Jump to content

താൾ:Kristumata Nirupanam.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27


അവരുടെ പുണ്യപാപങ്ങളെ വിചാരണചെയ്ത് അവരിൽത്തന്നെ വിശ്വസിക്കാത്ത ദുർമ്മാർഗ്ഗികളെ ഗന്ധകവും അഗ്നിയുംകൂടി എരിയുന്ന നിത്യനരകത്തിൽ തള്ളി നിഗ്രഹിക്കുകയും തന്നെ വിശ്വസിച്ച സന്മാർഗ്ഗികളെ മാത്രം പാപവും, ദുഃഖവും, മരണവും, അണയാത്ത ശുദ്ധസ്ഥലമായ സ്വർഗ്ഗമണ്ഡലത്തിൽ ഇരുത്തി അനുഗ്രഹിക്കുകയും ചെയ്യും.



മുക്‌തി


പാപം നീങ്ങി പരിശുദ്ധസ്‌ഥാനത്തിൽ പ്രവേശിച്ച് മുക്‌തിസ്‌ഥാനത്ത് ശുദ്ധശരീരികളായിരുന്ന് ദേവനെ സ്തുതിച്ചുപാടി ദേവമഹിമയെ വർദ്ധിപ്പിച്ച് ദേവസന്നിധാനസുഖത്തെ നിത്യവും അനുഭവിച്ചുകൊണ്ടിരിക്കും.

ഇങ്ങനെ ക്രിസ്തുമതസാരം സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/12&oldid=162533" എന്ന താളിൽനിന്ന് ശേഖരിച്ചത്