താൾ:CiXIV280.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൮ ശാന്തി

ദികളുമറിയിച്ചീടവെണം മതിമാനായഭവാൻധൎമ്മനന്ദനനെന്നു മ
ധുവൈരിയുമരുൾചെയ്തിതുമധുരമാ യതസീകുസുമസമ്മിതവിഗ്രഹ
ൻതന്നൊ ടതുകെട്ടുരചെയ്തുഗംഗാനന്ദനപ്പൊൾ ചരണകരവ
ക്ഷൊരഹിതനായുള്ളവൻ തരണീരഹിതനായ്ത്തുഴഞ്ഞുവാരാന്നിധിത
രണം ചെയ്തീടെണമരനാഴികകൊണ്ടെ ന്നരുളിചെയ്യുന്നതെന്തെന്നു
ടെതംപുരാനെ സമ്മൊഹംകലൎന്നെറ്റമജ്ഞാനിയായുള്ളഞാൻ ധൎമ്മാ
ധൎമ്മാദികളും വിജ്ഞാനജ്ഞാനാദിയും എങ്ങിനെയറിയുന്നുമൂഢനാമ
ടിയനൊ ടിങ്ങിനെയരുൾചെയ്തതെന്തയ്യൊഭഗവാനെ മാധവന
തുകെട്ടുമന്ദഹാസവുംപൂണ്ടു സാദരമരുൾചെയ്തുഗാംഗെയൻതന്നൊ
ടപ്പൊൾ "മറ്റൊന്നുംനിനയാതെമത്സ്വരൂപത്തെത്തന്നെ മുറ്റുമാ
ത്മനിചിന്തിച്ചിന്നെടംകഴിയുംപൊൾ സൎവ്വജ്ഞത്വവുംനിനക്കുണ്ടാക
നാളെഞങ്ങ ളുൎവ്വീപാലകനുമായ്വരുന്നതുണ്ടുതാനും അപ്പൊഴക്കെല്ലാം
തൊന്നുമുൾപൂവിൽനിനക്കെതും തപ്പുകൂടാതയെംകിലങ്ങിനെതന്നെ
വെണ്ടു" എന്നരുൾചെയ്തുവെദവ്യാസധൌമ്യാദികളൊ ടൊന്നിച്ചുപാ
ണ്ഡവരുമായെഴുനെള്ളീനാഥൻ സന്ധ്യാവന്ദനംകഴിച്ചന്തണരൊ
ടുകൂട ചെന്താരിൽമാതുപുൽകുംബന്ധുകസമാധരൻ കുന്ദീനന്ദനന്മാ
രും സാമന്തവീരാദിയും മന്ത്രികളൊടും ദ്വിജതാപസാദികളൊടും ശന്ത
നുപുത്രൻ തന്നെക്കാണ്മാനായെഴുന്നെള്ളി സന്തൊഷംപൂണ്ടുവണങ്ങീ
ടിനാൻദെവവ്രതൻ ധൎമ്മനന്ദനാദികൾഗംഗാനന്ദനൻചര ണാം
ബുജംകണ്ടുനമസ്കരിച്ചുകൂപ്പിനിന്നാർ ധൎമ്മപുത്രൎക്കു ഗംഗാദത്തനാം
വിഷ്ണുഭക്തൻ ധൎമ്മൊപദെശംചെയ്തീടെന്നുപൊലെന്നുകെട്ടു സമ്മൊ
ദമുള്ളിൽ വളരുംമഹത്തുക്കളെല്ലാം ധൎമ്മതത്വവും ധൎമ്മരഹസ്യങ്ങളുമെ
ല്ലാം സമ്മൊഹമകന്നുപൊമ്മാറുകെൾക്കാമെന്നാത്തുന്മെഷംപൂ
ണ്ടുവന്നുനിറഭീഷ്മാന്തികെ ഭക്തവത്സലനായഭഗവാൻ നിയൊഗ
ത്താൽ ഭക്തനാംധൎമ്മാത്മജൻ ഭീഷ്മരെത്തൊഴുതുടൻ ഉപസത്തിനെ
ച്ചെയ്തുചൊദിച്ചുനൃപധൎമ്മമുപദെശിക്കെന്നരുൾചെയ്തിതുഭഗവാനും
എന്തെന്റെഭഗവാനെനിൻതിരുവടിതന്നെ കുന്തീനന്ദനൻതനിക്കു
പദെശിക്കവെണ്ടു നിൻ തിരുവടിയരുൾചെയിട്ടുകെൾക്കുന്നാകിൽ
സന്തൊഷംവരുമെല്ലൊസംശയങ്ങളുംതീരും എന്തിനിന്നരുളിചെയ്യരു
തായിന്നുകൎമ്മ ബന്ധവുമകന്നാനന്ദംവരുമെല്ലാവൎക്കും ശന്തനുപുത്ര
നെവംചൊന്നതുകെട്ടുനാഥൻമന്ദഹാസവുംചെയ്തുപിന്നെയുമരുൾചെ
യ്തു "ൟശ്വരവാക്യമായ്പൊമെത്രെ ഞാൻചൊല്ലിയാൽ ശാശ്വതധ
ൎമ്മംഭവാദൃശന്മാർചൊൽകനല്ലു വെദവാക്യങ്ങൾപൊലെനിന്നുടെ
വാക്യങ്ങളും മെദിനീ തന്നിലവ്യാഹൃതങ്ങളായ്വന്നീടും" എന്നെല്ലാമനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/394&oldid=185684" എന്ന താളിൽനിന്ന് ശേഖരിച്ചത്