരിയെ
18. പ്രാപിച്ചില്ലയൊ കണ്വമഹാമുനി.
[ 20 ] ബ്രഹ്മദേവനായുള്ള ഭഗവാനും
12. തന്മകളെ പരിഗ്രഹിച്ചില്ലയോ?
ഇപ്പറഞ്ഞ മഹാജനമൊക്കയും
20. തല്പ്രതിക്രിയകൊണ്ടു വിശുദ്ധരായി.
അപ്രകാരം നമുക്കുമിദ്ദോഷത്തെ
21. ക്ഷിപ്രമങ്ങു കളവാൻ തടുവുണ്ടോ?
അൎദ്ധരാത്രിക്കു മുന്ന മവളുടെ
22. പത്തനം തന്നിലാക്കേണമെന്നെ നീ.
വൃദ്ധനാകിയൊരെന്റെ മനോരഥം
23. വ്യൎത്ഥമാകിച്ചമക്കായ്ക വല്ലഭെ.
ഇത്തരം മിനിശ്രേഷ്ഠന്റെ വാകിനങ്ങ്
24. ഉത്തരം പറയുന്നവരാരഹോ.
അസ്തു വല്ലതുമെന്നങ്ങവളുടെ
25. ചിത്തന്തന്നിലുറച്ചു പുറപ്പെട്ടു.
അന്ധകാരം നിറഞ്ഞൊരു രാത്രിയിൽ
26. അന്തണേശനെ മെല്ലെന്നെടുത്തവൾ
സ്കന്ധദേശത്തിലാക്കി നടകൊണ്ടു
27. വന്ധകീ ഗൃഹം നോക്കി പതുക്കവെ
തൽപദതളിർകൊണ്ടങ്ങുമെല്ലവേ,
28 തപ്പിതപ്പി നടന്നു നടന്നുടൻ
കല്ലും മുള്ളുമക്കാടും മലകളും
29. മെല്ലെ മെല്ലെ കടന്നു പണിപ്പെട്ടു,
ചെല്ലുന്നേരമൊരാരോഹണന്തന്നിൽ
30. വല്ലഭന്റെ ശരീരം തടഞ്ഞിതു.
അക്കഥയും ചുരുക്കി പറഞ്ഞീടാം
31. തസ്കരന്മാരതിന്നിഹ കാരണം
തത്രരാജ്യേ വസിക്കുന്ന ഭൂപന്റെ
32. പത്തനത്തിലകം പുക്കു കള്ളന്മാർ.
[ 21 ] രാജഭണ്ഡാരം കട്ടു തിരിച്ചപ്പോൾ
33. രാജകിങ്കരന്മാരുമുണർന്നിതു.
കള്ളന്മാരുടെ പിമ്പേ ഭടന്മാരും
34. കൊള്ളിയും മിന്നിമണ്ടിപ്പുറപ്പെട്ടു.
കാനനന്തന്നിൽ മാണ്ഡവ്യമാമുനി
35. ധ്യാനമീലിതലോചനനാകയാൽ,
നിശ്ചലനായിരിക്കും മുനിയോടു
36. പൃച്ഛിച്ചീടിനാരാശു ഭടന്മാരും.
താനുണ്ടോ കണ്ടു തസ്കരക്കൂട്ടത്തെ
37. കാനനന്തന്നിലോടി വരുന്നതും.
എന്നു ചോദിച്ചു കിങ്കരന്മാരോടു
38. ഒന്നും മിണ്ടീല മാമുനിശ്രേഷ്ഠനും.
ഉത്തരമുരിയാടത്തതെന്തെടോ?
39. ഇത്തരമവർ ചോദിച്ചു പോയുടൻ
കൊള്ളിയും മിന്നി നാലു ദിക്കിങ്കലും.
40. കള്ളന്മാരെ തിരഞ്ഞു പിടികൂടി
പട്ടുപൊമ്പണം പെട്ടകമെന്നിവ
41. കട്ടുപോയതും കൂടി ബഹുവിധം
തമ്പുരാനൊടറിയിച്ച നേരത്തു
42. തമ്പുരാനുമരുൾചെയ്തു വേഗത്തിൽ.
ചോരന്മാരെ കഴുവിങ്കലേറ്റുവിൻ
43. ആരെന്നാലും മടിക്കേണ്ട വീരരെ.
രാജശാസനം കേട്ടു ഭടന്മാരും,
44. വ്യാജപൂരുഷന്മാരെ കഴുവേറ്റി.
ഒന്നും മിണ്ടാതിരിക്കുമിത്താപസൻ
45. ഇന്നു തസ്കരന്മാരുടെ കൂട്ടത്തിൽ
മുമ്പനായി വരേണമെന്നിങ്ങിനെ,
46. വമ്പരാമവർ നിശ്ചയിച്ചീടിനാർ.
[ 22 ] വല്ലാതെ കണ്ടു വഞ്ചനം ചെയ്യിച്ചാൽ,
47. കൊല്ലാതെ കഴുവേറ്റേണമെന്നുണ്ടു.
മാമുനീന്ദ്രനെ ശൂലത്തിലേറ്റിനാർ.
48. സ്വാമിക്കുമതു സമ്മതമങ്ങിനേ.
ശൂലപാണി സദൃശനാം മാണ്ഡവ്യൻ
49. ശൂലന്തന്നിൽ മലൎന്നു കിടക്കുമ്പോൾ,
കാലിന്മേൽ തട്ടിവൃദ്ധമുനീന്ദ്രന്റെ
50. മൌലിഭാഗമതുനേരം മാണ്ഡവ്യൻ,
പാരം വേദനയുണ്ടാക കാരണാൽ,
51. ആരെന്നുളതു ചിന്തിച്ചറിഞ്ഞുടൻ.
വാരനാരിയെ ചിന്തിച്ചു രാത്രിയിൽ
52. ജാരനായിട്ടു പോകുന്ന വൃദ്ധനോ.
നാളെ സൂൎയ്യനുദിക്കുന്ന നേരത്തു
53. നാശം വന്നു ഭവിക്കും നിണക്കെടൊ,
എന്നിവണ്ണം ശപിച്ചതു കേട്ടുടൻ
54. ഖിന്നമാനസനുഗ്രതപോ മുനി,
പിന്നോക്കം തന്നെ പോകെന്നരുൾചെയ്തു,
55. തന്നുടെ പൎണ്ണ ശാലയെ പ്രാപിച്ചു.
പ്രാണനാശം വരുമെന്നു പേടിച്ചു
56. കേണു മേവുന്ന താപസ ശ്രേഷ്ഠന്റെ,
പാദപത്മം വണങ്ങിപ്പറഞ്ഞിതു
57. ഖേദം കൂടാതെ ശീലാവതി സതീ,
ഏതും ഖേദിക്ക വേണ്ടെന്റെ ഭൎത്താവേ
58. ഹേതു കൂടാതെ വന്നോരനൎത്ഥത്തെ
ധൎമ്മചാരിത്രം കൊണ്ടങ്ങൊഴിപ്പിപ്പൻ
59. കൎമ്മസാക്ഷി ദിവാകരനല്ലയോ?
എന്നിവണ്ണം പറഞ്ഞു കുളിച്ചുടൻ
60. വന്നു നിന്നു ദിനേശനെ ധ്യാനിച്ചു.
[ 23 ] മാൎത്താണ്ഡസ്വാമി ദേവ ഭഗവാനേ.
61. ഭൎത്താവിന്റെ മരണമൊഴിക്കേണം.
ഉന്നതമാമുദയാദ്രിമസ്തകേ
62. വന്നുദിച്ചു ഭവാനെങ്കിലപ്പോഴേ,
എന്നുടെ ജീവനാഥനപായവും
63. വന്നു പോമെന്ന ശാപമകപ്പെട്ടു.
എന്നതുകൊണ്ടു മൽഭൎത്തൃജീവനെ
64. തന്നു രക്ഷിക്ക വേണം ഭഗവാനെ.
എന്നിവണ്ണം പറഞ്ഞു വ്രതത്തോടെ
65. നിന്നുകൊണ്ടു തപം ചെയ്തു താപസി.
സൂൎയ്യദേവഭഗവാനുമപ്പൊഴെ
66. തേരിലേറിയുദിപ്പാനൊരുമ്പെട്ടു.
വന്നനേരമിപ്രാൎത്ഥനാ കേൾക്കയാൽ,
67. നിന്നു പോയി മഹാഗിരി സന്നിധൌ.
ആദിതേയനുദിക്കായ്ക കൊണ്ടഹോ
68. വേദിയന്മാൎക്കു കൎമ്മങ്ങൾക്കൊക്കയും
ഭംഗം വന്നപ്പോളംബരചാരികൾ
69. അങ്ങു പാരം പരവശന്മാരായി.
കാരണമിതിനെന്തെന്നു വാസവൻ,
70. ചാരണന്മാരും വിദ്യാധരന്മാരും,
കിന്നരന്മാരും കിമ്പുരുഷാദിയും,
71. ഖിന്നത പൂണ്ടിരിക്കും ദശാന്തരേ.
നാരദൻ വന്നരുൾചെയ്തു ബോധിച്ചു
72. സാരമൊക്കെയും സൎവ്വസുരന്മാരും.
പാരാതെ കണ്ടു പങ്കജവാസന്റെ
73. ചാരത്തു ചെന്നുണൎത്തിച്ചു വൃത്താന്തം.
പങ്കജവാസന്താനും സുരന്മാരും
74. ശങ്കരാചലം തന്നിൽ പ്രവേശിച്ചു.
[ 24 ] തിങ്കൾചൂടനും മറ്റുള്ള വൃന്ദവും
75. പങ്കജാക്ഷനെ കാണ്മാൻ നടകൊണ്ടു.
ക്ഷീരവാരിധിതീരത്തു ചെന്നുടൻ
76. വാരിജാക്ഷനെ വാഴ്ത്തി സ്തുതി ചെയ്തു
പത്മനാഭനുണൎന്നു വിളങ്ങുമ്പോൾ
77. പത്മജാദികൾ വന്ദിച്ചു നിന്നിതു
സൂൎയ്യദേവനുദിക്കായ്കകൊണ്ടുള്ള
78. കാൎയ്യഹാനികളെല്ലാമുണൎത്തിച്ചു.
മന്ദഹാസവും പുണ്ടങ്ങരുൽ ചെയ്തു
79 ഇന്ദിരാപതി ദേവന്മുരാന്തകൻ.
അത്രിയെന്നുള്ള താപസശ്രേഷ്ഠന്റെ
80. ആശ്രമം നോക്കി ചെന്നാലുമേവരും.
തത്ര ചെന്നാലുപായങ്ങളുണ്ടാകും
81. മിത്രദേവനുദിപ്പാൻ കഴിവരും.
അത്രിദാരങ്ങളാമനുസൂയ്യതാൻ
82. തത്രചെന്നങ്ങനുവദിച്ചീടിനാൽ
എല്ലാറ്റിന്നുമൊരു കഴിവുണ്ടാം
83. കല്യാണാംഗി കനിവുള്ളതാപസി.
ലക്ഷ്മീനായകനിത്ഥ മരുൾചെയ്തു
84. പക്ഷിരാജന്റെ കണ്ഠേ കരയേറിനാൻ
അന്നത്തിന്റെ പുറമേറി ബ്രഹ്മാവും
85. മുന്നിലാമ്മാറു വേഗം നടകൊണ്ടാൻ.
കാള തന്നുടെ കണ്ഠേകരയേറി
86. കാളകണ്ഠനും പിമ്പേയെഴുന്നെള്ളി.
നാലുകൊമ്പുള്ള വെള്ളഗജേന്ദ്രന്മേൽ
87. നാകനാഥൻ കരേറി വിളങ്ങിനാൻ.
വാനവന്മാരും നാനാമുനികളും
88. യാനം ചെയ്ത മഹായോഗമിങ്ങിനേ
[ 25 ] അത്രിതാപസശ്രേഷ്ഠൻ വസിക്കുന്നൊ
89. രാശ്രമത്തിങ്കൽ ചെന്നോരനന്തരം.
വൃത്രവൈരിയും ദേവകളുംകൂടി
09. അത്രിയെ ചെന്നു വന്ദിച്ചനന്തരം.
വേറെ ചെന്നങ്ങനസൂയയോടെല്ലാം.
91. ഏറെ ഭക്ത്യാ വിശേഷമറിയിച്ചു,
ബ്രഹ്മൻ വിഷ്ണു ഗിരീശന്മാർ മൂവരും
62. ബ്രാഹ്മണീ നിന്നെ കാൺമ്മാൻ എഴുന്നെള്ളി.
താപസിയായ ശീലവതിയുടെ
93. താപം കൂടാതെ സൂൎയ്യനുദിക്കേണം,
ആയതിന്നു പ്രയത്നം നീ ചെയ്യേണം
94. ആയവണ്ണം കഴിവുണ്ടാകീടേണം
തൃതിയപാദം സമാപ്തം

IV
അത്രിമഹാമുനിഭാൎയ്യാ പുനർ
1. അത്രിദശമാരുമായി
ശീലാവതിയുടെ പാതിവ്രത്യ
2. ശീലഗുണാദിവിശേഷം
എത്ര മനോഹരമോൎത്താൽ
3. അതു മിത്രനും ലംഘിച്ചുകൂട
വൈധവ്യം കൂടാതിരിപ്പാനുള്ള
4. വൈഷമ്യമെന്തു നിനച്ചാൽ.
മൂൎത്തികൾ മൂവരും കൂടി വന്നു
5. പാൎത്തിരിക്കുന്നതും കണ്ടാൽ
എങ്ങിനെ ഞാനങ്ങു പോരാതെ കണ്ടു
6. ഇങ്ങിരിക്കുന്നതും പാൎത്താൽ
[ 26 ] ഭൎത്താവിനങ്ങനുവാദമെങ്കിൽ
7. ഭക്ത്യാ ഞാൻ കൂടെ വരുന്നേൻ
എന്നുള്ള വാക്കുകൾ കേട്ടു ശക്രൻ
8. ചെന്നത്രിയോടറിയിച്ചു
അത്രിക്കനുവാദമെന്നുള്ളതു
9. വൃത്രാരി വന്നു പറഞ്ഞു.
ആയതു കേട്ടു നടന്നു അനന്ത
10. സൂയ്യയും വാസവനും.
മൂൎത്തികൾ മൂവരും പിമ്പെ ജഗ
11. ദാത്തി ശമിപ്പിപ്പതിന്നായി.
ഉഗ്രതപസ്സിന്റെ ഗേഹമതിന്ന്
12. അഗ്രേ ഗമിച്ചനസൂയ്യ
ശീലാവതിയെ വിളിച്ചമ്പൊടു
13. ശീഘ്രമീവണ്ണം പറഞ്ഞു.
സൂൎയ്യനുദിക്കാതേ പോയാൽ ബഹു
14. കാൎയ്യക്ഷയമുണ്ടു പാരിൽ.
ധൎമ്മങ്ങളൊക്കെ മുടങ്ങി വിപ്ര
15. കൎമ്മങ്ങളും ബഹുമങ്ങി.
കൂരിരുൽ വന്നു നിറഞ്ഞു ഭൂവി
16. ഭൂരിശുഭങ്ങൾ മറഞ്ഞു.
കള്ളന്മാരൊക്ക മുതിൎന്നു ദിക്കിൽ
17. ഉള്ളതശേഷം കവൎന്നു.
ദൈത്യന്മാർ പാരംകടുത്തുസുര
18. മൎത്ത്യന്മാർ ചാവാനാടുത്തു.
കോട്ടപലതും കവർന്നു വശു
19. കൂട്ടംവിശന്നു തളർന്നു
യാഗങ്ങളൊക്കമുടങ്ങി
20. വിപ്രയോഗങ്ങളെല്ലാമടങ്ങി.
[ 27 ] ഭൂസുരന്മാരുടെസായന്തനം
21. ഭാസുരമാവാനുപായ
രാത്രിയോടുണ്ടാതെ തന്നെ കഷ്ടം
22. ധാത്രിയിലിങ്ങിനേ മുന്നം
കണ്ടറിയുന്നില്ല പാരം ദോഷം
23. ഉണ്ടാമതിനില്ലു പായം
ഏവ മനസൂയ്യ തന്റെ മൊഴി
24. കേവലം കേട്ടു വണങ്ങി
ശീലവതി ദേവി ചൊന്നാളനു
25. കൂലമെനിക്കനസൂയ്യേ,
ഭൎത്താവിനാപത്തു കൂടാതങ്ങു
26. മാൎത്താണ്ഡ ദേവനുദിപ്പാൻ,
സംഗതിയുണ്ടായ്‌വരുത്താമെങ്കിൽ
27. ഇങ്ങനുവാദമശേഷം,
മംഗല്യംപോകാതിരിപ്പാനുള്ള
28. മാൎഗ്ഗം വിചാരിച്ചുകൊൾവിൻ.
അപ്പോഴനസൂയ്യ ചൊന്നാൻ ബാലേ
29. കെല്പോടു കേട്ടുകൊണ്ടാലും.
ബ്രഹ്മനും വിഷ്ണു ഗിരീശന്മാരും
30. ചെമ്മെയെഴുന്നെള്ളി നിന്റെ,
വൈധവ്യം രക്ഷിച്ചുകൊൾവാനെന്തു
31. വൈഷമ്യമീശ്വരന്മാൎക്കു
ലോകത്തെ സൃഷ്ടിക്കും ദേവൻ നിന്റെ
32. ശോകത്തെതീൎപ്പാൻ പോരാതോ
സാദരമൎക്കനുദിപ്പാനനു
33. വാദം കൊടുക്ക നീ ബാലേ
അത്രി കുഡുംബിനീ തന്റെ മൊഴി
34. സത്യമെന്നുള്ളിലുറച്ചു
[ 28 ] ശീലാവതീകനിവോടെ ചെന്നു
35. ബാലരവിയെ വണങ്ങി.
എങ്കിലുദിച്ചു കൊണ്ടാലുമെന്നെ
36. ശങ്കിക്ക വേണ്ട ദിനേശ.
എന്നു പറഞ്ഞൊരു നേരം തന്നെ
37. വന്നങ്ങുദിച്ചു ദിനേശൻ
മൂന്നു ദിവസം കഴിഞ്ഞു സൂൎയ്യൻ
38. തന്നുടെ രശ്മികൂടാതെ
നാലാം ദിവസമുദിച്ചു ദിശി
39. വൈലും പരക്കപ്പരന്നു.
വിപ്രന്മാരൂത്തു തുടങ്ങി ഇരുൾ
40. എപ്പേരും നീങ്ങിയടങ്ങി.
താമരപ്പൂക്കൾ വിരിഞ്ഞു ഭൂവി
41. താമസിയാതെ വിളങ്ങി.
ഹോമങ്ങൾ നീളത്തുടങ്ങീതപ്പോൾ
42. ധൂമങ്ങൾ പൊങ്ങിത്തുടങ്ങി
മോഹനമാകും പ്രഭാതേ പശു
43. ദൊഹനഘോഷം തുടങ്ങി
എല്ലാരും വാതിൽ തുറന്നു ഗൃഹം
44. എല്ലാമടിച്ചു തെളിച്ചു
ദേവാലയങ്ങളിൽ പൂജാബലി
45. ശീവേലി ഘോഷം തുടങ്ങി
ചോരന്മാരോടിയൊളിച്ചു നൽക്കു
46. മാരന്മാരാടിക്കളിച്ചു
സ്ത്രീകളടുക്കിള തന്നിൽ പുക്കു
47. പാകാദി കൎമ്മം തുടങ്ങി
വിപ്രന്മാരിഷ്ടി തുടങ്ങി ചില
48. വിപ്രന്മാരഷ്ടി തുടൎന്നു
[ 29 ] ഉഗ്രതപസ്സു മരിച്ചു ഭൂവി
49. വ്യഗ്രത പൂണ്ടു പതിച്ചു
തല്പത്നി മോഹിച്ചു വീണിതപ്പോൾ
50. തല്പരിദാരങ്ങൾ കേണു
ആയതു കണ്ടൊരു നേരമന
51. സൂയ്യെക്കു മാധി മുഴുത്തു
വേഗേന ചെന്നു വിരിഞ്ചൻ തന്റെ
52. വെള്ളമെടുത്തു തളിച്ചു
അന്നേരം കണ്ണു മിഴിച്ചു ചത്തു
53. വീണൊരു താപസശ്രേഷ്ഠൻ
താനേ എഴുനീറ്റിരുന്നു മുനി
54. മാനെലും കണ്ണിയുണൎന്നു
മൂൎത്തികൾ മൂവരും കൂടി മുനി
55. മൂൎദ്ധനി തൊട്ടരുൾ ചെയ്തു
കാമനെക്കാളും മനോജ്ഞാകൃതി
56. മാമുനിശ്രേഷ്ഠനിദാനിം
ദീൎഘായുസ്സായി വരേണമൊരു
57. നീക്കമതിനില്ല തെല്ലും
കല്പാന്തത്തോളമിരിക്കുമൊരു
58.നീക്കമതിനില്ല തെല്ലും
എപ്പോഴും യൌവനകാലം കെല്പൊടു
59. സൌന്ദൎയ്യമോ പിന്നെ
ലീലാവിലാസവിനോദം പൂണ്ടു
60. ശീലാവതിയോടു കൂടേ
ധൎമ്മങ്ങൾ ചെയ്തീടവേണം യാഗ
61. കൎമ്മങ്ങളാചരിക്കേണം
എന്നുള്ളനുഗ്രഹം കേട്ടു മുനി
62. സുന്ദരരൂപനായ്‌വന്നു
[ 30 ] ബ്രഹ്മശിവാച്യുതന്മാരെ ചെന്നു
63. ചെമ്മേ വണങ്ങി തൊഴുതു.
അന്നേരം ദേവന്മാർ മൂന്നുപേരും
64. നന്നായനുഗ്രഹം നൽകി.
ഭ്രയ്യോപി മൂവരും കൂടി അന
65. സൂയ്യയോടങ്ങരുൾ ചെയ്തു.
എന്തു വരം തവ വേണ്ടു ദേവി
66. ചിന്തിതം മേടിച്ചുകൊൾക
ലോകോപകാരം നീ ചെയ്തു ജന
67. ശോകമെല്ലാം നീയൊഴിച്ചു
പ്രത്യുപകാരത്തെ ചെയ്‌വാനിപ്പോൾ
68. എത്രയുമാഗ്രഹമുണ്ടു
എന്നതു കേട്ടനസൂയ്യാ ദേവി
69. വന്ദനം ചെയ്തു പറഞ്ഞു
ഉത്തമപൂരുഷന്മാരേ നിങ്ങൾ
70. എത്രയും കാരുണ്യമോടെ
അത്രീ മുനിസുതന്മാരായി മ
71.പുത്രന്മാരായ്‌പിറക്കേണം
എത്രയുമാഗ്രഹമുണ്ടങ്ങതു
72. മാത്രം വരം തന്നിടേണം
ഇത്രിലോകേശന്മാരാകും നിങ്ങൾ
73. തത്രീതനുജന്മാരായാൽ
എത്ര മഹത്വമെനിക്കും പൂനർ
74. അത്രിയെന്നുള്ള മുനിക്കും
ശങ്കകൂടാതെ സുശീലേ ഞങ്ങൾ
75. നിങ്കൽ പിറക്കുന്നതുണ്ടു
എന്നരുൾ ചെയ്തു മറഞ്ഞു ഹരി
76. ചന്ദ്രചൂഡൻ വിധി താനും.
[ 31 ] വാനവന്മാരും ഗമിച്ചു ബഹു
77. മാനമവൎക്കും ലഭിച്ചു
അത്രികുഡുംബിനീ താനും പുനർ
78. അത്രി സമീപം ഗമിച്ചു
ഉഗ്രാ തപോ മുനിശ്രേഷ്ഠൻ സുധ
79. മഗ്രാഗുണാ മൃതരൂപൻ
ശീലാവതിയോടു കൂടി ബഹു
80. കാലമിരുന്നു സുഖിച്ചു
യാഗാദി കൎമ്മങ്ങൾ ചെയ്തു ശുഭ
81. യോഗാനുകൂലം വസിച്ചു
ഉത്തമപൂരുഷൻ വിഷ്ണു പുനർ
82. അത്രിസുതനായ്ജനിച്ചു
ദത്തനെന്നുളൊരു നാമം പൂണ്ടു
83. സത്വഗുണേനവിളങ്ങി
സൎവ്വേശനായ ശിവന്റെ നാമം
84. ദുൎവ്വാസാവെന്നു പ്രസിദ്ധം
അത്രിക്കു പുത്രനായ്‌വന്നു സുപ
85. വിത്രചരിത്രസമേതൻ
പിന്നേ വിരിഞ്ചന്റെ രാഗാകൃതി
86. തന്നെ ശരീരമതായി
ചന്ദ്രനെന്നുള്ളോരുനാമമൃദു
87. സാന്ദ്രാമൃതാകൃതിരൂപൻ
അത്രിമഹാമുനിശ്രേഷ്ഠൻ തന്റെ
88. നേത്രത്തിൽനിന്നു ജനിച്ചു
ശൃംഗാരകോമളരൂപൻ ശശി
89. ശൃംഗാരയോനിക്കുബന്ധു
ഇങ്ങിനേ മൂൎത്തികൾ മൂന്നുമിഹ
90. മംഗലമോടേ വിളങ്ങി
[ 32 ] ഇക്കഥ ചൊല്ലി സ്തുതിക്കുന്നോൎക്കു
ദുഃഖങ്ങളൊക്കവേ നീങ്ങും
സന്തതിയും നെടുമം ഗല്യവും
സമ്പത്തുമുണ്ടാമുദാരം
ചതുൎത്ഥപാദം സമാപ്തം. ഹരിശ്രീഗണപരയെനമഃ
ശീലാവതിപാട്ട.

Invocation ശ്രീരാമ ഗോവിന്ദ നാരായണാനന്ദ
1. ശ്രീവാസുദേവ മുകുന്ദ ഹരേ
വില്വാചലംതന്നിൽ വാണരുളീടുന്ന
2. വിള്ളാളിവീര സ്രീരാമചന്ദ്ര
കല്യാണവാരിധേ കാത്തരുളേണമേ
3. കാരുണ്യമൂറ്#ത്തേ ഞാൻ കൈ തൊഴുന്നേൻ
വെള്ളിമലരുതന്നിൽ പള്ളികൊണ്ടീടുന്ന
4. വേഡസ്വരൂപമേ പാലയ മാം
കിള്ളിക്കുറിശ്ശിമഹാദേവനെന്നുടെ
5. ഉള്ളിൽ വിളങ്ങേണമെല്ലാ നാളും
തുള്ളിക്കളിക്കുമരവങ്ങളും നല്ല
6. പുള്ളിമരിമാനും വെണ്മഴുവും
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
7. തുമ്പയും ചാമ്പൽ പുലിത്തുകിലും
ശൂലം കപാലം കടുന്തുടി രുദ്രാക്ഷം
8. ചാലെ ധരിക്കുമെൻ തമ്പുരാനേ

"https://ml.wikisource.org/w/index.php?title=ശീലാവതിപ്പാട്ട&oldid=210344" എന്ന താളിൽനിന്ന് ശേഖരിച്ചത്