താൾ:CiXIV273.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 Ugratapassu's Expostutation.

വല്ലാതെ കണ്ടു വഞ്ചനം ചെയ്യിച്ചാൽ,
47. കൊല്ലാതെ കഴുവേറ്റേണമെന്നുണ്ടു.
മാമുനീന്ദ്രനെ ശൂലത്തിലേറ്റിനാർ.
48. സ്വാമിക്കുമതു സമ്മതമങ്ങിനേ.
ശൂലപാണി സദൃശനാം മാണ്ഡവ്യൻ
49. ശൂലന്തന്നിൽ മലൎന്നു കിടക്കുമ്പോൾ,
കാലിന്മേൽ തട്ടിവൃദ്ധമുനീന്ദ്രന്റെ
50. മൌലിഭാഗമതുനേരം മാണ്ഡവ്യൻ,
പാരം വേദനയുണ്ടാക കാരണാൽ,
51. ആരെന്നുളതു ചിന്തിച്ചറിഞ്ഞുടൻ.
വാരനാരിയെ ചിന്തിച്ചു രാത്രിയിൽ
52. ജാരനായിട്ടു പോകുന്ന വൃദ്ധനോ.
നാളെ സൂൎയ്യനുദിക്കുന്ന നേരത്തു
53. നാശം വന്നു ഭവിക്കും നിണക്കെടൊ,
എന്നിവണ്ണം ശപിച്ചതു കേട്ടുടൻ
54. ഖിന്നമാനസനുഗ്രതപോ മുനി,
പിന്നോക്കം തന്നെ പോകെന്നരുൾചെയ്തു,
55. തന്നുടെ പൎണ്ണ ശാലയെ പ്രാപിച്ചു.
പ്രാണനാശം വരുമെന്നു പേടിച്ചു
56. കേണു മേവുന്ന താപസ ശ്രേഷ്ഠന്റെ,
പാദപത്മം വണങ്ങിപ്പറഞ്ഞിതു
57. ഖേദം കൂടാതെ ശീലാവതി സതീ,
ഏതും ഖേദിക്ക വേണ്ടെന്റെ ഭൎത്താവേ
58. ഹേതു കൂടാതെ വന്നോരനൎത്ഥത്തെ
ധൎമ്മചാരിത്രം കൊണ്ടങ്ങൊഴിപ്പിപ്പൻ
59. കൎമ്മസാക്ഷി ദിവാകരനല്ലയോ?
എന്നിവണ്ണം പറഞ്ഞു കുളിച്ചുടൻ
60. വന്നു നിന്നു ദിനേശനെ ധ്യാനിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/22&oldid=188775" എന്ന താളിൽനിന്ന് ശേഖരിച്ചത്