ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഹരിശ്രീഗണപതയെനമഃ
ശീലാവതിപാട്ട.
Invocation
ശ്രീരാമ ഗോവിന്ദ നാരയണാനന്ദ
1. ശ്രീവാസുദേവ മുകുന്ദ ഹരേ
വില്വാചലംതന്നിൽ വാണരുളീടുന്ന
2. വില്ലാളിവീര ശ്രീരാമചന്ദ്ര
കല്യാണവാരിധേ കാത്തരുളേണമേ
3. കാരുണ്യമൂൎത്തേ ഞാൻ കൈ തൊഴുന്നേൻ
വെള്ളിമലതന്നിൽ പള്ളികൊണ്ടീടുന്ന
4. വേദസ്വരൂപമേ പാലയ മാം
കിള്ളിക്കുറിശ്ശിമഹാദേവനെന്നുടെ
5. ഉള്ളിൽ വിളങ്ങേണമെല്ലാ നാളും
തുള്ളിക്കളിക്കുമരവങ്ങളും നല്ല
6. പുള്ളിമറിമാനും വെണ്മഴുവും
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
7.തുമ്പയും ചാമ്പൽ പുലിത്തുകിലും
ശൂലം കപാലം കടുനൂടി രുദ്രാക്ഷം
8. ചാലെ ധരിക്കുമെൻ തമ്പുരാനേ
1*