താൾ:CiXIV273.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 Silavati's husband Ugratapassu -

രോഗം ശമിപ്പാനുള്ളൌഷധ മോരോന്നെ
64. വേഗേന കൊണ്ടന്നരച്ചുണ്ടാക്കി
ദുഷ്ടവ്രണങ്ങളിൽ തേച്ചു പതുക്കവേ
65. കുഷ്ഠം ശമിപ്പിച്ചു ഭൎത്താവിന്റെ,
ഭക്ഷണത്തിന്നു രുചിയുമങ്ങുണ്ടാക്കി
66. ഭിക്ഷെക്കു പോവാൻ നടന്നു കൂടാ.
ഉഗ്രതപോമുനിശ്രേഷ്ഠനെ യക്കാലം
67. അഗ്രഹാരെ മേവും ഭൂസുരന്മാർ
വന്നു ക്ഷണിച്ചു തുടങ്ങി ഭവാനിപ്പോൾ
68. എന്നുടെ ഇല്ലത്തെഴുന്നെള്ളേണം
ഭിക്ഷെക്കു കോപ്പുകൾ കൂട്ടിപ്പാൎത്തീടുന്നു,
69. ശിക്ഷയിൽ വന്നു ഭുജിച്ചീടേണം;
ഇങ്ങിനേ വിപ്രന്മാർ വന്നു ക്ഷണിക്കുന്നു,
70. എങ്ങിനേ പോകേണ്ടും ശീലാവതി
ഒട്ടും നടപ്പാനെളുതല്ലിനിക്കിപ്പോൾ
71. അഷ്ടിക്കു മോഹമതുണ്ടു താനും.
ഇത്തരം ഭർത്താവു ചോദിച്ചതിനുടൻ
72. ഉത്തരം ചൊല്ലിനാൾ ശീലാവതി.
എന്റെ ചുമലിൽകരേറി യിരുന്നാലും
73. ഏതും മടിക്കേണ്ട ജീവനാഥാ.
ഇല്ലങ്ങളിൽ കൊണ്ടു ചെന്നു വഴി പോലെ
74. വല്ലഭ നിന്നെ ഭുജിപ്പിക്കുന്നേൻ.
ഇത്ഥം പറഞ്ഞു മുനീന്ദ്രനെ സ്കന്ധത്തിൽ
75. സത്വരമങ്ങു വഹിച്ചു കൊണ്ടാൾ.
വിപ്രഗൃഹങ്ങളിൽ കൊണ്ടു ചെന്നാദരാൽ
76. വിപ്രകുടുംബിനി ശീലാവതി.
ഉഗ്രതപസ്സിന്റെയൂണും കഴിപ്പിച്ചു,
77. അഗ്രഹാരങ്ങളിൽ നിന്നുടനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/10&oldid=188757" എന്ന താളിൽനിന്ന് ശേഖരിച്ചത്