താൾ:CiXIV280.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വമെധികം ൩൯൯

ഗുരുവിനൊ ടെത്താപലൎക്കുമതിനൊരാചാൎയ്യനൊ ടെത്തുകിലുമറി
വാൻ പണിയുണ്ടല്ലൊ ചിത്തെമുഴത്തകരുണപൂണ്ടെത്രയും ഭക്ത
പ്രിയനായ്വിനീതനായ്സത്വരജസുമൊവൃത്ത നിയുകക്തനാ
യ്ത്തത്വജ്ഞാനായൊരുസൽഗുരുതൻപദം നിത്യമാരാധിച്ചുതല്പ്രസാ
ദത്തിനാൽ സിദ്ധിക്കവെണമാത്മജ്ഞാനമെവനും സാക്ഷാൽസ
കലജഗല്ഗുരുവായൊരു മൊക്ഷപ്രദൻനിന്തിരുവടിതാൻതന്നെ ഒ
ൎക്കിലിനിക്കു ഗുരുവായതാകയാൽ നിക്കെണമാശുമായാമൊഹമൊക്ക
വെ എന്നുരചെയ്തഭിവാദ്യവുംചെയ്തിതു പിന്നെയുംപിന്നെയും വി
ണ്ണവർകൊന്മകൻ കൃഷ്ണൻ തിരുവടിതന്നുടെഭക്തനാം ജിഷ്ണുജനൊ
ടുചിരിച്ചതളിച്ചെയ്തു ജ്ഞാനം പലവകയുണ്ടവകെളാത്മ ജ്ഞാനത്തി
നൊടുസമമല്ല നിൎണ്ണയം കെവലജ്ഞാനമുപദെശിച്ചീടുവാ നെവനു
ള്ളുജഗത്തിംകൽനിരൂപിച്ചാൽ എങ്ങാനുമുണ്ടൊരുത്തൻപുനരെംകി
ല തെങ്ങിനെചെന്നുകണ്ടെത്തിയറിയുന്നു ചിത്തെവിഷയവിരക്ത
നായുള്ളൊരു ഭക്തൻപരമാത്മജ്ഞാനാൎത്ഥിയായവൻ സ്വസ്ഥനായ്സ
ത്വരംസഞ്ചരിക്കുംവിധൌ മുക്തനായൊരുഗുരുവിനെയെങ്ങാനു മെ
ത്തുമൊരുനാളൊരുഞാനൊരുദിശി നിശ്ചയമിശ്വരനായതവനുതന്നെ
കൊച്ചുകൾക്കുള്ളിലവനുടെമാഹാത്മ്യ മെതുമറിയരുതെങ്ങളിലൊന്നെ
ന്നു ബൊധമൊഴിഞ്ഞവൎക്കുണ്ടാകയില്ലല്ലൊ വിള്ളുന്നതാമരപ്പൂവി
ൻ മധുരസം വെള്ളത്തിലുള്ള ജന്തുക്കൾക്കറിയാമൊ ജ്ഞാനിക്കൊഴി
ഞ്ഞറിയാമല്ലകെവലം ജ്ഞാനിയായുള്ളവൻതന്നെയൊരിക്കലും അ
ങ്ങിനെയുള്ളഗുരുനാഥനെക്കണ്ടു മംഗലവാചാവണങ്ങിച്ചിരകാലം
ശുശ്രൂഷയാവസിച്ചാലൊരുകാലത്തു വിശ്വാസഭക്തികൾകണ്ടുഗുരു
വരൻ പാരംപ്രസാദിച്ചുപദെശെവുംനൽകും തീരും ജനനമരണവുമ
ന്നെരം ചെരുംപരമാത്മനാചെന്നുജീവനും പൊരുംപറഞ്ഞ തുനി
ന്നൊടുഞാൻപുരാ യുദ്ധത്തിനായ്ത്തുടങ്ങുംവിധൌ മൊഹനസംബദ്ധനാ
യൊരുനിന്നൊടുചൊല്ലീലയൊ തെരിലിരുന്നുഞാൻനിന്നാടതൊക്ക
വെ നീരിൽവരച്ച വരയായ്ചമഞ്ഞിതൊ കെളിനിയുംപരമാത്മസ്വരൂ
പം നീ ആളുഞാനുണ്ടെല്ലൊ ചൊല്ലുവാനiന്നിയും പാൎക്കിൽ വിഷയ
മല്ലാത്തൊരാത്മജ്ഞാന മാൎക്കുമെകെട്ടാൽ മതിയാകയില്ലല്ലൊ ഞാനെ
ന്നുമൻപൊടിനിക്കെന്നുമുള്ളൊരു മാനംകളെകനടെയൊന്നുവെണ്ടെ
തും യുഷ്മദസ്മല്പദഭ്രാന്തി കൊണ്ടെറ്റവും കശ്മലം മാനുഷൎക്കുള്ളിലുണ്ടാ
കുന്നുപിന്നെസ്സുഖദു:ഖശിതൊഷ്ണമാദിയാം ദ്വന്ദ്വഭാവങ്ങളകലെ
കളെയണം ഭൂൎവ്വാരിവഹ്നിവാതകാശവുംപിന്നെ ഗന്ധരസരൂപ
സ്പൎശനശബ്ദങ്ങളും ഘ്രാണാദിഹ്വാചക്ഷുസ്ത്വൿശ്രുവൎണ്ണങ്ങളും പാകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/405&oldid=185695" എന്ന താളിൽനിന്ന് ശേഖരിച്ചത്