താൾ:CiXIV273.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 Silavati's husband Ugratapassu - and how she
devotes herself to him,

നാലഞ്ചു നാളായി ഭക്ഷണമില്ലാത്തു
120. ആലസ്യം പാരമുറക്കുമില്ല.
എന്നെ ഗ്രഹിപ്പിക്കാമെങ്കിൽ പരമാർത്ഥം
121. എന്നോടരുൾ ചെയ്ക ജീവനാഥ.
എന്നതു കേട്ടു പറഞ്ഞു മഹാമുനി;
122. നിന്നെ ഗ്രഹിപ്പിക്ക വേണ്ടി വന്നു.
വേശ്യാഗൃഹമെന്നു കേട്ടതു കാരണം
123. വേശ്യയിലാശ മുഴുത്തീടുന്നു.
ധൎമ്മ മല്ലെന്നു ഗ്രഹിയായ്കയല്ല ഞാൻ
124. കൎമ്മാനുബന്ധമൊഴിച്ചു കൂടാ.
എന്നെക്കഴുത്തിലെടുത്തു പതുക്കവേ
125. ഇന്നേത്തെ രാത്രി വരുന്ന നേരം.
വേശ്യാഗൃഹം തന്നിലാക്കേണമെന്നെ നീ
126. വേശ്യാവിനോദം ലഭിപ്പിക്കേണം.
ഭൎത്താക്കന്മാരുടെ വാക്കു നിരസിച്ചാൽ,
127. ഭാൎയ്യമാൎക്കാപത്തു വന്നു കൂടും.
നല്ലതെന്നാകിലും തീയതെന്നാകിലും
128. വല്ലഭൻ ചൊല്ലുന്നതാചരിക്കാം
അല്ലാതെ താന്തോന്നിത്വങ്ങൾ തുടങ്ങിയാൽ
129. വല്ലാതെ വന്നു ഭവിക്കും താനും.
മംഗല്യ സ്ത്രീകൾക്കു ഭൎത്താക്കന്മാരല്ലോ
130. തങ്ങൾക്കു ദൈവത മെന്നറിക.
ദൈവമതായതും ജീവനതായതും
131. കേവലം നിങ്ങൾക്കു ഭൎത്താവല്ലോ.
എന്നതു കൊണ്ടു പറഞ്ഞു കൃശോദരി
132. എന്നുടെ മോഹത്തെ സാധിപ്പിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/14&oldid=188763" എന്ന താളിൽനിന്ന് ശേഖരിച്ചത്