താൾ:CiXIV273.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28

ബ്രഹ്മശിവാച്യുതന്മാരെ ചെന്നു
63. ചെമ്മേ വണങ്ങി തൊഴുതു.
അന്നേരം ദേവന്മാർ മൂന്നുപേരും
64. നന്നായനുഗ്രഹം നൽകി.
ഭ്രയ്യോപി മൂവരും കൂടി അന
65. സൂയ്യയോടങ്ങരുൾ ചെയ്തു.
എന്തു വരം തവ വേണ്ടു ദേവി
66. ചിന്തിതം മേടിച്ചുകൊൾക
ലോകോപകാരം നീ ചെയ്തു ജന
67. ശോകമെല്ലാം നീയൊഴിച്ചു
പ്രത്യുപകാരത്തെ ചെയ്‌വാനിപ്പോൾ
68. എത്രയുമാഗ്രഹമുണ്ടു
എന്നതു കേട്ടനസൂയ്യാ ദേവി
69. വന്ദനം ചെയ്തു പറഞ്ഞു
ഉത്തമപൂരുഷന്മാരേ നിങ്ങൾ
70. എത്രയും കാരുണ്യമോടെ
അത്രീ മുനിസുതന്മാരായി മ
71.പുത്രന്മാരായ്‌പിറക്കേണം
എത്രയുമാഗ്രഹമുണ്ടങ്ങതു
72. മാത്രം വരം തന്നിടേണം
ഇത്രിലോകേശന്മാരാകും നിങ്ങൾ
73. തത്രീതനുജന്മാരായാൽ
എത്ര മഹത്വമെനിക്കും പൂനർ
74. അത്രിയെന്നുള്ള മുനിക്കും
ശങ്കകൂടാതെ സുശീലേ ഞങ്ങൾ
75. നിങ്കൽ പിറക്കുന്നതുണ്ടു
എന്നരുൾ ചെയ്തു മറഞ്ഞു ഹരി
76. ചന്ദ്രചൂഡൻ വിധി താനും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/30&oldid=188789" എന്ന താളിൽനിന്ന് ശേഖരിച്ചത്