ഉപയോക്താവ്:Akhilan/MainPage
ദൃശ്യരൂപം
|
തിരഞ്ഞെടുത്ത ലേഖനം |
---|
പണ്ട് തെക്കുംകൂർ രാജ്യത്ത് (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കൽച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കൽച്ചെന്ന് "ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?"
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽനിന്ന് >> കൂടുതൽ വായിക്കുക
|style="padding: 0 0 0 10px; width:40%; background:#ffffff;vertical-align:top;"|
ഗ്രന്ഥശാലയിൽ തിരയൂ |
---|
ഗ്രന്ഥശാലയിൽ പുതുതായി ചേർത്തത്
|
ഗ്രന്ഥശാല വാർത്തകൾ
|
വിക്കിഗ്രന്ഥശാലാപദ്ധതി
|
സഹോദര സംരംഭങ്ങൾ
[തിരുത്തുക]വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം
വിക്കിപാഠശാല
സൗജന്യ പഠന സഹായികൾ, വഴികാട്ടികൾ
വിക്കിവാർത്തകൾ
വിക്കിവാർത്തകൾ(ഇംഗ്ലീഷ്)
വിക്കിനിഘണ്ടു
സൗജന്യ ബഹുഭാഷാ നിഘണ്ടു
വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ഇംഗ്ലീഷ്)
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ
ശേഖരം
കോമൺസ്
വിക്കി ഫയലുകളുടെ പൊതുശേഖരം
മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം