താൾ:CiXIV280.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൮൧

ചൊന്നാൻ നമ്മൊടു പലവിരൊധങ്ങളും ചെയ്തൊരവർ നിൎമ്മൎയ്യാദ
ങ്ങളായിട്ടെന്നതുകൊണ്ടല്ലയൊ ജയമുണ്ടായിനമുക്കീശ്വരകാരുണ്യം
കൊണ്ടയശസ്സുണ്ടാമിനിരാജ്യത്തെയുപെക്ഷിച്ചാൽഅർജ്ജുനൻചൊ
ന്നവണ്ണമശ്വിനിസുതന്മാരും സജ്ജനമായിട്ടുള്ളൊരെല്ലാരു മുരചെ
യ്താർ ധൎമ്മസൂക്ഷ്മങ്ങളറിഞ്ഞീടിനപാഞ്ചാലിയാം ധൎമ്മപത്നിയുംരാ
ജ്യംപരിപാലിക്കയെന്നാൾ വെദവ്യാസനുംകൃപവിദുരാദികളെല്ലാംമെ
ദിനിപാലിക്കെന്നുസാദരംചൊല്ലീടിനാർ ദെവദെവെശൻകൃഷ്ണൻ
മാധവൻദെവൻ ദെവവന്ദിതൻപരൻഭുവനെശ്വരൻവാസു ദെവ
നം ബുജനെത്രൻഗൊവിന്ദൻവിഷ്ണുപാമ ദെവസെവിതൻ മധുസൂ
ദനൻനാരായണൻ ദെവകീസുതൻതാനുമാവൊളമരുൾചെയ്തു വി
പ്രന്മാരെയുംപശുക്കളെയും പാലിക്കെണം മല്പ്രിയമതില്പരംമറ്റൊന്നി
ല്ലറിയെണം സല്പ്രജകളിൽമുൻപുവിപ്രന്മാൎക്കവൎക്കൊരു വിപ്രിയ
മുണ്ടാകാതെനിൎഭയംരക്ഷിക്കെന്നാൻ ഭഗവദ്വചനപിയൂഷപാനവും
ചെയ്തുഭഗവത്ഭക്തൻഭാനുനന്ദനപുത്രൻപാൎത്ഥൻസകലജനങ്ങൾക്കു
മങ്ങിനെമതമെംകീൽസുഖമായാത്മതുല്യംപാലിക്കാംപ്രജകളെ ജനക
നാമംബികാതനയൻ നിയൊഗത്താലനുജന്മാൎക്കുവെണ്ടിരാജ്യത്തെര
ക്ഷിക്കുന്നെൻ അന്നെരമമാത്യന്മാർമന്ത്രികൾസാമന്തന്മാർ മന്ന
വർപുരൊഹിതന്മാർപുരവാസികളും ധന്യന്മാരായധരാദെവന്മാർ
മുനിജന മൊന്നൊഴിയാതെവന്നുനിറഞ്ഞുസഭാതലം വീരനാംധൎമ്മാ
ത്മജനന്നെരമുരചെയ്തു വരികവിദുരരുംയുയുത്സുസഞ്ജയനും അരികെ
യിരുന്നരനിമിഷംപിരിയാതെനംപാലകനാമെൻതാതനെരക്ഷിക്കെ
ണം ശ്രാൎദ്ധദെവാത്മജാദി പാൎത്ഥിവാദികളൊടുംശ്രാൎദ്ധകൎമ്മവും ചെ
യ്താർമൃതരായവൎക്കെല്ലാം ഊൎദ്ധ്വലൊകപ്രാപ്തിവന്നീടുവാൻ ദാ
നങ്ങളും പ്രീത്യാചെയ്തിതുപാൎത്ഥൻ ധാത്രീദെവന്മാൎക്കെല്ലാം ഗ്രാമ
ങ്ങൾ നഗരങ്ങൾപുരങ്ങളാലയങ്ങൾ കാമങ്ങളായതവൎക്കെന്തെ
ന്നാലവയല്ലാം ആനകൾകുതിരകൾതെരുകൾപശുക്കളു മാന
ന്ദമെറ്റമുണ്ടാംക്ഷെത്രങ്ങൾപാത്രങ്ങളും തണ്ടുകൾപല്ലക്കുകൾദാ
സികൾദാസൻമാരും കുണ്ഡലാദികളായ മണ്ഡനനികരവും ധ
നധാന്യാദിസുവൎണ്ണാദി ലൊഹങ്ങൾരത്ന മണികൾചെരിപ്പുകൾ
കുടകൾവടികളും പട്ടുകൾപുടവകൾ പൂണുനൂൽ കൃഷ്ണാജിനം മൃഷ്ട
മാമന്നംബഹുവ്യഞ്ജനസമന്വിതം ചന്ദനംകളഭവുംതാംബൂലംക്ര
മുകവും കുന്ദമാല്യങ്ങൾശയനാസനാദികൾമറ്റുംസന്തൊഷിച്ച
ലമലമെന്നവർചൊല്ലിയാലും സന്തതം വാരിക്കൊരികൊടുത്തുധൎമ്മാ
ത്മജൻസുചിരംജീവജീവസത്തംജയജയ സചിവസഹൊദരതനയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/387&oldid=185677" എന്ന താളിൽനിന്ന് ശേഖരിച്ചത്