താൾ:CiXIV273.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

and how she devotes herself to him. 5

കാലത്തേ നേരത്തെഴുനീറ്റു വൈകാതേ
22. ചോലയിൽ ചെന്നു കുളിച്ചു വന്നു.
കേവലം തന്നുടെ ഭൎത്താവിനാദരാൽ
23. ദേവകാൎയ്യത്തിന്റെ കോപ്പും കൂട്ടി.
വെള്ളവും കാച്ചിക്കുളിപ്പിച്ചു കാന്തനെ
24. വേദന കൂടാതേ മെല്ല മെല്ലെ.
ഇഞ്ചപ്പത1കൊണ്ടു തേച്ചു വ്രണ മെലാം
25. ഈടാൎന്ന ശോധന ചെയ്തുടനെ.
മുങ്ങിക്കുളിപ്പിച്ചു തോൎത്തി വഴിപോലേ
26. ഭംഗി വരുത്തി വണങ്ങി കൊണ്ടാൾ.
ചന്ദനം പുഷ്പം ജലവും നിവേദ്യവും
27. ഒന്നോഴിയാതെ സമീപത്താക്കി,
നല്ല വരിനെല്ലു കുത്തിയരിയാക്കി.
28. മെല്ലവേ പാകത്തിൽ വെച്ചുണ്ടാക്കി.
ലന്തക്കുരു കൊണ്ടു കൂട്ടുവാനുണ്ടാക്കി
29. ചന്തത്തിൽ വേണ്ടുന്ന കോപ്പും കൂട്ടി.
ആട്ടിന്റെ പാലും കറന്നു തിളപ്പിച്ചു
30. കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി.
ഇങ്ങിനെ നിത്യവും ശുശ്രൂഷ ചെയ്താലും
31. അങ്ങുള്ളിലേതും പ്രസാദമില്ല.
ഉള്ളിൽ മുഴുത്തോരു കൊപേന മാമുനി
32. കൊള്ളിവാക്കല്ലാതെ ചൊൽകയില്ല.
കള്ളം പെരുത്തൊരു നിന്റെ മുഖം കണ്ടാൽ
33. ഉള്ളം തെളിവെനിക്കില്ല തെല്ലും.
വെള്ളം കുടിയാതെ ചാവാനടുത്തു ഞാൻ
34. വേശ്യപ്പെണ്ണെ നിന്നെ വേൾക്ക മൂലം.
കാലത്തൊരു തുള്ളിക്കഞ്ഞി തരാൻ പോലും
35. ശീലാവതി നിണക്കാസ്ഥ യില്ല.
1ഈങ്ങപ്പശ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/7&oldid=188753" എന്ന താളിൽനിന്ന് ശേഖരിച്ചത്