താൾ:CiXIV280.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൪ ശാന്തി

ൻ കൂടസ്ഥൻപരമാൎത്ഥ വസ്തുതത്വൎത്ഥമായസാക്ഷിസൎവാത്മാകൃഷ്ണ
ൻ നിത്യവുമുണൎന്നിരുന്നരുളീടുകവെണം ചിത്തപംകജത്തിംകലതി
നുവന്ദിക്കുന്നെൻ ഇസ്തുതികെട്ടുപരമാനന്ദിച്ചെന്നപൊലെ നിത്യാ
ത്മാനിശ്ചഞ്ചലനായിരുന്നരുളിനാൻ ജീവനെപരംകലാമ്മാറുടനുറ
പ്പിച്ചുഭാവിച്ചീടുമ്പൊൾബ്രഹ്മനാഡിതന്നൂടെയുണൎന്നാവിൎഭാവ
ത്തെത്തെടുംശക്തിയാംജീവാത്മാവിൻ പാവക ജ്വാലാസമമാകിയ
തെ ജഃപുഞ്ജം നിത്യാനന്ദാത്മാപരൻതന്നുടെതെജസ്സിംകൽസത്വരം
ലയിച്ചു സൎവ്വാത്മനാവിശാസെന സമസ്തകൎമ്മസമൎപ്പണവുംചെ
യ്തൊന്നിച്ചു തന്നൊടുമുന്നെപിരിഞ്ഞീടിനശക്തിയെക്കൊ ണ്ടന്യൊ
ന്യമൈക്യം പ്രാപിച്ചാനന്ദിച്ചിരിക്കുംപൊൾലൌകീകാത്മാനാകനി
ഞ്ഞവനൊടരുൾചെയ്തു യൊഗെശൻതിരുവടിലൊകെശൻപീതാം
ബരൻ ബ്രാഹ്മണപശുപരിപാലനാനന്ദത്തൊടു സാമ്യമായ്മറ്റൊ
ന്നിലുമില്ലൊരാ നന്ദമുള്ളിൽ എന്നതുതന്നെനിനക്കായതുകുലധൎമ്മം ന
ന്നതികൊണ്ടുസെവിച്ചീടുവാനവകാശം വന്നതുമുന്നംചെയ്തപുണ്യ
ത്തിൻ പരിപാലക മിന്നതുകൊണ്ടുതന്നെഭക്തിവിശ്വാസപൂൎവ്വം എ
ന്നെസ്സെവിപ്പാൻപാത്രമാകയാലതിനൊളം ധന്യത്വമുണ്ടൊലഭിക്കു
ന്നിതന്യന്മാൎക്കെടൊ ബ്രഹ്മാണ്ഡംനിറഞ്ഞതിൻ പുറമെപഴിഞ്ഞീടും
ബ്രഹ്മമാംപരമാൎത്മാവായതു ഞാൻതാനെല്ലൊ സ്വധൎമ്മംകൊണ്ടുപ
രഗതിവന്നീടുനൂനം വിധൎമ്മാധൎമ്മാദികൾനരകഫലങ്ങൾ ആത്മ
നാ തുല്യംപരിപാലിക്കെന്നരുൾചെയ്താ നാത്മാരാമൻദെവകീനന്ദ
നൻവാസുദെവൻ സമസ്തകൎമ്മാൎപ്പണംചെയ്തഭിവാദ്യംചെയ്തു ന
മസ്തെനാരായണചരണാംബുജദ്വയം സമസ്തമപരാധംക്ഷമസ്വ
ലക്ഷ്മീപതെ രമിച്ചീടെണംചിത്തത്വല്പാദാംബുജദ്വന്ദ്വൊ കനക
വിരചിതമണിശൊഭിതസിംഹാസനരാജിതനായമാധവൻതിരുമു
ൻപിൽ ചരണനവമണികിരണംകലൎന്നീടും ശിരസാവീണുനമ
സ്കരിച്ചീടീനനെരം സാമന്തപുരൊഹിതാമാത്യമന്ത്രീന്ദ്രപൌര ഭൂമി
ന്ദ്രകുമാരഭൂസുരരാദികളെല്ലാം ഹസ്തിനപുരത്തിംകലസ്താവന്താപംവ
ന്നാർ ഭക്തഭൂപനിലനുരക്ത മാനസന്മാരാ യഭിഷെകവും ചെയ്തുധൌ
മ്യാദിജനങ്ങൾക്കു വിഭവസമുദയദാനങ്ങൾപലവും ചെ യ്താചാൎയ്യ
പുരൊഹിതവയസ്യാദികളൊടുമാചാരംചെയ്തുപാണ്ഡുതന്നുടെഗൃഹം
പുക്കാൻ ഭീമനുംസുയൊധനൻതന്നുടെഗൃഹംപുക്കു ശ്രീമയമതുപൊ
ലെൽമറ്റുതൊണ്ണൂറ്റൊൻപതും വിദുരകൃപധൌമ്യവിജയാദികൾക്കാ
യി സദനധനധാന്യസചിവസമന്വിതം തൃപ്തിപൂണ്ടിതുസകലപ്ര
ജകളുമെല്ലാം തൃപ്തിയുമൊരുത്തനുണ്ടായുതില്ലൊരുനാളുംനഹുഷാദിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/390&oldid=185680" എന്ന താളിൽനിന്ന് ശേഖരിച്ചത്