താൾ:CiXIV273.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

and how she devotes herself to him. 9

പോന്നിങ്ങു തന്നുടെ യാശ്രമം പ്രാപിച്ചു,
78. അന്നേത്തെ രാത്രി കഴിച്ചുകൂട്ടി.
പിറ്റെന്നാളും പുലർ കാലേ പുറപ്പെട്ടു
79. മറ്റൊരു വിപ്രന്റെ മന്ദിരത്തിൽ,
തെറ്റെന്നു കാന്തനെ കൊണ്ടു ചെന്നാദരാൽ
80. കൊറ്റും കഴിപ്പിച്ചു കൊണ്ടു പോന്നു.
ഇങ്ങിനേ നിത്യവുമോരോ ഗൃഹങ്ങളിൽ
81. ഇംഗിതം പോലേ ഭുജിപ്പിക്കയും,
ഇങ്ങു ഗൃഹം തന്നിൽ പോന്നു വസിക്കയും,
82. തിങ്ങിന മോദേന വാഴും കാലം.
അന്തിക്കൊരു നാളി ലാശ്രമേ വാണീടും
83. അന്തണശ്രേഷ്ഠനരുളിച്ചെയ്തു;
ശീലാവതീ നീ താനെന്നയും കൊണ്ടിങ്ങു
84. ലീലാവിലാസേന പോരുന്നേരം,
ഉന്നതമായൊരു മന്ദിരം തന്നുടെ
85. സന്നിധി തന്നി ലണഞ്ഞ നേരം,
നല്ല പെരുവഴി തന്നിലൊരേടത്തു
86. വെള്ളമൊഴുകുന്നു കണ്ടുടനെ,
നാട്ടു പെരുവഴി വിട്ടു വളച്ചിങ്ങു
87. പെട്ടെന്നു പോരുവാൻ എന്തു മൂലം.
അക്കണ്ട മന്ദിര മാൎക്കുള്ളു വല്ലഭെ
88. പൊക്കത്തിൽ മാളിക ഭംഗിയോടേ,
കെട്ടുകൾ നാലും നടു മുറ്റവും നല്ല
89. കോട്ടത്തളവും മണിക്കിണറും
തെങ്ങും കഴുങ്ങും കൊടികളും വാഴയും
90. എങ്ങുമൊരേടമൊഴിഞ്ഞിട്ടില്ല,
രാജഗൃഹമെന്നു തോന്നുമതു കണ്ടാൽ
91. രാജീവലോചനേ ചൊല്ലെന്നോടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/11&oldid=188759" എന്ന താളിൽനിന്ന് ശേഖരിച്ചത്