താൾ:CiXIV273.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4. Silavati's husband Ugratapassu-

ശ്രീശുകമന്ദിരവാസ ജഗന്നാഥ
9. ശ്രീശൂലപാണേ വണങ്ങീടുന്നേൻ
ചിത്തേ മഹേശനെ ചിന്തിച്ചുമേവുന്ന
10. തത്തെ വരിക നീ വൈകീടാതേ.
I. Silavati's husband Ugratapassu - and how
she devotes herself to him.
ശീലാവതിയുടെ ചാരിത്രശുദ്ധിയും
11. ശീലാഗുണങ്ങളും സൌന്ദൎയ്യവും
പാവനമാകും പതിവ്രതാധൎമ്മവും
12. പാരാതെ ചൊൽക കിളിക്കിടാവേ.
എന്നതു കേട്ടു കിളിപ്പൈതലമ്പോടു
13. വന്ദനം ചെയ്തു പറഞ്ഞു മെല്ലെ.
ഉഗ്രതപസ്സെന്നു പേരായ മാമുനി
14. വ്യഗ്രത കൂടാതെ പണ്ടൊരു നാൾ,
ശീലാവതിയെന്നു പേരായ കന്യയെ
15. ചാലവേ പാണിഗ്രഹണം ചെയ്തു.
കാന്താരംതന്നിൽ ഒരാശ്രമമുണ്ടാക്കി
16. കാന്താസമേതം തപസ്സു ചെയ്തു,
വൃദ്ധൻ മുനീന്ദ്രൻ വസിച്ചു മഹാശഠൻ
17. ക്രുദ്ധൻ കുശീലൻ കുടിലാശയൻ.
കറ്റക്കുഴൽമണിയാളായ ഭാൎയ്യയെ
18. കുറ്റമല്ലാതെ പറകയില്ല.
കുഷ്ടം പിടിച്ചു വെളുത്തു ശരീരവും
19. കഷ്ടം കൈകാലും തളൎന്നീടുന്നു.
ശീലക്കേടുള്ളൊരു ഭർത്താവിനെ നിത്യം
20. ശീലാവതിദേവി ഭക്തിയോടേ,
ഇഷ്ടമറിഞ്ഞവൾ ശുശ്രൂഷ ചെയ്തീടും
21. ഒട്ടുമുപേക്ഷയു മില്ലവൾക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/6&oldid=188752" എന്ന താളിൽനിന്ന് ശേഖരിച്ചത്