ശ്രീമഹാഭാരതം പാട്ട/അശ്വമെധികം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
അശ്വമെധികം


[ 403 ] അശ്വമെധികം

ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു

ആനന്ദമാനന്ദമയ്യജഗല്പര മാനമാനന്ദമൂൎത്തികഥാമൃത പാ
നംദിനെദിനെചെയ്യുന്നവൎക്കുസൊപാനന്ദയാലയസ്യാലയപ്രാപ്ത
യെ മൊഹനംമായാവിമൊഹവിധ്വംസനം മൊഹീതൊഹതദാ
യെ മൊഹനദാനശീലെകിളിപ്പൈതലെ ദാഹംവി
ഹായകഥലയനീ—എംകിലൊകെൾപ്പിചുരുക്കിഞാൻചൊ
ല്ലുവൻ പംകജനെത്രൻവിലാസങ്ങളൊരൊന്നെ ദെവവൃതന്മരി
ച്ചൊരുനെരംപടി ദെവനംചെയ്തുയുധിഷ്ഠിരനാദികൾ ദെവിഗാ
ന്ധാരിതന്നൊടുംദാനര വീരന്ധൃതരാഷ്ട്രരുംകരഞ്ഞീടിനാൻ ദെവ
നദിയായ ഗംഗയിൽനിന്നവർ ദെവവ്രതന്നുദകക്രിയയുംചെയ്താർ
ധൎമ്മസുതാദികൾശൊകിച്ചുവീണപ്പൊൾ നിൎമ്മലനായഭഗവാനരുൾ
ചെയ്തു ധൎമ്മമ്മരാജാത്മജസൊമകുലാധിപ നിൎമ്മാലാത്മാവെനീദു:ഖി
ക്കരുതെല്ലൊ നിന്മനൊടുദു:ഖത്തിനില്ലൊരുശാന്തിയെ തന്മഹാമായാ
ബലമെന്നറികനീ തന്നുടെമായയിൽമൊഹിക്കരുതെമ്മാൻ നിന്നൊ
ടനെകംദിവ്യന്മാരുംചെയ്താർ യെന്നവയൊക്കെവെനിഷ്ഫലമായിഞാ
മന്നവവന്ദിക്കനീവെദവ്യാസനെ എന്നതുടികെട്ടുതൊഴുതിതുപ്പധൎമ്മജൻ
മന്നവനൊടുമിനിയുമരുൾചെയ്തു മായാമയനായമാധവന്തന്നുടെമാ
യാവിലാസമിക്കാണായതൊക്കെവെ ശാന്തനുജതൻതിരുവടികെൾ
ക്കവെ തൻതിരുമുൻപിൽനിന്നല്ലയൊനിന്നൊടുപൊ കുന്തിതനയപറ
ഞ്ഞതിപ്പൊളതു ചിന്തിച്ചുകാണുനീമൂഢനായിടൊ ലജ്ഞാനവിജ്ഞാ
നവിഹീനമതികളാ മ്മാനവന്മാരീലൊന്നായ്ചമഞ്ഞീടൊല പ്രാകൃ
തന്മാരായമാനുഷർകൈക്കൊള്ളു മാകൃതിയെന്തുനീപൂണ്ടതുഭൂപതെജ്ഞാ
നൊപദെശംനിനക്കുമുനിജനം മാനമകലുവാനെത്രതരംചെയ്തുഗാം
ഗെയനുപരമാൎത്ഥംപറഞ്ഞിതു നീങ്ങിലമൊഹങ്ങളെന്നാലുമെംകി
ലൊ ചെയ്യെണമശ്വമെധം വിരവൊടുള്ളിൽ മയ്യൽതീൎന്നീടുവാൻ
ധൎമ്മരാജാത്മക വൈവസ്വതാത്മജൻ ദ്വൈപായനപദം കൈവ
ണങ്ങിപറഞ്ഞീടിനാനന്നെരം നെരാപിതാമഹനെല്ലൊഭവാൻമമ
കാരുണ്യവാരിധെനാഥാതപൊനിധെ എന്തൊന്നരുൾ ചെയ്വതുനിന്തി
രുവടി സന്തതം ഞാനതു ചെയ്വതിനാളെത്രെ യുദ്ധത്തിലൊക്കെമരിച്ചി
തുബന്ധുക്കൾ അരുളവുമില്ലെന്നറികമുനീശ്വര ശ്രീബാദാരായണൻ
ചൊന്നാനതുനെരം ശ്രീവാസുദെവഭക്താഢ്യനെല്ലൊഭവാൻ [ 404 ] ഷ്ണുഭക്തന്മാൎക്കുമുട്ടുകയില്ലെതും കൃഷ്ണൻതിരുവടിസാക്ഷാൽജഗന്മയൻ
ബന്ധുവായുണ്ടെല്ലൊസന്തതമന്തികെ ചിന്തിച്ചതക്കവെസാധി
ച്ചുകൊള്ളുവാൻ എന്നാലുമൊന്നുണ്ടുഞാനൊന്നുചൊല്ലുന്നു മുന്നംമ
രുത്തനാകുന്നനരപതി നീഹാരകുന്നിൻവടക്കെപ്പുറത്തുപ ണ്ടെറി
യൊരൎത്ഥംനിധിവെച്ചിരിക്കുന്നു നീയതുകൊണ്ടുപൊന്നശ്വമെധം
ചെയ്ക മായഭ്രമങ്ങളുംതീരുംനിനക്കെന്നാൽ എന്നതുകെട്ടുയുധിഷ്ഠി
രൻചൊദിച്ചു മന്നവനായമരുത്തൻകഥയെല്ലാം എന്നൊടരുൾചെ
യ്കവെണംകൃപാനിധെ മന്നവകെൾക്കന്നരുൾചെയ്തുകൃഷ്ണനും എം
കിലൊപണ്ടുമരുത്തനാകുംനൃപൻ ശംകാവിഹീനൻപുരൊഹിതകാം
ക്ഷയാ ചെന്നപക്ഷിച്ചതുകെട്ടുധിഷണനു മിന്ദ്രെഷ്ടമെംകിലുമി
പ്പൊളരുതെന്നാൻ ആചാൎയ്യസൊദരനായസംവൎത്തനെ യാചാര
വുംചെയ്തുയാചിച്ചുഭൂപനും ഉൎവ്വീപതെനിനക്കിഷ്ടകൎമ്മങ്ങളെ നിൎവ്വ
ഹിപ്പിക്കുന്നതുണ്ടുഞാൻനിൎണ്ണയം എന്നതുകെട്ടുതെളിഞ്ഞുമരുത്തനു
മന്നുതുടങ്ങിയനെകംമഖംചെയ്താൻ അൎത്ഥമതീവശെഷിച്ചിതുപി
ന്നെയും പൃത്ഥ്വീപതിനിധിവെച്ചാനതൊക്കവെ ഉണ്ടിരിക്കുന്നുപ
നിമലമെലതു കൊണ്ടുപൊന്നാലുമിങ്ങെതുംമടിക്കെണ്ട പൃത്ഥ്വീപതി
കൾ നിധിയെടുത്തെത്രയു മുത്തമമായധൎമ്മ ചെയ്തുകൊള്ളെണം എ
ന്നാലതുവെച്ചവനുംഗതിവരും മന്നവന്മാൎക്കുംഗതിവരുംനിൎണ്ണയം
എന്നരുൾചെയ്തെഴുനെള്ളിപരാശര നന്ദനാനാകിയകൃഷ്ണന്മുനിവ
രൻ ദെവദെവൻ വാസുദെവൻജഗല്പതി ദെവകീനന്ദനൻനന്ദജ
ൻമാധവൻ ഭക്തനാംധൎമ്മാത്മജനൊടുപിന്നെയും ചിത്തംതെളിവ
തിനായരുളിച്ചെയ്തു ധൎമ്മെണരാജ്യംനിനക്കായ്ചമഞ്ഞിതു ധൎമ്മജവ
ഞ്ചനംകിഞ്ചനകൂടാതെ ദൈവാജ്ഞയാപരിപാലിക്കനീതെളിഞ്ഞുൎവ്വീ
തലമധൎമ്മംവന്നണയാതെ ഗൊബ്രാഹ്മണാദിപ്രജാപരിപാലനം
താല്പൎയ്യമൊടുചെയ്യെണംധരാപതെ ഞാനായതൊൎക്കിൽപശുക്കളുംവി
പ്രരും ജ്ഞാനമാകുന്നതതിനെയറികയും മല്പ്രസാദംകൊണ്ടുതന്നെ
വരുംഗതി മല്പ്രസാദംഗൊദ്വിജപ്രസാദംതന്നെ ചിന്മയനായജഗ
ന്മയൻമാധവൻ കൎമ്മൈകസാക്ഷിമുകുന്ദൻതിരുവടി ധൎമ്മജൻത
ന്നൊടരുൾചെയ്തതൊരൊന്നെ നിൎമ്മലൻപിന്നെ നരനൊടുകൂടവെ
വാസവപ്രസ്ഥത്തിനാമ്മാറെഴുനെള്ളി വാസുദെവൻതന്നൊടന്നു
ധനഞ്ജയൻ അത്യന്തമിഷ്ടനായൊരുവയസ്യനാ യ്ഭൃത്യനായ്ശ്രീപാദ
ഭക്തനായ്ദാസനായ്സെവകനായ്ത്തവശിഷ്യനായൊരുഞാൻ ചാവ
തിനായ്നരനായ്പിറന്നെൻ വൃഥാ മൎത്ത്യജന്മത്തെലഭിച്ചാൽവരെണ്ട
തൊ തത്വാൎത്ഥമായുള്ളൊരാത്മജ്ഞാനംപരം സിദ്ധിക്കവെണം രമ [ 405 ] ഗുരുവിനൊ ടെത്താപലൎക്കുമതിനൊരാചാൎയ്യനൊ ടെത്തുകിലുമറി
വാൻ പണിയുണ്ടല്ലൊ ചിത്തെമുഴത്തകരുണപൂണ്ടെത്രയും ഭക്ത
പ്രിയനായ്വിനീതനായ്സത്വരജസുമൊവൃത്ത നിയുകക്തനാ
യ്ത്തത്വജ്ഞാനായൊരുസൽഗുരുതൻപദം നിത്യമാരാധിച്ചുതല്പ്രസാ
ദത്തിനാൽ സിദ്ധിക്കവെണമാത്മജ്ഞാനമെവനും സാക്ഷാൽസ
കലജഗല്ഗുരുവായൊരു മൊക്ഷപ്രദൻനിന്തിരുവടിതാൻതന്നെ ഒ
ൎക്കിലിനിക്കു ഗുരുവായതാകയാൽ നിക്കെണമാശുമായാമൊഹമൊക്ക
വെ എന്നുരചെയ്തഭിവാദ്യവുംചെയ്തിതു പിന്നെയുംപിന്നെയും വി
ണ്ണവർകൊന്മകൻ കൃഷ്ണൻ തിരുവടിതന്നുടെഭക്തനാം ജിഷ്ണുജനൊ
ടുചിരിച്ചതളിച്ചെയ്തു ജ്ഞാനം പലവകയുണ്ടവകെളാത്മ ജ്ഞാനത്തി
നൊടുസമമല്ല നിൎണ്ണയം കെവലജ്ഞാനമുപദെശിച്ചീടുവാ നെവനു
ള്ളുജഗത്തിംകൽനിരൂപിച്ചാൽ എങ്ങാനുമുണ്ടൊരുത്തൻപുനരെംകി
ല തെങ്ങിനെചെന്നുകണ്ടെത്തിയറിയുന്നു ചിത്തെവിഷയവിരക്ത
നായുള്ളൊരു ഭക്തൻപരമാത്മജ്ഞാനാൎത്ഥിയായവൻ സ്വസ്ഥനായ്സ
ത്വരംസഞ്ചരിക്കുംവിധൌ മുക്തനായൊരുഗുരുവിനെയെങ്ങാനു മെ
ത്തുമൊരുനാളൊരുഞാനൊരുദിശി നിശ്ചയമിശ്വരനായതവനുതന്നെ
കൊച്ചുകൾക്കുള്ളിലവനുടെമാഹാത്മ്യ മെതുമറിയരുതെങ്ങളിലൊന്നെ
ന്നു ബൊധമൊഴിഞ്ഞവൎക്കുണ്ടാകയില്ലല്ലൊ വിള്ളുന്നതാമരപ്പൂവി
ൻ മധുരസം വെള്ളത്തിലുള്ള ജന്തുക്കൾക്കറിയാമൊ ജ്ഞാനിക്കൊഴി
ഞ്ഞറിയാമല്ലകെവലം ജ്ഞാനിയായുള്ളവൻതന്നെയൊരിക്കലും അ
ങ്ങിനെയുള്ളഗുരുനാഥനെക്കണ്ടു മംഗലവാചാവണങ്ങിച്ചിരകാലം
ശുശ്രൂഷയാവസിച്ചാലൊരുകാലത്തു വിശ്വാസഭക്തികൾകണ്ടുഗുരു
വരൻ പാരംപ്രസാദിച്ചുപദെശെവുംനൽകും തീരും ജനനമരണവുമ
ന്നെരം ചെരുംപരമാത്മനാചെന്നുജീവനും പൊരുംപറഞ്ഞ തുനി
ന്നൊടുഞാൻപുരാ യുദ്ധത്തിനായ്ത്തുടങ്ങുംവിധൌ മൊഹനസംബദ്ധനാ
യൊരുനിന്നൊടുചൊല്ലീലയൊ തെരിലിരുന്നുഞാൻനിന്നാടതൊക്ക
വെ നീരിൽവരച്ച വരയായ്ചമഞ്ഞിതൊ കെളിനിയുംപരമാത്മസ്വരൂ
പം നീ ആളുഞാനുണ്ടെല്ലൊ ചൊല്ലുവാനiന്നിയും പാൎക്കിൽ വിഷയ
മല്ലാത്തൊരാത്മജ്ഞാന മാൎക്കുമെകെട്ടാൽ മതിയാകയില്ലല്ലൊ ഞാനെ
ന്നുമൻപൊടിനിക്കെന്നുമുള്ളൊരു മാനംകളെകനടെയൊന്നുവെണ്ടെ
തും യുഷ്മദസ്മല്പദഭ്രാന്തി കൊണ്ടെറ്റവും കശ്മലം മാനുഷൎക്കുള്ളിലുണ്ടാ
കുന്നുപിന്നെസ്സുഖദു:ഖശിതൊഷ്ണമാദിയാം ദ്വന്ദ്വഭാവങ്ങളകലെ
കളെയണം ഭൂൎവ്വാരിവഹ്നിവാതകാശവുംപിന്നെ ഗന്ധരസരൂപ
സ്പൎശനശബ്ദങ്ങളും ഘ്രാണാദിഹ്വാചക്ഷുസ്ത്വൿശ്രുവൎണ്ണങ്ങളും പാകാ [ 406 ] ണിപാദപരയുപസമവുംവച നദാനയനവിസ്സൎഗ്ഗാനന്ദങ്ങളും മാ
നസബുദ്ധ്യഹംകാ രചിത്തങ്ങളും തദ്വിഷയൾപ്രാണാളികളുമല്ല
ജീവനുമല്ല കെളാത്മാവാകുന്നതും തന്നിലെതാനുന്നന്നെല്ലാറ്റിനുംമി
തെ മിന്നൽപൊസകലത്തിനും സാക്ഷിയാ യൊന്നുമെതന്നൊടു
വന്നങ്ങുപറ്റാതെ ചെന്നുതാനെല്ലാറ്റിനൊടുമചെൎന്നുകൊണ്ട
ല്ലാറ്റിനുമൊക്കച്ചെയ്തന്യമുണ്ടാക്കി നല്ലതെജൊമയനായ്നിറഞ്ഞെ
പ്പൊഴും വെള്ളത്തിൽമുക്കിക്കിടക്കുംകലശത്തി നുള്ളിലുംപിന്നെപ്പൂ
റത്തുംനിറഞ്ഞൊരു വെള്ളംകുണക്കെജഗത്തിംകലൊക്കവെവ്യാപി
ച്ചിരിപ്പതാത്മാവുപരബ്രഹ്മം രൂപാദിഹീനമെകംപരമവ്യയം തത്സ്വ
രൂപമറിവാൻ ഗുരുവാൻപരമെശ്വരനംഘ്രികൾ ചൂടുകിലാമെത്രെ പൂ
ത്രമിത്രാൎത്ഥകളത്രമെഹങ്ങളിൽ നിത്യമല്ലെത്രയും വ്യൎത്ഥമെന്നൊൎത്തുടൻ
നിത്യവിഭക്തമായ്സത്യമായ്നിത്യമാ യ്തത്വാൎത്ഥമാകുമാത്മാവുമാചാൎയ്യനും
താനുമൊന്നായ്ത്തെളിഞ്ഞാശുകാണായ്വരും താനൊഴിഞ്ഞെതുമൊന്നില്ല
കെളന്നെരം ഇത്ഥം ഭഗവാനരുൾചെയ്തതൊക്കവെ വിസ്തരിച്ചിപ്പൊ
ളിനിക്കറിയിക്കാമൊകെട്ടിവണ്ണംഭഗവദ്വചനംപാൎത്ഥ നാഢ്യന്മാ
രൊടുംനടന്നതെളിവൊടെ ഹസ്തിനമായപുരിപുക്കുവന്ദിച്ചു പൃത്ഥീ
പതിയായ ധൎമ്മജൻതൻപദംപാണ്ഡവന്മാരുംഭഗവാനുമായ്ചെന്നുപാ
ണ്ഡുനൃപാലയംപുക്കൊരനന്തരം പുത്രമിത്രാദികളൊക്കെമരിക്കയാലെയാലെ
ത്രയുംഖെദം കലൎന്നജനത്തെയും ഒക്കപ്പറഞ്ഞുടനാശ്വസിപ്പിച്ചിടരൊക്ക
ക്കളഞ്ഞിതുസത്വരംമാധവൻ ശ്രാൎദ്ധദെവാത്മ ജന്മാദികളൊക്കവെ
ശ്രാൎദ്ധവുംചെയ്താരഭിമന്യുവിനായിപ്രീത്യാപരാശരപുത്രനെയുംതൊ
ഴുതാസ്ഥയാപൂജിച്ചഭിവാദ്യവും ചെയ്താർ പിന്നെപ്പരാശരനന്ദനൻ
ചൊല്ലിയ പൂൎണ്ണനിധിയെടുപ്പാനായ്പുറപ്പെട്ടാർ ആൎത്തുനാലംഗപ്പെട
യൊടുകൂടവെ പാൎത്ഥിവന്മാരുംദ്വിജന്മാരുമായൊരൊമാമുനിമാരുമാ
യ്നെരെവടക്കൊട്ടു സാമൊദമാശുനടന്നുവെഗത്തൊടെകാനനശൈ
ലനദികളുംദെശങ്ങൾ നാനാനരെന്ദ്രന്മാർവാഴുന്നരാജ്യങ്ങൾ എന്നി
വപിന്നിട്ടുകൈലാസമാകിയകുന്നിനുചെന്നുമഹെശ്വരപാദങ്ങൾന
ന്നായ്വണങ്ങിനാർഭക്തിയൊടെയവർ പിന്നെമഹെശ്വരപൂജയുംചെ
യ്തിതു കുന്നിന്മകളെയുംമക്കളെയുംകണ്ടു വന്ദിച്ചുനന്ദികെശാദിഭൂത
ങ്ങൾക്കുംതൃപ്തിവരുമാറുപൂജിച്ചുസെവിച്ചാർ നന്നായനുഗ്രഹിച്ചു
മഹാദെവനുംപിന്നെപ്പനിമലരുംകലാമ്മാറങ്ങു ചെന്നുകണ്ടീടിനാ
രത്ഭുതമായെറ്റ മുന്നതമായശിവരങ്ങളുംകണ്ടു നിന്നുശിവശിവയെ
ന്നുകൈകൂപ്പിനാർ ഘൊരതപൊബലമുള്ള പുരൊഹിത നൊരൊത
രത്തിലെഹൊമപൂജാദികൾ ചാരുനിധികാത്തിരിക്കുന്നദെവത മാരെ [ 407 ] യുംപൂജിച്ചുതൃപ്തിവരുത്തിനാർ പിന്നെക്കുഴിച്ചുനിധികണ്ടനെരത്തു
വന്നൊരുവിസ്മയം ചൊല്ലവതല്ലെതും പൊന്നുകൊണ്ടുള്ള പാത്രങ്ങ
ൾപലതരം ഉന്നതവാരണമാജിപശുവൃഷമെന്നിപ്പൊന്നുകൊ
ണ്ടുള്ള അനവധി മൂല ഫലങ്ങൾപൊലെ ചമച്ചുള്ളതും മാലകളാദിയാ
മാഭരണങ്ങളും അംഗുലീയങ്ങൾകണ്ടാലുമൊരൊന്നിവ യംഗങ്ങളൂ
ടെ കഴിക്കാന്നമുക്കെല്ലാം പണ്ടുള്ള ദെഹങ്ങളെത്രവലുതിവ കണ്ടാലും
നാം കൃമികൾക്കുസമമെല്ലൊ എന്നിവയാരൊന്നുവിസ്മയംപൂണ്ട
വരന്യൊന്യമാലാപവും ചെയ്തുകൌതുകാൽ അറ്റമില്ലാതൊളമുള്ളര
ത്നങ്ങളും മറ്റുമപൂൎവ്വങ്ങളായുള്ള വസ്തുക്കളൊക്കെയെടുത്തൊരു പൊന്നിന്മ
ലപൊലെ പൊക്കത്തിലങ്ങു കൂട്ടീനാരന്നെരം പണ്ടുപണ്ടുള്ളരാജാക്ക
ളിതെങ്ങിനെ യുണ്ടാക്കിയാവാറിതെത്രയുമത്ഭുതം ക്ഷൊണീപതികൾ
സമൃദ്ധിപണ്ടീവണ്ണം നാണമാകുന്നുനമുക്കിതുകാണുംപൊൾ ഇത്ഥം
പറഞ്ഞുപറഞ്ഞവരൊരൊഹസ്തികൾവാജികളൊട്ടകക്കൂട്ടങ്ങൾഅ
സ്തഭാരശ്രമംപൂണ്ടകഴുതകൾനന്നായ്ചുമന്നൊരുലക്ഷത്തിലുംപരംപി
ന്നെയുമൊരൊരൊകിംകരന്മാർചുമന്നൊണ്ണായിരംകൊടിണ്ടല്ലൊ
കാലാളും തെരുകളുള്ളവയൊക്കനിറഞ്ഞാറെ പൊരാഞ്ഞുകാലാൾചുമ
ന്നാർവിശെഷിച്ചും സെനാപതികളും മന്ത്രിവരന്മാരും മാനം വെടി
ഞ്ഞുചുമന്നാരതുനെരം ഭീമസെനൻ താനെടുത്തുനടന്നിതു ഭൂമിയുമൊ
ന്നുചാഞ്ചാടിയതുനെരം ഞങ്ങളൊടൊക്കവന്നൊരുമൂലംനിങ്ങൾ ത
ങ്ങൾതങ്ങൾക്കുവെണ്ടുന്ന പദാൎത്ഥങ്ങൾ തങ്ങൾതങ്ങൾചുമന്നീടുവി
ൻനിങ്ങൾക്കു ഞങ്ങൾകല്പിച്ചുള്ളതങ്ങുചെന്നാൽതരാം എന്നങ്ങയ
ച്ചുകൊടുത്തിതുധൎമ്മജൻ തന്നൊടുകൂടവെപൊയവൎക്കൊക്കവെ ആ
നന്ദമൊടുനിധിയുമെടുപ്പിച്ചു മാനംകലൎന്നമഹീപതിവീരന്മാർ ആന
യുംതെരുംകുതിരയുംകാലാളു മാനക ദുന്ദുഭിശംഖാദിവാദ്യവും ആനന്ദ
മുള്ളിൽ നിറഞ്ഞുവഴിഞ്ഞെഴുമാനനപത്മങ്ങളൊടുമതുനെരം ഘൊഷി
ച്ചുതെക്കു തിരിച്ചുനടകൊണ്ടാർ പൊഷിച്ചിതാകാശവുംവിമാനങ്ങളാ
ൽ വാസുദെവൻദെവദെവൻ ജഗല്പതിവാസവസെവിതൻനന്ദ
ന്മാധവൻവാസവപുത്രപ്രിയവയസ്യൻപരൻ വാസുകിപൂൎവജഭൊ
ഗിശയനന ന്മാനസതാരിലിരുന്നരുളുംകൃഷ്ണൻ മാനമില്ലാതവിഭൂ
തിയുടയവൻ മാനവനായ്പിറന്നൊരുമായാമയൻമാനിനീനാംമനൊ
ധൈൎയ്യചൊരാധിപൻ ഉദ്ധവർസാത്യകിസാരണസാംബാദിഭൃത്യ
പുത്രന്മാരുമഗ്രജൻതാനുമാ യുത്തഗജരഥവാജിപദാതിയുമുത്തമസൈ
ന്യസമെതമെഴുനെള്ളി ഹസ്തിനമായപുരിപുക്കരുളിനാൻ ചിത്തമൊ
ദെനവിദുരുരാദികളാകു മൂത്തമന്മാരെതിരെറ്റുപൂജിച്ചിതു ഭക്തികണ്ടെ [ 408 ] റ്റംതെളിഞ്ഞുഭഗവാനും ഉത്തരയുംപുനരന്നുപെറ്റീടിനാളസ്ത്രശക്ത്യാ
വെതനിൎജ്ജീവനായൊരു പുത്രനെക്കണ്ടു ദു:ഖംകലൎന്നത്രയും അത്തൽ
പൂണ്ടാശുകരഞ്ഞുകരഞ്ഞുടനുത്തരവീണുരുണ്ടീടിനാളന്നെരം ഭക്ത
പ്രിയപരമാനന്ദഗൊവിന്ദ പാഹിമാം പാഹിമാം ദെവകീനന്ദനപാ
ഹിമാം പാഹിമാം കൃഷ്ണകൃപാനിധെ സന്താനസന്ദാനസന്താനസ
ന്നിഭ സന്താപനാശനസന്തൊഷകാരണ ചിന്തിതചിന്താമണെജ
ഗന്മംഗല ഹന്തഹാഹാശരണംചരണാംബുജം കൃഷ്ണശരണാംശരണം
. മുരരിപൊ വൃഷ്ണിപ്രവരശരണം മധുര പൊ വിഷ്ണൊശരണംശ
രണം ഹരെവിഭൊ ജിഷ്ണുവയസ്യശരണം ജഗല്പ്രഭൊ വാരണതാ
പനിവാരണ കാരണ കാരണപൂരുഷ നാഥനരകാരെ ദാരുണവാ
രണമാരണകാരണ ചാരണസെവിതകാരുണ്യവാരിധെ നാരായ
ണശരണംശരണംഹരെ നാരദവന്ദിതനാരകനാശന നരീജനമ
നൊമൊഹനകൊമള നാരായണാശരണാകമലാപതെ ഇത്ഥംകരഞ്ഞീ
ടുമുത്തരതന്നുടെ ചിത്തതാപംകണ്ടുകുന്തിയുമന്നെരം ഭക്തികലൎന്നുമുക
ന്ദപാദാംബുജം നത്വാകുലംമമരക്ഷിച്ചതളെന്നാൾ സത്യപരായണ
സച്ചിന്മയഹരെ തത്വസ്വരൂപ സകലജഗല്പതെ ഭക്തപ്രിയപരമാ
നന്ദഗൊവിന്ദ മുക്തിപ്രദമുരാരാതെരമാപതെ ശ്രീകൃഷ്ണരാമയദുപതെ
ഗൊപതെ ശ്രീകാന്തകെശവമാധവശ്രീനിധെ ശൊകജരാമരണാ
ദികളില്ലാത യൊഗശയൊഗീശ്വരപ്രിയകംസാരെ ദാമൊദരഹ
കാരുണ്യവാരിധെ കൊമളവിഗ്രഹദൈത്യകലാന്തക പുംണ്ഡരീ
കെ ക്ഷണപീതാംബരവിഭൊ പുണ്ഡരീകൊദരശംഖചക്രായുധ വി
ശ്വംഭരപരമെശ്വരാശാശ്വത വിശ്വംഭരാപതെ വിശ്വരൂപപ്രഭൊ
നീയൊഴിഞ്ഞൊതുമാരുനാളുമില്ലി നിന്മായാവിലാസങ്ങളാക്കുറിഞ്ഞീ
ടാവു നീയൊഴിഞ്ഞൊരുരക്ഷിപ്പതുഞങ്ങളെ നിയല്ലയൊകാത്തുകൊ
ണ്ടതുമിന്നിയും നിന്നെയാഴിത്തെറിയുന്നീലൊരുനാളും പുണ്യപു
രുഷ പുരുഷൊത്തമവിഭൊ സ്ഥാവരജംഗമജാതികൾക്കൊക്കവെ
ജീവനാകുന്നനിനക്കുനിരൂപിച്ചാൽ ജീവനില്ലാതെപിറന്നകിടാവി
നു ജീവനുണ്ടാക്കുവാനെന്തൊരുസങ്കടം സന്താപമൊടുതൊഴുതി
ടിനാൾ കുന്തിയുമവ്വണ്ണംതന്നസുഭദ്രയും അന്തികെവീണു കുരുകുല
സ്ത്രീജനംവെന്തഴൽ പൂണ്ടുകരയുന്നതുനെരം അച്യുതൻതാനുമതുകണ്ടു
കിഞ്ചന നിശ്ചിത്യകാൎയ്യംനിരൂപിച്ചു സത്വരം ഉത്തരയൊടുവാങ്ങീ
ടിനാൻതന്നുടെ ഹസ്തപത്മംകൊണ്ടുബാലശരിരവും ഘൊരമായു
ള്ളൊരുചക്രതെജസ്സിനാൽ ദൂരനിങ്ങി വിരിഞ്ഞസ്ത്രതെജൊബലംബാ
ലകൻ ജീവിച്ചു മാതാവുതൻ മുലപ്പാലുംകുടിച്ചുതെളിഞ്ഞുവിളങ്ങിനാ [ 409 ] ൻപാലിച്ചിതിങ്ങിനെപാണ്ഡവസന്തതികാലസ്വരൂപനാം കൃഷ്ണൻ
തിരുവടിപാൎത്ഥാദിക ളുംനിധിയുമായ്വന്നിതു പാൎത്തെതിരെറ്റിതുവാ
സുദെവാദികൾ പുത്രമിത്രാൎത്ഥലാഭംകൊണ്ടുസന്തുഷ്ട ചിത്തന്മാരായി
രുന്നിടാനാർപാണ്ഡവർ അശ്വമെധത്തിനാരംഭിക്കയെന്നതു വി
ശ്വനാഥൻ താനരുൾചെയ്തനന്തരം അഗ്രജന്മാരെയുമച്യതൻ തന്നെ
യുമഗ്രെവണങ്ങിനടന്നിതുഫല്ഗുനൻ അശ്വം നടത്തുവാൻ മറ്റുള്ള
വർകളും നിശ്ശെഷവസ്തുക്കൾസംഭരിച്ചീടിനാർ ദിക്കുകളൊക്കജ്ജയി
ച്ചുതിറവാങ്ങി മുഖ്യനൃപന്മാരെയുംജയിച്ചങ്ങിനെ പാൎത്ഥനുമശ്വവും
കൊണ്ടുവന്നാനൊരൊ പാൎത്ഥിവന്മാരുംമുതിൎന്നുവന്നീടിനാർ ആന
മുനിവരന്മാ ദ്വിജന്മാരും മാനസാനന്ദംകലൎന്നുവന്നീടിനാർ ആന
തെർ കാലാൾകുതിരപ്പടകളും മാനംകലൎന്നുള്ള വൃഷ്ണിപ്രവരരും വൈ
ശ്യരുംശൂദ്രരും വന്നീടിനാർനാനാ ദെശ്യന്മാരായുള്ള വിദ്വജ്ജനങ്ങളും
നല്ല മുഹൂൎത്തവുമൊത്തുയഥാഗമം കല്യാണമൊടുദിക്ഷിച്ചിതു ഭൂപനും
പണ്ടനെകംജനംചെയൂയാഗങ്ങളും കണ്ടീലിവണ്ണമെന്നാർവിബുധാ
ദികൾഎന്തുചെതംനല്ല ബന്ധുവാകുന്നതൊചെന്താമരക്കണ്ണനാംകൃ
ഷ്ണനല്ലയൊ ഭൃത്യപ്രവൃത്തിചെയ്യുന്നതുമാധവൻ പൃത്ഥ്വീപതികൾമ
റ്റാൎക്കിവണ്ണംവരു ഭാഗ്യവാന്മാരിൽവെച്ചഗ്രെസരനായ തൊൎക്കിൽ
യുധിഷ്ടിരനായനരപതി “ഇത്ഥംമഹാലൊകരൊക്കപ്പറെകയും മൎത്ഥംമ
തിമതിയെന്നുമൊദിക്കയും പൃത്ഥ്വീശനാശീൎവ്വചനങ്ങൾ ചൊല്ലിയും
ചിത്തംകുളൎത്തുപുകഴ്ത്തിയുംസജ്ജനം ദക്ഷിണയുംചെയ്തുയാഗംസമൎപ്പി
ച്ചു ദിക്കുകളൊക്കെപ്പുടപുഴങ്ങുംവണ്ണംവാദ്യനിനാദ കൊലാഹലത്തൊ
ടുകൂടാദ്യനാംകൃഷ്ണൻതിരുവടിതന്നൊടുംമന്നവർമന്നനഭൃഥസ്നാന
വും വിണ്ണൊർ നദിയിലാമ്മാറുചെയ്തീടിനാൻ ഭൊജനവും കഴിഞ്ഞാ
ത്മബന്ധുക്കൾക്കു പൂജയുംചെയ്തുപൂക്കീടിനാനാസ്ഥാനം സാമന്ത
സൊദരഭൃത്യപുരൊഹിത ഭൂമിന്ദ്രഭൂദെവതാപസന്മാരൊടുംദിവ്യസിം
ഹാസനം പുക്കിതുഭൂപതിസവ്യസാചിപ്രിയനവ്യയനീശ്വരൻ കൃഷ്ണ
ൻതിരുവടിവൃഷ്ണികുലാധിപൻ ജിഷ്ണു മുഖാമരവന്ദ്യൻജനാൎദ്ദനൻ ഇന്ദി
രാവല്ലഭനിന്ദിവരെക്ഷണനി ന്ദുബിംബാനനനിന്ദ്രാദിനാശനൻ
അംബുജലൊചനൻ ബിംബഫലാധരൻ അംബുജനാഥനനന്തന
നാകുലൻ അംബുജാംഘ്രിദ്വയനംബുജന്മായുധൻ തുംബുരുരുനാദരദഗ
ന്ധവിചാരണാ ദ്യംബരചാരിനിഷചിതൻമാധവൻ, അംബികാ
വല്ലഭസെവിതൻകെശവ നംബുജനാഭനേനനന്തനാദ്യൻഹരി വി
ശ്വസൃഷ്ടി സ്ഥിതസംഹാരകാരണൻ വിശ്വരൂപൻപരൻവിശ്വംഭ
രാവരൻ ഭക്തപ്രിയൻ വാസുദെവനനാമയൻ ഭൂക്തിമുക്തിപ്രദൻ [ 410 ] ശക്തിയുക്തൻദെവൻ ആസ്ഥാനമണ്ഡവെരത്നസിംഹാസനെആ
സ്ഥയാസം പ്രാപ്തനായൊരുനെരത്തു നക്ഷത്രമണ്ഡലമദ്ധ്യെവിള
ങ്ങുന്ന നക്ഷത്രനാഥനെപ്പൊലവിളങ്ങിനാൻ എന്നുള്ളിലാമ്മാറി
രുന്നരുളുന്നവൻ തന്നെയും കണ്ടുകണ്ടാനന്ദമുൾക്കൊണ്ടു കണ്ണുകളെ
റാംകുളുൎത്തുകുളുൎത്തവ നെണ്ണമില്ലതൊളംസന്തൊഷചെതസാ വി
ണ്ണവർനായകൻചെന്നുസുധൎമ്മയിൽ വിണ്ണവരൊടൂമിരുന്നപൊലെ
തദാമന്നവർമന്നവനായയുധിഷ്ഠിര നുന്നതരത്നസിംഹാസനമെ
വിനാൻ അപ്പൊഴൊരത്ഭുതം കണ്ടിതെല്ലാവരും വിപ്രപ്രവരരെക്കാൽ
കഴുകിച്ചനീ രുണ്ടൊരുവാപികണക്കെനിന്നീടുന്നു കണ്ടുമുണ്ടെറ്റം
പരപ്പമുണ്ടാകയാൽ വന്നൊരുകിരിയതിൽമുഴുകികരെറുന്നിതു പിന്നെ
യുംപിന്നെയുംപിന്നെയും പൊന്നുപൊലെയൊരുഭാഗംനിറമതി ന
ന്യഭാഗംമുന്നമുള്ളവണ്ണംതന്നെ ഭൂമിദെവന്മാരതുകണ്ടുചൊദിച്ചാർനീ
മുതിൎന്നെങ്ങളൊടാശു ചൊല്ലീടെണം നിന്നുടൽ പാതിയുമെങ്ങിനെ
യിങ്ങിനെ പൊന്നിറമായവാറെന്നിതു സാഹസാൽ ഗുണിതിലെന്തി
നിമുഴുകുന്നിതു പിന്നെയുംപിന്നെയുംവീണനെകംതരം എന്നതുകെ
ട്ടു പറഞ്ഞിതുകീരിയു മിന്നതുനിങ്ങൾക്കു ഞാൻ പറയണമൊ ഞാന
തുനെരെപ്പറയുന്നനെരത്തമാനസെ നിങ്ങൾക്കുഖെദമുണ്ടായ്വരും ചൊ
ല്ലണമെംകിലോചൊല്ലവൻനിങ്ങളുമെല്ലാവരും ചെവിതന്നുകെട്ടീ
ടുവിൻഎംകിലൊ പണ്ടുസുകൃൽപ്രസ്ഥാനംദ്വിജൻങ്കങ്ങളെല്ലാമ
കന്നതുപൊനിധിപത്നിയൊടുമൊരുപുത്രനാടുംപുത്ര പത്നിയൊടുംകൂ
ടി വാഴുന്നതുകാലം നിത്യ മുതിർമണിയും പെറുക്കിക്കൊണ്ടു വൃത്തികഴി
ച്ചവസിക്കുമാറാകുന്നു അന്നൊരുനാളൊരുകാലായിലാമ്മാറു ചെന്നു
റുക്കിയന്നെന്മണികൊണ്ടന്നുഒക്കെവറുത്തുമിയൊടെ പൊടിച്ചുതു
നാഴിയുണ്ടുള്ളവൎക്കുനാലൎക്കുമാ യ്ഭീഷണമായതപൊബലനിഷ്ഠയാ
സ്വാദ്ധ്യായപൈതൃദെവാദികളും കഴി ച്ചാസമയാചെന്നുഭുജിപ്പാനി
രുന്നിതുനാലൊഹരിയായ്പകുത്തുവിളംപിയ നെരത്തുവന്നാനൊരുവഴി
പൊക്കനും ആലസ്യമൊടുവിശന്നുദാഹിച്ചവനു കാലത്തുനൽകുവി
ൻ തണ്ണീരിനിക്കെന്നാൻ യെംകിലതിഥിക്കിനിക്കു വിളംപിയ തം
ഘ്രികഴുകുകെന്നാനഥതാതനും അങ്ങു വിളംപിയതല്ലിനക്കുള്ളതു ണ്ട
ങ്ങവനെപറഞ്ഞിതുപത്നിയും അങ്ങിനെയല്ലതു ധൎമ്മവുമല്ല
ല്ലൊ നിങ്ങളെ ഞാൻ ഭരിക്കണമെന്നുണ്ടെല്ലൊ ഭൎത്തൃശുശ്രഷ
ണധൎമ്മമിനിക്കെന്നു പത്നിയുമെറ്റമുറച്ചു ചൊല്ലീടിനാൾ പുത്ര
നതുകെട്ടവരൊടുചൊല്ലിനാൻ വൃദ്ധതപൂണ്ടപിതാവുംജനനിയും
ക്ഷുത്തിനു പാത്രമല്ലന്നുടെയൊഹരി പൃത്ഥ്വീസുരന്നുനൽകിടൂക [ 411 ] വൈകാതെ പുത്രനുടെപത്നിചൊല്ലിനാളന്നെരം "ഭൎത്താവുവപജീവി
യാതെരിക്കവെഞാനുപജിവിക്കയെന്നുള്ളതില്ലെല്ലൊദാനംചെ
യ്കെന്നുടെഭാഗമതിഥയെ" തമ്മിലീവണ്ണമന്യൊന്യംപറഞ്ഞൊരു ധ
ൎമ്മാധൎമ്മങ്ങളുംയുക്തിയുക്തങ്ങളും വിസ്തരിച്ചിപ്പൊളിനിക്കുചൊൽവാ
ൻപണിചിത്തമലിഞ്ഞുകാലുംകഴുകിച്ചുടൻ താതൻതനിക്കുള്ളഭാഗം
വിളമ്പിനാനെതുവന്നിലതിഥിക്കലംഭാവം അന്നെരമാശുജന
നിയുംസംഭ്രമാൽ തന്നുടെഭാഗവും കൂടി നൽകിടിനാൾ എന്നിട്ടു വന്നീ
ലതിഥിക്കലംഭാവമെന്നവാറെമകനുംകൊടുത്തീടിനാൻ നന്ദനൻത
ന്നുടെ പത്നിയുമന്നെരം തന്നുടെഭാഗംകനിഞ്ഞുനൽകീടിനാൾ തൃപ്ത
നായാ ചമനാദികളും കഴി ച്ചുത്തമനാംവഴിപ്പൊക്കനിരുന്നിതു യൊ
ഗ്യമായുള്ളൊരതിഥി പൂജക്കിന്നു ഭാഗ്യമെത്രയൊഗം വന്നതൊ
ൎക്കുംവിധൌജന്മസാഫല്യവുമിന്നുവന്നുമഹൽ കൎമ്മസാഫല്യവുംവ
ന്നിതുനിൎണ്ണയംതൃപ്തരായാർപിതൃദെവാദികൾനമു ക്കെത്തുമിനിപ്പര
ലൊകൈകസൗഖ്യവും എന്നവരൊത്തുപറഞ്ഞിരിക്കുംവിധൌ വ
ന്നുതാണു ഭൂവിസ്വൎണ്ണവിമാനവും ശ്രീ വത്സകൌസ്തുഭപീതാംബരമ
ണി ഹാരകിരികടകകടിസൂത്രനൂപുരരത്നമകരാഢ്യകുണ്ഡല ചാരുച
തുൎഭുജശംഖചക്രാദിയാമായുധംപൂണ്ടൊരുവിഷ്ണുദൂതന്മാരും മാധുൎയ്യഗാം
ഭീൎയ്യവാചാപറഞ്ഞിതുസാദരംവന്നുവിമാനമെറീടുവിൻ നാലു തൃക്കൈ
കളാലൻപൊടാരിക്കലെ നാൽവരെയുമെടുത്താശുകരെറ്റിനാൻ
നാരായണസ്വാമിതാനരുളിച്ചെയ്തുപൊരുവിൻവൈകുണ്ഡലൊകത്തു
വൈകാതെ നിങ്ങൾക്കൊരുനാളുമില്ലൊരധൊഗതിഞങ്ങളിലൊന്നാ
യ്ജഗൽസ്വാമിതന്നെയുംനന്നായ്പരിചരിച്ചാനന്ദമുൾക്കൊണ്ടുനന്ദൊ
പനന്ദാകളിലും മാന്ന്യരായ്വാൎക്കെന്നുദെവദൂതന്മാരരുൾചെയ്തു പൊ
കെന്നുമെല്പെട്ടുകൊണ്ടുപൊയീടിനാർപ്പുഴതിഥിയെക്കാൽകഴുകി
ച്ചനീരല്പമെത്രബലാൽഞാനവിടെച്ചെന്നെൻ അപ്പുറമൊക്കെനന
ഞ്ഞൊരനന്തര മപ്പൊഴെപൊൻനിറമായ്വന്നിതപ്പുറം അറ്റമില്ലാ
തൊളം ഭൂസുരെന്ദ്രന്മാരെകുറ്റമൊഴിഞ്ഞുടൻ കാൽകഴുകിച്ചനീരബ്ധി
പൊലെകിടക്കുന്നതുകണ്ടു മറ്റെപ്പുറംപൊൻ നിറമായ്വരുമെന്നൊൎത്തു
വന്നതിൽ ചാടിമുഴുകിയെനാവൊളമെന്നിട്ടുമെതുമൊരുഫവംവന്നീ
ല അന്നുസകൃൽപ്രസ്ഥനാൽ കൃതമായൊരു പുണ്യഫലമിനിമറ്റൊ
ന്നിനുണ്ടാകഎന്നുപറഞ്ഞുമറഞ്ഞിതുകീരിയും നന്നുനന്നെന്നുപറഞ്ഞി
തെല്ലാവരുംധൎമ്മജൻ താനുമധികംവിനിതനാ യ്നിൎമ്മലമാനസനത്യന്ത
ശാന്തനായ്ക്കന്മഷനാശനൻ ചിന്മയനിശ്വരൻകൎമ്മണാമാധാരഭൂത
ൻ ജഗന്മയൻ ധൎമ്മസ്ഥിതികരൻനിൎമ്മലൻ നിൎമ്മമൻ തന്മഹാമായ [ 412 ] വിലാസങ്ങൾ ചിന്തിച്ചുതൽസ്വരൂപംമനതാരിലുറപ്പിച്ചു സത്സ
വ്യനായ യുധിഷ്ഠിരഭൂപതിധൎമ്മണെരാജ്യപരിപാലനംചെയ്തുധൎമ്മദാ
രങ്ങളൊടുംകലൎന്നാദരാൽ സൊദരാമാത്യപുരൊഹിതസാമന്തഭൂദെവ
പൌരജനങ്ങളൊടുംമുദാ ഹസ്മിനമായപുരത്തിംകലാമ്മാറു നിത്യസു
ഖത്തൊടിരുന്നിതക്കാലമെ.

അശ്വമെധികപൎവ്വംസമാപ്തം.