Jump to content

ക്രിസ്തുമതനിരൂപണം/നിഗ്രഹാനുഗ്രഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
നിഗ്രഹാനുഗ്രഹം
ക്രിസ്തുമതനിരൂപണം


[ 11 ]


നിഗ്രഹാനുഗ്രഹം


ക്രിസ്‌തുനാഥൻ ലോകാവസാനകാലത്ത് വിചാരണ അല്ലെങ്കിൽ ന്യായതീർപ്പുചെയ്യുന്നതിലേക്കു മഹിമയോടുകൂടി വന്ന് അപ്പോൾ ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും ശരീരത്തോടുകൂടി എഴുന്നേൽപ്പിച്ച് എല്ലാവരേയും തന്റെസന്നിധിയിൽവരുത്തി സന്മാർഗ്ഗികളെ വലതുവശത്തും ദുർമ്മാർഗ്ഗികളെ ഇടതുവശത്തും ആയിട്ടു നിർത്തി [ 12 ] അവരുടെ പുണ്യപാപങ്ങളെ വിചാരണചെയ്ത് അവരിൽത്തന്നെ വിശ്വസിക്കാത്ത ദുർമ്മാർഗ്ഗികളെ ഗന്ധകവും അഗ്നിയുംകൂടി എരിയുന്ന നിത്യനരകത്തിൽ തള്ളി നിഗ്രഹിക്കുകയും തന്നെ വിശ്വസിച്ച സന്മാർഗ്ഗികളെ മാത്രം പാപവും, ദുഃഖവും, മരണവും, അണയാത്ത ശുദ്ധസ്ഥലമായ സ്വർഗ്ഗമണ്ഡലത്തിൽ ഇരുത്തി അനുഗ്രഹിക്കുകയും ചെയ്യും.