താൾ:CiXIV280.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൮൫

ൾപരിപാലനംചെയ്തപൊലെ മിഹിരാത്മജസുതൻപരിപാലിച്ചുന
ന്നായകൃഷ്ണഭക്തരിൽമുൻപനാകിയയുധിഷ്ഠിരൻ കൃഷ്ണസാരഥിയായ
ജിഷ്ണുഭീമാദിയൊടും കൃഷ്ണയാംകാന്തയൊടുംമിത്രവൎഗ്ഗങ്ങളൊടും വിഷ്ണു
മായയെക്കണ്ടുവിസ്മയചെതസ്സൊടും മന്നവന്മാരെയെല്ലാംതന്നുടെ
കാൽക്കലാക്കി മന്നിടമെല്ലാമൊക്കക്കൈത്തലത്തിച്ചുമാക്കി സത്യ
ത്തെനാവിന്മെലുംകൃപയെചിത്തത്തിലും വൃത്തത്തെരാജനീ തിതംക
ലുമാക്കിനിത്യം ഭക്തിയെകൃഷ്ണൻകലും കൃഷ്ണനെമനസ്സിലും നിത്യ ക
ൎമ്മാദികളെപരമാത്മാവിംകലുംഭൂതിയെഭൂവിംകലുംഫാലദെശത്തും ചെ
ൎത്തുഭൂതലമെകച്ഛത്രച്ഛായതംകീഴുമാക്കിദാനവാരിയെത്തന്റെയുള്ളിലും
കരത്തിലുമാനന്ദംവരുമാറുചെൎത്തുരക്ഷിക്കുംകാലംപരിപാല്യകളാകും
പ്രജകൾക്കൊന്നുകൊണ്ടും പരിതാപങ്ങളില്ലപാൎത്ഥിവഗുണങ്ങളാൽ
അതിവൃഷ്ട്യനാവൃഷ്ടിവഹ്നിവായുക്കളാലു മതിക്രൂരങ്ങളായദുഷ്ടജന്തു
ക്കളാലും ഒരുസംകടമില്ലഭൂമിയിലൊരെടത്തും മരണംവരുവീലബാ
ലകന്മാൎക്കുമെങ്ങും ചൌൎയ്യമെന്നുള്ളശബ്ദംപൊലുമില്ലെങ്ങുംകെൾ
പ്പാൻ ശൌൎയ്യവുമില്ലാതെയില്ലാരുമെപുരുഷന്മാർ കുസുമഫലദല
പൂൎണ്ണങ്ങളായെനില്പു ലതകളൊടുംകൂടിവൃക്ഷങ്ങളെല്ലാനാളും സ്വധ
ൎമ്മ ങ്ങളെപ്പരിപാലിക്കുമെല്ലാവരു മധൎമ്മങ്ങളുമില്ലവിധൎമ്മങ്ങളുമില്ല
പരദ്രവ്യ ത്തിലൊരുകാംക്ഷയില്ലൊരുവനും ദരിദ്രന്മാരമില്ലകൃപണ
ന്മാരുമില്ല ഗുരുദ്രൊഹികളില്ലസുരദ്വൊഷികളില്ല ഗുരുദ്രൊഹവുമില്ലമാ
നുഷൎക്കൊരുനാളും സചിവപുരൊഹിതസാമന്തസഹൊദര ദ്വിജബാ
ഹുജവൈശ്യപാദജാദികളൊടും സൂതമാഗധവന്ദിസ്തുതിപാഠകന്മാരും
നാദമൊഹനന്മാരാംഗായകവരന്മാരും മൃദംഗപടഹാദിപ്രചണ്ഡവാ
ദ്യങ്ങളും മതംഗൊത്ഭവരഥതുരഗപത്ത്യാദിയും വെണുവീണാദിമൃദു
വാദ്യങ്ങൾ മെളത്തൊടെ വീണാവാണികൾനടിച്ചീടിനലാസ്യങ്ങ
ളും ദിക്കുകൾ മുഴങ്ങു മാറങ്ങിനെധൎമ്മാത്മജൻ മുഖ്യസെവകന്മാരുമാ
യ്സഭാതലംപുക്കാൻ ആസ്ഥാനമണിമയമണ്ഡപദ്ധ്യൊപരമാസ
യാസിംഹാസന പുക്കിരുന്നരുളിനാൻ മാൎത്താണ്ഡകൊടിസമതെ
ജസാവാസുദെവൻ പാൎത്ഥാദിഭൃത്യന്മാരുംസെവിച്ചാരതുനെരം കര
ണങ്ങളിൽവിഷയങ്ങളെലയിപ്പിച്ചുകരണങ്ങളെപ്പുനരാത്മനിചെ
ൎത്തുനന്നാ യ്ഗൊവിന്ദൻസമാധിയിലുറപ്പിച്ചിളകാതെ ഭാവനാപര
നയ്നാരായണന്വാസുദെവൻ ഒഷധിപതിമുഖദീധിതിസ്മിതദ്യുതി
മൊഹിതഗൊപവധൂസംഹതിരതിപതി ശ്രീപതിയദുപതിഭൂപതിസ
താംപതി ഗൊപതിമഖപതിധൎമ്മകൎമ്മൈപതി വിബുധപതിവെ
ദപതിദെവാനാംപതി അദിതീസുതപതിദഹനപിതൃപതി നിമൃതിസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/391&oldid=185681" എന്ന താളിൽനിന്ന് ശേഖരിച്ചത്