താൾ:CiXIV273.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 Ugratapassu's Expostutation.

തിങ്കൾചൂടനും മറ്റുള്ള വൃന്ദവും
75. പങ്കജാക്ഷനെ കാണ്മാൻ നടകൊണ്ടു.
ക്ഷീരവാരിധിതീരത്തു ചെന്നുടൻ
76. വാരിജാക്ഷനെ വാഴ്ത്തി സ്തുതി ചെയ്തു
പത്മനാഭനുണൎന്നു വിളങ്ങുമ്പോൾ
77. പത്മജാദികൾ വന്ദിച്ചു നിന്നിതു
സൂൎയ്യദേവനുദിക്കായ്കകൊണ്ടുള്ള
78. കാൎയ്യഹാനികളെല്ലാമുണൎത്തിച്ചു.
മന്ദഹാസവും പുണ്ടങ്ങരുൽ ചെയ്തു
79 ഇന്ദിരാപതി ദേവന്മുരാന്തകൻ.
അത്രിയെന്നുള്ള താപസശ്രേഷ്ഠന്റെ
80. ആശ്രമം നോക്കി ചെന്നാലുമേവരും.
തത്ര ചെന്നാലുപായങ്ങളുണ്ടാകും
81. മിത്രദേവനുദിപ്പാൻ കഴിവരും.
അത്രിദാരങ്ങളാമനുസൂയ്യതാൻ
82. തത്രചെന്നങ്ങനുവദിച്ചീടിനാൽ
എല്ലാറ്റിന്നുമൊരു കഴിവുണ്ടാം
83. കല്യാണാംഗി കനിവുള്ളതാപസി.
ലക്ഷ്മീനായകനിത്ഥ മരുൾചെയ്തു
84. പക്ഷിരാജന്റെ കണ്ഠേ കരയേറിനാൻ
അന്നത്തിന്റെ പുറമേറി ബ്രഹ്മാവും
85. മുന്നിലാമ്മാറു വേഗം നടകൊണ്ടാൻ.
കാള തന്നുടെ കണ്ഠേകരയേറി
86. കാളകണ്ഠനും പിമ്പേയെഴുന്നെള്ളി.
നാലുകൊമ്പുള്ള വെള്ളഗജേന്ദ്രന്മേൽ
87. നാകനാഥൻ കരേറി വിളങ്ങിനാൻ.
വാനവന്മാരും നാനാമുനികളും
88. യാനം ചെയ്ത മഹായോഗമിങ്ങിനേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/24&oldid=188778" എന്ന താളിൽനിന്ന് ശേഖരിച്ചത്