താൾ:CiXIV273.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

and how she devotes herself to him. 11

മേൽ കഴുകീടുന്ന വെള്ളം ചവിട്ടിയാൽ
106. മേല്ക്കു മേലുണ്ടാമശുദ്ധി ദോഷം.
മംഗല്യഹാനി ഭവിക്കും തപസ്സിന്നും
107. ഭംഗം വരുമജ്ജലത്തെ തൊട്ടാൽ.
എന്നതു കൊണ്ടു വളെച്ചിങ്ങു പോന്നു ഞാൻ
108. എന്നു ധരിച്ചാലും ജീവനാഥ.
ശീലാവതിയുടെ വാക്കുകൾ കേട്ടപ്പോൾ
109. ശീലം പകർന്നു മഹാമുനിക്കു.
ഇക്ഷുശരാസന വീരന്റെ ബാണങ്ങൾ
110. ഭിക്ഷുക്കളെയും വലക്കുമല്ലൊ.
വാര സ്ത്രീയെന്നുള്ള വാക്കുകൾ കേട്ടപ്പോൾ
111. മാരാസ്ത്രമേറ്റു മയങ്ങി വീണു.
അന്നേത്തെ രാത്രിയിൽ നിദ്രാഭവിച്ചില്ല
112. അന്നത്തെ ഭക്ഷിപ്പാൻ ആശയില്ല.
ഊണുമുറക്കവുമെല്ലാമുപേക്ഷിച്ചു
113. വാണു മഹാ മുനി നാലഞ്ചു നാൾ.
ദീൎഘ നിശ്വാസവുമാലസ്യവും പൂണ്ടു
114. തീക്കനൽ പോലെ ശരീരമെല്ലാം.
വേശ്യയെ തന്നേ മനസ്സിൽ നിരൂപിച്ചു
115. വശ്യാദി കൎമ്മങ്ങൾ ചെയ്തീടുന്നു.
ഭൎത്താവു തന്നുടെ പാരവശ്യം കണ്ടു
116. ഭാൎയ്യയും മെല്ലവേ ചോദ്യം ചെയ്തു.
എന്തൊരു കാരണമെന്നുടെ ഭൎത്താവെ
117. സന്താപിച്ചീടുന്നു നാഥ ഭവാൻ.
എന്നോടരുൾ ചെയ്ക വേണം മടിയാതെ
118. എന്നാലൊരുകഴിവുണ്ടാകീടാം.
വ്യാധിവികാരമോ വല്ലാതെ വന്നിതു
119. ആധിവിശേഷമൊ ചിത്തന്തന്നിൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/13&oldid=188761" എന്ന താളിൽനിന്ന് ശേഖരിച്ചത്