താൾ:CiXIV273.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ugratapassu's Expostutation. 19

രാജഭണ്ഡാരം കട്ടു തിരിച്ചപ്പോൾ
33. രാജകിങ്കരന്മാരുമുണർന്നിതു.
കള്ളന്മാരുടെ പിമ്പേ ഭടന്മാരും
34. കൊള്ളിയും മിന്നിമണ്ടിപ്പുറപ്പെട്ടു.
കാനനന്തന്നിൽ മാണ്ഡവ്യമാമുനി
35. ധ്യാനമീലിതലോചനനാകയാൽ,
നിശ്ചലനായിരിക്കും മുനിയോടു
36. പൃച്ഛിച്ചീടിനാരാശു ഭടന്മാരും.
താനുണ്ടോ കണ്ടു തസ്കരക്കൂട്ടത്തെ
37. കാനനന്തന്നിലോടി വരുന്നതും.
എന്നു ചോദിച്ചു കിങ്കരന്മാരോടു
38. ഒന്നും മിണ്ടീല മാമുനിശ്രേഷ്ഠനും.
ഉത്തരമുരിയാടത്തതെന്തെടോ?
39. ഇത്തരമവർ ചോദിച്ചു പോയുടൻ
കൊള്ളിയും മിന്നി നാലു ദിക്കിങ്കലും.
40. കള്ളന്മാരെ തിരഞ്ഞു പിടികൂടി
പട്ടുപൊമ്പണം പെട്ടകമെന്നിവ
41. കട്ടുപോയതും കൂടി ബഹുവിധം
തമ്പുരാനൊടറിയിച്ച നേരത്തു
42. തമ്പുരാനുമരുൾചെയ്തു വേഗത്തിൽ.
ചോരന്മാരെ കഴുവിങ്കലേറ്റുവിൻ
43. ആരെന്നാലും മടിക്കേണ്ട വീരരെ.
രാജശാസനം കേട്ടു ഭടന്മാരും,
44. വ്യാജപൂരുഷന്മാരെ കഴുവേറ്റി.
ഒന്നും മിണ്ടാതിരിക്കുമിത്താപസൻ
45. ഇന്നു തസ്കരന്മാരുടെ കൂട്ടത്തിൽ
മുമ്പനായി വരേണമെന്നിങ്ങിനെ,
46. വമ്പരാമവർ നിശ്ചയിച്ചീടിനാർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/21&oldid=188774" എന്ന താളിൽനിന്ന് ശേഖരിച്ചത്