ശ്രീമഹാഭാരതം പാട്ട/അനുശാസനീകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
അനുശാസനീകം


[ 401 ] അനുശാസനീകം

ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു

ഇത്ഥംകിളിമകൾചൊന്നതുകെട്ടഥ ചിത്തം തെളിഞ്ഞുചൊദിച്ചി
തുപിന്നെയും തത്തെവരികരികത്തിരിസൽക്കഥ സത്വരംചൊല്ലചൊ
ല്ലന്നതുകെട്ടവൾ ഉത്തരമായുരയുൾചെയ്താൾകനിവിനൊടുത്തമയാംകഥ
കെൾപ്പിൻചുരുക്കമാ യാക്ഷധൎമ്മംകെട്ടവാറെയുധിഷ്ഠിരൻമൊക്ഷാ
ൎത്ഥിയാകിനഭിഷ്മരെവന്ദിച്ചു മൊക്ഷപ്രദൻജഗൽസാക്ഷിഭൂതൻപര
ൻ സാക്ഷാൽ മുകുന്ദസമക്ഷമപെക്ഷിച്ചുദാനാദിധൎമ്മങ്ങളെ കെട്ടു
കൊള്ളുവാനാനന്ദമൊടുരചെയ്തിതുഭീഷ്മരും കാലാദികളുടെസംവാ
ദംകൊണ്ടഥകാലാത്മജനറിയിച്ചിതുവിസ്തരാൽ എല്ലായിലും പ്രധാ
നപൂൎവ്വകൎമ്മമെന്നല്ലാമറിയിച്ചനനുരമ്പിന്നെയും മൃത്യുജയത്തിന്നു
പായപരത്വനെനിത്യമഥിതിപൂജാഫലമാഹാത്ഭ്യം മുഖ്യസുദൎശനൊ
പാഖ്യാനംകൊണ്ടുടൻ ഒക്കെയറിയിച്ച നനെരംദെവവ്രതൻ സാമ്യമി
ല്ലാത മതംഗൊപാഖ്യാനത്താൽ ബ്രാഹ്മണമാഹാത്മ്യമൊക്കെയറിയി
ച്ചുജന്മംകൊണ്ടെസാധിക്കാവുതൽ ബ്രാഹ്മണ്യം കൎമ്മംകൊണ്ടാൎക്കു
മെസാധിക്കരുതെല്ലൊമുന്നംഗരുഡനെവിഷ്ണുപരിക്ഷിച്ചു നന്നായ
നുഗ്രഹിച്ചാരുപ്രകാരവും ചൊല്ലി സുവൎണ്ണ വൈകുണ്ഠ സംവാദം
കൊ ണ്ടെല്ലാജാതവൈരിക്കുഗംഗാസുതൻ നല്ലാരുപമന്യുപാഖ്യാ
നം കൊണ്ടെല്ലൊ ചൊല്ലി പശുപതിമാഹാത്മ്യമൊക്കവെ ശൈവമാ
യുളള സഹസ്രനാമത്തെയും ദൈവജ്ഞനായ ദൈവപ്രതൻ ചൊല്ലിനാ
ൻ ദിവ്യവിശിഷ്ടാല്പരകന്യകദാനം സൎവ്വകൎമ്മങ്ങൾമൂലമെന്നും
ചൊല്ലികന്യകദാനപ്രകാരംഭെദങ്ങളും കന്യകാദാ ത്തിനുള്ളൊരുകാ
ലവുംമായവിഭാഗപ്രകാരവുംദിശെശ ന്യായഭെദങ്ങളെമാചാരഭെ
ദവുംവ സമുദായൊല്പത്തി പ്രകാരവും വൎണ്ണിച്ചു തത്രഗൊമാഹാത്മ്യ
വും ചൊന്നാൻ ശന്തനുസൂനുഗൊദാനപ്രകാരവുംഹന്തഗൊദാനഫനഫ
ലവുമറിയിച്ചുസ്വൎണ്ണമാഹാത്മ്യമവിലമറിയച്ചു സ്വൎണ്ണദാനത്തിൻ
ഫലപ്രകാരാദിയും രുദ്രസനൽകുമാരപ്രവാദംകൊണ്ടു മുക്തിധൎമ്മങ്ങൾ
സംക്ഷെപിച്ചറിയിച്ചുതീൎത്ഥ മാഹാത്മ്യവുംഗംഗാമാഹാത്മ്യവുംതീൎത്ത
റിയിച്ചിതുപാൎത്ഥനുംഭീഷ്മരും പാൎവ്വതിശൎവ്വസംവാദെനെപിന്നെയും
പൂൎവ്വസമുക്തങ്ങളായുള്ളകൎമ്മങ്ങൾ സൎവ്വവുമാശുസംക്ഷെപിച്ചറിയി
ച്ചുദിവ്യനായിടിനശന്തനുനന്ദനൻ വൈഷ്ണവ ധൎമ്മശെഷമറിയി
ച്ചുവൈഷ്ണവമായസഹസ്രനാമത്തെയും ഇങ്ങിനെധൎമ്മാത്മക നരി [ 402 ] യിച്ചതുഗംഗാതനയനുംദാനധൎമ്മാദികൾ അവ്യക്തനവ്യയൻദിവ്യ
നനാകുലൻ സവ്യസാചിപ്രിയൻ നാരായണൻപരൻ തന്ത്രിരുമെ
നിയും കണ്ടുകണ്ടന്തികെ സന്തതംചിന്തിച്ചുചിന്തിച്ചുതരൂപം വ്യാസ
ധൌമ്യാദി മുനീന്ദ്രപ്രവരരും ഭൂസുരവൃന്ദവും പാണ്ഡവരാദിയാം ബ
ന്ധുവൎഗ്ഗങ്ങളുംകണ്ടങ്ങിരിക്കവെ ശാന്തനുനന്ദനൻഭാഗീരഥീ സുതൻ
നാരായണൻനളിനായതലൊചനൻ കാരുണ്യവാരിധികംസനി
സൂദനൻ സാക്ഷാൽസമിപെവസിക്കുന്നതുംമുദാ വീക്ഷ്യസംവീ
ക്ഷ്യസ്തുതിച്ചുനാമാമൃതംപാനവും ചെയ്തുപരമാനന്ദം പൂണ്ടഭാനുകൊടി
പ്രഭൻഭക്തപരായണന്ദെവദെവന്വാസുദെവൻ ജഗൽപതി ദെ
വകി നന്ദനൻതന്നെയുംതന്നെയു മെകീഭവിപ്പിച്ചുതാതവരത്തിനാ
ൽഎകസ്വരൂപംമനസിചിന്തിച്ചിഥ സ്വച്ശന്ദമൃത്യുവായുള്ളദെവപ്ര
തൻ സ്വച്ശമാമച്യുതാംഘ്രിദായപകജം നിശ്ചലസച്ചിന്മയമമൃതംപ
രം സത്യനന്തമനാദ്യമയാകുലം സത്വാപരബ്രഹ്മസച്ചിന്മയ പരമാ
ത്മാനമാത്മനാകണ്ടുകൊണ്ടാത്മകനിസ്വാത്മാനമായൊഗിലയി
പ്പിച്ചു കാരണത്തിംകൽനിലീനനാംഭീഷ്മരെ ധീരനാംധൎമ്മസുതൻ
വണങ്ങീടിനാൻ നാരായണഹരെ നാരായണഹരെനാരായണതി
ജപിച്ചിതെല്ലാവരുംപിന്നെമുഹൂൎത്ത രാത്രം പുനരെവരു മന്നെരംനി
ശ്ചലനായിരുന്നടിനാർഎന്നിതെല്ലാമനുശ്വാസനീകകംപൎവ്വം തന്നിലു
ള്ളതാകഥകളാകുന്നിതും വിസ്തരിച്ചൊക്കെഞാൻ ഭാഷയായ്ചൊല്ലിയാ
ൽ സിദ്ധമല്ലായ്മയെന്നാകയല്ലിയെന്നു സംശയിച്ചിങ്ങിനെചൊല്ലി
യെൻ ഞാനെന്നുസംശയംകൂടാതെപൈംകിളിയും ചൊന്നാൾ.

അനുശാസനീകപൎവ്വംസമാപ്തം.