താൾ:CiXIV280.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൮൭

തനായകുന്തീന്ദനനൊടുംകൂടി ദ്വിജ്ഞാപസപരിവൃതനാകിയദെവ
നജനവ്യയൻകുരുക്ഷെത്രത്തിന്നഴുനെള്ളി ഭക്തവത്സലനരുൾചെ
യ്തിതുമദ്ധ്യെമാൎഗ്ഗം പൃത്ഥ്വീന്ദ്രനായധൎമ്മപുത്രനൊടൊരെപുരാ വൃ
ത്തം ഭൂപതെതാതൻതന്നുടെനിയൊഗത്താൽ ക്ഷത്രനാശനൻ കുലചെ
യ്തിതുമാതാവിനെ തല്പരിഭവത്തിനുഭൂപതിവീരന്മാരെ കൊല്ലൊടുമുടി
ച്ചിതുമൂവെഴുവട്ടംരാമൻ ക്ഷൊണീപാലെന്ദ്രന്മാരെക്കൊനംകൊന്ന
വരുടെ ശൊണിതംകൊണ്ടുണ്ടാ യതീൎത്ഥത്തിൽസ്നാനംചെയ്തു മാന
മെറിയരാമൻപിതൃതൎപ്പണംചെയ്തുരെണുകാദെവിതന്നെത്താതനൊ
ടാശുചെൎത്താൻ അങ്ങിനെയുള്ള തീൎത്ഥമിവിടെധരാപതെ തിങ്ങിന
ശൌൎയ്യമൊടുപിന്നെയുംഭൂപാലന്മാർപിറന്നുദനുജന്മാർനിറഞ്ഞുഭൂമി
തന്നിൽ മറഞ്ഞുധൎമ്മങ്ങളും കുറഞ്ഞുകൎമ്മങ്ങളും അറുമുന്നക്ഷൌഹിണി
പ്പടയൊടവരിപ്പൊ ളറുതിവന്നാരിഹമൂവാറുദിനംകൊണ്ടെരക്തവു
മസ്ഥികളുംനിണവുംപിണവുമൊ രുത്തമാംഗാദികളും കണ്ടിതൊശി
വശിവ മത്തരായെറ്റംപൊരുതുത്തമഹയങ്ങളും ചത്തുചത്തൊക്കുമ
ലച്ചിതെല്ലൊകിടക്കുന്നു അടുത്തുഭിഷ്മരുടെശയനസ്ഥലമിനി നട
ക്കപാരിതക്കൂടന്തെരിൽനിന്നിറങ്ങെണം സാത്യകിധൎമ്മാത്മജവിദു
രവെദവ്യാസ പാൎത്ഥടാരുകമുനിഭൂദെവാദികളൊടും സാത്വികന്മാരാകു
മാത്യാദികളൊടുംകൂടി ചിൎത്തകാരുണ്യാംബുധിഭീഷ്മരെച്ചെന്നുകണ്ടുകാ
ൽ തളിരിണകൂപ്പിത്തൊഴുതുപാൎത്ഥാദിക ളാസ്ഥയാവീണുനമസ്കരിച്ചു
വണങ്ങിനാർ കാരണനായകാരുണ്യാമൃതാംബുധികൃഷ്ണൻ ധാരണാ
ദികളൊടുംകൂടിയഭിഷ്മരൊടും ചന്ദ്രികാമന്ദസ്മിതമന്ദഹാസവുംപൂണ്ടാ
നന്ദമുണ്ടാമ്മാറരുൾചെയ്തിതുമധുരമായെന്തുമാനസമൊശാരിരമൊഭ
വാനൊരുസന്താപമുണ്ടായതെന്തെന്നൊടുപറയെണംസംപ്രതിതംപു
രാനെസന്താപമടിയനു ണ്ടംപുകളുടൽതൊറുമെല്ക്കയാൽ മറ്റൊന്നില്ല
പ്രത്യഹംയമനിയമാസനപ്രാണായാമ പ്രത്യാഹാരണെധാരണാ
ധ്യാനസമാധിയാമാംഗയൊഗത്തോടുമെന്നെസ്സെവിക്കുന്നവനൊ
ടുമെസന്താപമുണ്ടാകരുതൊന്നുകൊണ്ടും അച്ഛനാംശന്തനുതന്നീടിന
വരത്തിനാത്സ്വച്ഛന്ദമൃത്യുവെല്ലാകെവലംഭവാനെന്നാൽ അദ്യാ
ദിഷൾപഞ്ചാശദ്ദിവസംവയസ്സുമു ണ്ടിദ്ദെഹമുപെഷിച്ചിട്ടെന്നൊ
ടുപിന്നെക്കൂടാം അത്രനാളെക്കുംപയ്പുംദാഹവുമാലസ്യവും ശസ്ത്രങ്ങ
ളെറ്റനൊവുംവ്രണവുംതീരുകെന്നാൻ മത്സരാദികൾദൊഷംവെർ
പെട്ടഭവാനുഞാൻ മത്സ്വരൂപത്തെയുള്ളവണ്ണംകാട്ടുവാനല്ലൊ സ്വ
ജനഹിംസയുനെന്നാൎത്തുവിഷാദമു ണ്ടജിതാത്മാവാമജാതാ
രാതിക്കകതാരിൽ അതിനു വൎണ്ണാശ്രമധൎമ്മനീതികളൊടുമിതിഹാസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/393&oldid=185683" എന്ന താളിൽനിന്ന് ശേഖരിച്ചത്