ശ്രീമഹാഭാരതം പാട്ട/ശാന്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
ശാന്തി


[ 385 ] ശാന്തി

ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു

അയ്യയ്യാനന്നുനന്നുഭാരതകഥയിതു നീയിന്നുമ്മടിയാതെ ചൊ
ല്ലണമെല്ലാശെഷം പയ്യുംദാഹവുംതീൎത്തുപൎയ്യായത്തൊടെമമ പ
യ്യവെസംക്ഷെപിച്ചുചൊല്ലുനല്ലിതിഹാസം ചൊല്ലുവാൻ വെലയി
തിന്മെലടംകഥയെല്ലാം നല്ലനല്ലദ്ധ്യാത്മജ്ഞാനാദികളാകയാലെ മ
ല്ലാരിമധൂവൈരിമാധവനനുഗ്രഹാൽ ചൊല്ലുവൻചുരുക്കിഞാൻകെ
ട്ടുകൊള്ളൂവിനെംകിൽമാൎത്താണ്ഡാത്മജനൊടുംധാൎത്തരാഷ്ട്രന്മാരെല്ലാം
മാൎത്താണ്ഡാത്മജപുരം പ്രാപിച്ചൊരനന്തരം മാൎത്താന്ധാത്മജൻകൂ
ടെമരിച്ചുപൊയതൊൎത്തു മാത്താന്ധാത്മജസുതനാൎത്തിയായിതുതു
ലൊംമാൎത്താണ്ഡാദയം കണ്ടുധാത്രീനിൎജ്ജരന്മാരും മാത്താണ്ഡാസ
മന്മാരാം താപസശ്രെഷ്ഠന്മാരുംസന്ധ്യാവന്ദനംചെയ്തുകുന്തീനന്ദനഭൂ
പാലാന്തികെചെന്നനെരമാസനപാദ്യൎഘ്യാദികൊണ്ടുപൂജിച്ചുനമസ്ക
രിച്ചും നൃപാധിപൻ കുണ്ഠനായ്നിന്നീടിനാനനുജാദികളൊടും ഒന്നൊ
ഴിയാതെമമദുൎന്നയമെറുകയാൽ കൎണ്ണനുംമരിച്ചിതുരാജ്യലൊഭത്താലെ
ല്ലൊ കൎണ്ണനെനിരൂപിച്ചു കണ്ണുനീരാടുമെവം ഖിന്നനായ്ശ്രീനാര
ദനൊടിതുചൊന്നനെരം കൎണ്ണൻ തന്നുദന്തമാകൎണ്ണ്യതാമെന്നാലെന്നു
മന്നവൻതന്നെനൊക്കിനാരദനരുൾചെയ്തു ബ്രഹ്മാസ്ത്രമപെക്ഷി
ച്ചാനാചാൎയ്യനൊടുകൎണ്ണൻ ബ്രഹ്മജൻഭരദ്വാജനന്നെരം ചൊല്ലി
ടിനാൻ വെദജ്ഞന്മാൎക്കെയതിന്നധികാരതയുള്ള സൂതനാകിയനി
നക്കരിനില്ലധികാരം എന്നതുകെട്ടു ഗുരുതന്നൊടുപിണങ്ങിപ്പൊയെ
ന്നുസെവിച്ചീടിനാൻപരശുരാമൻതന്നെ ബ്രാഹ്മണനെന്നുകല്പി
ച്ചവനും പഠിപ്പിച്ചാൻ കാമുകവെദമെല്ലാംഭാൎഗ്ഗവന്മടിയാതെ ഗുരു
ശുശ്രൂഷയുംചെയ്തരികെദിനമനു മരുവീടിനകാലംഭാൎഗ്ഗവൻകൎണ്ണ
നുടെ മടിയിൽ തലയുംവെച്ചുറങ്ങീടിനനെരം തുടാമെലൊരുകീടംകടി
ച്ചാൻകൎണ്ണനപ്പൊൾ ഉറക്കമുണൎന്നുപൊംഗുരുവിനെന്നുപെടിച്ചുറ
പ്പിച്ചിരുന്നാൻ കാലിളക്കംവരുത്താതെ ചൊരയുമൊലിപ്പിച്ചിതപാരമാ
യതുനെരം ധീരത കണ്ടുപുനരുണൎന്നനെരംരാമൻ അന്തണനല്ലഭവാ
നസത്യമെന്നൊടുവ ന്നെന്തി പറഞ്ഞിതുവറുതെമൂഡാത്മവെചാ
തിച്ചു പഠിച്ചുള്ളാരസ്ത്രങ്ങൾത്രുക്കളൊ ടെതീർത്തുമുട്ടുന്നെരം തൊ
ന്നാതെപൊകയന്നാൻ ഭീതിപൂണ്ടവിടെനിന്നപ്പൊഴെപൊയകൎണ്ണ
നാധിയായിതുപാരംപിന്നെയുമിതുകെൾനീ ഭൂദെവനുടെപശുകൊ [ 386 ] ന്നുപൊയി തുബലാ ലാതുരചെതസ്സൊടുംശപിച്ചു ഭൂദെവനും ഭെദമെ
ന്നിയെനിന്നു. പൊരുതുമുറുകുംപൊൾമെദിനിതന്നിൽതാണുപൊകതെ
രുരുളെന്നാൻ ഇന്ദ്രനും കവചകുണ്ഡലങ്ങൾചെന്നുഭൂദെ വെന്ദ്രനാ
യപെക്ഷിച്ചു വാങ്ങിക്കൊൾകയും ചെയ്താൻ നന്ദനന്മാരെമമകൊല്ലാ
യ്കെന്നൊരുസത്യം കുന്തിയുംചെയ്യിപ്പിച്ചാൾകൎണ്ണനെക്കൊണ്ടമുന്നം
ശൂരനാംഘടൊല്ക്കചൻ തന്നെനിഗ്രഹിപ്പിച്ചു സാരമായിരുന്നവെൽ
കളയിപ്പിച്ചു കൃഷ്ണൻ നിന്ദിച്ചാൻ മഹാരഥഗണനെമന്ദാകിനീ നന്ദ
നൻതന്നെകൎണ്ണൻ പിന്നെയും നിരൂപിച്ചാൽ ഇത്തരംപലപല വ
സ്തുക്കൾചെയ്തിട്ടെത്രെ മൃത്യുവന്നകപ്പെട്ടു മിത്രപുത്രനുനൂനം ചൊര
വിദ്യക്കുഫലമെതുമില്ലറിയെണം നെരൊടെഗുരുവിനെച്ചതിയാതിരി
ക്കെണം ജനിച്ചനെരംതന്നെവിധിച്ചമരണത്തെ നിനച്ചു ദുഃഖിക്കു
ന്ന ജനത്തെനിരുപിച്ചാൽ ഇനിക്കത്ഭുതമുണ്ടായ്പരുന്നുധൎമ്മാത്മജമന
ക്കാം പിംകലതും മായാവൈപവമെല്ലൊസമരത്തിംകലെതുംപിന്തിരിയാ
തെ മരിച്ചമരത്വവുംവാണുസുഖിച്ചീടുന്നുകൎണ്ണൻ അവനെനിരൂപിച്ചു
വെറുതെ വെണ്ടദുഃഖമവനീപതെഭവാനജ്ഞാാനിയല്ലയെല്ലൊഅവനീ
വഴിപൊലെ രക്ഷിക്ക ധൎമ്മത്തെയുമവനീദെവപശു പ്രമുഖപ്രജാവൃ
ന്ദമവനംചെയ്തീടെണംധരണീപതിയായാലവനെപിന്നെപരഗതി
യുമുള്ളൂ നൂനംഎന്നരുൾചെയ്തു മുനിനാരദനെഴുനെള്ളി പിന്നെയുംനൃപെ
ന്ദ്രനു വൎദ്ധിച്ചു ദുഃഖമുള്ളിൽ അന്നെരംഭീമസെനൻചെന്നഭിവാദ്യംചെ
യ്തു മന്നവശൊകിക്കരുതെന്നുരചെയ്തീടിനാൻ വ്യാകുലചെതസ്സൊ
ടുംഭീമനൊടുരചെയ്താൻ ശൊകനാശനമായമൊക്ഷത്തെസ്സാധിക്കെ
ണം ഭൊഗാൎത്ഥംസ്വജനത്തെയൊക്കവെവധംചെയ്തു ലൊകത്തെ
ദണ്ഡിപ്പിച്ചുനരകംവന്നീടാതെ ഭൊജവൃഷ്ണ്യന്ധകന്മാരാലയം തൊ
റും നിന്നു ഭൊജനത്തിനുഭിക്ഷയെറ്റുകൊള്ളവൻമെൽനാൾ ഇത്ത
രംനൃപവാക്യംകെട്ടതുനെരം ഭീമൻ ഉത്തരമുരചെയ്താനെന്തിതുചാപ
ല്യ ങ്ങൾ ശത്രുസംഹാരംചെയ്തുഭൂമിയെവാണീടുവാ നെത്രയുംവെല
ചെയ്കന്നരളിച്ചെയ്തുമുന്നം ഇന്നിപ്പൊൾഭിക്ഷാടനം ചെയ്യുന്നൊ
നെന്നും കെട്ടു നന്നതുതൊന്നീടുന്നതെത്രയുമനാജ്ഞസ്യം രാജ്യപാലനം
ചെയ്തുസൽ പ്രജകളാലെല്ലാം പൂജ്യനായ്ത്തുരഗമെധാദി കൎമ്മവും ചെയ്തു
കീൎത്തിയെവൎദ്ധിപ്പിച്ചുമൊക്ഷത്തെലഭിക്കണം പാർത്ഥിവെന്ദ്രന്മാരാ
യാലെന്നെല്ലൊവെദൊക്തിയും സ്വകൎമ്മംകൊണ്ടുദെവിക്കുന്നതീശ്വ
ര പ്രിയം വികൎമ്മംകൊണ്ടുസാധിക്കുന്നതുനരകവും പരിപാലനംയു
ദ്ധമെന്നിവകുലധൎമ്മം നരപാലകന്മാൎക്കെന്നറിഞ്ഞല്ലയെല്ലൊ ഇ
ത്ഥം മാരുതി പറഞ്ഞീടിനൊരനന്തരം വൃത്രാരിതനപ്പൊലെതന്നെ [ 387 ] ചൊന്നാൻ നമ്മൊടു പലവിരൊധങ്ങളും ചെയ്തൊരവർ നിൎമ്മൎയ്യാദ
ങ്ങളായിട്ടെന്നതുകൊണ്ടല്ലയൊ ജയമുണ്ടായിനമുക്കീശ്വരകാരുണ്യം
കൊണ്ടയശസ്സുണ്ടാമിനിരാജ്യത്തെയുപെക്ഷിച്ചാൽഅർജ്ജുനൻചൊ
ന്നവണ്ണമശ്വിനിസുതന്മാരും സജ്ജനമായിട്ടുള്ളൊരെല്ലാരു മുരചെ
യ്താർ ധൎമ്മസൂക്ഷ്മങ്ങളറിഞ്ഞീടിനപാഞ്ചാലിയാം ധൎമ്മപത്നിയുംരാ
ജ്യംപരിപാലിക്കയെന്നാൾ വെദവ്യാസനുംകൃപവിദുരാദികളെല്ലാംമെ
ദിനിപാലിക്കെന്നുസാദരംചൊല്ലീടിനാർ ദെവദെവെശൻകൃഷ്ണൻ
മാധവൻദെവൻ ദെവവന്ദിതൻപരൻഭുവനെശ്വരൻവാസു ദെവ
നം ബുജനെത്രൻഗൊവിന്ദൻവിഷ്ണുപാമ ദെവസെവിതൻ മധുസൂ
ദനൻനാരായണൻ ദെവകീസുതൻതാനുമാവൊളമരുൾചെയ്തു വി
പ്രന്മാരെയുംപശുക്കളെയും പാലിക്കെണം മല്പ്രിയമതില്പരംമറ്റൊന്നി
ല്ലറിയെണം സല്പ്രജകളിൽമുൻപുവിപ്രന്മാൎക്കവൎക്കൊരു വിപ്രിയ
മുണ്ടാകാതെനിൎഭയംരക്ഷിക്കെന്നാൻ ഭഗവദ്വചനപിയൂഷപാനവും
ചെയ്തുഭഗവത്ഭക്തൻഭാനുനന്ദനപുത്രൻപാൎത്ഥൻസകലജനങ്ങൾക്കു
മങ്ങിനെമതമെംകീൽസുഖമായാത്മതുല്യംപാലിക്കാംപ്രജകളെ ജനക
നാമംബികാതനയൻ നിയൊഗത്താലനുജന്മാൎക്കുവെണ്ടിരാജ്യത്തെര
ക്ഷിക്കുന്നെൻ അന്നെരമമാത്യന്മാർമന്ത്രികൾസാമന്തന്മാർ മന്ന
വർപുരൊഹിതന്മാർപുരവാസികളും ധന്യന്മാരായധരാദെവന്മാർ
മുനിജന മൊന്നൊഴിയാതെവന്നുനിറഞ്ഞുസഭാതലം വീരനാംധൎമ്മാ
ത്മജനന്നെരമുരചെയ്തു വരികവിദുരരുംയുയുത്സുസഞ്ജയനും അരികെ
യിരുന്നരനിമിഷംപിരിയാതെനംപാലകനാമെൻതാതനെരക്ഷിക്കെ
ണം ശ്രാൎദ്ധദെവാത്മജാദി പാൎത്ഥിവാദികളൊടുംശ്രാൎദ്ധകൎമ്മവും ചെ
യ്താർമൃതരായവൎക്കെല്ലാം ഊൎദ്ധ്വലൊകപ്രാപ്തിവന്നീടുവാൻ ദാ
നങ്ങളും പ്രീത്യാചെയ്തിതുപാൎത്ഥൻ ധാത്രീദെവന്മാൎക്കെല്ലാം ഗ്രാമ
ങ്ങൾ നഗരങ്ങൾപുരങ്ങളാലയങ്ങൾ കാമങ്ങളായതവൎക്കെന്തെ
ന്നാലവയല്ലാം ആനകൾകുതിരകൾതെരുകൾപശുക്കളു മാന
ന്ദമെറ്റമുണ്ടാംക്ഷെത്രങ്ങൾപാത്രങ്ങളും തണ്ടുകൾപല്ലക്കുകൾദാ
സികൾദാസൻമാരും കുണ്ഡലാദികളായ മണ്ഡനനികരവും ധ
നധാന്യാദിസുവൎണ്ണാദി ലൊഹങ്ങൾരത്ന മണികൾചെരിപ്പുകൾ
കുടകൾവടികളും പട്ടുകൾപുടവകൾ പൂണുനൂൽ കൃഷ്ണാജിനം മൃഷ്ട
മാമന്നംബഹുവ്യഞ്ജനസമന്വിതം ചന്ദനംകളഭവുംതാംബൂലംക്ര
മുകവും കുന്ദമാല്യങ്ങൾശയനാസനാദികൾമറ്റുംസന്തൊഷിച്ച
ലമലമെന്നവർചൊല്ലിയാലും സന്തതം വാരിക്കൊരികൊടുത്തുധൎമ്മാ
ത്മജൻസുചിരംജീവജീവസത്തംജയജയ സചിവസഹൊദരതനയാ [ 388 ] ദാരസമംഇത്തരമാശീൎവ്വാദംസത്വരംചൊല്ലിച്ചൊല്ലി പൃത്ഥീദെവ
ന്മാരെല്ലാംപരമാനന്ദംപൂണ്ടാർ സത്വരംധൎമ്മാത്മജൻപാണ്ഡവൻ
കുന്തിപുത്രൻസത്വമാനസൻചെന്നുഗൊവിന്ദപാദാംബുജം ഭക്ത്യാ
വന്ദിച്ചുനമസ്കരിച്ചഞ്ജലിചെയ്തു ചിത്തവുമഴിഞ്ഞലിഞ്ഞാൎദ്രമായ്സ്തു
തിചെയ്താൻശരണംമമതവചരണാംബുജദ്വയം ശരണംമുചുകുന്ദ
പരമാനന്ദപ്രദ ശരണംമുരഹരനന്ദനന്ദനശൗരെശ രണമരവിന്ദ
മന്ദിരനമൊസ്തുതെശരണമരവിന്ദമിത്രചന്ദ്രാക്ഷവിഷ്ണൊ ശരണ
മരവിന്ദനയനമധുരിപൊ ശരണമരവിന്ദനാഭനാരദസെവ്യശര
ണമരവിന്ദനാന്ദകചക്രായുധശരണംശംഖധരശരണംഗദാധര ശ
രണംപീതാംബരശരണംദാമൊദരശരണംനാരായണശരണം കൃ
ഷ്ണരാമശരണംധനഞ്ജയസാരഥെജല്പതെ ശരണംദെവപതെശ
രണം വെദപതെശരണംലൊകപതെശരണംധൎമ്മാപതെശരണംമ
ഖപതെശരണംക്ഷമാപതെ ശരണംരമാപതെരെശരണം യദുപതെ
ശ രണംവാസുദെവകരുണാജലനിധെ ശരണംഋഷികെശമരണ
വിരഹിത ശരണം മദെത്യാരാതെജനനവിരഹിത ശരണംനരകാരെ
ഗരുഡ ദ്ധ്വജവിഭൊ ശരണം വിൎഷ്വക്സെനമത്സ്യ വിഗ്രഹഹരെ ശര
ണം ജനാ ൎദ്ദനകൂൎമ്മവിഗ്രഹരെ ശരണംചതുൎഭുജകൊലവിഗ്രഹഹ
രെശരണം ഘൊരനരസിംഹവിഗ്രഹഹരെ ശരണംത്രിവിക്രമവാമ
നമൂൎത്തെഹരെ ശരണംജാമദഗ്ന്യപരശുരാമമൂൎത്തെ ശരണംദശരഥത
നയ രാമരാമശ രണംദശമുഖശമനരാമരാമ ശരണംകൗസല്യാന
ന്ദനരാഘവരാമ ശരണംഭരതലക്ഷ്മണശത്രുഘ്നാഗ്രജ ശരണംവി
ശ്വാമിത്രപ്രിയരാഘരാമ ശരണംതാടകാരെയജ്ഞപാലകരാമ ശ
രണംസുബാഹുനാശനരാഘവരാമ ശരണംമാരീചസെവിതരാഘവ
രാമശരണമഹല്യാദുഷ്കൃതനാശനപാദ ശ രണംഹാരശരാസനഭഞ്ജ
നകരശരണംസീതാപതെഭാൎഗ്ഗവദൎപ്പാപഹ ശരണംസീതാസുമിത്രാ
ത്മജന്മാനുചരശരണംഗുഹസെവ്യഭരദ്വാജാരാധിത ശരണംചിത്ര
കൂ ടശിഖരിതടവാസശരണംശരഭംഗത്രിദിപകഗതിപ്രദ ശരണംസു
തീക്ഷ്ണ സെവ്യംഘ്രിപംകജജയ ശരണംവീരാധനിഗ്രഹപണ്ഡിതരാ
മശരണമഗസ്ത പാദാംബുജസെവരത ശരണം ജടായുഷാലൊകിത
മാൎഗ്ഗാചരശരണംദണ്ഡകാരണ്യാവാസപ്രിയരാമ ശരണം പഞ്ജവ
ടീനിലയരാമരാമാശരണംദശമുഖഭഗിനീകുലാരാതെ ശരണംഖരരാ
തെമാരീചമൊക്ഷപ്രദശരണം ജടായുഷൊഗതിദാനൈകരതശരണം
കബന്ധശാപാപഹരാമരാമശരണം കരുണയാശബരിഗതിപ്രദശ
രണംവാതാത്മജസെവിതരാമരാമശരണം സുഗ്രീവസന്താപനാശനക [ 389 ] രശരണമംഗുഷ്ഠപ്രെരിരദുന്ദുഭിദെഹശരണമെകശരനികൃത്തസപ്ത
സാലശരണംബാലീമദശമനരാമരാമശരണമൃശ്യമൂകനിലയരാമരാമ
ശരണംവിസൎജ്ജിതപ്ലവഗബലരാമരരണംഹനുമതാശ്രുതസീതാവൃ
ത്താന്തശരണംജലനിധിരചിതസെതൊരാമശരണംവിഭിഷണപ്രി
ശരാഘവരാമശരണംദശാനനവംശനാശനരാമശരണംപ്രതിഷ്ഠിത
ശംകര ലിംഗരാമശരണമഗ്നിശുദ്ധവല്ലഭാന്വീതരാമശരണംകൃതാഭി
ഷെകാദി രാമാംഗരാമശരണംഹലധരശരണംനീലാംബരശരണംകൃ
ഷ്ണകൃഷ്ണശരണംകൃഷ്ണകൃഷ്ണശരണംജിഷ്ണുവന്ദ്യാശരണംജിഷ്ണുസൂതശ
രണംകൃഷ്ണകൃഷ്ണ ശരണംവിവൃഷ്ണീയപതെകരമായതുംനീകാരണമായതും
നീകരുണാല യനാഥകാൎത്താവായതുംനീയെകൎമ്മമായതുംനീയെകൎമ്മസാ
ധനം നീയെകൎമ്മണാംഫലങ്ങളെദാനംചെയ്വാതുംനീയെകൎമ്മണാംഫ
ലങ്ങളെഭുജിക്കുന്നതുനീയെസ്തൊതാവായതുംനീയെസൂത്യനായതുംനീ
യെസ്തുതിയായതുംനീയെമതിയായതുംനീയെ സ്മൃതിയായതുംനീയെര
തിയായതുംനീയെനീതിയായതുംനീയെ നെതാവായതുംനീയെ ജ്ഞാ
നമായതുംനീയെജ്ഞെയമായതുംനീയെജ്ഞാതാവായതുംനീയെ ധാ
താവായതുംനീയെബൊധമായതുംനീയെബൊദ്ധ്യമായതുംനീയെ ബു
ദ്ധിയായതുംനീയെശാന്തിയായതുംനീയെശിവനായതും നീയെ ശക്തി
യായതും നീയെവെദമായതുംനീയെവെദ്യമായതുംനീയെ വിദ്യയായ
തുംനീയെമായയായതുംനീയെ ബീജമായതുംനീയെമുളയായതുംനീയെ
മൂലമായതുംനീയെഫലമായതുംനീയെമാതാവായതുംനീയെ താതനാ
യതുംനീയെസുകൃതമായതുംനീയെദുഷ്കൃതമായതുംനീ സുഖമായതും നീയെ
ദുഃഖമായതുംനീയെസ്വൎഗ്ഗവുംനരകവും ജനനമരണവും ശീതവുമുഷ്ണ
വും നീശുക്ലവുംകൃഷ്ണവുംനീപുരുഷാനായതുംനീയുവതിയായതും നീ ബ
ന്ധമാ യതുംനീയെമൊക്ഷമായതുംനീയെ ബന്ധുവായതുംനീയെ ശ
ത്രുവായതും നീയെദെഹമായതുംനീയെദെഹീയായതുംനീയെ ക്ഷെത്ര
മായതും നീയെക്ഷെത്രിയായതുംനീയെശാസ്ത്രജ്ഞനായതുംനീശാസ്ത്ര
ങ്ങളാ യതുംനീനിനിഷ്കളനാകുന്നതുംസകളനാകുന്നതുംനിൎഗ്ഗുണനാകുന്ന
തും സഗുണനാകുന്നതുംസ്ഥൂലമായതുംനീയെസൂക്ഷ്മമായതും നീയെ
യൊഗമായതുംനീയെയൊഗിയായതുംനീയെയൊഗജ്ഞനാകുന്നതും
യുക്തനായതുംനീയെജീവനായതുംനീയെപരനായതുംനീയെപരമാ
ത്മാവുപരം പുരുഷൻപരബ്രഹ്മംപരമൻപരാപരൻ പരമാനന്ദമൂ
ൎത്തി സത്യജ്ഞാനാനന്താനന്ദാ മൃതാമലമെകംനിത്യനവ്യയൻ നിരാകാ
രനദ്വയനജ നിശ്ചലൻനിരുപമൻ നിൎമ്മമൻനിൎവികാരൻ അ
ച്യതനമെയനവ്യക്തനാദ്യന്തഹീനൻ സച്ചിൽബ്രഹ്മാഖ്യൻ ഗൂഢ [ 390 ] ൻ കൂടസ്ഥൻപരമാൎത്ഥ വസ്തുതത്വൎത്ഥമായസാക്ഷിസൎവാത്മാകൃഷ്ണ
ൻ നിത്യവുമുണൎന്നിരുന്നരുളീടുകവെണം ചിത്തപംകജത്തിംകലതി
നുവന്ദിക്കുന്നെൻ ഇസ്തുതികെട്ടുപരമാനന്ദിച്ചെന്നപൊലെ നിത്യാ
ത്മാനിശ്ചഞ്ചലനായിരുന്നരുളിനാൻ ജീവനെപരംകലാമ്മാറുടനുറ
പ്പിച്ചുഭാവിച്ചീടുമ്പൊൾബ്രഹ്മനാഡിതന്നൂടെയുണൎന്നാവിൎഭാവ
ത്തെത്തെടുംശക്തിയാംജീവാത്മാവിൻ പാവക ജ്വാലാസമമാകിയ
തെ ജഃപുഞ്ജം നിത്യാനന്ദാത്മാപരൻതന്നുടെതെജസ്സിംകൽസത്വരം
ലയിച്ചു സൎവ്വാത്മനാവിശാസെന സമസ്തകൎമ്മസമൎപ്പണവുംചെ
യ്തൊന്നിച്ചു തന്നൊടുമുന്നെപിരിഞ്ഞീടിനശക്തിയെക്കൊ ണ്ടന്യൊ
ന്യമൈക്യം പ്രാപിച്ചാനന്ദിച്ചിരിക്കുംപൊൾലൌകീകാത്മാനാകനി
ഞ്ഞവനൊടരുൾചെയ്തു യൊഗെശൻതിരുവടിലൊകെശൻപീതാം
ബരൻ ബ്രാഹ്മണപശുപരിപാലനാനന്ദത്തൊടു സാമ്യമായ്മറ്റൊ
ന്നിലുമില്ലൊരാ നന്ദമുള്ളിൽ എന്നതുതന്നെനിനക്കായതുകുലധൎമ്മം ന
ന്നതികൊണ്ടുസെവിച്ചീടുവാനവകാശം വന്നതുമുന്നംചെയ്തപുണ്യ
ത്തിൻ പരിപാലക മിന്നതുകൊണ്ടുതന്നെഭക്തിവിശ്വാസപൂൎവ്വം എ
ന്നെസ്സെവിപ്പാൻപാത്രമാകയാലതിനൊളം ധന്യത്വമുണ്ടൊലഭിക്കു
ന്നിതന്യന്മാൎക്കെടൊ ബ്രഹ്മാണ്ഡംനിറഞ്ഞതിൻ പുറമെപഴിഞ്ഞീടും
ബ്രഹ്മമാംപരമാൎത്മാവായതു ഞാൻതാനെല്ലൊ സ്വധൎമ്മംകൊണ്ടുപ
രഗതിവന്നീടുനൂനം വിധൎമ്മാധൎമ്മാദികൾനരകഫലങ്ങൾ ആത്മ
നാ തുല്യംപരിപാലിക്കെന്നരുൾചെയ്താ നാത്മാരാമൻദെവകീനന്ദ
നൻവാസുദെവൻ സമസ്തകൎമ്മാൎപ്പണംചെയ്തഭിവാദ്യംചെയ്തു ന
മസ്തെനാരായണചരണാംബുജദ്വയം സമസ്തമപരാധംക്ഷമസ്വ
ലക്ഷ്മീപതെ രമിച്ചീടെണംചിത്തത്വല്പാദാംബുജദ്വന്ദ്വൊ കനക
വിരചിതമണിശൊഭിതസിംഹാസനരാജിതനായമാധവൻതിരുമു
ൻപിൽ ചരണനവമണികിരണംകലൎന്നീടും ശിരസാവീണുനമ
സ്കരിച്ചീടീനനെരം സാമന്തപുരൊഹിതാമാത്യമന്ത്രീന്ദ്രപൌര ഭൂമി
ന്ദ്രകുമാരഭൂസുരരാദികളെല്ലാം ഹസ്തിനപുരത്തിംകലസ്താവന്താപംവ
ന്നാർ ഭക്തഭൂപനിലനുരക്ത മാനസന്മാരാ യഭിഷെകവും ചെയ്തുധൌ
മ്യാദിജനങ്ങൾക്കു വിഭവസമുദയദാനങ്ങൾപലവും ചെ യ്താചാൎയ്യ
പുരൊഹിതവയസ്യാദികളൊടുമാചാരംചെയ്തുപാണ്ഡുതന്നുടെഗൃഹം
പുക്കാൻ ഭീമനുംസുയൊധനൻതന്നുടെഗൃഹംപുക്കു ശ്രീമയമതുപൊ
ലെൽമറ്റുതൊണ്ണൂറ്റൊൻപതും വിദുരകൃപധൌമ്യവിജയാദികൾക്കാ
യി സദനധനധാന്യസചിവസമന്വിതം തൃപ്തിപൂണ്ടിതുസകലപ്ര
ജകളുമെല്ലാം തൃപ്തിയുമൊരുത്തനുണ്ടായുതില്ലൊരുനാളുംനഹുഷാദിക [ 391 ] ൾപരിപാലനംചെയ്തപൊലെ മിഹിരാത്മജസുതൻപരിപാലിച്ചുന
ന്നായകൃഷ്ണഭക്തരിൽമുൻപനാകിയയുധിഷ്ഠിരൻ കൃഷ്ണസാരഥിയായ
ജിഷ്ണുഭീമാദിയൊടും കൃഷ്ണയാംകാന്തയൊടുംമിത്രവൎഗ്ഗങ്ങളൊടും വിഷ്ണു
മായയെക്കണ്ടുവിസ്മയചെതസ്സൊടും മന്നവന്മാരെയെല്ലാംതന്നുടെ
കാൽക്കലാക്കി മന്നിടമെല്ലാമൊക്കക്കൈത്തലത്തിച്ചുമാക്കി സത്യ
ത്തെനാവിന്മെലുംകൃപയെചിത്തത്തിലും വൃത്തത്തെരാജനീ തിതംക
ലുമാക്കിനിത്യം ഭക്തിയെകൃഷ്ണൻകലും കൃഷ്ണനെമനസ്സിലും നിത്യ ക
ൎമ്മാദികളെപരമാത്മാവിംകലുംഭൂതിയെഭൂവിംകലുംഫാലദെശത്തും ചെ
ൎത്തുഭൂതലമെകച്ഛത്രച്ഛായതംകീഴുമാക്കിദാനവാരിയെത്തന്റെയുള്ളിലും
കരത്തിലുമാനന്ദംവരുമാറുചെൎത്തുരക്ഷിക്കുംകാലംപരിപാല്യകളാകും
പ്രജകൾക്കൊന്നുകൊണ്ടും പരിതാപങ്ങളില്ലപാൎത്ഥിവഗുണങ്ങളാൽ
അതിവൃഷ്ട്യനാവൃഷ്ടിവഹ്നിവായുക്കളാലു മതിക്രൂരങ്ങളായദുഷ്ടജന്തു
ക്കളാലും ഒരുസംകടമില്ലഭൂമിയിലൊരെടത്തും മരണംവരുവീലബാ
ലകന്മാൎക്കുമെങ്ങും ചൌൎയ്യമെന്നുള്ളശബ്ദംപൊലുമില്ലെങ്ങുംകെൾ
പ്പാൻ ശൌൎയ്യവുമില്ലാതെയില്ലാരുമെപുരുഷന്മാർ കുസുമഫലദല
പൂൎണ്ണങ്ങളായെനില്പു ലതകളൊടുംകൂടിവൃക്ഷങ്ങളെല്ലാനാളും സ്വധ
ൎമ്മ ങ്ങളെപ്പരിപാലിക്കുമെല്ലാവരു മധൎമ്മങ്ങളുമില്ലവിധൎമ്മങ്ങളുമില്ല
പരദ്രവ്യ ത്തിലൊരുകാംക്ഷയില്ലൊരുവനും ദരിദ്രന്മാരമില്ലകൃപണ
ന്മാരുമില്ല ഗുരുദ്രൊഹികളില്ലസുരദ്വൊഷികളില്ല ഗുരുദ്രൊഹവുമില്ലമാ
നുഷൎക്കൊരുനാളും സചിവപുരൊഹിതസാമന്തസഹൊദര ദ്വിജബാ
ഹുജവൈശ്യപാദജാദികളൊടും സൂതമാഗധവന്ദിസ്തുതിപാഠകന്മാരും
നാദമൊഹനന്മാരാംഗായകവരന്മാരും മൃദംഗപടഹാദിപ്രചണ്ഡവാ
ദ്യങ്ങളും മതംഗൊത്ഭവരഥതുരഗപത്ത്യാദിയും വെണുവീണാദിമൃദു
വാദ്യങ്ങൾ മെളത്തൊടെ വീണാവാണികൾനടിച്ചീടിനലാസ്യങ്ങ
ളും ദിക്കുകൾ മുഴങ്ങു മാറങ്ങിനെധൎമ്മാത്മജൻ മുഖ്യസെവകന്മാരുമാ
യ്സഭാതലംപുക്കാൻ ആസ്ഥാനമണിമയമണ്ഡപദ്ധ്യൊപരമാസ
യാസിംഹാസന പുക്കിരുന്നരുളിനാൻ മാൎത്താണ്ഡകൊടിസമതെ
ജസാവാസുദെവൻ പാൎത്ഥാദിഭൃത്യന്മാരുംസെവിച്ചാരതുനെരം കര
ണങ്ങളിൽവിഷയങ്ങളെലയിപ്പിച്ചുകരണങ്ങളെപ്പുനരാത്മനിചെ
ൎത്തുനന്നാ യ്ഗൊവിന്ദൻസമാധിയിലുറപ്പിച്ചിളകാതെ ഭാവനാപര
നയ്നാരായണന്വാസുദെവൻ ഒഷധിപതിമുഖദീധിതിസ്മിതദ്യുതി
മൊഹിതഗൊപവധൂസംഹതിരതിപതി ശ്രീപതിയദുപതിഭൂപതിസ
താംപതി ഗൊപതിമഖപതിധൎമ്മകൎമ്മൈപതി വിബുധപതിവെ
ദപതിദെവാനാംപതി അദിതീസുതപതിദഹനപിതൃപതി നിമൃതിസ [ 392 ] രിൽപതിപതിസന്തതഗതി ക്ഷണദാപതിപശുപതിപാൎവ്വതീപതി
പ്രഭൃരിദിശാമധിപതിസഞ്ചയപതി വിബുധസെനാപതി വിവിധ
ഗണപതി പ്രമഥപതിയക്ഷരക്ഷസാംപതിഭൊഗ പതിഗന്ധൎവ്വപ
തിസകലപ്രജാപതി പ്രമുഖനിജനരചിതശ്രുതിതതി പ്രണതിനു
തിശ്രുതിപ്രിതിപൂണ്ടീടുംദെവൻ ദാനവാരാതിദയാവാരിധിമഖപ
തി സുകൃതി ജനപതിനിലയൻ നിരഞ്ജനൻ നിഷ്കളൻനിരാകാര
ൻനിൎഗ്ഗുണൻനിരുപമൻ നാസ്പുഫൻ നിശ്ചലനിൎമ്മലൻനിരാ
കുലൻ നിൎമ്മമൻനിരാമയൻ നിൎവ്വികല്പകൻനിത്യൻ സത്യജ്ഞാനാ
നന്താനന്ദാമൃതാദ്വയമൂൎത്തി സച്ചിൽ ബ്രഹാത്മാസത്തമാത്രാത്മാ
പരമാത്മാ സംവിദെകാത്മാപരജ്യൊതിരാദ്യനുഹീനൻ സംവ്രത
ന്മായാമയനീശ്വരനെന്റെയുള്ളിൽ സന്തതമിരുന്നരുളീടിനനാരായ
നെൻ തൻതിരുവടിയൊടുകൂടവെധൎമ്മാത്മജൻ നിന്തിരുവടിയുടെ
ഭക്തന്മാരനുദിനം നിന്തിരുവടിതന്നെചിന്തിച്ചുവാഴുംപൊലെ നി
ന്തിരുവടിയിരുന്നരുളീടുവാനിപ്പൊ ളെന്തുകാരണമാരെധ്യാനിച്ചെന്ന
റികയി ലാഗ്രഹമുണ്ടുപാരമരുളി ച്ചെയ്യാമെംകിൽ കെൾക്കാമെന്നതെ
വെണ്ടുകാരുണ്യവാരാന്നിധ ചൊല്ലുവനംകിലതുകെട്ടാലുംപരമാ
ൎത്ഥം സ്വൎല്ലൊകനദിനരിസുതനാകിയവസുശ്രെഷ്ഠൻ അഷ്ടരാഗങ്ങളെല്ലാം
നഷ്ടമായ്ചമച്ചള്ളിലഷ്ടാംഗബ്രഹ്മചൎയ്യനിഷ്ഠയൊടനുദിനംവെദവെ
ദാംഗവെദാന്താദിശാസ്ത്രാൎത്ഥശസ്ത്ര വെദികൾമുൻപൻ വിജ്ഞാനാ
ദ്ധ്യാത്മജ്ഞാനത്തൊടും വിജയപ്രയുക്താസ്ത്രനികരതല്പത്തിന്മെൽ വി
ജിരുകരണനായ്വരമയാഗത്തൊടും സുഷുമ്നനാഡിയുടെമൂലാധാരത്തിം
കൽനി ന്നഴുന്നകുണ്ഡലിനിശക്തിയെക്കരയെറ്റി ചക്രങ്ങൾകട
ണ്ടസൌദാമിനീലതപൊലെ മുഖ്യമാംബ്രഹ്മരന്ധ്രത്തിംകൽചെന്നാ
ശുമുട്ടി ചന്ദ്രമണ്ഡലത്തിംകൽ നിന്നൊഴുകിടും സുധാ വിന്ദുക്കൾസു
ഷുമ്നയിൽവീണുകിഴ്പട്ടവന്നു മൂലാധാരം പ്രാപിച്ചുപരമാനന്ദംപൂണ്ടു
കാലദെശാവസ്ഥാദിവിസ്മൃതമനസ്സിംകൽ ധ്യെയനാമെന്നെക്കണ്ടു
ഭക്തിവിശ്വാസത്തൊടെ മായകൂടാതെ തെളിഞ്ഞെകമായ്ക്കിറഞ്ഞൊ
ക്ക പരന്നു വിളങ്ങീടും നിഷ്കളസ്വരൂപത്തെ ത്തിരഞ്ഞുസകളമാംപു
രുഷരൂപമാക്കി തന്നുടെഹൃദയത്തിലുറച്ചിളകാതെ നന്നായ്ചെൎത്തതു
മൂലമിളക്കാതിരുന്നുഞാൻ ശന്തനുതനയൻതന്നനന്തൎഭാഗത്തിംകൽ ചെ
ന്നനുരംകൂടാതെകണ്ടിരിക്കുന്നിതുമിപ്പൊൾ അന്തകാത്മസഹജാമാ
ത്യാദികളൊടെ ശന്തനുതനയനക്കാണ്മാൻപൊകെണ മിപ്പൊൾ
വൈകരുതെതുംതെരുപൂട്ടുകെന്നരുൾചെയ്തു വൈകാൎയ്യരഹിതനാമെക
നായകൻ കൃഷ്ണൻ സഹജപുരോഹിതസച്ചിവസാമന്തൌഘസഹി [ 393 ] തനായകുന്തീന്ദനനൊടുംകൂടി ദ്വിജ്ഞാപസപരിവൃതനാകിയദെവ
നജനവ്യയൻകുരുക്ഷെത്രത്തിന്നഴുനെള്ളി ഭക്തവത്സലനരുൾചെ
യ്തിതുമദ്ധ്യെമാൎഗ്ഗം പൃത്ഥ്വീന്ദ്രനായധൎമ്മപുത്രനൊടൊരെപുരാ വൃ
ത്തം ഭൂപതെതാതൻതന്നുടെനിയൊഗത്താൽ ക്ഷത്രനാശനൻ കുലചെ
യ്തിതുമാതാവിനെ തല്പരിഭവത്തിനുഭൂപതിവീരന്മാരെ കൊല്ലൊടുമുടി
ച്ചിതുമൂവെഴുവട്ടംരാമൻ ക്ഷൊണീപാലെന്ദ്രന്മാരെക്കൊനംകൊന്ന
വരുടെ ശൊണിതംകൊണ്ടുണ്ടാ യതീൎത്ഥത്തിൽസ്നാനംചെയ്തു മാന
മെറിയരാമൻപിതൃതൎപ്പണംചെയ്തുരെണുകാദെവിതന്നെത്താതനൊ
ടാശുചെൎത്താൻ അങ്ങിനെയുള്ള തീൎത്ഥമിവിടെധരാപതെ തിങ്ങിന
ശൌൎയ്യമൊടുപിന്നെയുംഭൂപാലന്മാർപിറന്നുദനുജന്മാർനിറഞ്ഞുഭൂമി
തന്നിൽ മറഞ്ഞുധൎമ്മങ്ങളും കുറഞ്ഞുകൎമ്മങ്ങളും അറുമുന്നക്ഷൌഹിണി
പ്പടയൊടവരിപ്പൊ ളറുതിവന്നാരിഹമൂവാറുദിനംകൊണ്ടെരക്തവു
മസ്ഥികളുംനിണവുംപിണവുമൊ രുത്തമാംഗാദികളും കണ്ടിതൊശി
വശിവ മത്തരായെറ്റംപൊരുതുത്തമഹയങ്ങളും ചത്തുചത്തൊക്കുമ
ലച്ചിതെല്ലൊകിടക്കുന്നു അടുത്തുഭിഷ്മരുടെശയനസ്ഥലമിനി നട
ക്കപാരിതക്കൂടന്തെരിൽനിന്നിറങ്ങെണം സാത്യകിധൎമ്മാത്മജവിദു
രവെദവ്യാസ പാൎത്ഥടാരുകമുനിഭൂദെവാദികളൊടും സാത്വികന്മാരാകു
മാത്യാദികളൊടുംകൂടി ചിൎത്തകാരുണ്യാംബുധിഭീഷ്മരെച്ചെന്നുകണ്ടുകാ
ൽ തളിരിണകൂപ്പിത്തൊഴുതുപാൎത്ഥാദിക ളാസ്ഥയാവീണുനമസ്കരിച്ചു
വണങ്ങിനാർ കാരണനായകാരുണ്യാമൃതാംബുധികൃഷ്ണൻ ധാരണാ
ദികളൊടുംകൂടിയഭിഷ്മരൊടും ചന്ദ്രികാമന്ദസ്മിതമന്ദഹാസവുംപൂണ്ടാ
നന്ദമുണ്ടാമ്മാറരുൾചെയ്തിതുമധുരമായെന്തുമാനസമൊശാരിരമൊഭ
വാനൊരുസന്താപമുണ്ടായതെന്തെന്നൊടുപറയെണംസംപ്രതിതംപു
രാനെസന്താപമടിയനു ണ്ടംപുകളുടൽതൊറുമെല്ക്കയാൽ മറ്റൊന്നില്ല
പ്രത്യഹംയമനിയമാസനപ്രാണായാമ പ്രത്യാഹാരണെധാരണാ
ധ്യാനസമാധിയാമാംഗയൊഗത്തോടുമെന്നെസ്സെവിക്കുന്നവനൊ
ടുമെസന്താപമുണ്ടാകരുതൊന്നുകൊണ്ടും അച്ഛനാംശന്തനുതന്നീടിന
വരത്തിനാത്സ്വച്ഛന്ദമൃത്യുവെല്ലാകെവലംഭവാനെന്നാൽ അദ്യാ
ദിഷൾപഞ്ചാശദ്ദിവസംവയസ്സുമു ണ്ടിദ്ദെഹമുപെഷിച്ചിട്ടെന്നൊ
ടുപിന്നെക്കൂടാം അത്രനാളെക്കുംപയ്പുംദാഹവുമാലസ്യവും ശസ്ത്രങ്ങ
ളെറ്റനൊവുംവ്രണവുംതീരുകെന്നാൻ മത്സരാദികൾദൊഷംവെർ
പെട്ടഭവാനുഞാൻ മത്സ്വരൂപത്തെയുള്ളവണ്ണംകാട്ടുവാനല്ലൊ സ്വ
ജനഹിംസയുനെന്നാൎത്തുവിഷാദമു ണ്ടജിതാത്മാവാമജാതാ
രാതിക്കകതാരിൽ അതിനു വൎണ്ണാശ്രമധൎമ്മനീതികളൊടുമിതിഹാസാ [ 394 ] ദികളുമറിയിച്ചീടവെണം മതിമാനായഭവാൻധൎമ്മനന്ദനനെന്നു മ
ധുവൈരിയുമരുൾചെയ്തിതുമധുരമാ യതസീകുസുമസമ്മിതവിഗ്രഹ
ൻതന്നൊ ടതുകെട്ടുരചെയ്തുഗംഗാനന്ദനപ്പൊൾ ചരണകരവ
ക്ഷൊരഹിതനായുള്ളവൻ തരണീരഹിതനായ്ത്തുഴഞ്ഞുവാരാന്നിധിത
രണം ചെയ്തീടെണമരനാഴികകൊണ്ടെ ന്നരുളിചെയ്യുന്നതെന്തെന്നു
ടെതംപുരാനെ സമ്മൊഹംകലൎന്നെറ്റമജ്ഞാനിയായുള്ളഞാൻ ധൎമ്മാ
ധൎമ്മാദികളും വിജ്ഞാനജ്ഞാനാദിയും എങ്ങിനെയറിയുന്നുമൂഢനാമ
ടിയനൊ ടിങ്ങിനെയരുൾചെയ്തതെന്തയ്യൊഭഗവാനെ മാധവന
തുകെട്ടുമന്ദഹാസവുംപൂണ്ടു സാദരമരുൾചെയ്തുഗാംഗെയൻതന്നൊ
ടപ്പൊൾ "മറ്റൊന്നുംനിനയാതെമത്സ്വരൂപത്തെത്തന്നെ മുറ്റുമാ
ത്മനിചിന്തിച്ചിന്നെടംകഴിയുംപൊൾ സൎവ്വജ്ഞത്വവുംനിനക്കുണ്ടാക
നാളെഞങ്ങ ളുൎവ്വീപാലകനുമായ്വരുന്നതുണ്ടുതാനും അപ്പൊഴക്കെല്ലാം
തൊന്നുമുൾപൂവിൽനിനക്കെതും തപ്പുകൂടാതയെംകിലങ്ങിനെതന്നെ
വെണ്ടു" എന്നരുൾചെയ്തുവെദവ്യാസധൌമ്യാദികളൊ ടൊന്നിച്ചുപാ
ണ്ഡവരുമായെഴുനെള്ളീനാഥൻ സന്ധ്യാവന്ദനംകഴിച്ചന്തണരൊ
ടുകൂട ചെന്താരിൽമാതുപുൽകുംബന്ധുകസമാധരൻ കുന്ദീനന്ദനന്മാ
രും സാമന്തവീരാദിയും മന്ത്രികളൊടും ദ്വിജതാപസാദികളൊടും ശന്ത
നുപുത്രൻ തന്നെക്കാണ്മാനായെഴുന്നെള്ളി സന്തൊഷംപൂണ്ടുവണങ്ങീ
ടിനാൻദെവവ്രതൻ ധൎമ്മനന്ദനാദികൾഗംഗാനന്ദനൻചര ണാം
ബുജംകണ്ടുനമസ്കരിച്ചുകൂപ്പിനിന്നാർ ധൎമ്മപുത്രൎക്കു ഗംഗാദത്തനാം
വിഷ്ണുഭക്തൻ ധൎമ്മൊപദെശംചെയ്തീടെന്നുപൊലെന്നുകെട്ടു സമ്മൊ
ദമുള്ളിൽ വളരുംമഹത്തുക്കളെല്ലാം ധൎമ്മതത്വവും ധൎമ്മരഹസ്യങ്ങളുമെ
ല്ലാം സമ്മൊഹമകന്നുപൊമ്മാറുകെൾക്കാമെന്നാത്തുന്മെഷംപൂ
ണ്ടുവന്നുനിറഭീഷ്മാന്തികെ ഭക്തവത്സലനായഭഗവാൻ നിയൊഗ
ത്താൽ ഭക്തനാംധൎമ്മാത്മജൻ ഭീഷ്മരെത്തൊഴുതുടൻ ഉപസത്തിനെ
ച്ചെയ്തുചൊദിച്ചുനൃപധൎമ്മമുപദെശിക്കെന്നരുൾചെയ്തിതുഭഗവാനും
എന്തെന്റെഭഗവാനെനിൻതിരുവടിതന്നെ കുന്തീനന്ദനൻതനിക്കു
പദെശിക്കവെണ്ടു നിൻ തിരുവടിയരുൾചെയിട്ടുകെൾക്കുന്നാകിൽ
സന്തൊഷംവരുമെല്ലൊസംശയങ്ങളുംതീരും എന്തിനിന്നരുളിചെയ്യരു
തായിന്നുകൎമ്മ ബന്ധവുമകന്നാനന്ദംവരുമെല്ലാവൎക്കും ശന്തനുപുത്ര
നെവംചൊന്നതുകെട്ടുനാഥൻമന്ദഹാസവുംചെയ്തുപിന്നെയുമരുൾചെ
യ്തു "ൟശ്വരവാക്യമായ്പൊമെത്രെ ഞാൻചൊല്ലിയാൽ ശാശ്വതധ
ൎമ്മംഭവാദൃശന്മാർചൊൽകനല്ലു വെദവാക്യങ്ങൾപൊലെനിന്നുടെ
വാക്യങ്ങളും മെദിനീ തന്നിലവ്യാഹൃതങ്ങളായ്വന്നീടും" എന്നെല്ലാമനു [ 395 ] ഗ്രഹിച്ചാജ്ഞയെച്ചെയ്തനെരം നന്നായിത്തളിരിതാത്മാവുശാന്ത
നവനും സ്വധൎമ്മംമുൻപിലറിയൊണ്ടുന്നതെന്നൊൎത്തുടൻ മുതിൎന്നരാ
ജധൎമ്മംചൊദിച്ചുയുധിഷ്ഠരൻ പരമൊധൎമ്മൊരാജാവിതിവെദജ്ഞ
ന്മാരു മുരചെയ്യുന്നാരതുകാരണംഗംഗാദത്തൻ ഉരചെയ്തിതുരാജധ
ൎമ്മപ്പെരുമാളുരചെയ്തിന്നെളുതല്ലിനിക്കവയെല്ലാംരാജാവിനെ
ല്ലായിലുംപരമമായധൎമ്മം വ്യാജമെന്നിയെയുള്ളപരിപാലനമെല്ലൊ
അതിനുവിരൊധികളായുള്ളശത്രുക്കളെ വധവൂംചെയ്തുനന്നായ്പരിപാ
ലിച്ചീടെണം ദുഷ്ടരായമധൎമ്മിഷ്ഠന്മാരായുള്ളൊനെ നഷ്ടമായമ
ച്ചു ധൎമ്മിഷ്ഠന്മാരായുവീടും ശിഷ്ടവഴിപൊലെ രക്ഷിച്ചുദിനം
തൊറും പുഷ്ടിയുംനിജവിഷയത്തിംകൽ വളൎത്തുസ ന്തുഷ്ടരായ്പുത്ര
മിത്രകളത്രാദികളൊടും ഇഷ്ടന്മാരായ നീജസെവകജനത്തൊടും ഭൃ
ത്യസാമന്തപുരൊഹിതസത്ഭടരൊടും വൃത്തവാന്മാരാമമാത്യപ്രധാന
ന്മാരൊടുംശുദ്ധരാംഗണി കലെഖകന്മാരൊടുംസദാസത്വനചാരികളായു
ള്ളചാരന്മാരൊടും ശക്തരായുള്ള സെനാനായകന്മാരൊടുമത്യുത്തമന്മാ
രായ്മെവും നായുംപ്രാഡ്വിപാകന്മാരൊടും ശുദ്ധചെതസാപരിപാലിച്ചുമ
ഹിതലം ശുദ്ധാന്തത്തീങ്കൽസുഖിച്ചിരുന്നിടെണംനൃപൻ സമസ്ത
പ്രാണികൾക്കും വിഷയെന്ദ്രിയദെഹ സമത്വമുണ്ടെങ്കിലുംനൃപ
ശാസനയാലെ ഭവനരനാകുലതരമായ്വൎത്തിക്കെണ മവനീശ്വരൻ
ജഗൽപ്രത്യക്ഷെശ്വരനെല്ലൊ ബ്രഹ്മവക്ത്രത്തിംകൽനിന്നുത്ഭവി
ച്ചിതുവിപ്രൻ കൎമ്മങ്ങളാറുണ്ടവനറികയുധിഷ്ഠിര അദ്ധ്യയനവുമ
ദ്ധ്യാപാനവുംയജനവും ഭദ്രയാജനവുംദാനപ്രതിഗ്രഹങ്ങളും ആ
റുംചൊല്ലവനഹമറിവാൻതക്കവണ്ണം വെറെനീകെട്ടുകൊൾകവി
പ്രഷൾകൎമ്മമെല്ലാം വെദങ്ങൾപഠിക്കയുംപഠിപ്പിക്കയുംപര മാദ
രവൊടുയജ്ഞംചെയ്യുകയുംചെയ്യിക്കുക യും ദാനംചെയ്കയുംദാതാൻപരി
ഗ്രഹിക്കയുംഇങ്ങിനെഷൾക്കൎമ്മങ്ങളുള്ള ഭൂദെവന്മാൎക്കുമംഗലംനൽകി
കിടുവാനാശ്രമംനാലുണ്ടെല്ലൊ എന്നതിൽ ബ്രഹ്മചാരിമുൻപിലെതന്നെ
വെദംനന്നായിപ്പഠിക്കണമാചാൎയ്യകുലംപ്രാപിച്ചന്നന്നു ഭിക്ഷ
യെറ്റുഗുരുവിൻകാക്കൽനൽകി തന്നിയൊഗത്താല്വൃത്തികഴിച്ചൊ
രൊരൊതരം സന്ധ്യാവന്ദനംകഴിച്ചഗ്ന്യുപസ്ഥാനംചെയ്തു സന്തത
മാചാൎയ്യൻ തന്നന്തികെവസിക്കെണം ഭക്തിപൂണ്ടനുശയനാസനാ
ദിയുംവെണം നിത്യവുംബ്രഹ്മചൎയ്യചിഹ്നവുംധരിക്കെണം സുമുഹൂ
ൎത്തംകൊണ്ടുപനിച്ചനാൾമുതൽ പിന്നെ ക്രമമൊത്തൊരൊവ്രതംവ
ഴിയെകഴിക്കെണം ആചാൎയ്യശുശ്രൂഷയുംചെയ്യെണം നീരാശയാ
സ്വാചാരനിരതനായിങ്ങിനെഗുരുഭക്ത്യാ ഗൊത്രവുംപ്രവരവുംശാ [ 396 ] ഖയുംചരണവു മൊൎത്തുതത്തൽപ്രൊക്താനുഷ്ഠാനങ്ങളൊടുകൂടി വി
ദ്യകൾപതിനെട്ടും പഠിച്ചുപിന്നെസ്സമാ വൎത്തനംചെയ്വുഗൊദാനം
കഴിഞ്ഞനന്തരംനാലുവെദവുമതിനംഗങ്ങളാറുംപിന്നെ നാലുപാംഗ
ങ്ങളുപവെദങ്ങൾനാലുംനന്നായഭ്യസിച്ചാചാൎയ്യനുദക്ഷിണചെയ്താ
ൽപിന്നെയപ്പൊഴെമുദാ ഗൃഹസ്ഥാശ്രമംകയ്ക്കൊള്ളെണം മറ്റു
ള്ളാശ്രമങ്ങൾ മൂന്നിന്ദമാധാരമെല്ലാമുറ്റുംഗൃഹസ്ഥാശ്രമമെന്നറിഞ്ഞ
നുദിനം ഇഷ്ടയായനുരൂപയാകിയഭാൎയ്യയൊടുംതുഷ്ടനായ്പഞ്ചയജ്ഞാദി
കളുംചെയ്തുനിത്യം സന്ധ്യാനുഷ്ഠാനാദിയുംവഴിയെചെയ്തുകൊണ്ടു സ
ന്തതികൊണ്ടുപിതൃക്കൾക്കുള്ള കടംതീൎത്തു പുത്രന്മാൎക്കെല്ലാമൊക്കെഷൊ
ഡശക്രിയയുപത്രികളെയുംകൊടുത്താത്മജന്മാരെകൊണ്ടു പുത്രപു
ത്രാൎത്ഥം വിവാഹാദികൾചെയ്യിപ്പിച്ചു നിത്യവുംപിതൃപൂജകൊണ്ടു
ദെവകൾക്കെല്ലാം തൃപ്തിയുംവരുത്തിക്കൊണ്ടതിഥിപൂജകളും ഭക്തിപൂ
ണ്ടന്തഃകരണപ്രസന്നതയൊടും ഗൃഹസ്ഥാശ്രമംനന്നായ്രക്ഷിച്ചുവ
ഴിപൊലെമഹത്വമെറുംവാനപ്രസ്ഥനായ്ചമയെണം പത്നിയെപുത്ര
ന്മാരെഭരമേല്പിച്ചെംകിലും പത്നിയുംതാനുംകൂടിപൊകിലുംകണക്കെ
ല്ലൊപത്നിക്കുരജസ്സടങ്ങീടിനാൽ വനത്തിംക ലഗ്നിയെമനസ്സിങ്ക
ലാവഹിച്ചാകിലുമാം ക്ഷെത്രൊപവാസാദിയും പ്രദക്ഷിണാദിയും
തീൎത്ഥസ്നാനാദിയുംഞ്ചെയ്ത രണ്യംതന്നില്വാണുദെഹത്തെത്ത്യജി
ക്കിലുമാ മതെന്നിയെപിന്നെ മൊഹത്തെയൊടുക്കി സ്സന്യാ
സം കൊള്ളുകിലുമാം നിത്യവുംചിത്തംവിഷയത്തിംങ്കൽ വിരക്ത
മാ യ്നിത്യാനിത്യാദിവിവെകത്തൊടുമാചാൎയ്യനെ ഭക്ത്യാവന്ദിച്ചുശു
ശ്രൂഷിച്ചുചൊദിച്ചിടുമ്പൊൾ നിത്യമാകുന്നതാത്മാവനിത്യംപ്രപ
ഞ്ചമെന്നുത്തമനായ ഗുരുവുപദെശിക്കുമെല്ലൊ വെദാനുശ്രവണ
വുംചെയ്തുപനിഷത്തുകൾ വെദാന്തംവരുവതിനഭ്യസിച്ചാചാൎയ്യൻ
തൻ പാദാന്തപരിചരിച്ചാനന്ദംവരുവാനാ യ്പാപാന്തംവരുത്തുന്ന
തത്വമസ്യാദിവാക്യം ബൊധാൎത്ഥംധരിച്ചുടനഷ്ടാംഗയൊഗത്തൊ
ടുംഭെദാൎഭ്രമംതീൎന്നുമൊക്ഷവുംപ്രാപിച്ചിടാം ക്ഷത്രിയൻപിന്നെ
ബ്രഹ്മബാഹുജനവന്നുകൎമ്മത്രയംതന്നയുള്ളുകെൾക്കെടൊയുധിഷ്ഠി
രവെദമൊതുകയുമാം യാഗവുംചെയ്യാമെല്ലൊ സാദരംയഥാപാത്രംദാ
നവും ചെയ്യാമെടൊമെദിനിശ്വരനായാലഭിഷെകംചെയ്യെണം മെ
ദിനിപമഹിനിജ്ജരമുനീന്ദ്രന്മാർ സമുദ്രദിവ്യനദിതീൎത്ഥപുഷ്ക്കരം
രത്ന മമുഴ്ത്തിടിനകലശങ്ങളിൽനിറച്ചുടൻ മണിമന്ത്രൗഷധങ്ങൾ
കൊണ്ടുപുജിച്ചുനാനാ മണിശൊഭിതമകുടാദിഭൂഷണംപൂണ്ടു ശംഖ
ദൂന്ദുഭിപടഹാദിവാദ്യങ്ങളൊടുംകിംകരഭൃത്യാമാത്യമന്ത്രി ചാരന്മാരൊടും [ 397 ] അന്തികെപുരൊഹിതൻതന്നൊടുകൂടചെൎന്നു ചെന്തഴവെഞ്ചാമരംവെ
ൺ്കൊറ്റക്കുടയൊടും ആലവട്ടവുംകൊടികൊടിക്കൂറകളൊടും ആന
തെർകുതിരകാലാളായപടയൊടും സെനാനായകന്മാരാം വിരന്മാരൊ
ടുംചെൎന്നുരത്നസിംഹാസനത്തിന്മെലാമ്മാറിരുന്നുടൻ പത്നിയെവാ
മഭാഗെചെൎത്തഭിഷിക്തനാകയാൽശത്രുക്കൾ വരായ്വതിന്നായൊരുകൊ
ട്ടചമച്ചുത്തുമരാജഗൃഹംമദ്ധ്യെതീൎക്കയുംവെണം ഭിത്തികൾ തൊറുംദി
വ്യമൂൎത്തികളുടെരൂപംചിത്രമായെഴുതിവെന്മാളികളുംവെണംപൎവ്വത
വനജലപൂൎണ്ണവാഹിനിവെണംപൊയ്വഴികുഴിയന്ത്രപ്പാലങ്ങൾകിട
ങ്ങുകൾ അളവില്ലാതെവെള്ളംനിറഞ്ഞകിണറുകൾ കുളവുംനാനാവ
ൎണ്ണംമരുവും ഗൃഹങ്ങളുംഅരയാല്പെരുന്തെരുവുദ്യാനംനടക്കാവുംകരി
കൾകുതിരകൾക്കുള്ള പന്തികൾവെണം വളഞ്ഞമതില്ക്കെല്ലാംമമ്പറെ
ണുകൾവെണം വിളങ്ങീടിനസഭാതലവുമാസ്ഥാനവുംമന്ത്രശാല
കളൊടുനാടകശാലകളുംചന്ത മാടന്തപുരംചന്ദ്രികാംകണങ്ങളുംസൂത
മാഗധവന്ദസ്തുതിപാഠകചാരദൂതഗായകകുശിലവസെവകഗൃഹംന
ൎത്തകീയുക്തന്മാരാനൎത്തകപ്രവരന്മാർചിത്തകൌതുകത്തൊടുവസി
ക്കുംഗ്രഹങ്ങളും നിറഞ്ഞപുരിതന്നിൽതെളിഞ്ഞുവസിക്കെണംനിറന്ന
ജനങ്ങളുമരികെമെവിടെണംനിത്യവുംസാമദാനഭെദഭദ്രങ്ങൾകൊ
ണ്ടുശത്രു മിത്രൌദാസീനന്മാരെയുംവശത്താക്കിവെച്ചുകൊണ്ടുപായങ്ങ
ൾനാലിനുമുള്ളഭെദം നിശ്ചയിച്ചറിഞ്ഞുതൻമന്ത്രികൾചൊല്ലുവണ്ണം
ചൊല്ലിയനയങ്ങളാറും ക്രമംപിഴയാതെതുല്യതെജസാപതുക്കെപ്രവൃ
ത്തിച്ചീടെണംസന്ധിയുംവിഗ്രഹവും യാനവുമാസവുമന്തരാന്ത
രാപുനരന്തരാവിരഹിതംപ്രവൃത്തിക്കെണംദ്വൈതി ഭാവവുംതിരയെ
ണംനിവൃത്തിക്കെണംപുനരാശ്രയപൂൎവ്വമെടൊനാലുപായങ്ങൾകൊ
ണ്ടുമാറുനീതികൾകൊണ്ടുംകാലമെശാവസ്ഥാനന്ദരൂപമായ്പ്രവൃത്തിച്ചുശ
ത്രുഭൂപാ ലന്മാരെജ്ജയിച്ചുഭൂമണ്ഡലംഹസ്തസംസ്ഥിതമാക്കിശ്ശിക്ഷി
ച്ചുരക്ഷിക്കെണംഅശ്വമെധാദിയായയജ്ഞങ്ങളെല്ലാംചെയ്തു വിശ്വ
വുംതന്റെകീൎത്തികൊണ്ടുടൻ പരത്തെണംധനധാന്യാദികളുംബ്രാഹ്മ
ണൎക്കനുദിനംമനസാകനിഞ്ഞുനൽകീടെണം വിഷ്ണുഭക്ത്യാരാത്രിയിൽ
ചരമയാമാദിക്കുനിദ്രയുണൎന്നാസ്ഥയാസണ്ഡ്യെപസ്നാനാദികളെല്ലാം
ചെയ്തുമൃഷ്മായ്പുരൊഹിതപുത്രസെവകപ്രമുഖെഷ്ടന്മാരൊടുംകൂടിഭൊ
ജനം കഴിച്ചുടൻവെഗെനഭൂപാലനെക്കാണ്മാൻവന്നവൎക്കെല്ലാംവെ
ഗെനകാണ്മാൻ തക്കവണ്ണമാസ്ഥാനംപുക്കുസഭ്യന്മാരൊടും ചെന്നു
ധൎമ്മധൎമ്മങ്ങൾ ചിന്തിച്ചെപ്പൊഴും വിനീതനായപ്രിയംപറയാതെകൃ
ത്യാകൃത്യങ്ങളറിഞ്ഞുത്തമചിത്തന്മാരാം വിദ്വാന്മാരൊടുനിരൂപിച്ചൊ [ 398 ] ന്നുംപിഴയാതെസത്യമായ്പ്രിയഹിതമായതിമധുരമായ്ഹൃദ്യമായ്ഗംഭീരമായീ
ടിനവാക്കുകളും അപല്പശബ്ദംകൊണ്ടനല്പാൎത്ഥമായെല്ലാവനുമുൾപൂവുവി
രിയുമാറാശുസന്തുഷ്ട്യാചൊല്ലിസകലജനത്തെയുംതങ്കലെരഞ്ജിപ്പിച്ചു
നിഖിലഭൊഗമനുഭവിച്ചുസുഖിച്ചെറ്റം ആശ്രിതന്മാരിൽഞാനുമൊരു
ത്തനെന്നുകല്പിച്ചീശ്വരാൎപ്പണബുദ്ധ്യാകൎമ്മങ്ങളെല്ലാം ചെയ്തുവൃദ്ധനാ
യിടൂന്നെരംധൎമ്മത്തരക്ഷിപ്പാനായ്പുത്രനെയഭിഷെകംചെയ്യെണംമടി
യാതെ സമസ്തപദാൎത്ഥവുംത്യജിച്ചുമനസ്സിങ്കൽസമത്വബുദ്ധ്യായൊ
ഗംധരിച്ചു വസിച്ചുടൻ ത്യജിച്ചിടെണംദെഹംപരമാത്മാനിചെന്നു
ഭുജിച്ചിടെണം പരമാനന്ദമജാരാതെ ബ്രഹ്മൻതന്നുരുവിങ്കൽനിന്നു
ണ്ടായിതുവൈശ്യൻ കൎമ്മങ്ങൾമിക്കവാറുംമൂന്നുമുണ്ടവനെടൊപശുപാ
ലനംകൃഷിവാണിഭമിവയെല്ലാ മശുഭമണയാതെചെയ്യണമൂരജൻ
താൻദ്രവ്യമുണ്ടാക്കിടെണംമറ്റുള്ളവൎണ്ണികൾക്കു സൎവ്വകൎമ്മങ്ങൾക്കു
മുരുവ്യനെന്നറികനി—ബ്രഹ്മൻതന്നംഘ്രിജാതനായതുശൂദ്രനെല്ലൊ
കൎമ്മങ്ങളവനെതുമില്ലെല്ലൊനിരൂപിച്ചാൽ ദാസനായ്ദ്വിജകുലപാദ
സെവയുംചെയ്തുവാസനയാലെതെഷാവൃത്തിയും കഴിക്കെണംബ്രാ
ഹ്മാണാജ്ജയായജ്ഞപശുഹിംസയുംചെയ്താൽ കാര്യമായുള്ളതൊക്കെ
സാധിക്കുമനുഗ്രഹാൽ രാജാവിനൊടുവൃത്തിക്കൎത്ഥവും വാങ്ങിപുന
രാജിയിൽമരിക്കയുംകൊൽകയുംചെയ്യാമെല്ലൊ നെരൊടെചതിയാ
തെചെയ്തുവൃത്തിയുംകഴിച്ചാരൊടുമൊരുവൈരംകൂടാതെപരിചരി ച്ചാ
രണക്കൊരുദു:മുഖംകാണുമ്പൊളതുതീൎപ്പാൻ പ്രാണത്യാഗത്തെച്ചെയ്തു
സൽഗതിലഭിക്കെണംപ്രാണിസ്തൊമത്തെപ്പാലിച്ചീടെണം വിശെ
ഷിച്ചും മന്ത്രമുച്ചിരിയാതെശ്രാദ്ധവുമൂട്ടിടെണംതന്ത്രവുംകാട്ടീടെണ മ
ന്തരാത്മനിഭക്ത്യാഅക്ഷരാനഭിജ്ഞത്വമജ്ഞത്വംമൂഡത്വവു മക്ഷര
വ്യക്തി വിഹിനാലാപങ്ങളുമെല്ലാം ശൂദ്രനുഭാഗിനെയൻപിണ്ഡക
ൎത്താവായതുശ്രദ്രനുഗതി വരുത്തീടുവാനെളുതെല്ലൊ സ്ത്രീധൎമ്മമിക്ക
വാറും ശൂദ്രധൎമ്മത്തെപ്പൊലെഭെദവുംപെരികയില്ലറികയുധിഷ്ടരശ്രെ
ണിധൎമ്മങ്ങൾപറഞ്ഞിടുവാൻകാലമ്പൊര വാണിഭംഗിയുമിനിക്കി
ല്ലല്ലൊചൊല്ലീടുവാൻധൎമ്മപുത്രൎക്കുരാജധമാശ്രിച്ചുഭീഷ്മർ നിൎമ്മല
ൻപിന്നെവൎണ്ണാശ്രമധത്തെച്ചൊന്നാൻ പിന്നെസ്സംകീൎണ്ണധ
ൎമ്മങ്ങളെയുമറിയിച്ചു പുണ്യവാൻപിന്നെശ്രെണിധൎമ്മവുമറിയിച്ചു
ദുൎബ്ബലനായനൃപൻതന്നൊടുയുദ്ധത്തിനകെപ്പെറും പ്രബലനായീടിന
നൃപശ്രഷ്ഠൻഭാവിച്ചുവരുന്നെരം തന്റെധൎമ്മമെവമെന്നെ
ല്ലാമറിയിച്ചിതുദെവവ്രതൻമാരാരൊതമിതിഹാസങ്ങൾ കൊ
ണ്ടുപുനരാരൊനയങ്ങൾസസ്യാദികളിയിച്ചു രണ്ടില്ലംതന്നി [ 399 ] ൽവന്നുജനിച്ചുമരിച്ചിടും കണ്ഠഭാവവുംകണ്ടിൽ വീഴുന്നപ്രകാരവും
ഇണ്ടൽപൊമ്മാറുഒന്ധധാരിജനൊടുചൊന്നാൻ ഇങ്ങിനെഭീഷ്മ
രഭപാക്കൽനിന്നുധൎമ്മജനൃപൻ മംഗലരാജധൎമ്മംകെട്ട കൂടിയവാറെ
പാൎത്ഥിവൻഭീഷ്മർസംകാശത്തിങ്കൽനിന്നുപൊയി രാത്രിയിൽവിദൂ
രപഞ്ചമന്മാരായ്മെവിടുംഭ്രാതാക്കളൊടുംകൂടിസ്സാദരം നിരൂപിച്ചാസൊദ
രന്മാൎക്കുമൊക്ഷധൎമ്മത്തെക്കെൾപ്പാനിപ്പൊൾ ചിന്തിച്ചാലധികാര
മുണ്ടൊയില്ലയൊനിങ്ങൾ ക്കന്തരമന്തക്കരണത്തിനെനതാനമുണ്ടൊ
ബന്ധമൊക്ഷങ്ങളുടെകാരണം ചൊദിച്ചപ്പൊൾ അന്ധകാരങ്ങള
കുന്നൊരുസൊദരന്മാരും ഉത്തരംപറഞ്ഞുകെട്ടപ്പൊളറിയായി ചി
ത്തശുദ്ധിയുംതെഷാംഭക്തിയുംവിശ്വാസവും മൊക്ഷധൎമ്മത്തെക്കെ
ൾപ്പാനധികാരികളിവർ സാക്ഷാൽജ്ഞാനികളെന്നതറിഞ്ഞുധൎമ്മപു
ത്രർപിറ്റന്നാളെതിരവെഭീഷ്മർസന്നിധിപുക്കുമുറ്റിടും ഭക്ത്യാമൊ
ക്ഷധൎമ്മങ്ങൾചൊദ്യംചെയ്തു രജധൎമ്മങ്ങൾക്കും മുൻപിലെ
മൊക്ഷധൎമ്മംരാജാവിന്നറികയിലാശപൂണ്ടിരിക്കുന്നു ശന്തനുപുത്ര
നടുത്തിരിക്കുന്നിതുചിന്തിച്ചാൽപിന്നെയാരുംചൊല്ലുവാനില്ല
യെല്ലൊ ഗാംഗെയനുള്ളപ്പൊഴെകെട്ടുകൊള്ളണമെല്ലൊസാംഗമാം
മൊക്ഷധൎമ്മം പിന്നെയില്ലാരുംചൊല്വാൻ കെൾക്കെണ്ടതെല്ലായി
ലുംയെല്ലൊ മൊക്ഷധൎമ്മങ്ങൾനൂനം ഓൎക്കുമ്പൊളറിഞ്ഞുകൂടാത്തതുംമൊക്ഷ
ധൎമ്മജനുജാത്മജനുടെ പിറ്റന്നാൾമറ്റൊരുത്തൻ തന്നൊടുചൊതി
ച്ചറിവാനുപായവുമില്ലസ്വൎന്നഭിസുതനുള്ളപ്പൊഴെകൾക്കിലെയുള്ള
എന്നിട്ടുനടെത്തുന്നെകെക്കെണ്ടിട്ടിരിക്കുന്നുതന്നുടെധൎമ്മമറിയാ
തെമറ്റൊന്നുമുൻപെ ധന്യന്മാരാട്ടുചൊദിക്കുന്നതുംയൊഗ്യമല്ല എ
ന്നാൽഞാൻ രാജധൎമ്മമാക്കികെട്ടാരുനടെ വന്ദിച്ചുമൊക്ഷധൎമ്മം
ചൊദിപ്പിതെന്നാൎത്തുള്ളിൽമുരുപ്പാടുരാജധൎമ്മമൊക്കവെകെട്ടവാറെ
പ്പിൽപ്പൊടുമൊക്ഷധൎമ്മംചൊദിച്ചു യുധിഷ്ഠിരൻ അന്നെരംഭീഷ്മർധ
ൎമ്മപുത്രൎക്കുമൊക്ഷധൎമ്മംതന്നൊടുചൊൽവാൻതുടങ്ങുന്നതിൻ മുൻപെ
തന്നെമൊക്ഷധൎമ്മളെല്ലാമനുഷ്ഠിക്കുന്നവന്റെ സാക്ഷാലുള്ളൊ
രുപരികൎമ്മങ്ങളറിയിച്ചു— ചൊല്ലിനാൻപിന്നെപ്രഹാണൊപായം
തന്നെശിഘം ചൊല്ലിനാൻപുനരപരിഗ്രഹനിടവദവും പ്രജ്ഞയും
യഥാലബ്ധവൃത്തിയുംദൈഷികത്വം വിജ്ഞാനമെന്നിവറ്റെയൊക്ക
വെയറിയിച്ചു ചൊല്ലെഴമുപൊൽഘാതനന്നായുമറിവാനായ്ചൊ
ല്ലിനാൻ ഭൃഗുഭരദ്വാജദ്വാജസംവാദംകൊണ്ടെ പിൽപാടുമൊക്ഷധ
ൎമ്മംചൊല്ലുവാനാരംഭിച്ചു ശില്പമായൊന്നുമൻപകൊപാഖ്യാനം
കൊണ്ടല്ലൊം വെദംഖ്യമായൊട്ടുള്ളൊരക്ഷരാശിയുടെദൂദാൎത്ഥംനിയ [ 400 ] വെദഭ്യാസരൂപമായുള്ളാനന്ദധൎമ്മത്തെയുമെപ്പെരുമറിയിച്ച സാന
ന്ദം യുധിഷ്ഠിരൻതന്നൊടുദെവവ്രതൻ നിൎമ്മലന്മനുബൃഹസ്പതിസം
വാദംകൊണ്ടുകൎമ്മണാംഫലസ്വരൂപത്തെയും പുനരപി കരുതിജ്ഞാന
സ്വരൂപത്തെയുമറിയിച്ചുപരമാത്മ സ്വരൂപമഖിലമരുൾ ചെയ്തുവാ
ഷ്ണെയൊപാഖ്യാനംകൊണ്ടുമൊക്ഷൊപായത്തെച്ചൊല്ലി വാഷ്ണെയ
നായകൃഷ്ണൻ തൻതിരുവുള്ളത്താലെ ജയമാംശുകാനുപ്രശ്നംകൊ
ണ്ടുപൂൎവ്വൊക്തങ്ങളായുള്ളമൊക്ഷധൎമ്മം വിസ്തരിച്ചറിയിച്ചഗാംഗെ
യനൊരൊതരമിതിഹാസങ്ങൾകൊണ്ടു സാംഖ്യമാം യൊഗത്തെയും
സംക്ഷെപീച്ചറിയിച്ചു ബുദ്ധിമാനായധൎമ്മപുത്രരാടഥഭിഷ്മർ വി
സ്തരിച്ചുചെയ്തുസാഖ്യയൊഗങ്ങളെല്ലാം സാധനഫലസ്വരൂപപ്ര
കാരങ്ങളൊടും സാധുലൊകാഢ്യനൊടും ഗാംഗെയനറിയിച്ച വന്ദിച്ചു
സാംഖ്യ യൊഗം തന്നിലെവിശെ ഷവും വസിഷ്ഠാകനാളാഖ്യജനക
സംവാദത്താൽപിന്നെയുംയാജ്ഞവല്ല്യ ജനകസംവാദത്താൽ തന്ന
ബുദ്ധപ്രബുദ്ധബുദ്ധ്യാമാനന്മാരുടെ ഭെദവുംസ്വരൂപവും സംക്ഷെ
പിച്ചറിയിച്ചു ബൊധിപ്പാനതുപിന്നെവിസ്തരിച്ചറിയിച്ചു തദനുദെ
വപ്രതന്ധൎമ്മജനൊടുശുക പതനംകൊണ്ടശുകൊല്പത്തിയു മറിയി
ച്ച ശ്രീവെരവ്യാസൻപൊക്കൽ നിന്നുശ്രീശുകനുള്ള കെവലജ്ഞാന
പ്രാപ്തികൊണ്ടുള്ള മൊക്ഷപ്രാപ്തി എന്നിവയറിയിച്ചനെരംപി
ന്നെയുംഭീഷ്മർമന്നവനായധൎമ്മനന്ദനറിയിച്ചു കുണ്ഠത നീക്കിപ്പി
ന്നെശ്രീമന്നാരായണിയം കൊണ്ടറിയിച്ചു പഞ്ചരാത്രിസിഡാന്തമെ
ല്ലാം നാനാസിദ്ധന്തമെല്ലാമെകനിഷ്ഠകൾതന്നെ താനുമെങ്കിലും
പ്രധാനം വെദങ്ങൾക്കതും ഉഞ്ഛവൃത്യുപാഖ്യാനം കൊണ്ടറിയിച്ചുഭീ
ഷ്മർ കിഞ്ചിൽസംശയംധൎമ്മനന്ദനനുണ്ടാകായ്വാൻ ഇങ്ങിനെചൊ
ല്ലിപതിനെട്ടുപൎവ്വങ്ങളിൽവെച്ചം ഗിയായിരുന്നൊശാന്തി പൎവ്വ
ത്തെയെല്ലാം തതതല്പൂൎവ്വഭാഗംകൊണ്ടുഭൂപാലധൎമ്മ മുത്തരഭാഗംകൊ
ണ്ടുമൊക്ഷധൎമ്മവുമെല്ലാംകെവലംബ്രഹ്മപ്രതിവാദ്യമാം ശാന്തിപ
ൎവ്വം കെവലംജ്ഞാനപ്രദമായിരിപ്പൊന്നാകയാൽ വെദാന്തപ്രകര ക
നെമത്യന്തംരഹസ്യമിതീദൃശംചൊല്ലീടുകിൽ നിന്ദിക്കംമഹാജനംചൊ
ല്ലരുതുപനിൎത്ഥ പാക്യാമമെല്ലാവനു മില്ലകില്ലതിനാൽ ഞാനിങ്ങി
നെചൊന്നെനെന്നു ചൊല്ലിനാൾകിളിമകൾമെലെട മിനിക്കഥ
ചൊല്ലവൻ വെണമെങ്കിലെന്നല്ലാംപറഞ്ഞിതു.

ശാന്തിപൎവ്വംസമാപ്തം.