താൾ:CiXIV273.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 silavati's husband Ugratapassu -

ലക്ഷണ മില്ലാത്ത നീ വെച്ചു കൊണ്ടന്ന1
36. ഭക്ഷണത്തിന്നു രുചിയു മില്ല.
കൈപ്പുണ്യം തെല്ലും നിണക്കില്ല വല്ലഭെ
37. കയ്പും പുളിപ്പു മെരിവുമില്ല.
വെപ്പിന്റെ കൗശലമില്ല കറി വായിൽ
38. വെപ്പാനുമാക നീ വെച്ചതൊന്നും.
ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങു
39. കുപ്പയിലാക്കുവാനെന്നേ തോന്നും.
ആൎകാനും വേണ്ടീട്ടങ്ങോക്കാനിക്കും പോലെ
40. ആക്കം കൂടാതേ നീ ചോറു തന്നാൽ,
ഭക്ഷിപ്പാനാഗ്രഹ മുണ്ടാമോ, നീയെന്നെ
41. രക്ഷിപ്പാനാളല്ല ശീലാവതി.
പത്തു നൂറായി വയസ്സു നമുക്കിപ്പോൾ
42. പത്നിക്കു നല്ല ചെറുപ്പകാലം.
താടി നരച്ച പുരുഷനെ കാണുമ്പോൾ
43. ഓടി യൊളിച്ചീടു മംഗനമാർ.
താടിയും നമ്മുടെ മൂക്കുമായൊന്നിച്ചു
44. കൂടി ഗുണ ദോഷ മെന്നേ വേണ്ടൂ.
വായിലൊരു പല്ലുമില്ലാത്ത വൃദ്ധനെ
45. സ്ഥായിയുണ്ടാക്കുമോ പെണ്ണുങ്ങൾക്കു.
പിന്നേ വിശേഷിച്ചു വ്യാധിയും വർദ്ധിച്ചു
46. നിന്നെ പറയുന്നതെന്തിനിപ്പോൾ.
എന്നുടെ ജാതകദോഷമിതൊക്കെയും
47. നിന്നുടെ കുറ്റമിതല്ല താനും.
ചാവാനടുത്തവൻ വേളിക്കു മോഹിച്ചാൽ
48. ഈ വണ്ണമെല്ലാ മനുഭവിക്കും.
യൗവനമുള്ള പുരുഷനെ പ്രാപിപ്പാൻ
49. ദൈവം നിണക്കു വിധിച്ചില്ലല്ലോ.
1കൊണ്ടന്നാൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/8&oldid=188754" എന്ന താളിൽനിന്ന് ശേഖരിച്ചത്