ക്രിസ്തുമതനിരൂപണം/ജീവലക്ഷണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ജീവലക്ഷണം
ക്രിസ്തുമതനിരൂപണം

[ 6 ]


ജീവലക്ഷണം


ഉൽപ്പത്തികാലത്ത് യഹോവയാൽ ശുദ്ധസ്വരൂപമായിട്ടു സൃഷ്ടിക്കപ്പെട്ടവരായി ആദ്യന്തനിത്യന്മാരായി സ്വാവധിപര്യന്തം സ്വതന്ത്രന്മാരായി അരൂപന്മാരായി മനസ്സാകുന്ന സംബന്ധസാധനത്തോടുകൂടിയവരായി ചിന്ത, അറിവ്, സ്നേഹം, ദ്വേ‌ഷം, യത്നം, സുഖം, ദുഃഖം എന്ന ഗുണങ്ങൾ ഉള്ളവരായിരിക്കുന്ന ചേതനന്മാരത്രേ ജീവന്മാരാകുന്നത്. ആ ജീവന്മാരിൽ സൃഷ്ടിമുതൽ പാപംചെയ്യാതിരിക്കുന്നവരായ ദേവദൂതന്മാരും പാപത്തിൽനിന്നു വേർപെട്ടവരായ മുക്തന്മാരും ശുദ്ധജീവന്മാരെന്നും തങ്ങളാലും തങ്ങളുടെ പൂർവ്വികന്മാരാലും സമ്പാദിക്കപ്പെട്ട പാപത്തോടു കൂടിയവർ അശുദ്ധജീവന്മാരെന്നും പറയപ്പെടും. (ആദ്യപുസ്തകം 27, യോബ്. 33 അ. 4വാ. 32അ. 8വാ. മത്തായി 10 അ. 28-വാ,, ലൂക്കോസ് 24-അ., 39-വാ., യോബ് 35-അ. 10-വാ., പ്രസംഗക്കാരൻ 12-അ. 7-വാ.) [ 7 ]

ജീവന്മാർ തങ്ങളുടെ പാപകർമ്മം ഹേതുവായിട്ടു നിഗ്രഹഫലത്തെ പ്രാപിക്കകൊണ്ട് സ്വതന്ത്രമാരാകുന്നു എങ്കിലും സ്വകീയ പുണ്യകർമ്മം കൊണ്ട് അനുഗ്രഹഫലത്തെ പ്രാപിക്കാത്തതിനാൽ പരതന്ത്രന്മാരുമാകുന്നു.