താൾ:CiXIV273.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 Ugratapassu's Expostutation.

ബ്രഹ്മദേവനായുള്ള ഭഗവാനും
12. തന്മകളെ പരിഗ്രഹിച്ചില്ലയോ?
ഇപ്പറഞ്ഞ മഹാജനമൊക്കയും
20. തല്പ്രതിക്രിയകൊണ്ടു വിശുദ്ധരായി.
അപ്രകാരം നമുക്കുമിദ്ദോഷത്തെ
21. ക്ഷിപ്രമങ്ങു കളവാൻ തടുവുണ്ടോ?
അൎദ്ധരാത്രിക്കു മുന്ന മവളുടെ
22. പത്തനം തന്നിലാക്കേണമെന്നെ നീ.
വൃദ്ധനാകിയൊരെന്റെ മനോരഥം
23. വ്യൎത്ഥമാകിച്ചമക്കായ്ക വല്ലഭെ.
ഇത്തരം മിനിശ്രേഷ്ഠന്റെ വാകിനങ്ങ്
24. ഉത്തരം പറയുന്നവരാരഹോ.
അസ്തു വല്ലതുമെന്നങ്ങവളുടെ
25. ചിത്തന്തന്നിലുറച്ചു പുറപ്പെട്ടു.
അന്ധകാരം നിറഞ്ഞൊരു രാത്രിയിൽ
26. അന്തണേശനെ മെല്ലെന്നെടുത്തവൾ
സ്കന്ധദേശത്തിലാക്കി നടകൊണ്ടു
27. വന്ധകീ ഗൃഹം നോക്കി പതുക്കവെ
തൽപദതളിർകൊണ്ടങ്ങുമെല്ലവേ,
28 തപ്പിതപ്പി നടന്നു നടന്നുടൻ
കല്ലും മുള്ളുമക്കാടും മലകളും
29. മെല്ലെ മെല്ലെ കടന്നു പണിപ്പെട്ടു,
ചെല്ലുന്നേരമൊരാരോഹണന്തന്നിൽ
30. വല്ലഭന്റെ ശരീരം തടഞ്ഞിതു.
അക്കഥയും ചുരുക്കി പറഞ്ഞീടാം
31. തസ്കരന്മാരതിന്നിഹ കാരണം
തത്രരാജ്യേ വസിക്കുന്ന ഭൂപന്റെ
32. പത്തനത്തിലകം പുക്കു കള്ളന്മാർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/20&oldid=188772" എന്ന താളിൽനിന്ന് ശേഖരിച്ചത്